വിദ്യാഭ്യാസ രംഗത്ത് ഒരുപാട് മുന്നേറിയെന്ന് മേനി നടിക്കുന്ന കേരളത്തില്‍ വലിയൊരു വിഭാഗം കുട്ടികളും രക്ഷിതാക്കളും ഉപരിപഠനത്തിന് അവസരം തേടി നടത്തുന്ന അക്കാദമിക് ഭിക്ഷാടനത്തിന്റെ ദയനീ യാനുഭവങ്ങളിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നുപോകുന്നത്. കേരളത്തിലെ സ്കൂളുകളുടെ വിന്യാസത്തില്‍ സംഭവിച്ച ഭൂമിശാസ്ത്രപരമായ അസന്തുലിതത്വവും വിവേചനവുമാണ് ഈ സ്ഥിതി വിശേഷം സൃഷ്ടിച്ചത്. കേരളത്തില്‍ പ്ലസ് ടു പഠന രീതി സാര്‍വÛതികമാക്കിയ അന്നുതൊട്ട് ആരംഭിച്ച വിവേചനത്തിന്റെ പ്രത്യാഘാതം ഇപ്പോള്‍ അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലെത്തിയിരിക്കുന്നു. എറണാംകുളം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളാണ് പ്രതിസന്ധി ഏറ്റവുമേറെ അനുഭവിക്കുന്നത്. ഇക്കാര്യം മാറിമാറി വരുന്ന മുന്നണി സര്‍ക്കാറുകള്‍ക്കെല്ലാം ബോധ്യപ്പെട്ടിട്ടും ഇത് അപരിഹാര്യമായി തുടരുന്നതിന് പിന്നില്‍ രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ ഘടകങ്ങളുണ്ട്. യു ഡി എഫ് ഭരണത്തില്‍ കാലങ്ങളായി വിദ്യാഭ്യാസ വകുപ്പ് Óകെകാര്യം ചെയ്യുന്ന മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമാണ് ഈ പ്രദശങ്ങളിലേറെയും. ഇത് പ്രശ്ന പരിഹാരത്തിന് സഹായകരമാകുന്നതിന് പകരം ഈ മേഖലയിലെ ജനങ്ങള്‍ക്ക് ബാധ്യതയായി മാറുകയാണ് ചെയ്യുന്നത്. ഏത് വിഷയത്തിലും നീതിബോധത്തോടെ തീരുമാനമെടുക്കാനുള്ള ശേഷിയും വിശ്വാസ്യതയും സ്വന്തം കര്‍മഫലത്താല്‍ നഷ്ടപ്പെട്ട മുസ്ലിംലീഗിന്റെ അധീരത ഒരു ഭാഗത്ത്. ഈ നിസ്സഹായത മുതലെടുത്ത് വിലപേശുന്ന സ്വന്തം മുന്നണിയിലെ, സാമുദായിക സംഘനകളുടെ Ûപാതിനിധികള്‍ മാത്രമായി മാറുന്ന കോണ്‍ഗ്രസ് മന്ത്രിമാരടക്കമുള്ളവര്‍ മറുവശത്ത്. മുസ്ലിം ലീഗിന് Ûപാമുഖ്യമുള്ള സര്‍ക്കാറിന്റെ ഏതുതീരുമാനത്തിലും വര്‍ഗീയതയും മുസ്ലിം Ûപീണനവും ആരോപിച്ച് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ കലുഷിതമാക്കുന്ന സാമുദായിക സംഘടനകളും അവരുടെ Óകെയ്യാളായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും മറ്റൊരിടത്ത്. ഇതിനിടയില്‍ പിടഞ്ഞ് തീരുകയാണ് വടക്കന്‍ കേരളത്തിലെ കുട്ടികളുടെ വിലാപങ്ങളത്രയും.
134 സ്കൂള്‍ വന്ന വഴി
കേരളത്തിന്റെ തെക്ക്-വടക്ക് മേഖലകളില്‍ നിലനില്‍ക്കുന്ന വിവേചനത്തിന്റെ ആഴം വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ കണക്കുകള്‍ നിരത്തി ബോധ്യപ്പെടുത്തിയപ്പോഴാണ് ഭരണകൂടം സമീപകാലത്ത് ഈ ഭാഗത്തേക്ക് മുഖം തിരിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറിയ ചില നടപടികളെടുത്തുവെങ്കലും പ്ലസ് ടു വ്യാപകമാക്കിയ ഇ കെ നായനാര്‍ സര്‍ക്കാര്‍ വരുത്തിവച്ച അസന്തുലിതത്വം ഫലപ്രദമായി പരിഹരിക്കാനുള്ള മാന്യത എം എ ബേബിയും കാണിച്ചില്ല. അവരെ തടഞ്ഞുനിര്‍ത്തിയ സാമുദായികതാ പേടിയെ കൂടുതല്‍ ശക്തമായി പിന്തുടരുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ചെയ്യുന്നത്. എറണാംകുളം മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ പ്ലസ് ടു സീറ്റ് ആവശ്യമുള്ളതിനേക്കാള്‍ വളരെ കുറവാണെന്ന യാഥാര്‍ഥ്യം വിദ്യാഭ്യാസ വകുപ്പിന് സ്വന്തം കണക്കുകളില്‍ നിന്ന് ബോധ്യമായതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ പുതിയ ഹയര്‍സെക്കന്ററി സ്കൂളുകള്‍ അനുവദിക്കാന്‍ കഴിഞ്ഞവര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇതിനെതിരെ സംഘടിതവും ആസൂÛതിതവുമായ പ്രചാരണങ്ങളാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ അഴിച്ചുവിട്ടത്. മലബാര്‍ വിരുദ്ധതയും അതിന്റെ ചുവടൊപ്പിച്ച് പ്രചരിപ്പിച്ച സാമുദായിക വിദ്വേഷവുമായിരുന്നു ഈ പ്രചാരണങ്ങളുടെ അടിത്തറ. പതിവുപോലെ സര്‍ക്കാര്‍ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും, തീരുമാനം നടപ്പാക്കണമെന്ന് കോടതി വിധിച്ചു. എന്നാല്‍ പുതിയ സ്കൂളുകള്‍ അനുവദികേണ്ടതില്ലെന്നാണ് യുഡിഎഫ് സര്‍ക്കാറെടുത്ത തീരുമാനം. യുഡിഎഫ് ഉപസമിതിയും മന്ത്രിസഭാ ഉപസമിതിയും തലപുകച്ച് കണ്ടെത്തിയ കാരണം സാമുദായിക സന്തുലനം തന്നെ. നേരത്തെയുണ്ടാക്കിയ അസന്തുലിതത്വം പരിഹരിക്കാന്‍ മറ്റുവഴികളില്ലെന്ന് അറിയാമായിരുന്നിട്ടും യുഡിഎഫ് പിന്‍വാങ്ങുകയായിരുന്നു. പകരം സംസ്ഥാനത്ത് എല്ലാ ജില്ലകളില്‍ നിന്നും പുതിയ അപേക്ഷ സ്വീകരിക്കാനും തീരുമാനിച്ചു. ഇതിനെതിരായ പരാതിയിലുണ്ടായ കോടതി വിധിയാണ് ഇപ്പോള്‍ സീറ്റ് ചര്‍ച്ച വീണ്ടും ചൂടുപിടിപ്പിച്ചത്. സ്കൂള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും സ്കൂള്‍ അനുവദിക്കണമെന്നാണ് വിധി. ഇത് Ûപാദശിക അസന്തുലിതത്വം ഉണ്ടാക്കുമെന്ന സര്‍ക്കാര്‍ വാദം കോടതി തളളിക്കളഞ്ഞു. ഇതോടെ 134 പഞ്ചായത്തുകളില്‍ പുതിയ സ്കൂള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ അനുവദിച്ച ഈ സ്കൂളുകള്‍പോലും മലബാറിÓന്റ പ്രശ്നങ്ങള്‍ക്ക് അല്പം പോലും പരിഹാരമാകില്ല. എന്നിട്ടും ഇതിനായി രണ്ടുതവണ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കാന്‍ കഴിയാതെ പിരിഞ്ഞു. കോടതി വിധിയുള്ളതിനാല്‍ സ്കൂള്‍ അനുവദിക്കുക എന്ന നിര്‍ബന്ധിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ് പിന്നീട് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തത്. ഈ ഗൂഡാലോചനയില്‍ വേവിച്ചെടുത്ത സീറ്റ് കണക്കുകളായിരുന്നു അന്തിമ തീരുമാനമടുത്ത മൂന്നാം മന്ത്രിസഭ ചേരുന്നതിന് തൊട്ടുമുമ്പായി ഏഷ്യാനെറ്റ്, മാതൃഭൂമി, കൈരളി പീപ്പിള്‍, റിപ്പോര്‍ട്ടര്‍ എന്നീ വാര്‍ത്താ ചാനലുകള്‍ വഴി പുറത്തുവന്നത്. ഇതുപിന്നെ കോണ്‍ഗ്രസ് മുഖപ്രത്രം ഏറ്റുപിടിക്കുകയും ചെയ്തു. ഈ കണക്കുകളുടെ യാഥാര്‍ഥ്യം പരിശോധിച്ചാലറിയാം, വടക്കന്‍ കേരളം നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും; അവര്‍ വേട്ടയാടപ്പെടുന്ന രീതികളും.
സര്‍ക്കാറിന്റെ പരിഹാരങ്ങള്‍
നാല് പരിഹാര മാര്‍ഗങ്ങളായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലുണ്ടായിരുന്നത്. ഒന്ന്, ഇപ്പോള്‍ പ്രഖ്യാപിച്ച 134 സ്കൂള്‍. നേരത്തെ നടപ്പാക്കിയ 20 ശതമാനം സീറ്റ് വര്‍ധനയാണ് രണ്ടാമത്തേത്. നിലവിലുള്ള സ്കൂളുകളില്‍ കൂടുതല്‍ ബാച്ച് അനുവദിക്കുകയും നിലവിലുള്ള ഹൈസ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുകയുമാണ് മറ്റുവഴികള്‍. എന്നാല്‍ ഈ നാല് പോംവഴികള്‍കൊണ്ടും പരിഹരിക്കാവുന്നതല്ല നിലവിലെ പ്രതിസന്ധി. സംസ്ഥാനത്ത് ഇത്തവണ 5,12,000 വിദ്യാര്‍ഥികളാണ് പ്ലസ് വണിന് അപേക്ഷിച്ചത്. അതില്‍ 25,000ല്‍ അധികം അപേക്ഷ സാങ്കേതിക കാരണങ്ങളാല്‍ വിവിധ ജില്ലകളിലായി നിരസിക്കപ്പെട്ടു. അവശേഷിക്കുന്ന 4,87,366 അപേക്ഷര്‍ക്കായി സംസ്ഥാനത്ത് നിലിവിലുള്ളത് 3,26,980 പ്ലസ് വണ്‍ സീറ്റുകള്‍. 1,60,386 വിദ്യാര്‍ഥികള്‍ പ്രവേശ നടപടിയുടെ Ûപാഥമിക ഘട്ടം പോലുമെത്താതെ പുറന്തള്ളപ്പെട്ടു. സ്കൂള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഹയര്‍സെക്കന്ററി അനുവദിച്ചാല്‍ മാത്രം ഇതിന് പരിഹാരമാകില്ല. സംസ്ഥാനത്ത് ആകെയുള്ളത് 770 സര്‍ക്കാര്‍ സ്കൂളടക്കം 1,452 ഹയര്‍സെക്കന്ററികളാണ്. ഇവിവടെയെല്ലാം അധിക ബാച്ച് അനുവദിക്കാന്‍ തീരുമാനിച്ചാല്‍ പോലും പുറത്തുനില്‍ക്കുന്നവരെ മുഴുവന്‍ ഉള്‍കൊള്ളണമെങ്കില്‍ 1,203 ബാച്ച് പുതുതായി വേണം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യമുള്ള സ്കൂളുകള്‍ സംസ്ഥാനത്ത് നന്നേ കുറവാണ്. മലപ്പുറം ജില്ലയില്‍ 154 സ്കൂളുകളില്‍ അമ്പതില്‍ അധികം സ്ഥാപനങ്ങള്‍ പുതിയ ബാച്ചിന് അപേക്ഷിച്ചിട്ടുപോലുമില്ല.
20 ശതമാനം സീറ്] വര്‍ധന
ഒരു ക്ലാസില്‍ 50ല്‍ അധികം കുട്ടികള്‍ പാടില്ലെന്ന വിദഗ്ദ സമിതി ശിപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എല്ലാ കൊല്ലവും പ്രവേശം തുടങ്ങിയാല്‍ പതിവുള്ള 20 ശതമാനം സീറ്റ് വര്‍ധന ഇക്കൊല്ലം മുതല്‍ നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാല്‍ പ്രവേശ പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിച്ചു. ഇതോടെ 65,396 സീറ്റുകള്‍ കൂടി അധികം വന്നു. ഒന്നാം വര്‍ഷ പ്രവേശത്തിന്റെ ആദ്യ അലോട്ടമെന്റുകള്‍ പൂര്‍ത്തിയായ ശേഷമാണ് സീറ്റ് വര്‍ധന നടപ്പാക്കിയത്. സംസ്ഥാനം നേരിടുന്ന ഉപരി പഠന പ്രതിസന്ധി ഈ സീറ്റ് വര്‍ധന കൊണ്ടും പരിഹരിക്കപ്പെടില്ല. അതേസമയം തന്നെ, പുറത്തുനില്‍ക്കുന്ന 1.60 ലക്ഷം വിദ്യാര്‍ഥികളില്‍ നിന്ന് 65,396 പേരെക്കൂടി സ്കൂളില്‍ എത്തിക്കാന്‍ ഇതുവഴി സാധിക്കും. അപ്പോഴും 96,983 അപേക്ഷകര്‍ക്ക് മുന്നില്‍ കൈമലര്‍ത്താനേ സര്‍ക്കാറിന് കഴിയൂ. പത്താം തരം കഴിഞ്ഞവര്‍ക്ക് ഉപരി പഠന സാധ്യതയുള്ള പോളി ടെക്നിക്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററികളാണ് ഇവരുടെ മുന്നിലുള്ള ഒരു വഴി. പോളികളില്‍ സംസ്ഥാനത്ത് ആകെയുള്ളത് 9,740 സീറ്റ് മാത്രം. വി.എച്ച്.എസ്.ഇകളില്‍ 27,300 സീറ്റും. ആകെ 37,040 സീറ്റ്. ഇവയെല്ലാം കണക്കാക്കിയാല്‍ പോലും 59,943 കുട്ടികള്‍ പുറത്തുതന്നെ നില്‍ക്കേണ്ടി വരും. (പട്ടിക കാണുക). നിരസിക്കപ്പെട്ട അപേക്ഷകള്‍ കൂടി പരിഗണിച്ചാല്‍ കുട്ടികളുടെ എണ്ണം 83,460 ആയി ഉയരും. ഇതില്‍ മലപ്പുറത്ത് പുറത്തുനില്ക്കുന്നവര് 20,166ഉം കോഴിക്കോട് 10,043ഉം ആയി മാറും. ഈ യാഥാര്‍ഥ്യം മറച്ചുവച്ചാണ് കോണ്‍ഗ്രസിനൊപ്പം, വാര്‍ത്താ ചാനലുകള്‍ സീറ്റ് ബാക്കിയിരിക്കുന്നു എന്ന കഥ മെനഞ്ഞത്. അതിന് അവ ആധാരമാക്കിയത് 20 ശതമാനം വര്‍ധന നടപ്പാക്കിയപ്പോള്‍ ലഭിച്ച അധിക സീറ്റിന്റെ കണക്കും.
ജില്ലകളിലെ അസന്തുലിതത്വം
സംസ്ഥാനം ഇത്ര രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴും മൂന്ന് ജില്ലകളില്‍ അപേക്ഷകരേക്കാള്‍ കൂടുതല്‍ ഉപരി പഠന സാധ്യത നിലനില്‍ക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍. ഈ അസന്തുലിതത്വം സൃഷ്ടിച്ച ഇകെ നായനാര്‍ സര്‍ക്കാറിലെ വിദ്യാഭ്യാസ മന്ത്രി പിജെ ജോസഫായിരുന്നു എന്ന് ഓര്‍ക്കുമ്പോഴാണ് വിവേചനത്തിലെ രാഷ്ട്രീയം വ്യക്തമാകുക. അതേ ജോസഫുകൂടി ഇരിക്കുന്ന മന്ത്രിസഭയില്‍, അദ്ദേഹത്തിന്റെ പാര്‍ട്ടിയും അവരുടെ കൈയിയലുള്ള ധനവകുപ്പുമാണ് ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഏറ്റവുമേറെ തടസ്സം നില്‍ക്കുന്നത് എന്നതും അത്ര നിസ്സാരമല്ല. ഇവരുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിÓന്റ പിന്തുണയുമുണ്ട്. ബാര്‍ ലൈസന്‍സ് വിവാദത്തില്‍ വി എം സുധീരനെ പിന്തുണച്ച മുസ്ലിം ലീഗിനോടുള്ള കൊതിക്കെറുവും ഇതിന് പിന്നിലുണ്ടെന്നാണ് അധികാര കേന്ദ്രങ്ങളിലെ അണിയറച്ചര്‍ച്ച. ഇതുപക്ഷെ വടക്കന്‍ കേരളത്തിലെ ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയെയാണ് ഇരുട്ടിലാക്കിയത്.
പട്ടിക പരിശോധിച്ചാല്‍ ഓരോ ജില്ലകളിലെയും സ്ഥിതിവിവരക്കണക്ക് മനസ്സിലാക്കാം. ഇപ്പോള്‍ ലഭ്യമായ മുഴുവന്‍ സീറ്റിനേക്കാള്‍ 16,784 അപേക്ഷകരാണ് മലപ്പുത്ത് കൂടിതലുള്ളത്. പാലക്കാട് 9,796 പേരും കോഴിക്കോട് 7,608 പേരും കൂടുതല്‍. അതേസമയം പത്തനംതിട്ടയില്‍ 1267 സീറ്റ് കൂടുതലുണ്ട്. ഇടുക്കിയില്‍ 185ഉം കോട്ടയത്ത് 541ഉം സീറ്റ് അധികമാണ്. ഈ സീറ്റ് ലഭ്യതയുടെ അടിസ്ഥാനത്തിലാണ് ഓരോ ജില്ലയിലും ആവശ്യമായ ബാച്ചുകളുടെ എണ്ണം കണക്കാക്കുന്നത്. മൂന്ന് ജില്ലകളില്‍ ഒറ്റ അധിക ബാച്ചും വേണ്ട. എന്നാല്‍ മലപ്പുറത്ത് 336 ബാച്ച് ഉണ്ടായാല്‍ മാത്രമേ അവിടെ പുറത്തുനില്‍ക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കൂ. പാലക്കാട് 196 ബാച്ചും കോഴിക്കോട് 153 ബാച്ചും പുതുതായി വേണം.
ഇത്രയും ബാച്ച് അനുവദിക്കാന്‍ സംസ്ഥാനത്ത് ആകെ ലഭ്യമായ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളുടെ എണ്ണം 1452 ആണ്. ഇതില്‍ തിരുവനന്തപുരത്ത് വേണ്ടത് വെറും 47 ബാച്ചാണ്. ഇവിടെ 120 സ്കൂള്‍ ലഭ്യമാണ്. കൊല്ലം, ആലപ്പുഴ, എറണാംകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആവശ്യമായ ബാച്ചുകളേക്കാള്‍ അധികം സ്കൂളുകള്‍ ധാരാളമുണ്ട്. 45 ബാച്ച് വേണ്ട വയനാട്ടില്‍ അത്രതന്നെ സ്കൂളുകളുമുണ്ട്. എന്നാല്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആവശ്യമായ ബാച്ചുകളേക്കാള്‍ കുറവാണ് സ്കൂളുകളുടെ എണ്ണം. 336 ബാച്ചുവേണ്ട മലപ്പുറത്ത് ആകെയുള്ളത് വെറും 154 സ്കൂള്‍ മാത്രം. കോഴിക്കോട് 131 സ്കൂളും പാലക്കാട് 112 സ്കൂളും. ഈ ജില്ലകളില്‍ വേണ്ടത് യഥാക്രമം 153, 196 ബാച്ചുകള്‍. പുതിയ ബാച്ച് അനുവദിക്കാന്‍ മതിയായ സ്കൂളുകള്‍ പോലുമില്ല എന്നത് മലബാര്‍ വിവേചനം കാലങ്ങളായി കേരളം പിന്തുടരുന്ന പൊതുസമീപനമാണെന്ന വിമര്‍ശത്തിന് അടവരയിടുന്നതാണ്.
എല്ലാ പഞ്ചായത്തിലും സ്കൂള്‍
ഹയര്‍സെക്കന്ററികളില്ലാത്ത 134 പഞ്ചായത്തുകളില്‍ സ്കൂള്‍ അനുവദിക്കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സ്കൂളുകളില്ലാത്ത പഞ്ചായത്തുകള്‍ ഏറ്റവുമധികമുള്ളത് നിലവില്‍ ഉപരിപഠന സൗകര്യം വേണ്ടത്രയുള്ള തെക്കന്‍ ജില്ലകളിലാണ്. ഇപ്പോള്‍ തന്നെ 541 സീറ്റ് അധികമുള്ള കോട്ടയത്ത് 14 പഞ്ചായത്തുകളിലാണ് പുതിയ സ്കൂള്‍ വരുന്നത്. ഒരു സ്കൂളില്‍ മൂന്ന് ബാച്ച് വീതം അനുവദിച്ചാല്‍ 2,520 സീറ്റ് കൂടി കോട്ടയത്തിന് കിട്ടും. ഇവിടെ പഠിക്കാന്‍ എവിടെനിന്ന് കുട്ടികളെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ തന്നെ സര്‍ക്കുലര്‍ ഇറക്കേണ്ടി വരും. ഇടുക്കിയിലും (11 പഞ്ചായത്ത്), പത്തനംതിട്ടയിലും (17 പഞ്ചായത്ത്)ഇതുതന്നെയാണ് അവസ്ഥ. കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ മുന്‍ സര്‍ക്കാറുകള്‍ ഹയര്‍സെക്കന്ററികള്‍ വാരിക്കോരി കൊടുത്തപ്പോള്‍ അതില്‍ മിനിമം സൂക്ഷിക്കേണ്ട സാമാന്യ മര്യാദപോലും പാലിച്ചില്ലെന്നാണ് സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളുടെ എണ്ണം ഈ ജില്ലകളില്‍ ഇത്രയേറെ ഉണ്ടായതില്‍ നിന്ന് വ്യക്തമാകുന്നത്. 2,324 കുട്ടികള്‍ മാത്രം അധികമുള്ള തിരുവനന്തപുരത്ത് 15 പഞ്ചായത്തില്‍കൂടി സ്കൂള്‍ വരും. കൊല്ലത്ത് 13ഉം ആലപ്പുഴ 19ഉം. നാലായിരത്തിലധികം കുട്ടികള്‍ പുറത്തുനില്‍ക്കുന്ന എറണാംകുളത്ത് പുതിയ 24 സ്കൂളും തൃശൂരില്‍ 5 സ്കൂളും പുതുതായി വരും. എറണാംകുളം മുതല്‍ വടക്കന്‍ ജില്ലകളില്‍ സ്കൂളുകള്‍ അപ്ഗ്രേഡ് (8 മുതല്‍ 19 വരെ സ്കൂളുകള്‍)ചെയ്യുന്നുമുണ്ട്. പുതിയ സ്കൂളുകളില്‍ മൂന്നോ-നാലോ ബാച്ച് വീതം അനുവദിക്കുന്നതോടെ എട്ട് ജില്ലകളിലെ ഉപരി പഠന പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കപ്പെടും. നിലവിലെ സ്കൂളുകളില്‍ ഏതാനും ബാച്ചുകള്‍ കൂടി അനുവദിക്കുക വഴി ഇവിടെ അവശേഷിക്കുന്ന പ്രതിസന്ധിയും മറികടക്കാനാകും. എന്നാല്‍ ഇതുകൊണ്ടും തീരില്ല മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പ്രതിസന്ധി. സ്കൂള്‍ ഇല്ലാത്ത പഞ്ചായത്ത് എന്ന ഏക മാനദണ്ഡം മാത്രം ആധാരമാക്കുകയും സ്കൂള്‍ അനുവദിക്കുന്നതിന് അടിസ്ഥാനപരമായി പരിഗണിക്കേണ്ട വിദ്യാര്‍ഥികളുടെ എണ്ണം, നിലവിലെ സീറ്റ് ലഭ്യത, ജില്ലയിലെ ജനസംഖ്യ തുടങ്ങിയ ഘടകങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കുകയും ചെയ്തതിലൂടെയുണ്ടായ അശാസ്ത്രീയതയാണ് ഇത്രയേറെ സ്കൂളുകള്‍ അനുവദിച്ചിട്ടും ചില ജില്ലകളില്‍ പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുന്നതിന് കാരണം.
വേണം, പ്രത്യേക പാക്കേജ്
മലപ്പുറത്തും കോഴിക്കോടും രണ്ടു പഞ്ചായത്ത് വീതവും പാലക്കാട് അഞ്ച് പഞ്ചായത്തുമാണ് ഇനിയും സ്കൂള്‍ ഇല്ലാത്ത സ്ഥലങ്ങള്‍. നിലവിലുള്ള സ്കൂള്‍ അപ്ഗ്രഡേഷന് പരിഗണിക്കുന്നത് മലപ്പുറത്ത്19, കോഴിക്കോട് 15, പാലക്കാട് 9. ഇങ്ങനെ മലപ്പുറത്ത് ആകെ പുതുതായി വരുന്നത് 21 സ്കൂള്‍ മാത്രം. എന്നാല്‍ ജില്ലയില്‍ ഇപ്പോള്‍ പുറത്തുനില്‍ക്കുന്നത് 16,784 കുട്ടികളാണ്. പുതിയ സ്കൂളുകളില്‍ മൂന്ന് ബാച്ച് വീതം അനുവദിച്ചാല്‍ 3,250 സീറ്റാണ് ഇവിടെ അധികം കിട്ടുക. അപ്പോഴും 13,534 പേര് സ്കൂളിന്റെ പടിക്ക് പുറത്തുതന്നെ നില്‍ക്കണം. കോഴിക്കോട് ആകെ 17 സ്കൂളാണ് പുതുതായി കിട്ടുക. പുറത്തുനില്ക്കുന്നവര് 7,608. ഇവിടെ അധികം ലഭിക്കുന്നത് 2,550 സീറ്റ്. 5,058 പേര് പുറത്തുതന്നെ. 14 സ്കൂള്‍ മാത്രം ലഭിച്ച പാലക്കാട് ഇപ്പോള്‍ തന്നെ 9,796 കുട്ടികള്‍ പുറത്താണ്. പുതിയ സീറ്റുകള്‍ കൂടി പരിഗണിച്ചാലും 7,696 പേര് പുറത്തു നില്‍ക്കണം. നിരസിക്കപ്പെട്ട അപേക്ഷകരെക്കൂടി പരിഗണിച്ചാല്‍ എണ്ണം ഇനിയും ഉയരും.
ഈ കണക്കനുസരിച്ച് പ്രതിസന്ധി മറികടക്കാന്‍ മലപ്പുറത്ത് മാത്രം 311 ബാച്ച് വേണം. കോഴിക്കോട് 102ഉം പാലക്കാട് 154ഉം ബാച്ചുകള്‍ അനുവദിക്കണം. എന്നാല്‍ മലബാറില്‍ ആകെ 200ല്‍ താഴെ ബാച്ച് അനുവദിക്കുക എന്നതാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കുന്ന നിര്‍ദശം. ഭരണ മുന്നണിയിലെ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വിധേയമായാണ് സര്‍ക്കാര്‍ ബാച്ച് എണ്ണം പരിമിതപ്പെടുത്തുന്നത്. എന്നാല്‍ ഇത്രയെറെ ബാച്ച് അനുവദിക്കാനുള്ള അടിസ്ഥാന സൗകര്യം ഈ ജില്ലകളിലെ സ്കൂളുകളില്‍ ഇല്ല എന്നതും യാഥാര്‍ഥ്യമാണ്. വിദ്യാര്‍ഥി സാന്ദ്രത അടിസ്ഥാനമാക്കി ആവസ്യമുളളിടങ്ങളില്‍ പുതിയ സ്കൂളുകള്‍ സ്ഥാപിക്കുകയെന്നതാണ് ഇതിനുള്ള ഏക പോംവഴി. അത് സര്‍ക്കാര്‍ മേഖലയില്‍ തന്നെ ആരംഭിക്കണം. അതുവരെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് പുറത്തിനില്‍ക്കേണ്ടി വരുന്നവരുടെ പഠനം സര്‍ക്കാര്‍ ഉറപ്പാക്കണം. പതിനായിരങ്ങള്‍ മുടക്കി സ്വാശ്രയ സ്കൂളുകളില്‍ പഠിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ പഠനച്ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുണം. കുട്ടികളുടെ Ûപാഥമിക പഠനം ഉറപ്പാക്കാന്‍ ഇത്തരത്തില്‍ സ്വാശ്രയ ഫീസ് സര്‍ക്കാര്‍ നല്‍കുന്നതിന് വിദ്യാഭ്യാസ അവകാശ നിയമം തന്നെ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇങ്ങനെ മലബാര്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ദീര്‍ഘകാല പദ്ധതിയും അടിയന്തിര Ûപാധാന്യമുള്ളവക്ക് താല്‍ക്കാലിക പരിഹാരവും ഉറപ്പുവരുത്തുന്ന പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ രൂപം നല്‍കണം. അതല്ലാതെ വ്യാജ കണക്കുകള്‍കാട്ടിയും സാമുദായികത പറഞ്ഞ് ഭീഷണിപ്പെടുത്തിയും പാതി കേരളത്തെ വേട്ടയാടുന്നവര്‍ക്ക് മുന്നില്‍ പതിവുപോലെ നിശ്ശബ്ദരായാല്‍ അതിന്റെ പ്രത്യാഘാതം ചെറുതായിരിക്കില്ലെന്ന് മലബാറില്‍ നിന്ന് ജയിച്ചുപോയി ഭരിക്കാനിരിക്കുന്നവരെങ്കിലും ഓര്‍ക്കുന്നത് നന്ന്.
(മാധ്യമം...19&20-July-2014)

No comments:
Post a Comment