മസ്‌കത്ത്: കൃഷി ഭൂമികള്‍ മരുവല്‍കരണ ഭീഷണി നേരിടുന്ന ലോകത്തിന് പാ~മായി മരുഭൂമിയില്‍ കൃഷി ഭൂമി വളരുന്നു. ഒമാനിലാണ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഹരിതവല്‍കരണത്തില്‍ വന്‍ മുന്നേറ്റമ സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ തോട്ടക്കൃഷി രണ്ട് പതിറ്റാണ്ട് കൊണ്ട് 83,000 ഏക്കര്‍ ഭൂമിയിലേക്കാണ് കൂടുതലായി വ്യാപിച്ചത്.
നവോത്ഥാന ദിനത്തോടനുബന്ധിച്ച് കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് രാജ്യം കൈവരിച്ച ഈ നേട്ടം വ്യക്തമാക്കുന്നത്. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്ന ഒമാന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണ് ഈ ഭൂ പരിവര്‍ത്തനം. 1992^93 കാലയളവില്‍ 2,14,000 ഏക്കറായിരുന്നു കൃഷി ഭൂമി. എന്നാല്‍ അവസാനം നടന്ന കാര്‍ഷിക സെന്‍സസ് പ്രകാരം ഇത് 3,24,000 ഏക്കറായി വര്‍ധിച്ചു. 34.4 ശതമാനത്തിന്റെ വര്‍ധന. രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 44.2 ശതമാനം ഇപ്പോള്‍ കാര്‍ഷിക ഭൂമിയായി മാറിയിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തുന്ന കാര്‍ഷിക നയം പിന്തുടരുന്ന രാജ്യത്ത് 115 കൃഷിയിടങ്ങള്‍ തയാറായിക്കൊണ്ടിരിക്കുന്നുണ്ട്. 508 ഏക്കറിലാണ് ഇവ് രൂപപ്പെടുത്തുന്നത്. ആയിരത്തോളം ഏക്കറില്‍ 128 സ്വകാര്യ കൃഷിയിടങ്ങളും നിര്‍മാണത്തിലാണ്.
കാര്‍ഷികോല്‍പാദനത്തിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012ല്‍ 462 മില്ല്യണ്‍ റിയാലിന്റെ കാര്‍ഷികോല്‍പാദനമാണ് രാജ്യത്തുണ്ടായത്. 2009ല്‍ 362.2 മില്ല്യണ്‍ റിയാലായിരുന്നു ഉത്പാദനം. 2009^13 കാലയളവില്‍ 8.5 ശതാമനം വാര്‍ഷിക വളര്‍ച്ച ഈ മേഖലയിലുണ്ടായി. രാജ്യത്തെ മൊത്തം കൃഷി^മത്‌സ്യ ഉപഭോഗത്തിന്റെ 39.5 ശതമാനവും ഇപ്പോള്‍ ഇവിടെ തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നു.
മത്‌സ്യ മേഖലയിലും വന്‍തോതില്‍ ഉത്പാദനം വര്‍ധിച്ചു. 2012ല്‍ 1.42 ലക്ഷം റിയാലാണ് ഉത്പാദനം. 2009ല്‍ ഇത് 1.10 ലക്ഷം റിയാല്‍ മാത്രമായിരുന്നു. കന്നുകാലികളുട എണ്ണത്തിലും വലിയ വര്‍ധനയുണ്ട്. അവസാന കണക്കുകള്‍ പ്രകാരം മൊത്തം 26.73 ലക്ഷമാണ് കന്നുകാലി ശേഷി. ഇതില്‍ പശു 34,726 എണ്ണവും ഒട്ടകം 1,34,80 എണ്ണവുമാണ്. ബാക്കി ആടുകളും. മത്‌സ്യ മേഖലയുടെ വളര്‍ച്ചക്ക് വലിയ വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒമ്പത് പുതിയ മത്‌സ്യബന്ധന തുറമുഖങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ നാലെണ്ണത്തിന് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
(30..07..13)
No comments:
Post a Comment