Friday, June 28, 2013

ഇപ്പോള്‍ ധൈര്യമായി പറയാം: ഒമാനില്‍ സിനിമാകാലമായി -ലൈല ഹബീബ്



മസ്‌കത്ത്: ഒമാനില്‍ സിനിമയുടെ കാലമായി എന്ന് ഇപ്പോള്‍ ധൈര്യപൂര്‍വം പറയാന്‍ കഴിയുമെന്ന് പ്രമുഖ വനിത സംവിധായിക ലൈല ഹബീബ് അല്‍ ഹംദൂന്‍. മറ്റ് അറബ് സിനിമകളില്‍നിന്നും വിദേശ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി, ഒമാനിയന്‍ സംസ്‌കാരവും ആചാരവും പ്രതിഫലിപ്പിക്കുന്ന കുടുതല്‍ സിനമകള്‍ നിര്‍മിക്കുകയാണ് തന്റെ ലക്ഷ്യം. എന്നാല്‍ നിര്‍മാണച്ചിലവും പണക്കുറവുമാണ് അതില്‍ നേരിടുന്ന വലിയ വെല്ലുവിളികളെന്നും അവര്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഏറെ താല്‍പര്യപൂര്‍വം കടന്നുചെന്ന മേഖലയാണെങ്കിലും സിനിമാ രംഗത്ത് നിലനില്‍ക്കുക എന്നത് അത്രയെളുപ്പമല്ല. ചില പ്രതിസന്ധികളൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇവിടെ സിനമയുടെ കാലമായിരിക്കുന്നു. ചെറു സിനമികളും നീളന്‍ ചലച്ചിത്രങ്ങളും ഇവിടെ എത്തിക്കഴിഞ്ഞു. ഇത് ഒമാനിയന്‍ സിനിമയുടെ തുടക്കമാണെന്ന് സധൈര്യം പറയാം. എന്നാല്‍ ഒമാനിനയന്‍ സാംസ്‌കാരികതയിലൂന്നിയ ചിത്രങ്ങളുടൈ നിര്‍മാണമാണ് ഇവിടുത്തെ ചലച്ചിത്ര പ്രവര്‍ത്തകരുടെ ആത്യന്തിക ലക്ഷ്യം. മറ്റ് അറബ് സിനമകളില്‍ നിന്നും വിദേശ സിനമകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതാകണമത്. നിര്‍മാണച്ചിലവ് താങ്ങാവുന്നതിലപ്പുറമാണ്. ചുരുങ്ങിയ ചിലവിലുള്ള ചെറു സിനിമകള്‍ കൂടതല്‍ വരട്ടെ. ഒമാന്‍ ചലചിത്ര മേഖലയുടെ വളര്‍ച്ചക്കായി എല്ലാവരും ഒന്നിച്ചുനില്‍ക്കണം.
എഴുത്ത് എല്ലാ സ്ത്രീകളിലേക്കുമെത്തുന്നില്ല എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ ആണ് കുടുതല്‍ പേരിലേക്ക് എത്തുന്ന പുതിയൊരു ആശയ വിനിമയ മാധ്യമമായി സിനിമയെ സമീപിച്ചത്. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് സര്‍ഗാത്മക രംഗത്തേക്ക് വന്നത്. സമൂഹത്തിലെ എറ്റവും ദുര്‍ബല വിഭാഗമായ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനായാണ് ഈ തീരുമാനമെടുത്തത്. എഴുത്തില്‍ കേന്ദ്രീകരിച്ചിരുന്ന കാലത്ത് നിരവധി സ്ത്രീ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കി. സ്ത്രീകള്‍ക്ക് സഹായകരമായ നിയമങ്ങള്‍ പരിചയപ്പെടുത്തി. പല സ്ത്രീകള്‍ക്കും ഇത്തരം കാര്യങ്ങളെ പറ്റി അറിയില്ല. എന്നാല്‍ എല്ലാ കാര്യങ്ങള്‍ക്കും പുരുഷന്‍മാരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥവുമില്ലെനനും അവര്‍ പറഞ്ഞു.
ഒമാനി സിനിമ അസോസിയേഷനില്‍ അംഗമാകുന്നതോടെയാണ് ലൈല ചലച്ചിത്ര പ്രവര്‍ത്ത ന രംഗത്തേക്ക് എത്തുന്നത്. നേരേത്ത സര്‍ക്കാര്‍ സര്‍വീസിലും പിന്നീട് സ്വതന്ത്ര പത്രപ്രവര്‍ത്തകയായും പ്രവര്‍ത്തിച്ച ശേഷമായിരുന്നു ഇത്. ഒരു മുന്നറിയിപ്പുമില്ലതെ വിവാഹ മോചിതയാക്കപ്പെട്ട സ്ത്രീയുടെ ആന്തരിക വൈകാരികതകള്‍ പത്ത് മിനിട്ടുകൊണ്ട് പറഞ്ഞുതീര്‍ത്ത 'ദി ക്വസ്റ്റിയന്‍' എന്ന ചിത്രവുമായാണ് അവര്‍ സമവിധായികയാകുന്നത്. 2009ലായിരുന്നു ഇത്. ചെറു ചിത്രമാണെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിലകപ്പെടുന്ന സ്ത്രീകള്‍ക്കെങ്ങിനെ ആമഭിമാനത്തോടെ ജീവിക്കാനാകുമെന്ന ചോദ്യമായിരുന്നു ഇതിന്റെ പ്രമേയം. പിന്നീട് 'ഡള്‍ ഓഫ് ലൈഫ്' എന്ന സിനിമ നിര്‍മിച്ചു. മസ്‌കറ്റ് ചലച്ചിത്രോല്‍സവത്തില്‍ സില്‍വര്‍ പുരസ്‌കാരം നേടി. 2011ല്‍ 'ലാഡര്‍ ആന്റ് സ്റ്റാറ്റസ്' നിര്‍മിച്ചു. കഴിഞ്ഞ വര്‍ഷം സ്വന്തം നോവല്‍ 'ദി ആക്‌സിഡന്റ്' ടെലി ചിത്രമാക്കി. 


(gulf madhyamam)

No comments:

Post a Comment

ഉപതെരഞ്ഞെടുപ്പിൽ പൊളിഞ്ഞുവീണ മിഥ്യകൾ

കേരള സർക്കാറിനെതിരായ കടുത്ത ഭരണ വിരുദ്ധ വികാരവും വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിഷേധത്തിന്റെ  പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരായ ശക്തമായ...