മസ്‌കത്ത്: ഒമാനിലെ നിരത്തുകളില്‍ അപകട നിരക്ക് കുറയുമ്പോഴും വിദേശ വനിതകള്‍ റോഡിന് 'ഭീഷണി'യാകുന്നു. അപകട നിരക്ക് ഗണ്യമായി കുറയുന്ന ഒമാനിലെ പൊതു പ്രവണതക്ക് വിരുദ്ധമായി, വിദേശ വനിതകള്‍ അപകത്തില്‍പെടുന്നത് വന്‍ തോതില്‍ ഉയരുകയാണ്. അഞ്ചുമാസത്തെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ മരണവും പരിക്കുമുണ്ടായതില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് വിദേശ വനിതകളില്‍ മാത്രമാണ്. അതാകട്ടെ ഏറെ ഉയര്‍ന്ന നിരക്കിലുമാണ്.
2013ലെ ആദ്യ അഞ്ചുമാസത്തെ കണക്കുകള്‍ പ്രകാരം വാഹനാപകടത്തില്‍പെട്ടത് 148 വിദേശ വനിതകളാണ്. മരണം സംഭവിച്ചത് 15 പേര്‍ക്കും. എന്നാല്‍ 2012ലെ ഇതേ കാലയളവില്‍ വിദേശ വനിതകള്‍ക്കുണ്ടായ അപകടം 103 മാത്രമാണ്. അഞ്ചുമാസത്തെ കണക്കിലുണ്ടായ വര്‍ധന 43.7 ശതമാനം. മരണസംഖ്യ 2012ല്‍ വെറും എട്ട് മാത്രമാണ്. വര്‍ധനയുടെ തോത് 87.5 ശതമാനം. അപകടത്തില്‍പെട്ടവരില്‍ എണ്ണത്തില്‍ കൂടുതല്‍ മറ്റ് വിഭാഗങ്ങളാണ് എങ്കിലും അവയിലെല്ലാം അഞ്ചുമാസത്തെ കണക്കില്‍ അപകട തോത് കുറയുകയാണ്. ഇതില്‍ നിന്ന് വ്യത്യസ്തമാണ് വിദേശ വനിതകളുടെ കകാര്യമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മൊത്തം അപകടങ്ങളില്‍ നേരിയ കുറവും (0.1 ശതമാനം) അപകട മരണങ്ങളില്‍ വലിയ കുറവും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരണം മൂന്‍വര്‍ഷത്തേക്കാള്‍ 17.6 ശതമാനം കുറഞ്ഞു. 2012ലെ ആദ്യ ആറ് മാസം 438 പേരാണ് മരിച്ചത് എങ്കില്‍ ഈ വര്‍ഷം ഇക്കാലയളവില്‍ അത് 361 ആയി കുറഞ്ഞു. ഇതില്‍ അപകടത്തില്‍പെട്ട ഒമാനികളുടെ എണ്ണം 19.9 ശതമാനം കുറഞ്ഞു. ഒമാനി സ്ത്രീകള്‍ക്കുണ്ടാകുന്ന അപകടത്തില്‍ ആറ് ശതമാനത്തിന്റെയും അപകടത്തില്‍ പെടുന്ന പുരുഷന്‍മാരുടെ എണ്ണത്തില്‍ 22.8 ശതമാനത്തിന്റെയും കുറവുണ്ടായി. വിദേശികള്‍ക്കുണ്ടായ അപകട മരണത്തിന്റെ നിരക്ക് 12.9 ശതമാനം കുറഞ്ഞു. വിദേശ സ്ത്രീകളുടെ എണ്ണം ഉയര്‍ന്നപ്പോള്‍ പുരുഷന്‍മാടുടെ എണ്ണത്തില്‍ 18.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. പരിക്കുകളില്‍ അവസാനിച്ച വാഹനാപകടങ്ങളില്‍ 10.9 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ടത് ഒമാനി വനിതകളാണ് -11.7 ശതമാനത്തിന്റെ കുറവ്. ഈ സ്ഥാനത്താണ് വിദേശ വനിതകളുടെ അപകട വര്‍ധനാ നിരക്ക് കുത്തനെ ഉയര്‍ന്നത്. ഒമാനി പുരുഷന്‍മാരുടെ അപകട നിരക്ക് 13.6 ശതമാനം കുറഞ്ഞിട്ടുണ്ട്.
വിദേശ പുരുഷന്‍മാരുടെ ഡ്രൈവിംഗ് അപകടത്തില്‍ 7.3 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. മൊത്തം വിദേശികളുടെ അപകട നിരക്ക് 2.1 ശതമാനം കുറഞ്ഞിട്ടുണ്ട്. 2103ലെ ആദ്യ അഞ്ചുമാസം ഒമാനില്‍ ആകെയുണ്ടായത് 3,401 അപകടങ്ങളാണ്. മുന്‍ വര്‍ഷം ഇത് 3,406 ആയിരുന്നു. അപകടങ്ങളുടെ എണ്ണത്തില്‍ മുന്നില്‍ സ്വദേശികള്‍ തന്നെയാണ്. പരിക്കേറ്റവരുടെ എണ്ണത്തില്‍ 13 ശതമാനം കുറവുണ്ടായി.
അപകടങ്ങള്‍ കുറയുന്നതിനൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനിലും കുറവ് വന്നിട്ടുണ്ട്. അഞ്ചുമാസ കാലയളവില്‍ മൊത്തം വാഹന രജിസ്‌ട്രേഷനില്‍ 7.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബൈക്കുകളില്‍ വന്‍ തോതില്‍ വര്‍ധനയുണ്ടയിട്ടുണ്ട് -48 ശതമാനം. ട്രാക്ടറുകളില്‍ 66.7 ശതമാനവും പരിശീലന വാഹനങ്ങളില്‍ 40 ശതമാനവും വാണിജ്യ വാഹനങ്ങളില്‍ 25.2 ശതമാനവും വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ എണ്ണത്തില്‍ കൂടുതലുള്ള സ്വകാര്യ വാഹനങ്ങളില്‍ വന്ന കുറവാണ് മൊത്തം രജിസ്‌ട്രേഷനിലെ കുറവിന്കാരണമെന്നാണ് കരുതുന്നത്. ഈയിനത്തില്‍ 13.1 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 2102ല്‍ 44,353 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ ഈ വര്‍ഷം ഇത് വെറും 38,546 എണ്ണം മാത്രമാണ്. സര്‍ക്കാര്‍ വാഹനങ്ങളുടെ എണ്ണത്തിലും വന്‍ കുറവുണ്ടയി -55.7 ശതമാനം.

(02..08..13)
No comments:
Post a Comment