കോഴിക്കോട് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ സ്വതന്ത്രമായ സ്ത്രീ പുരുഷ സൗഹൃദങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നു എന്നാരോപിച്ച് ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ച ഹോട്ടല്‍ ആക്രമിച്ച് തകര്‍ത്തത് കേരളത്തില്‍ പലതരം ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. ഒരു മലയാളം ചാനല്‍ വാര്‍ത്തയില്‍ ഹോട്ടലിലേതെന്ന പേരില്‍ കാണിച്ച ദെശ്യങ്ങളാണ് ഈ ഗുണ്ടായിസത്തിന്‍റെ അനുമതിക്കുള്ള ആധികാരിക രേഖയായി യുവമോര്‍ച്ച സ്വയം പരിഗണിച്ചത്. യുവമോര്‍ച്ചയും അതിന്‍റെ സഹോദര സംഘടനകളും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഫാസിസ്റ്റ് സംഘമാണെന്നും വര്‍ഗീയതയാണ് അതിന്‍റെ പ്രധാന പ്രയോഗ രീതിയെന്നും സൈദ്ധാന്തികമായും Ûപായോഗികമായും പലവട്ടം തെളിയിച്ചവരാണ്. അവരുടെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലെ സമാധാനപരമായ പങ്കാളിത്തവും പുറത്ത് നടത്തുന്ന രക്തരൂക്ഷിതമായ അക്രമങ്ങളും ഒരുപോലെ വര്‍ഗീയതയുമായി പ്രത്യക്ഷ ബന്ധമുള്ളവയുമാണ്. മറിച്ചൊരു ചരിത്രം ഈ സംഘടനകള്‍ക്ക് ഇതുവരെയുണ്ടായിട്ടുമില്ല.
അതുകൊണ്ടുതന്നെയാണ്, കോഴിക്കോട്ട് ആക്രമിക്കപ്പെട്ട കടയുടെ ഉടമകള്‍ യുവമോര്‍ച്ച സംഘത്തിന്‍റെ പ്രഖ്യാപിത ശÛതുക്കളായ മുസ്ലിം സമുദായാംഗങ്ങളാണ് എന്നത് കേളീയരെ ഒട്ടും അത്ഭുതപ്പെടുത്താതിരുന്നത്. എന്നാല്‍ ഈ സംഭവം നിരവധി വിവാദങ്ങളാണ് കേരളീയ സമൂഹത്തില്‍ ഉയര്‍ത്തിവിട്ടത്. സ്വാഭാവികമായും ഫാസിസവും വര്‍ഗീയതയും അതില്‍ Ûപാധാന്യപൂര്‍വം തന്നെ ഉന്നയിക്കപ്പെട്ടു. കോഫീഷോപ് അടിച്ചുതകര്‍ത്തതിന്‍റെ പെട്ടെന്നുള്ള കാരണമായി യുവമോര്‍ച്ച തന്നെ ഉന്നയിച്ചത് സദാചാര ലംഘനമായിരുന്നു എന്നതിനാല്‍ സംഭവം സദാചാര ഗുണ്ടായിസമെന്ന അര്‍ഥത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു. അകമം നടന്നതിന്‍റെ പിറ്റേന്നാണ് 'ചുംബിച്ചാല്‍ സദാചാരം ഇടിഞ്ഞു വീഴുമെന്ന് ഭയപ്പെടുന്ന സകല സദാചാര വാദികളെയും ക്ഷണിച്ച്, ചുംബനം ഹോമോസോപിയന്‍സ് എന്ന സ്പീഷില്പെട്ട ജീവികള്‍ കൈമാറുന്ന സംവേദന മാര്‍ഗമാണ് എന്ന് ബോധ്യപ്പെടുത്താന്‍ കോഴിക്കോട്ട് ചുംബനക്കൂട്ടായ്മ സംഘടിപ്പിക്കാം' എന്ന് നിര്‍ദശിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ വരുന്നന്നത്. ഇതാണ് പിന്നീട് മറൈന്‍ ഡ്രൈവിലെ കിസ്സ് ഓഫ് ലൗ ആയി രൂപാന്തരം Ûപാപിച്ചതും കേരളത്തെ പിടിച്ചുലച്ച സമരമായി മാറിയതും.
ഒരു സമരമുറ എന്ന നിലയില്‍ വിപ്ലവകരവും നൂതനവുമായിരുന്നു ചുംബനക്കൂട്ടായ്മ എന്ന ആശയം. വരുന്നവരെല്ലാം ഉമ്മവക്കണമെന്നതായിരുന്നില്ല അതിÓന്‍റ സങ്കല്‍പം. മറിച്ച്, ഫാസിസത്തിനും വര്‍ഗീയതക്കും സദാചാര ഗുണ്ടായിസത്തിനുമെതിരായ ഒരു ഒത്തുചേരലായിരുന്നു അത് ലക്ഷ്യമിട്ടത്. എന്നാല്‍ യുവമോച്ച അക്രമം നടന്ന കോഴിക്കോട്ടുനിന്ന് കൂട്ടായ്മ കൊച്ചയിലേക്ക് എത്തുമ്പോള്‍ ഫാസിസവും വര്‍ഗീയതയും അതിÓന്‍റ പ്രമേയത്തില്‍ നിന്ന് അപ്രത്യക്ഷമായി. അത് സദാചാര ഗുണ്ടായിസ വിരുദ്ധ സമരമായി മാത്രം അറിയപ്പെടാനും തുടങ്ങി. സംഭവബഹുലമായി പര്യവസാനിച്ച സമരത്തെ, അത് രൂപപ്പെട്ടുവന്ന പശ്ചാത്തലത്തില്‍ നിന്ന് ഇപ്പോള്‍ വിലയിരുത്തുമ്പോള്‍, അതൊരു അരാഷ്ട്രീയമായ നിലവിളിയായാണ് അനുഭവപ്പെടുന്നത്. ഫാസിസത്തെയും വര്‍ഗീയതയെയും പ്രതിനിധീകരിക്കുന്ന യുവമോര്‍ച്ചയുടെ ഡൗണ്‍ ടൗണ്‍ അക്രമം സ്ത്രീ വിരുദ്ധതയോ സ്ത്രീ-പുരുഷ സൗഹൃദത്തോടുള്ള അമര്‍ഷമോ മാത്രമായിരുന്നില്ല. അതിന്‍റെ പ്രത്യയശാസ്ത്രാടിത്തറ ഫാസിസം തന്നെയാണ്. അത് പ്രയോഗവല്‍കരിക്കാന്‍ കോഴിക്കോട്ട് സ്ഥലം തെരഞ്ഞെടുത്തതിലുള്ളത് തികഞ്ഞ വര്‍ഗീയതയുമാണ്. അവിടെ നടന്നുവെന്ന് പറയപ്പെടുന്ന 'സദാചാര ലംഘനം' അക്രമം സംഘടിപ്പിക്കാന്‍ നിമിത്തമാക്കിയ പെട്ടെന്നുള്ള കാരണം മാത്രമായിരുന്നു. എന്നാല്‍ മറൈന്‍ ഡ്രൈവിലെ പ്രതിഷേധം കേരളത്തില്‍ നിലനില്‍ക്കുന്ന സദാചാര പൊതുബോധത്തെ മാത്രമാണ് പ്രശ്നവല്‍കരിച്ചത്. സമരത്തിന് കാരണമായി മാറിയ ഫാസിസം/വര്‍ഗീയത, എന്ന സുപ്രധാന ഘടകം സമരത്തിന്‍റെ സാക്ഷാല്‍കാരത്തില്‍ ദുര്‍ബലമാക്കപ്പെട്ടു. അതോടെ വലിയൊരു ഫാസിസ്റ്റ്-വര്‍ഗീയ വിരുദ്ധ സമരമായി മാറേണ്ടിയിരുന്ന ഒരു കൂട്ടായ്മ കേവല സദാചാര പ്രശ്നമായി വഴിമാറിപ്പോവുകയായിരുന്നു. ഫാസിസ്റ്റ്-വര്‍ഗീയ വിരുദ്ധതയെന്ന രാഷ്ട്രീയ കൃത്യത ഉറപ്പാക്കാന്‍ അതിന്‍റെ സംഘാകര്‍ക്കും പിന്തുണക്കാര്‍ക്കും കഴിഞ്ഞില്ല. എന്നല്ല, അവര്‍ക്കും മുഖ്യ വിഷയം സദാചാരം തന്നെയായി മാറുകയും ചെയ്തു. ഒരു സമരം രൂപപ്പെടുത്തുന്ന/അനിവാര്യമാക് കുന്ന രാഷ്ട്രീയ സന്ദര്‍ഭത്തെ കൃത്യതയോടെ അഭിമുഖീകരിക്കാനുള്ള പക്വതയില്ലായ്മ, എത്ര സവിശേഷമായ പ്രക്ഷോഭത്തെയും വിപ്ലവകരമായ സമരാവിഷ്കാരങ്ങളെയും ഫലത്തില്‍ അരാഷ്ട്രീയമാക്കി മാറ്റും. ഫാസിസം തന്നെയായിരിക്കും അതിന്‍റെയും ഗുണഭോക്താക്കള്‍.
ഡൗണ്‍ ടൗണ്‍ അക്രമം ഉയര്‍ത്തിയ പല വിഷയങ്ങളില്‍ സദാചാര ഗുണ്ടായിസം അപ്രധാനമാണ് എന്ന് ഇതിനര്‍ഥമില്ല. മറിച്ച്, കോഴിക്കോട്ടുണ്ടായ വര്‍ഗീയതയും സദാചാര ഗുണ്ടായിസവും കേവലം അവ രണ്ടും മാത്രമായിരുന്നില്ല എന്നതാണ് പ്രധാനം. അത് കൃത്യമായും ഇന്ത്യയില്‍ (വിശേഷിച്ചും ഇപ്പോള്‍ കേരളത്തില്‍) അധീശത്വം നേടിക്കൊണ്ടിരിക്കുന്ന ഫാസിസത്തിന്‍റെ രണ്ട് പ്രയോഗ രൂപങ്ങളാണ്. ഇവയെ നേരിടുന്നതിലെ ഒന്നാമത്ത രാഷ്ട്രീയ കൃത്യത എന്നത് ഫാസിസത്തിനെതിരായ പ്രതിരോധമാണ്. ഈ സമരത്തെ പിന്തുണച്ച പലരും, ഇതില്‍സൂക്ഷ്മാര്‍ഥത്തിലുള്ള ഫാസിസ്റ്റ് വിരുദ്ധത ഉള്ളടങ്ങിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അതില്‍ ശരിയുമുണ്ട്. എന്നാല്‍ കോഴിക്കോട് സംഭവത്തിÓന്‍റ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയായിട്ടുപോലും അതിനെ പിന്തുണക്കാന്‍ സൂക്ഷ്മാര്‍ഥത്തിലെ ഫാസിസ്റ്റ് വിരുദ്ധത തേടിപ്പോകേണ്ടി വരുന്നത് തന്നെ അതിലെ അരാഷ്ട്രീയ ഉള്ളടക്കമെത്രയെന്ന് വ്യക്തമാക്കുന്നുണ്ട്. ഈയര്‍ഥത്തില്‍ പിന്തുണച്ചവരിലേറെയും,
ഫാസിസത്തെയും സദാചാര ഗുണ്ടായിസത്തെയും ഒരേ ഗ്രൗണ്ടില്‍ നേരിടാമെന്ന് കരുതിയവരുമാണ്. കേരളത്തിന്‍റെ സദാചാര പൊതുബോധം, ഇവിടുത്തെ സാംസ്കാരിക-കുടുംബ-സാമൂഹിക പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്നവരിലെല്ലാം രൂപപ്പെടുന്ന സ്വാഭാവികമായ ധാരണകളാണ്. രാഷ്ട്രീയ-മത ആശയങ്ങള്‍ അതിനെ പലയളവില്‍ സ്വാധീനിച്ചിട്ടുണ്ടാകാം. കാലങ്ങളായി പിന്തുടരുകയോ ശീലിക്കുകയോ കണ്ട് പരിചയിക്കുകയോ ചെയ്ത അനുഭവങ്ങളാണ് ഓരോരുത്തരുടെയും സദാചാരബോധത്തിന് അതിര്‍ത്തി നിര്‍ണയിക്കുന്നത്. അതിന് ഓരോ തലമുറയുടെയും സംസ്കാരവും വിദ്യാഭ്യാസവുമൊക്കെയായി അഭേദ്യമായ ബന്ധവുമുണ്ട്. ഇതുപോലെ കേരളത്തിന്‍റെ സാംസ്കാരിക-കുടുംബ-സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് സ്വാഭാവികമായി രൂപപ്പെടുന്ന ഒന്നല്ല ഇന്ത്യന്‍ ഫാസിസം. എന്നല്ല, സദാചാരം പോലുള്ള ഭൂരിപക്ഷ പൊതുബോധങ്ങളെ വളര്‍ച്ചയുടെ ഉപകരണമാക്കി മാറ്റിയതാണ് ഇന്ത്യന്‍ ഫാസിസത്തിന്‍റെ ചരിത്രം. ഈ സാമൂഹ്യ യാഥാര്‍ഥ്യം വിസംമരിച്ചാണ് സദാചാര ഗുണ്ടായിസത്തെയും വര്‍ഗീയതയെയും ഒരേ സിദ്ധാന്തം/പ്രയോഗം കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചത്. സദാചാര ബോധത്തെ ഗുണ്ടായിസമാക്കുന്നതിനെയും ഫാസിസത്തെയും ഒന്നിച്ച് പ്രതിരോധിക്കേണ്ടി വരുന്ന സന്ദര്‍ഭത്തില്‍ ഏതിനെയാണ് ഒന്നാമതായി നേരിടേണ്ടതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായപ്പോഴാണ് ചുംബന സമരത്തിന്‍റെ സന്ദര്‍ഭോചിതമായ രാഷ്ട്രീയ പ്രസക്തി അപ്രസക്തമായത്. സദാചാര ഗുണ്ടായിസത്തെയും ഫാസിസത്തെയും രാഷ്ട്രീയ കൃത്യതയില്ലാതെ ഒരേ ഗ്രൗണ്ടില്‍ പ്രതിരോധിക്കാനാവില്ലെന്നതിന് റെ മികച്ച ഉദാഹരണമായി മാറുകയായിരുന്നു ചുംബന സമരം.
ചുംബന സമരത്തില്‍ പങ്കെടുത്തവര്‍ക്കും പിന്തുണച്ചവര്‍ക്കും വ്യത്യസ്തമായ കാരണങ്ങളുണ്ടായിരുന്നു. ഈ വൈവിധ്യം അതിന്‍റെ ആശയത്തെ ശാക്തീകരിക്കുന്നതിന് പകരം, ദുര്‍ബലമാക്കുകയാണ് ചെയ്തത്. സദാചാര ഗുണ്ടായിസം പലപ്പോഴായി നടപ്പാക്കിയിട്ടുള്ള ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകള്‍ ഈ സമരത്തിലെ ഫാസിസ്റ്റ് വിരുദ്ധതയുടെ പേരില്‍ സദാചാര ഗുണ്ടായിസത്തിന്‍റെ പ്രതിരോധക്കാരായും ഫാസിസത്തിന്‍റെ Ûപായോജകരായ യുവമോര്‍ച്ച പോലുള്ള സംഘടനകള്‍ കേരളത്തിലെ ഭൂരിപക്ഷം പിന്തുടരുന്ന സദാചാര പൊതുബോധത്തിന്‍റെ സംരക്ഷകരായും മാറിയ വിചിത്ര കാഴ്ചയാണ് സമരാനന്തര കേരളത്തിലുള്ളത്. കേരളത്തിലെ ഏത് സംഘടനയും ഏതെങ്കിലും സമരത്തിനിറങ്ങിയാല്‍ എതിരാളികളില്‍ നിന്ന് ആദ്യം നേരിടേണ്ടി വരുന്ന വിമര്‍ശം അവര്‍ക്ക് ആ സമരം ചെയ്യാനുള്ള ധാര്‍മികതയായിരിക്കും. കേരളത്തിന്‍റെ സാമൂഹ്യ വിമര്‍ശ രീതി തന്നെ അങ്ങിനെയാണ് വികസിച്ചിരിക്കുന്നത്. എന്നാല്‍ മറൈന്‍ ഡ്രൈവിലെത്തിയ യുമോര്‍ച്ചക്കാര്‍ അവിടെ നിര്‍വഹിച്ച ദൗത്യത്തെ സംശയിക്കാന്‍ കേരളത്തിലെ 'സദാചാര വിശ്വാസികള്‍ക്ക്' കഴിഞ്ഞിട്ടില്ല. കടുത്ത ഫാസിസ്റ്റ്-വര്‍ഗീയ വിരുദ്ധരായവര്‍പോലും സദാചാര പൊതുബോധത്താല്‍ ആ സന്ദര്‍ഭത്തിലെ അവരുടെ സാന്നിധ്യത്തെ പരോക്ഷമായി പിന്തുണക്കുന്നു. മറുഭാഗത്ത്, സമരത്തെ പിന്തുണച്ച ഡിവൈഎഫ്ഐയെ പോലുള്ളവരെ സദാചാര ഗുണ്ടായിസ വിരുദ്ധതയില്‍ തീവ്ര നിലപാടെടുക്കുന്നവര്‍ പോലും സംശയിക്കുന്നില്ല. ആ സമരം അത്രമേല്‍ അരാഷ്ട്രീയ സ്വഭാവം കൈവരിച്ചിരുന്നതിനാലാകണം ഇത്തരം രാഷ്ട്രീയ സംശയങ്ങള്‍ പോലും ഉന്നയിക്കാന്‍ കേരളീയ സമൂഹത്തിന് കഴിയാതിരുന്നത്.
(6..11..14)
No comments:
Post a Comment