Wednesday, October 7, 2015

ദാദ്രിയില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരം


പ്രാചീന ഇന്ത്യയോ (സംഘ്പരിവാരം പറയുന്ന) സനാതന ഇന്ത്യയോ ഒരിക്കലും മാംസ ഭക്ഷണ വിരുദ്ധരും സസ്യാഹാര മൗലിക വാദികളും ആയിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. അംബേദ്കര്‍ മുതല്‍ ഡി എന്‍ ഝാ വരെയുള്ള ചരിത്ര പണ്ഡിതന്മാര്‍ ഇക്കാര്യം സംശയങ്ങള്‍ക്കിടമില്ലാത്ത വിധം തങ്ങളുടെ ഗവേഷണങ്ങളിലൂടെ സമര്‍ഥിച്ചിട്ടുണ്ട്. വേദങ്ങള്‍ തൊട്ട് ചരിത്രാവശിഷ്ടങ്ങളില്‍ നിന്നുവരെ തെളിവുകള്‍ ശേഖരിച്ചവയാണ് ഈ പഠനങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ആധികാരികമായ രചനയാണ് ഡി എന്‍ ഝായുടെ ദി മിത്ത് ഓഫ് ഹോളി കൗ എന്ന പുസ്തകം. ഋഗ്വേദത്തിലെ മാംസാഹാര പരാമര്‍ശങ്ങള്‍, മൃഗബലിയുടെ വിശദാംശങ്ങള്‍, ഹാരപ്പന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ ആഹാര രീതികളെക്കുറിച്ചുള്ള തെളിവുകള്‍, പുരാണങ്ങളിലും ഉപനിഷത്തുകളിലുമുള്ള മൃഗബലിയുടെ വിവരങ്ങള്‍, ബ്രാഹ്മണരുടെ മാംസാഹാര രീതികള്‍, മനുസ്മൃതി മുതല്‍ രാമായണം വരെയുള്ളവയിലെ മാംസാഹാര സങ്കല്‍പങ്ങള്‍ തുടങ്ങിയവയെല്ലാം പഠന വിധേയമാക്കുന്നതാണ് ഝായുടെ പുസ്തകം. ഇത്രയൊക്കെ പ്രത്യക്ഷമായ തെളിവുകളുണ്ടെങ്കിലും പതിറ്റാണ്ടുകളായി വിശുദ്ധ പശുവാദം ഇന്ത്യയില്‍ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. ചരിത്രപരമായി ഒരു സാധൂകരണവുമില്ലാത്ത ഒരു സങ്കല്‍പത്തിന് എങ്ങിനെയാണ് ഇത്രമേല്‍ സ്വീകാര്യത നേടാനായത്?  ഏത് ആശയവും ദിവ്യത്വം കല്‍പിച്ച്  ആള്‍ക്കൂട്ടം ഏറ്റെടുക്കുന്നതോടെ യുക്തിരഹിതമായ വിശ്വാസവും വൈകാരികമായ ആവേശവുമായി മാറുക സ്വാഭാവികമാണ്. എന്നാല്‍, അത്ര ലളിതമായല്ല വിശുദ്ധ പശു വാദം ഇന്ത്യയില്‍ ഇടം നേടിയത്.


ഇന്ത്യന്‍ ഫാസിസം അതിന്റെ ശത്രുക്കളെ നിര്‍ണയിച്ചതോടൊപ്പം തന്നെ അവരെ നേരിടാനുള്ള വൈകാരിക ചിഹ്നങ്ങളും അവരെ കുറ്റവാളികളായി പ്രഖ്യാപിച്ച് ആക്രമിക്കാനുള്ള എളുപ്പവഴികളും കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നാണ് ഗോവധം. പശു, ഹൈന്ദവതയുടെ വിശുദ്ധ ചിഹ്നമാണെന്നും അതിനെതിരെ നീങ്ങുന്നവരെല്ലാം ഹിന്ദു വിരുദ്ധരാണെന്നും അവരെല്ലാം വധിക്കപ്പെടാന്‍ അര്‍ഹരാണെന്നുമുള്ള രാഷ്ടീയ ആശയമാണ് പശുവാദത്തിലൂടെ ഫാസിസം മുന്നോട്ടുവച്ചത്. പശുവിനെ ദൈവമായി കാണാത്ത ഇന്ത്യന്‍ മുസ്ലിംകളെ എളുപ്പത്തില്‍ ശത്രുപക്ഷത്തെത്തിക്കാന്‍ ഇതിലൂടെ ഫാസിസത്തിന് കഴിഞ്ഞു. വിശ്വാസപരമായി തന്നെ മൃഗബലി പിന്തുടരുന്ന വിഭാഗമായതിനാല്‍ ഏത് സന്ദര്‍ഭത്തിലും ആക്രമിക്കപ്പെടാന്‍ യോഗ്യരാണെന്ന പ്രതീതിയും  സൃഷ്ടിക്കാനായി. ബ്രിട്ടീഷ് ഇന്ത്യയില്‍ തന്നെ പശുവിനെ ആയുധമാക്കിയുള്ള വര്‍ഗീയ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. 1870കളില്‍ രൂപംകൊടുത്ത പഞ്ചാബിലെ പശുരക്ഷാ പ്രസ്ഥാനവും ഇതിനുപിന്നാലെ ദയാനന്ദ സരസ്വതി സ്ഥാപിച്ച ഗോരക്ഷിണി സഭയും ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്. മുസ്ലിംകളില്‍ നിന്ന് പശുവിനെ രക്ഷിക്കാനുള്ള പ്രസ്ഥാനങ്ങളായിരുന്നു ഇവ. പില്‍ക്കാലത്തുണ്ടായ ഒട്ടുമിക്ക വര്‍ഗീയ കലാപങ്ങളുടെയും പിന്നില്‍ കായികമായും ആശയപരമായും ഇവ വഹിച്ച പങ്ക് ചെറുതല്ല. സ്വതന്ത്ര ഇന്ത്യയിലും വിശുദ്ധ പശു വാദം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രധാന ആയുധമായിരുന്നു. ഹിന്ദുത്വ ഫാസിസത്തിന് മേല്‍ക്കൈ കിട്ടിയ സ്ഥലങ്ങളിലെല്ലാം പശു ഒരു കലാപ ചിഹ്നമായി മാറി. 1995ല്‍ മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാറാണ് ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് ഗോവധ നിരോധത്തിന് നിയമപ്രാബല്യം കൊടുക്കുന്നത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ഇത്തരം നിയമനിര്‍മാണങ്ങളുടെ എണ്ണവും വേഗവും കൂടിയതായി കാണാം. ഏതെങ്കിലും മതങ്ങളുടെയോ വിഭാഗങ്ങളുടെയോ ആചാരവുമായി ബന്ധപ്പെടുത്തി താല്ക്കാലികമായ നിരോധം ഏര്‍പെടുത്തുന്നത് മുതല്‍ സ്ഥിരമായ നിരോധം വരെ ഇക്കൂട്ടത്തില്‍ സംഭവിക്കുന്നുണ്ട്. ഇങ്ങിനെ ഫാസിസം വിശുദ്ധ പശുവാദത്തിന്റെ പേരില്‍ കാലങ്ങളായി തുടരുന്ന മുസ്ലിം വിരുദ്ധതയിലൂടെ രൂപപ്പെടുത്തിയ ഹിംസാത്മക പ്രത്യയശാസ്ത്രം അതിന്റെ സ്വാഭാവിക രൂപം പ്രാപിച്ചതാണ് യുപിയിലെ ദാദ്രിയില്‍ കണ്ടത്. മുഹമ്മദ് അഖ്‌ലാഖ്, പ്രകോപിതരായ ഒരു ആള്‍കൂട്ടത്തിന്റെ കൈയബദ്ധല്ല, മറിച്ച് ആസൂത്രിതമായ കാവി ഭീകരതയുടെ ഇരയാണെന്നര്‍ഥം.

അഖ്‌ലാഖിന്റെ മരണത്തെതുടര്‍ന്നുണ്ടായ നാലുതരം പ്രതികരണങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. സംഘ്പരിവാര്‍ നേതാക്കള്‍ സ്വാഭാവികമായും സംഭവത്തെ ന്യായീകരിച്ചു. അവരെ സംബന്ധിച്ചേടത്തോളം ഈ കലാലപും അതിനെതിരായ പ്രതിഷേധവും പൊലീസ് നടപടിയുമെല്ലാം കൂടുതല്‍ രൂക്ഷമായ വര്‍ഗീയവത്കരണത്തിനുള്ള ഉപാധികളാണ്. പ്രധാനമന്ത്രി മുതല്‍ അധികാരത്തിലിരിക്കുന്ന സംഘ്പരിവാര്‍ നേതാക്കളെല്ലാം ഇതിനോട് മൗനംപാലിച്ചതും അതുകൊണ്ടുതന്നെയാണ്. എന്നല്ല, കൊലപാതകത്തെ ന്യായീകരിച്ചും കൂടുതല്‍ കലാപത്തിന് ആഹ്വാനം ചെയ്തും അവര്‍ സന്ദര്‍ഭം മുതലെടുക്കുകയും ചെയ്യുന്നു. രാജ്യമാകെ പ്രതിഷേധമുയര്‍ത്തുന്ന സന്ദര്‍ഭത്തിലും നിര്‍ഭയം കലാപാഹ്വാനം നല്‍കാന്‍ ഫാസിസത്തെ പ്രാപ്തമാക്കുന്ന തരത്തിലേക്ക് ഇന്ത്യന്‍ സാമൂഹ്യ സാഹചര്യം പരിവര്‍ത്തിപ്പിക്കപ്പെട്ടിരിക്കുന്നു.

ഈ ഫാസിസ്റ്റ് അനുകൂല സാഹചര്യങ്ങള്‍ക്ക് ഇണങ്ങുംവിധമാണ് ഫാസിസത്തിനെതിരെ നിലപാടെടുക്കുന്നവരില്‍ നിന്നുപോലുമുണ്ടാകുന്ന പ്രതികരണങ്ങള്‍. രണ്ടുതരത്തിലാണ് ഇത്തരം പ്രതികരണങ്ങളുണ്ടായത്. സ്വന്തം ഭക്ഷണം നിര്‍ണയിക്കാനുള്ള ഒരാളുടെ അവകാശത്തിന് മേലുള്ള കൈയ്യേറ്റമായാണ് ഒരുവിഭാഗം ഇതിനെ കണ്ടത്. ഭക്ഷണ സ്വാതന്ത്ര്യം, പൗരാവകാശം തുടങ്ങിയവക്കെതിരായ വെല്ലുവിളി എന്ന നിലയില്‍  ഇവര്‍ ഈ സംഭവത്തെ സമീപിക്കുന്നു. എന്നാല്‍ മറ്റൊരു വിഭാഗം മത വര്‍ഗീയത ഒരു സമൂഹത്തെ നശിപ്പിക്കുകയും നിന്ത്രിക്കുകയും ചെയ്യുന്നതിന്റെ ദുരന്തഫലമാണിതെന്ന രീതിയിലാണ് ഇതിനെ നേരിടുന്നത്.  അതുകൊണ്ടുതന്നെ ഈ കൊലപാതകത്തിനെതിരായ ഏതുപ്രതികരണവും എല്ലാ തരം മത വര്‍ഗീയതകള്‍ക്കുമെതിരായ സമരം കൂടിയായിരിക്കണമെന്നതായിരുന്നു അവരുടെ സമീപനം. പന്നിയിറച്ചി കഴിക്കരുതെന്ന മുസ്‌ലിം മത വിശ്വാസം ഇന്ത്യയില്‍ പാലിക്കരുതെന്നും അവരും ഇനി പന്നിയിറച്ചി കഴിച്ചുതുടങ്ങണമെന്നും വരെ വാദങ്ങളുണ്ടായി. ഇന്ത്യന്‍ ഫാസിസത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന മുന്‍ ജഡ്ജി മാര്‍ക്കണ്‌ഠേയ കഡ്ജു പോലും ഈ വിഷയത്തില്‍ നടന്ന സംവാദത്തിന്റെ ഒരു ഘട്ടത്തില്‍ ഇത്തരമൊരു നിലപാടെടുത്തു. ഭക്ഷണ സ്വാതന്ത്ര്യത്തെനെതിരായ കയ്യേറ്റവും മതവര്‍ഗീയതയുമെല്ലാം പ്രതിരോധിക്കേണ്ട അപകടങ്ങള്‍ തന്നെയാണ്. എന്നാല്‍ ഒരു വ്യാജ പ്രചാരണം മറയാക്കി ഇന്ത്യന്‍ ഫാസിസം അതിന്റെ പ്രഖ്യാപിത ഒന്നാം ശത്രുവായ മുസ്ലിമിനെ കൊലക്കത്തിരിയാക്കുന്പോള്‍ ഭക്ഷ്യ സംസ്‌കാരവും ആഹാരാവകാശവും പ്രതി വര്‍ഗീയതയുമല്ല പ്രശ്‌നവല്‍കരിക്കേണ്ടത്. മറിച്ച് ഫാസിസെത്തയും അതിന്റെ പ്രത്യയശാസ്ത്രത്തെയും തന്നെയാണ്. അതുവിട്ട് പ്രതിരോധം ഉപ വിഷയങ്ങളിലേക്ക് വഴിമാറുന്പോള്‍ ഫാസിസത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ക്ക് പരോക്ഷമായ സ്വീകാര്യതയാണ് ലഭിക്കുന്നത്. മതേതര പക്ഷമെന്ന് അറിയപ്പെടുന്നവരില്‍നിന്ന് തന്നെ ഇത്തരം പ്രതികരണങ്ങളുണ്ടാകുന്പോള്‍ വിശേഷിച്ചും.


മതേതര പക്ഷത്ത് നിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങള്‍ ഫാസിസത്തിനെതിരായ പ്രതിരോധത്തെ എത്രമാത്രം ദുര്‍ബലപ്പെടുത്തുമെന്നതിന് തെളിവാണ് അഖ്‌ലാഖിന്റെ മകള്‍ സാജിദയുടെ പ്രതികരണം. ഞങ്ങളുടെ വീട്ടില്‍ ആട്ടിറച്ചിയേയുള്ളു, പശുവിറച്ചി ഉണ്ടായിരുന്നില്ല എന്ന് വിശദീകരിച്ച സാജിദ പരിശോധനക്ക് അയച്ചത് പശു ഇറച്ചിയല്ലെന്ന് തെളിഞ്ഞാല്‍ ഞങ്ങളുടെ ഉപ്പയെ തിരിച്ചുതരാന്‍ നിങ്ങള്‍ക്കാകുമോ എന്നായിരുന്നു ചോദിച്ചത്. അങ്ങേയറ്റം ദുര്‍ബലമായിപ്പോയ ഇന്ത്യന്‍ മതേതര പൊതു ഇടത്തില്‍ ഒരു മുസ്‌ലിം കുടുംബം അനുഭവിക്കുന്ന നിസ്സഹായതയാണ് ഈ ചോദ്യം. ഞങ്ങള്‍ സൂക്ഷിച്ചത് പശുവിറച്ചിയായിരുന്നുവെങ്കില്‍ ഈ കൊലപാതകത്തില്‍ ഞങ്ങളും കുറ്റക്കാരാണ് എന്ന പരോക്ഷ സമ്മതമാണ് ഈ ചോദ്യത്തില്‍ ഉള്ളടങ്ങിയിട്ടുള്ളത്. അഥവ ഗോമാംസം കഴിക്കുന്നത് കുറ്റകരമാണ് എന്ന ഫാസിസ്റ്റ് പ്രചാരണം ശരിയാണെന്ന് ഇവര്‍ക്ക് (പറയാതെ) പറയേണ്ടിവരുന്നു.
ഫാസിസം അതിന്റെ വര്‍ഗീയായുധങ്ങള്‍ക്ക് വ്യാജ പ്രചാരണത്തിലൂടെ നേടിയെടുത്ത പൊതുസമ്മിതിയാണ് ഈ പ്രസ്താവനകള്‍ സൃഷ്ടിക്കുന്നത്.

ഞങ്ങള്‍ കഴിച്ചത് പശു ഇറച്ചിയാണെങ്കില്‍പോലും ഞങ്ങളുടെ പിതാവിനെ വധിക്കാന്‍ നിങ്ങള്‍ക്കെന്തധികാരം എന്ന് ചോദിക്കാനുള്ള കരുത്താണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ മതേതര ഇടം സാജിദക്ക് നല്‍കേണ്ടിയിരുന്നത്. ഈ ചോദ്യമുന്നയിച്ചാല്‍ തന്നെ അതിനെ ജനാധിപത്യ പരമായി സ്വീകരിക്കാനുള്ള ശേഷിയും ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തിനില്ല. എന്നല്ല, ആ ചോദ്യം തന്നെ ഫാസിസത്തിന്റെ ഇരകളെ വീണ്ടും ആക്രമിക്കാനുള്ള മതിയായ ന്യായമായി മാറുകയും ചെയ്യും. ഫാസിസത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ക്ക് പലകാരണങ്ങളാല്‍ പൊതുസമൂഹം നല്‍കിയ സ്വീകാര്യതകളാല്‍ അങ്ങേയറ്റം ദുര്‍ബലമായിപ്പോയ മതേതര ഇടത്തില്‍ നിന്നുകൊണ്ട് അത്തരമൊരു ചോദ്യമുന്നയിക്കാന്‍ പോലും ഒരു സാധാരണ മുസ്ലിമിന് ഇന്ന് കഴിയില്ല. ഈ നിസ്സഹായത മറികടക്കാന്‍ ഇന്ത്യന്‍ മതേതര സമൂഹം പ്രാപ്തരാകണമെങ്കില്‍ ഫാസിസത്തിനെതിരായ പ്രതിരോധം സൂക്ഷ്മവും  ജാഗ്രത്തുമായിരിക്കണം. അഖ്‌ലാഖിന്റെ കൊലപാതകം ഭക്ഷ്യ സ്വാതന്ത്ര്യത്തിനെതിരായ കൈയ്യേറ്റമോ കേവല മത വര്‍ഗീയതയുടെ അഴിഞ്ഞാട്ടമോ അല്ലെന്നും പ്രോപഗണ്ടകള്‍ വഴി ഫാസിസം ആത്യന്തികമായി ലക്ഷ്യമിടുന്ന മുസ്ലിം/ശത്രു ഉന്മൂലനം തന്നെയായിരുന്നു എന്ന രാഷ്ട്രീയ തിരിച്ചറിവ് നേടുകയും ആ രീതിയില്‍ കാവി ഭീകരതതയെ പ്രതിരോധിക്കുകയുമാണ് അതിന് വേണ്ടത്.

ഫാസിസം അതിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രം രൂപപ്പെടുത്താനും അതിന് സ്വീകാര്യതയുണ്ടാക്കാനും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ ആസൂത്രിതമായ കലാപമാക്കി മാറ്റുന്നതെങ്ങനെയെന്നതിന്റെ മികച്ച ഉദാഹരണമാണ് ദാദ്രി. പശുവിറച്ചിയുടെ ഒരു കഷണം പോലുമെടുക്കാനില്ലാത്ത ഒരു വീടിനുമേല്‍ ഗോഹത്യയെന്ന 'വന്‍പാപം' ചാര്‍ത്തുന്നതും അതിന് ശിക്ഷ വിധിക്കുന്നതും ആ ശിക്ഷ നടപ്പാക്കുന്നതുമെല്ലാം മിനുട്ടുകള്‍ കൊണ്ടാണ് സാധ്യമാക്കിയത്. വധിക്കുന്നതിന് ഏതാനും ദിവസം മുന്പ് ചില സമീപവാസികള്‍ തന്റെ മകനെ പാക്കിസ്ഥാനി എന്ന് വിളിച്ച് അധിക്ഷേപിക്കുകയും പ്രകോപനങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് അഖ്‌ലാഖിന്റെ ഉമ്മ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഒരാളെ വധിക്കാന്‍ തീരുമാനിച്ച ശേഷം ഗോമാംസം ഒരു കാരണമാക്കി മാറ്റുകയാണ് അവിടെ കാവി ഭീകരര്‍ ചെയ്തത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫാസിസം അതിന്റെ പ്രവര്‍ത്തന മേഖലയില്‍ നടത്തുന്ന എത്ര ചെറിയ വ്യാജ പ്രചാരണവും സുസംഘടിതവും ആസൂത്രിതവുമായ ഒരു കലാപത്തിനുള്ള ദീര്‍ഘകാല നിക്ഷേപമാണ്. ആ പ്രചാരണത്തിന് വശംവധരായവര്‍ അനുയോജ്യമായ ഒരു സന്ദര്‍ഭത്തില്‍ ഫാസിസത്തിന്റെ കൈയ്യിലെ ആയുധങ്ങളായി മാറും. ലറ്റര്‍ ബോംബ് മുതല്‍ ലൗജിഹാദ് വരെ കാവി ഭീകര കേന്ദ്രങ്ങള്‍ അഴിച്ചുവിട്ട മുസ്ലിം വിരുദ്ധ വ്യാജ പ്രചാരണങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയ നാടാണ് കേരളം. മുഖ്യധാരാ മാധ്യമങ്ങള്‍ തൊട്ട് മുസ്ലിം നേതാക്കള്‍ വരെ ഈ പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. ഇത് കേരളത്തില്‍ വലിയ തോതിലുള്ള വര്‍ഗീയ ദ്രുവീകരണത്തിനാണ് വഴിതുറന്നത്. അത് നാള്‍ക്കുനാള്‍ ശക്തിപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, ഒരു രാഷ്ട്രീയ വകതിരിവുമില്ലാത്തവിധം ഫാസിസത്തിന്റെ പ്രോപഗണ്ടകളില്‍  നിരന്തരം വീണുകൊണ്ടിരിക്കുന്ന കേരളീയ പൊതുസമൂഹത്തിന് ദാദ്രി വലിയ വിപത്‍സന്ദേശവും നല്‍കുന്നുണ്ട്.

(സുപ്രഭാതം, 07..10..2015)

Thursday, October 1, 2015

സ്വാശ്രയം : ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ നിയന്ത്രിക്കുന്നതാര്?


കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നും വിവാദങ്ങളില്ലാത്ത സ്വാശ്രയ വിദ്യാഭ്യാസ വര്‍ഷാരംഭം ഉണ്ടായിട്ടില്ല. ഫീസും സീറ്റും നിശ്ചയിക്കുതില്‍ കോളജ് ഉടമകളും സര്‍ക്കാറും നടത്തുന്ന ചര്‍ച്ചകളെയും അതിനെത്തുടര്‍ന്ന് രൂപപ്പെടുത്തുന്ന കരാറുകളെയും ചുറ്റിപ്പറ്റിയാണ് എല്ലാ വിവാദങ്ങളും അരങ്ങേറുക. സ്വാശ്രയ വിദ്യാഭ്യാസ മേഖലയെക്കുറിച്ച ചര്‍ച്ചകള്‍ ത െഈ വിഷയങ്ങളിലേക്ക് പരിമിതപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഈ പതിവ് ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ സങ്കീര്‍ണമായ പ്രതിസന്ധിയാണ് സ്വാശ്രയ മെഡിക്കല്‍ മേഖലയിലുണ്ടായിരിക്കുന്നത്. സര്‍ക്കാറിന്റ പ്രഖ്യാപിത സ്വാശ്രയ നയങ്ങള്‍ക്ക് വിരുദ്ധമായി ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അനുകൂലമായെടുത്ത തീരുമാനം സ്വാകാര്യമായി നടപ്പാക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുസ്ലിം മാനേജ്‌മെന്റുകളോട് വിവേചനപരമായി പെരുമാറുന്നു എന്ന് കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളിലൊന്നായ എം ഇ എസ് പരസ്യമായി വിമര്‍ശമുയിക്കുന്നിടത്തോളം കാര്യങ്ങള്‍ എത്തുകയും ചെയ്തു. 

രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്നതായിരുന്നു സ്വാശ്രയ കോളജുകള്‍ ആരംഭിക്കുമ്പോള്‍ മുന്നോട്ടുവച്ച ആശയം. വിദ്യാഭ്യാസം പൊതുസംവിധാനത്തിലൂടെ മാത്രമെന്ന വിശ്വാസത്തിലുറച്ചുപോയ കേരളീയ പൊതുമനസ്സാക്ഷിയെ സ്വാശ്രയ മേഖലയോട് ഇണക്കിയെടുക്കാന്‍ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് ഈ തത്വം മുന്നോട്ടുവച്ചത്. പില്‍ക്കാല സ്വാശ്രയ വ്യവഹാരങ്ങളില്‍ 50-50 എന്നറിയപ്പെട്ട ഫോര്‍മുലയായിരുന്നു ഇതിന്റെ കാതല്‍. കോളജുകള്‍ പകുതി സീറ്റ് സര്‍ക്കാറിന് വിട്ടുകൊടുക്കുക, അതില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന (കുറഞ്ഞ) ഫീസ് ഈടാക്കി മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശം നല്‍കുക, അവശേഷിക്കുന്ന പകുതി സീറ്റില്‍ മാനേജ്മന്റുകള്‍ തന്നെ ഫീസ് നിശ്ചയിക്കുകയും കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുക -ഇതായിരുന്നു 50-50 സങ്കല്‍പത്തിന്റെ അടിസ്ഥാനം. തുടക്കത്തില്‍ ഇതിനനുസൃതമായ രീതിയില്‍ തെയാണ് കാര്യങ്ങള്‍ ഏറെക്കുറെ നീങ്ങിയത്. എന്നാല്‍ സ്വകാര്യ നിക്ഷേപകര്‍ അവരുടെ വ്യവസായത്തിന് കൂടുതല്‍ ലാഭകരമായ വഴികളന്വേഷിച്ച് തുടങ്ങിയതോടെ സ്വാശ്രയം അപരിഹാര്യമായ സങ്കീര്‍ണതകളിലേക്ക് വഴിതിരിഞ്ഞു. വിവിധ ഹൈക്കോടതികളിലും സുപ്രിംകോടതിയിലുമായി നൂറുകണക്കിന് കേസുകള്‍ വന്നു. 50-50യെ എതിര്‍ത്തും അനുകൂലിച്ചും വിധികളുണ്ടായി. ഇതിനിടയിലാണ് മുസ്ലിം, ക്രിസ്ത്യന്‍ മാനേജ്മന്റുകള്‍ ന്യൂനപക്ഷ പദവിയെന്ന പുതിയ ആയുധം പുറത്തെടുത്തത്.

ന്യൂനപക്ഷ പദവി സ്വകാര്യ കോളജ് ഉടമകള്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളാണ് നല്‍കിയത്. ഫീസ് നിശ്ചയിക്കാനും പ്രവേശം നടത്താനും കോളജുകള്‍ക്ക് പൂര്‍ണ അധികാരം ലഭിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി അനുവദിച്ചുകൊടുത്ത ഭരണഘടനാപരമായ അവകാശങ്ങള്‍, അനിയന്ത്രിതമായ വിദ്യാഭ്യാസ കച്ചവടത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഭൂരിഭാഗം കോളജുടമകളും ചെയ്തത്. കേരളത്തില്‍ ഈ അവകാശം ആദ്യം ആയുധമാക്കിയത് കത്തോലിക്ക സഭയുടെ കീഴിലുള്ള നാല് മെഡിക്കല്‍ കോളജുകളാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് കത്തോലിക്ക സഭ സര്‍ക്കാറുമായുള്ള സ്വാശ്രയ ബന്ധങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങളുടെ മറപറ്റി, മെഡിക്കല്‍ പ്രവേശനവും ഫീസ് നിശ്ചയിക്കലുമെല്ലാം അവ സ്വയം നിര്‍വഹിച്ചു. സഭക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കാനേ ഇടതുസര്‍ക്കാറിന് കഴിഞ്ഞുള്ളൂ. പ്രതിപക്ഷത്തായിരിക്കെ നടത്തിയ സ്വാശ്രയ വിരുദ്ധ സമരങ്ങള്‍ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള നിക്ഷേപമാക്കി മാറ്റി അധികാരത്തിലെത്തിയവര്‍ക്ക് കൈയ്യിലുള്ള ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ധീരത പോലുമുണ്ടായില്ല. സ്വാശ്രയത്തില്‍ കോളജുടമകളാണ് സര്‍വാധികാരികളെന്ന ധാരണ കേരത്തില്‍ സൃഷ്ടിക്കുതില്‍ ഈ സര്‍ക്കാര്‍ നിലപാട് വലിയ പങ്കുവഹിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറുമയി കരാറുണ്ടാക്കുക എന്ന വാര്‍ഷിക പദ്ധതിയില്‍നിന്ന് കത്തോലിക്ക സഭ പിന്മാറുന്നത്. എല്ലാ സീറ്റിലും ഒരേ ഫീസ് വാങ്ങാനും പ്രവേശം സ്വന്തം റാങ്ക് ലിസ്റ്റില്‍ നിന്ന് നടത്താനും സഭ തീരുമാനിച്ചു. അതേസമയം തന്നെ മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ 50-50 പാലിച്ച് സര്‍ക്കാറുമായി കരാറുണ്ടാക്കാന്‍ സന്നദ്ധമായി. സര്‍ക്കാറിനോട് സഹകരിക്കുന്ന മെഡിക്കല്‍ കോളജ് മാനേജ്മന്റ് അസോസിയേഷനും സര്‍ക്കാറിനെ വെല്ലുവിളിക്കുന്ന ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനുമായി കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ മേഖല രണ്ടായി പിളര്‍ന്നു.


രണ്ടുചേരിയിലായ സ്വാശ്രയ മാനേജ്‌മെന്റുകളെ ഒരുപോലെ സര്‍ക്കാറിനൊപ്പം നിര്‍ത്താനായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യ വര്‍ഷം ശ്രമിച്ചത്. 50-50 യില്‍ ഊന്നിനിന്നാണ് ആദ്യകാല ചര്‍ച്ചകളത്രയും നടന്നത്. എന്നാല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ വഴങ്ങിയില്ല. ഫീസ് നിശ്ചയിക്കാനും കുട്ടികളെ തെരഞ്ഞെടുക്കാനുമുള്ള പൂര്‍ണാധികാരമില്ലെങ്കില്‍ കരാറിനില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. രണ്ടാം വര്‍ഷം കത്തോലിക്ക സഭയുടെ എല്ലാ അവകാശവാദങ്ങളും അംഗീകരിച്ചുകൊണ്ട് തന്നെ കരാറിന് സര്‍ക്കാര്‍ സന്നദ്ധമായി. ഇതോടെ 50-50 എന്ന യുഡിഎഫിന്റെ പ്രഖ്യാപിത നയം അട്ടിമറിക്കപ്പെട്ടു. ക്രോസ് സബ്‌സിഡി എന്ന് വിളിക്കുന്ന മെറിറ്റ് സീറ്റിലെ കുറഞ്ഞ ഫീസ് എന്ന് തത്വുവും അട്ടിമറിച്ചു. ഈ വ്യവസ്ഥകളെല്ലാം മറച്ചുവച്ച്, കത്തോലിക്ക സഭക്ക് പൊതുജന മധ്യത്തില്‍ സ്വീകാര്യതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്്. ഇതോടെ സര്‍ക്കാറുമായി വര്‍ഷങ്ങളായി സഹകരിച്ചിരുന്ന ആറ് കോളജുകള്‍ ഇടഞ്ഞു. സ്വാശ്രയ കോളജുകളുടെ എല്ലാ ദുഷിപ്പുകളും ഉണ്ടെങ്കിലും പരിമിതമായ രീതീയിലെങ്കിലും കേരളത്തിലെ പൊതുസമൂഹത്തിന് ഗുണകരമാകുന്ന നിലപാട് സ്വീകരിച്ചവയായിരുന്നു ഈ കോളജുകള്‍. എല്ലാ തരം സാമൂഹ്യ പ്രതിബദ്ധതയും മാറ്റിവച്ച്, സ്വാശ്രയത്തില്‍ കത്തോലിക്ക സഭയുടെ അഭിമാനം സംരക്ഷിക്കല്‍ മാത്രം സര്‍ക്കാര്‍ മുഖ്യ അജണ്ടയാക്കിയതോടെയാണ് കരാറില്‍ നിന്ന് പിന്മാറാന്‍ ഈ കോളജുകള്‍ തീരുമാനിക്കുന്നത്. പക്ഷെ, ന്യൂനപക്ഷ പദവിയില്ലാത്ത കോളജുകളെയെല്ലാം നിയമനടപടിയുടെ ഭീഷണിയുയര്‍ത്തി സര്‍ക്കാര്‍ കൂടെ നിര്‍ത്തി. ന്യൂനപക്ഷ പദവിയുള്ളവരാകെട്ട നേരത്തെ ക്രിസ്ത്യന്‍ കോളജുകള്‍ സ്വീകരിച്ചതുപോലെ, സര്‍ക്കാറിനെ വെല്ലുവിളിച്ച് സ്വന്തം നിലയിലെ പ്രവേശ നടപടികളുമായി മുന്നോട്ടുപോയി. ന്യൂനപക്ഷ പദവി ഉണ്ടായിരിക്കെ തന്നെ 13 വര്‍ഷമായി സര്‍ക്കാറുമായി സഹകരിക്കുന്ന കോളജുകള്‍വരെ ഇക്കൂട്ടത്തിലുണ്ട്.  

മുസ്ലിം, ക്രിസ്ത്യന്‍ കോളജുകള്‍ക്ക് രണ്ടുതരം വ്യവസ്ഥകള്‍ ഏര്‍പെടുത്താന്‍ തുടങ്ങിയതോടെ തന്നെ സര്‍ക്കാറുമായി സഹകരിക്കുന്ന കോളജുകള്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതാണ്. കഴിഞ്ഞ വര്‍ഷത്തെ കരാറില്‍ നിന്ന് രണ്ട് മുസ്ലിം മാനേജ്‌മെന്റ് കോളജുകള്‍ ഇക്കാരണത്താല്‍ മാത്രം പിന്മാറി. ക്രിസ്ത്യന്‍ കോളജുകള്‍ക്ക് അനുവദിച്ച അതേ വ്യ്വസ്ഥകളോടെയാണെങ്കില്‍ കരാറിന് സന്നദ്ധമാണെ് അറിയിച്ചാണ് ഇവ പിന്‍മാറിയത്. എന്നാല്‍ ക്രിസ്ത്യന്‍ കോളജ് മോഡല്‍ കരാര്‍ ഇവരുമായുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതില്‍ ഒരു കോളജ്, കരാറിന് സന്നദ്ധമാണെും അതിന് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട്് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് കക്ഷികള്‍ തമ്മില്‍ കരാറിലെത്താന്‍ ആവശ്യപ്പെടാന്‍ കോടതിക്ക് കഴിയില്ലെന്ന് ചീണ്ടിക്കാട്ടി കോടതി ആ കേസ് അവസാനിപ്പിച്ചു. എന്നാല്‍ അതിന്റെ വിധിയില്‍ മുസ്ലിം, ക്രിസ്ത്യന്‍ മാനേജ്‌മെന്‌റുകളോട് വിവേചനപരമായ വ്യവസ്ഥകള്‍ വക്കുന്നതിനെ കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചു. ''സര്‍ക്കാര്‍ ഒരു നയപരമായ തീരുമാനമെടുക്കുമ്പോള്‍ അത് നീതിപൂര്‍വവും യുക്തിസഹവും നിഷ്പക്ഷവുമായിരിക്കണം. വ്യ്ത്യസ്ത മാനേജ്‌മേന്റുകള്‍ക്ക് വ്യത്യസ്ത മാനദണ്ഡം എന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ല''  (WP(C) NO. 19149 OF 2013 (P), KERALA HIGH COURT) എന്നായിരുന്നു കോടതിയുടെ താക്കീത്. എന്നിട്ടും അതേ വിവേചനം ഈ വര്‍ഷവും തുടരാന്‍ തന്നെ സര്‍്ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാറിന്റെ ഈ നിലപാടാണ് ഇത്തവണ സ്വാശ്രയ മെഡിക്കല്‍ മേഖലയെ താറുമാറാക്കിയത്. 

സ്വാശ്രയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്നും ആരാണ് ഈ നയങ്ങള്‍ നിശ്ചയിക്കുന്നത് എന്നുമുള്ള മൗലികമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തുന്നത്. സര്‍ക്കാറിന്റെ പ്രഖ്യാപിത സ്വാശ്രയ നയം 50-50 ആണ്. ഒരുപാട് ദൗര്ബല്യങ്ങളും പരിമിതികളുമുണ്ടെങ്കിലും സാമൂഹ്യ നീതി സംരക്ഷിക്കുന്ന നിലപാടും അതുതന്നെയാണ്. ആ നയത്തിലേക്ക് എല്ലാ സ്വാശ്രയ കോളജുകളെയും എത്തിക്കുക എന്നതാണ് സര്‍്ക്കാര്‍ ചെയ്യേണ്ടിരുന്നത്. എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്. എല്ലാതരം സാമൂഹ്യ പ്രതിബദ്ധതാ ഘടകങ്ങളെയും നിരാകരി്ച്ച് ഏകപക്ഷീയമായി മുന്നോട്ടുപേകുന്ന കത്തോലിക്ക സഭാ കോളജുകളുടെ താല്‍പര്യത്തിന് വഴങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തത്. അങ്ങിനെ വഴങ്ങുന്നതിലൂടെ കേരളീയ സമൂഹത്തിന് സവിശേഷമായി എന്തെങ്കിലും പ്രയോജനം ലഭിച്ചിരുന്നെങ്കില്‍ അതിനെ ന്യായീകരിക്കാമായിരുന്നു. ഇവിടെ അതുമുണ്ടായില്ല. കരാര്‍ പ്രകാരം, എല്ലാ സീറ്റിലും പ്രവേശനം നടത്താനുള്ള അധികാരം സഭക്ക് തന്നെയാണ്. ഫീസ് നിശ്ചയിക്കുന്നതും സഭ തന്നെയാണ്. മെറിറ്റ് സീറ്റ് എന്ന സങ്കല്‍പമേ ഇല്ല. ആകെയുള്ളത്, പ്രവേശന പരീക്ഷാ കമ്മീഷണര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് 50 ശതമാനം സീറ്റിലേക്ക് കുട്ടികളെ പരിഗണിക്കുമെന്നത് മാത്രമാണ്. അതില്‍പോലും കൃത്യമായി റാങ്ക് പാലിക്കണെമെന്നുമില്ല. റാങ്ക് പാലിച്ചാലും പണം മുടക്കാന്‍ കഴിയുന്നവര്‍ക്കേ അവസരം ലഭിക്കൂ. പ്രതിലോമകരമായ സ്വാശ്രയ നിലപാടുകളിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവാളികളെപ്പോലെ നില്‍ക്കുകയായിരുന്ന കത്തോലിക്ക സഭയെ കരാറിന്റെ പേരില്‍ മാന്യതയുടെ മൂഖംമൂടിയണിയിച്ച് കേരളത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വഴിയൊരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അതിലൂടെ കേരളത്തിന് നഷ്ടപ്പെട്ടതാകട്ടെ പരിമിതമായെങ്കിലും സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ നിലനിന്നുപോന്ന സാമൂഹ്യനീതി സങ്കല്‍പമാണ്. ഏതാനും മിടുക്കരായ കുട്ടികള്‍ക്ക് കിട്ടുമായിരു കുറഞ്ഞ ചിലവിലെ പഠനാവസരമാണ്. സര്‍ക്കാറിന്റെ മുന്‍ഗണനകള്‍ ഇതൊന്നുമല്ലെന്ന് അനുഭവങ്ങളിലൂടെ തെളിയിക്കപ്പെടുമ്പോഴാണ് സെക്രട്ടേടിയറ്റിലല്ല, കത്തോലിക്കാ സഭയുടെ അരമനകളിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്വാശ്രയ നയം തീരുമാനിക്കപ്പെടുത് എന്ന്് സംശയിക്കേണ്ടിവരുന്നത്.



സര്‍വത്ര ലാഭ കേന്ദ്രിതമായ സ്വാശ്രയ പ്രൊഫഷണല്‍ മേഖലയില്‍ താരതമ്യേന മെച്ചപ്പെട്ട ഫോര്‍മുല എന്ന നിലക്കാണ് 50-50ക്ക് കേരളത്തില്‍ സ്വീകാര്യത ലഭിച്ചത്. പകുതി മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസെന്ന തത്വം തന്നെയായിരുന്നു തുടക്കത്തില്‍ നടപ്പായത്. എന്നാല്‍ സ്വാശ്രയ കോളജ് ഉടമകളുടെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ അധികകാലം സര്‍ക്കാറിനായില്ല. സര്‍ക്കാര്‍ ഫീസ് എന്നത് പിന്നീട്, സര്‍ക്കാര്‍ നിശ്ചയിക്കുന്ന താരതമ്യേന കുറഞ്ഞ ഫീസെന്ന നിലയിലേക്ക് മാറി. അതുതന്നെ ഓരോ വര്‍ഷവും പരിഷ്്്കരിച്ചുകൊണ്ടിരുന്നു. പരിഷ്‌കരണം എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ മാറ്റം എന്നതല്ല പ്രയോഗത്തില്‍ സംഭവിച്ചത്. മറിച്ച്് ഉടമകള്‍ക്ക് കൂടുതല്‍ ലാഭകരമായ രീതിയിലാണ് ഓരോതവണയും പരിഷകരിക്കപ്പെട്ടത്. മെറിറ്റില്‍ തന്നെ മൂന്നുതരം ഫീസ് ഒടുക്കേണ്ടി വരുന്ന സ്ഥിതിവ്ിശഷമാണ് ഇപ്പോള്‍. എങ്കില്‍ തന്നെയും യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട പഠനാവസരം നല്‍കാന്‍ കഴിയുന്നുണ്ട്. ഇക്കാര്യം മറ്റാരേക്കാളും നന്നായി അറിയുന്നയാളും ഉമ്മന്‍ചാണ്ടി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഈ രീതിയില്‍ ഇതുവരെ കരാറിന് സന്നദ്ധമായിരുന്ന മുസ്ലിം മാനേജ്‌മെന്റുകള്‍, ക്രിസ്ത്യന്‍ കോളജുകളുടെ മാതൃകയിലേക്ക് മാറുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. അതേകാരണത്താലാണ്, സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായിട്ടും ക്രിസ്ത്യന്‍ കോളജുകള്‍ക്ക് അവരുടെ താല്‍പര്യപ്രകാരമുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചത് ദുരൂഹമാകുന്നതും. കരാറാകട്ടെ തികച്ചും ഏകപക്ഷീയവും സര്‍ക്കാറിന്റെ എല്ലാ അവകാശങ്ങളും നിരാകരിക്കുന്നതുമാണ്. കരാറിലെ മൂന്നാം വ്യവസ്ഥ ഇക്കാര്യം സ്പഷ്ടമായി പറയുന്നുണ്ട്. ക്രിസ്ത്യന്‍ കോളജ് മാനേജ്‌മേന്റേ ഫെഡറേഷനോ അതിലെ അംഗങ്ങള്‍ക്കോ പ്രവേശനകാര്യത്തിലുള്ള ഉപാധിരഹിതമായ അവകാശത്തെ കരാര്‍ ഒരുതരത്തിലും ബാധിക്കില്ല എന്നതാണ് ഈ വകുപ്പ്. ഒരു കരാറുമില്ലാതെ ഈ കോളജുകള്‍ ചെയത്ുകൊണ്ടിരിക്കുന്നത് തന്നെയാണ് കരാറിന് ശേഷവും സംഭവിക്കുക എന്നാണെങ്കില്‍ കേരളത്തിലെ ആറ് പ്രമുഖ സ്വാശ്രയ കോളജുകളെ പിണക്കി ഇത്തരെമൊരു കരാറുണ്്ാ്‌ക്കേണ്ടിവന്നതിന്റെ അടിയന്തിര സാഹചര്യം കേരളത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് ഏറെ പ്രയാസപ്പെടേണ്ടിവരും. 

ഒരു സര്‍ക്കാര്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദകള്‍കൂടി അട്ടിമറിച്ചാണ് ക്രിസ്ത്യന്‍ മാനേജ്മ്ന്റുകളുമായി ഉമ്മന്‍ചാണ്ടി കരാറുണ്്ക്കിയിരിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി മൂന്നുകൊല്ലത്തേക്കാണ് ഇത്തവണത്തെ കരാര്‍. ഓരോവര്‍്ഷവുമുണ്്ടാകുന്ന അനിശ്ചിതത്വത്തിന് ഇത് പരിഹാരമാകുമെന്ന് സര്‍ക്കാറിന് വാദിക്കാം. എന്നാല്‍ അടുത്ത രണ്ട് വര്‍ഷം കൂടി ഫീസ് വര്ധിപ്പിക്കാനുള്ള അനുമതിയും ഇതിലൂടെ നല്‍കിയിട്ടുണ്ട്. കാലാവധി തീരാനിരിക്കുന്ന ഒരു സര്‍ക്കാറാണ് ജനോപകാരപ്രദമല്ലാത്ത ഒരു കരാറിന് ദീര്‍ഘകാല പ്രാബല്യം നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ കോളജുകളുടെ നിലപാടിനോട് വിയോജിപ്പുള്ളവര്‍ അധികാരത്തിലെത്തിയാലും കത്തോലിക്ക സഭയുടെ ആവശ്യങ്ങള്‍ക്ക് ഭംഗം വരരുതെന്ന കാര്യത്തില്‍ ഒരുതരം അമിത താല്പര്യം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചിട്ടുണ്ടെന്ന് വ്യക്തം. ന്യൂനപക്ഷ പദവിയുള്ള മുസ്്‌ലിം കോളജുകളില്‍ ഒന്നിനുപോലും നിസ്വാര്‍ഥമായ സമുദായ സേവനമോ സാമൂഹിക നീതിയോ കച്ചവടത്തേക്കാള്‍ വലിയ ലക്ഷ്യമല്ലെന്ന് പൂര്‍ണ ബോധ്യമുള്ളപ്പോള്‍ തന്നെ  അവ സാമൂദായിക വിവേചനം നേരിടുന്നുവെന്നും ക്രൈസ്തവ സഭാ കോളജുകള്‍ക്ക് അവിഹിതമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്നും പറയേണ്ടിവരുന്നതും ഇക്കാരണത്താലാണ്.

(MADHYAMAM ... 21..09..2015)

Sunday, August 9, 2015

അസിസ്റ്റന്റ് പ്രൊഫസറുടെ വിപണി വില


കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല സ്​കൂള്‍ ഓഫ്​ ഗാന്ധിയന്‍ തോട്ട് ആന്‍റ് ഡിവലപ്മെന്‍റ് സ്റ്റഡീസില്‍ ഗാന്ധിയന്‍ തോട്ടിലുള്ള എംഎ കോ‍ഴ്സ്​ ലോകത്ത് മറ്റെങ്ങും കിട്ടാത്ത അപൂര്‍വ ബിരുദമാണ്​. എംജിയിലുള്ള ഏതെങ്കിലും ഒരു ജോലിക്ക്‌ ഈ ബിരുദം ഒരു യോഗ്യതയായി അവര്‍പോലും അംഗീകരിച്ചിട്ടില്ല. ഇവിടെ പഠിച്ചിറങ്ങിയവര്‍ സ്വന്തം ഭാവിയോര്‍ത്ത് പെരുവ‍ഴിയില്‍ സ്തംഭിച്ചുനില്‍ക്കെയാണ്​ ഒരു എം എ ബിരുദധാരി ഇതേ സര്‍കലാശാലക്ക്‌ കീ‍ഴില്‍ കോട്ടയം നഗരത്തിലുള്ള പ്രമുഖ എയിഡഡ്​ കോളജില്‍ ചരിത്ര വിഭാഗം അധ്യാപകനായി ജോലി നേടുന്നത്​. ഈ കോ‍ഴ്സിനെക്കുറിച്ച് അറിയുന്നവരെയെല്ലാം ഞെട്ടിച്ച നിയമനത്തിന്‍റെ പൊരുള്‍ തേടിയവര്‍ക്ക്‌ കിട്ടിയത്​ സര്‍വകലാശാലയുടെ പ്രത്യേക ഉത്തരവാണ്​. ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഈ കോ‍ഴ്സിനെ എംഎ ഹിസ്റ്ററിക്ക്‌ തത്തുല്ല്യമായി അംഗീകരിക്കുന്നു എന്നതായിരുന്നു ഉത്തരവ്​. ഉത്തരവ്​ വ‍ഴി ജോലി നേടിയത്​ കോണ്‍ഗ്രസ്​ വിദ്യാര്‍ഥി സംഘടനാ നേതാവായതിനാല്‍ സംഭവം വിവാദമാകാന്‍ അധിക സമയമെടുത്തില്ല. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഉടന്‍ സമരവും തുടങ്ങി. എന്നാല്‍ ആളിക്കത്തും മുന്പെ ആ സമരം കെട്ടടങ്ങി. അതിന്‍റെ കാരണം തേടിയവര്‍ ചെന്നെത്തിയത്​ കോട്ടയം ജില്ലയിലെ തന്നെ മറ്റൊരു എയിഡിഡ്​ കോളജിന്‍റെ മുറ്റത്താണ്​. സമരം ചെയത ഇടതു വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന നേതാവിന്റെ ഇതേ കോ‍ഴ്സ്​ പഠിച്ച ഭര്‍ത്താവതാ അവിടെ അധ്യാപകനായി നില്‍ക്കുന്നു. മൂന്നാമതൊരാള്‍ കൂടി ജോലി നേടിയതോടെ തുല്ല്യതാ ഉത്തരവ്​ സര്‍വകലാശാല പിന്‍വലിച്ചു. ഇനിയൊരാള്‍ക്കും ഈ ഉത്തരവ്​ വച്ച് ഇതുപോലൊരു ജോലി സംഘടിപ്പിക്കാനാകില്ല. ഒരു കോ‍ഴ്സിനെ മറ്റൊന്നിന്​ തുല്ല്യമാക്കി ഉത്തരവ്​ ഇറക്കി എന്നതല്ല വിഷയം. മറിച്ച്, അങ്ങിനെ ഒരു ഉത്തരവ്​ സംഘടിപ്പിക്കാന്‍ ഉദ്യോഗാര്‍ഥിക്ക്‌ ആത്മവിശ്വാസം നല്‍കുന്ന കോളജുളും അതിന് തയാറാകുന്ന ഉദ്യോഗാര്‍ഥികളും അതിന് വഴങ്ങുന്ന സര്‍വകലാശാലയും ഇവിടെയുണ്ട് എന്നതാണ്. സര്‍വകലാശാല അംഗീകരിക്കാത്ത കോ‍ഴ്സ്​ പഠിച്ചിറങ്ങിയയാളെ കോളജ്​ അധ്യാപകനായി നിയമിക്കാമെന്ന് ഉറപ്പുകൊടുക്കാന്‍ മാനേജ്​മന്‍റുകള്‍ക്ക്‌ ക‍ഴിയുന്നുവെന്നതാണ്​. പണം മുടക്കാന്‍ ക‍ഴിയുന്ന ആരെയും യോഗ്യത പോലും പരിഗണിക്കാതെ അധ്യാപകരായി സ്വീകരിക്കാന്‍ കോളജ്​ മാനേജ്മെന്‍റുകള്‍ക്ക്‌ ഒട്ടും സംശയംപോലുമുണ്ടാകുന്നില്ല എന്നതാണ്​. അധ്യാപനത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ദിനംപ്രതി ഉത്തരവുകള്‍ മാറ്റിമാറ്റിയിറക്കുന്ന ഒരു Ûഗ്രാന്‍റ്സ് കമ്മീഷനുള്ള നാട്ടിലാണ്​ ഈ നിയമനങ്ങളെല്ലാം നടക്കുന്നത്​ എന്നത്​ ശരാശരി മലയാളിയെ ആശ്ചര്യപ്പെടുത്തുന്നുപോലുമില്ല. പണവും പിടിപാടുമാണ്​ എല്ലാ നിയമനങ്ങളുടെയും പിന്നിലെന്നും ഈ ബിസിനസ്​ സംരഭത്തിലെ ഒരു ഉപോത്പന്നം മാത്രമാണ്​ കോളജ്​ അധ്യാപകനെന്നുമുള്ള പൊതുധാരണ കേരളത്തില്‍ അത്രമേല്‍ ആ‍ഴത്തില്‍ വ്യാപകമായിട്ടുണ്ട്.


യുജിസി പറയുന്നത്​

കോളജ്​ അധ്യാപക നിയമനത്തിന്​ പലതരത്തിലും തലത്തിലുമുള്ള മാനദണ്ഡങ്ങള്‍ യൂനിവേ‍ഴ്സിറ്റി Ûഗ്രാന്‍റ്സ്​ കമ്മീഷന്‍ നിഷ്​കര്‍ഷിക്കുന്നുണ്ട്. നെറ്റ് അല്ലെങ്കില്‍ സെറ്റ്​ പോലുള്ള യോഗ്യതാ പരീക്ഷയിലെ വിജയമായിരുന്നു പ്രധാന യോഗ്യത. പിന്നീട്​ പിഎച്ചഡിയുള്ളവരെക്കൂടി നേരിട്ട് പരിഗണിക്കാമെന്ന് പരിഷ്​കരിച്ചു. എയിഡഡ് കോളജുകളില്‍ അധ്യാപകരെ അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്നതിനും കര്‍ശനമായ മാനദണ്ഡങ്ങളാണ്​ യുജിസി മുന്നോട്ടുവക്കുന്നത്​. ഇന്‍റര്‍വ്യു ബോഡില്‍ സര്‍ക്കാര്‍ പ്രതിനിധി, വിഷയ വിദഗ്ധന്‍, സര്‍വകലാശാല പ്രതിനിധി തുടങ്ങിവര്‍ഉണ്ടായിരിക്കണമെന്നാണ്​ വ്യവസ്ഥ. ഒരു ഉദ്യോഗാര്‍ഥിയുടെ അഭിമുഖത്തില്‍ പരിഗണിക്കേണ്ട ഘടകങ്ങളും ഓരോന്നിനും നല്‍കേണ്ട മാര്‍ക്കുകളും പ്രത്യേകം നിശ്ചയിച്ചിച്ചുണ്ട്. 
നെറ്റും എംഫില്ലും ഉണ്ടങ്കെില്‍ 5 മാര്‍ക്ക്‌, നെറ്റും പി എച്ച്ഡിയുമാണങ്കില്‍ 10 മാര്‍ക്ക്‌, ജെ ആര്‍ എഫ്​, ഡിഎസ്​സി പോലുള്ളവക്ക്‌ 5 മാര്‍ക്ക്‌, ദശീയ-അന്തര്‍ദശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്ക്‌ ഒരു മാര്‍ക്ക്‌ വീതം (പരമാവധി 8), സെമിനാറുകളിലെ പ്രബന്ധാവതരണത്തിന്​ ഒരു മാര്‍ക്ക്‌ വീതം പരമാവധി 4, ഗവേഷണ പദ്ധതികള്‍ക്ക്‌ പരമാവധി 5 മാര്‍ക്ക്‌ തുടങ്ങിയ രീതിയിലാണ് അതിന്‍റെ വിഭജനം.
അഭിമുഖത്തിലെ പ്രകടനത്തിന്​ 25 മാര്‍ക്ക്‌ ലഭിക്കും. ഈ മാര്‍ക്കാണ്​ മാനേജ്മെന്‍റിന്‍റെ ആയുധം. സീറ്റ്​ ഉറപ്പാക്കാന്‍ പണം മുടക്കിയവര്‍ക്ക്‌ അര്‍ഹമായ പരിഗണന ഇവിടെ കിട്ടും. മറ്റ്​ മേഖലകളില്‍ പിന്നാക്കം പോയാലും അതിന്‍റെ കുറവും അഭിമുഖത്തിലൂടെ പരിഹരിക്കും. ഓരോമാനേജ്മെന്‍റും അവര്‍ക്കിഷ്ടപ്പെട്ടവരെ മാത്രമാണ്​ ഇന്‍റര്‍വ്യു ബോഡില്‍ ഉള്‍പെടുത്തുക. കേരളത്തിലെ പ്രമുഖ കോര്‍പറേറ്റ്​ മാനേജ്​മെന്‍റുകളെല്ലാം ഏതെങ്കിലും സമുദായവുമായി ബന്ധപ്പെട്ടവയാണ്​. അവരുടെ സമുദായാംഗങ്ങളെയോ ഇഷ്ടക്കാരെയോ മാത്രം ബോഡില്‍ എത്തിക്കാനുള്ള ജാഗ്രത ഓരോതവണയും ഇവര്‍ കാണിക്കാറുണ്ട്. ചില മാനേജ്​മെന്‍റുകള്‍ക്ക്‌ അഭിമുഖം നടത്താന്‍ സ്ഥിരം 'വിദഗ്ധര്‍'തന്നെയുണ്ട്. അധ്യാപക നിയമനത്തിലെ ഏറ്റവും അനായാസകരമായ അട്ടിമറി നടക്കുന്നത്​ അഭിമുഖങ്ങളിലാണ്​. യുജിസി പറയുന്നതും സര്‍ക്കാര്‍ ഏര്‍്പ്പെടുത്തിയതും ഒന്നുമല്ല യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്​.

നാട്ടില്‍ നടക്കുന്നത്​

ഈ വ്യവസ്ഥകളൊക്കെ നിലനില്‍ക്കെയാണ്​ വയനാട്​ ജില്ലയിലെ ഒരു എയിഡഡ്​ കോളജ്​, അധ്യാപക നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചത്​. അപേക്ഷ സ്വീകരിക്കലും മറുപടി അയക്കലും അഭിമുഖവും എല്ലാം പതിവുപോലെ നടന്നു. ഒടുവില്‍ 'യോഗ്യനായ' ഒരാളെ കണ്ടെത്തി. എന്നാല്‍ അയാളെ നിയമിക്കും മുന്പ് കോളജ്​ വീണ്ടും അതേ പോസ്റ്റിലേക്ക്‌ നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു. 
അഭിമുഖം വരെയുള്ള മറ്റ്​ നടപടികളെല്ലാം മുറപോലെ നടന്നു. രണ്ടാം തവണയും നിയമനത്തിന്​ 'യോഗ്യനായി' കോളജ്​ കണ്ടെത്തിയത്​ ആദ്യം തെരഞ്ഞെടുക്കപ്പെട്ടയാളെത്തന്നെ. 
സംഭവം യാദൃശ്ചികമെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നിയ ചിലര്‍ വിശദമായി അന്വേഷണം നടത്തി. അവര്‍ കണ്ടെത്തിയത്​ ഇത്രയുമാണ്​ - ആദ്യ വിജ്ഞാപനപ്രകാരം നിയമനം നടത്തി, സര്ക്കാര്‍ അംഗീകാരത്തിന് വേണ്ട പേപ്പറുകള്‍ തയാറാക്കുന്പോ‍ഴാണ്​ ഗുരുതരമായ ക്രമപ്രശ്നം ശ്രദ്ധയില്‍പെട്ടത്​. ആദ്യ വിജ്ഞാപനത്തിന്റെ നടപടിക്രമങ്ങളുടെ സമയപരിധി കഴിഞ്ഞ ശേഷമാണ് തെരഞ്ഞെടുക്കപ്പെട്ടയാള്‍ അധ്യാപക നിയമനത്തിന്​ വേണ്ട യോഗ്യത നേടിയത്​ എന്നതായിരുന്നു പ്രശ്നം. അഥവ, അഭിമുഖം നടത്തുന്പോള്‍ നിയമപ്രകാരം അയോഗ്യനായ ഒരാളെയാണ്​ ഇന്‍റര്‍വ്യൂ ബോഡ്​ യോഗ്യനായി കണ്ടെത്തിയത്​ എന്നര്‍ഥം. തസ്തിക നേരത്തെ തന്നെ പണം മുടക്കി ഉറപ്പാക്കിയതായതിനാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും അയാളെ തന്നെ നിയമിക്കുകയല്ലാതെ മാനേജ്​മന്‍റിന്​ വേറെ വ‍ഴിയുണ്ടായിരുന്നില്ല. 
ഏറെക്കുറെ എല്ലാ കോളജുകളിലും ഇതുതന്നെയാണ്​ നിയമനങ്ങളില്‍ നടക്കുന്നത്​. മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാരായ ഒരു ട്രസ്റ്റ് ഇത്തവണ പരീക്ഷിച്ചത്​ മോക്​ ഇന്‍റര്‍വ്യൂ ആണ്​. അപേക്ഷകരെ നേരത്തെ വിളിച്ചുവരുത്തി അഭിമുഖം നടത്തുക. യോഗ്യരായവരോട്​ പണം പറഞ്ഞ് ഉറപ്പിക്കുക. പിന്നീട്​ സര്‍ക്കാര്‍ പ്രതിനിധികളുമായി 'ഔദ്യോഗിക' അഭിമുഖം നടത്തി അയാളെത്തന്നെ തെരഞ്ഞെടുക്കുക. ഇങ്ങിനെ മോക്കില്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം ആവശ്യപ്പെട്ട പണം നല്‍കാന്‍ ക‍ഴിയാത്ത ഒരു ഉദ്യോഗാര്‍ഥി 'ഔദ്യോഗിക'അഭിമുഖം നടക്കുന്ന സ്ഥലത്ത് നോട്ടീസ്​ വിതരണം നടത്തിയത്​ കോ‍ഴിക്കോട്ട് ഈയിടെ വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. 
അക്കാദമിക നിലവാരവും മികച്ച ഉള്ളടക്കവും മതിയായ യോഗ്യതകളുമുള്ള പ്രത്ഭരായ ഉദ്യോഗാര്‍ഥികളെ പുറന്തളളിയാണ്​ പണം മുടക്കാന്‍ ക‍ഴിവുള്ളവര്‍ അധ്യാപകരായി എത്തുന്നത്​. ഇങ്ങനെ വരുന്നവരെല്ലാം നിര്‍ദിഷ്ട യോഗ്യതകളുള്ളവരായിരിക്കും. അതിനാല്‍ സര്‍വകലാശാലകളെപ്പോലുള്ള സ്ഥാപനങ്ങളെ സംബന്ധിച്ചെടത്തോളം ഇതില്‍ നിയമവിരുദ്ധ നടപടികള്‍ ഉണ്ടാകുന്നില്ല. ഇവ പരിശോധിക്കേണ്ട സര്‍വകലാശാലകളുടെ ഇക്കാര്യത്തിലെ പ്രവര്‍ത്തന പാരന്പര്യമാകട്ടെ, ഒട്ടും വിശ്വസിനീയവുമല്ല.

സര്‍വകലാശാലകളുടെ മാതൃക

എം ജി സര്‍വകലാശാലയില്‍ 20 വര്‍ഷത്തോളമായി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പഠന വിഭാഗം ഇപ്പോ‍ഴും താല്‍ക്കാലിക അധ്യാപകര്‍ മാത്രമുള്ള സ്വാശ്രയ ഡിപ്പാര്‍ട്ട്മന്‍റാണ്​. ഇതിനൊപ്പം തുടങ്ങിയ മറ്റ്​ ഡിപ്പാര്‍ട്ട്മന്റുകളെല്ലാം റഗുലര്‍ പഠന വിഭാഗമായി മാറിയിട്ടും ഇവിടെ മാത്രം മാറ്റമുണ്ടായിട്ടില്ല. പിഎച്ച്ഡിയും ഡിഎസ്​സിയുമൊക്കെയായി ഇവിടെ വന്ന അധ്യാപകര്‍ക്ക്‌, ഇത്തരം 'ആഢംഭരങ്ങളൊ'ന്നുമില്ലാത്ത ഡയറക്​ടറുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പിന്‍വാങ്ങേണ്ടി വന്നു. ഈ ഡയറക്ടര്‍ക്ക്‌ തന്നെ പുനര്‍നിയമനം ലഭിക്കത്തക്ക രീതിയിലുള്ള മാനണ്ഡങ്ങള്‍ മാത്രം ഉപാധിയാക്കിയാണ്​ഈ തസ്തികയിലേക്ക്‌ ഓരോതവണയും സര്‍വകലാശാല അപേക്ഷ ക്ഷണിക്കുക. കോ‍ഴ്സ്​ റഗുലറാക്കിയാല്‍ നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കേണ്ടിവരുമെന്നതിനാല്‍ അതിന്‍റെ കേടും കെടുതിയുമെല്ലാം കുട്ടികളുടെ ചുമലിലിറക്കിവച്ച് ഡയറക്ടറും സര്‍വകലാശാലയും സസുഖം വാ‍ഴുകയാണ്​. ഡയറക്ടറേക്കാള്‍ കൂടുതല്‍ യോഗ്യതയുള്ള അധ്യാപകരെയും ഇവിടെ നിയമിക്കില്ല. 'അധിക' യോഗ്യതയുള്ളവരെ പുകച്ചു പുറത്തുചാടിക്കുകയും ചെയ്യും. 
ഒരു സ്ഥാപനം എന്ന നിലക്കുള്ള വ്യവസ്ഥാപിത ദുശ്ശീലങ്ങളുടെ സ്വാഭാവിക പരിണിതികളാണ്​ ഇവയെല്ലാം എന്ന ന്യായവാദമാണ്​ ഇത്തരം അനുഭവങ്ങളെക്കുറിച്ച് അക്കാദമിക ലോകം പൊതുവെ പറഞ്ഞൊ‍ഴിയുന്നത്​. കേരളത്തിലെ ഏറ്റവും മികച്ച അക്കാദമിക വിദഗ്ധര്‍ സര്‍വകലാശാല ഭരിച്ചപ്പോള്‍പോലും ഇത്തരം നിയമനങ്ങളും നടപടികളും ആവര്‍ത്തിക്കപ്പെട്ടു. വിദ്യാര്‍ഥികളെയും അക്കാദമിക നിലവാരം പോലുള്ള വിദ്യാഭ്യാസത്തിന്‍റെ ഗുണപരമായ ഘടകങ്ങളെയും പരിഗണിച്ചാകണം അധ്യാപക നിയമനമടക്കമുള്ള വിദ്യാഭ്യാസ നയം രൂപീകരിക്കേണ്ടതെന്ന പ്രാഥമിക മര്യാദ കേരളത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെല്ലാം ഒരുപോലെ അട്ടിമറിക്കപ്പെടുകയാണ്​. പരിസ്ഥിതി പഠനം ഒരു ശാസ്ത്ര ശാഖയായി വികസിച്ചുവരുന്ന സമയത്താണ്​ കേരളത്തിലെ ഒരു പ്രമുഖ സര്‍വകലാശാല ഇതിനായി പ്രത്യേക പഠന വിഭാഗം ആരംഭിക്കുന്നത്​. ഈ രംഗത്ത് അക്കാദമിക യോഗ്യതകളാലും അതിലുപരിയായ പ്രവര്‍ത്തനാനുഭവങ്ങളാലും സന്പന്നമായ വിദഗ്ധരുടെ വലിയൊരു നിരതന്നെ കേരളത്തിലും ഇന്ത്യയിലുമുണ്ട്. എന്നാല്‍ പുതിയ വകുപ്പ് തുടങ്ങിയപ്പോള്‍ അതിന്റെ ഡയറക്ടറായി അന്നത്തെ വൈസ്​ചാന്‍സിലര്‍ കണ്ടെത്തിയത്​ സര്‍കലാശാലയിലെ കെമിസ്ട്രി വിഭാഗത്തിലെ ജൂനിയര്‍ അധ്യാപകനെയാണ്​. ഇതിന്​ നിമിത്തമായത്​ ഇരുവരും തമ്മിലെ രാഷ്​Ûടീയ ബന്ധവും. കേരളത്തിലെ ഏറ്റവും മികച്ച അക്കാമദമീഷ്യന്‍മാരിലൊരാളായി അറിയപ്പെടുന്നയാള്‍ വിസി ആയിരിക്കുന്പോ‍ഴാണ്​ ഈ നിയമനം നടന്നത്​. കളത്തിന്​ പുറത്തിരുന്ന് മൂല്യവത്തായ വിദ്യാഭ്യാസ സംസ്കാരത്തെക്കുറിച്ച് സിദ്ധാന്തങ്ങള്‍ ചമക്കുന്നവര്‍പോലും സര്‍വകലാശാല ഭരിച്ചപ്പോള്‍ അക്കാദമിക മേഖലയോട്​ അങ്ങേയറ്റത്തെ നെറികേടാണ്​ കാട്ടിയതെന്ന് ഈ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

തസ്തികകള്‍ ഉണ്ടാകുന്ന വിധം

വെസ്റ്റേഷ്യന്‍ സ്റ്റഡീസില്‍ കാലിക്കറ്റ്​ സര്‍വകലാശാല പണ്ടൊരു കോ‍ഴ്സ്​ തുടങ്ങി. അഞ്ചോ ആറോ ബാച്ച് മാത്രമേ അതിന് ആയുസ്സുണ്ടായുളളൂ. ഹിസ്റ്ററിയിലാണോ പൊളിറ്റിക്കല്‍ സയന്‍സിലാണോ അതോ അറബിക്കിലാണോ കോഴ്സിനെ ഉള്‍പെടുേത്തണ്ടതെന്ന ചര്‍ച്ചയും തര്‍ക്കവും കോ‍ഴ്സ്​അവസാനിപ്പിക്കുംവരെ പരിഹരിക്കാന്‍ സര്‍വകലാശാലക്ക്‌ ക‍ഴിഞ്ഞിരുന്നില്ല. അപകടം മുന്നില്‍കണ്ട പലരും പാതിവ‍ഴിയില്‍ പഠനം നിര്‍ത്തി മറ്റു കോ‍ഴ്സുകളിലേക്ക്‌ മാറി. മറ്റ്​ വ‍ഴികളില്ലാതെ അത്​ പൂര്‍ത്തിയാക്കാന്‍ വിധിക്കപ്പെട്ടവരാകട്ടെ പഠനം ക‍ഴിഞ്ഞതോടെ പെരുവ‍ഴിയിലുമായി. ഇങ്ങിനെ, പഠിച്ചിറങ്ങിയവര്‍ കടുത്ത പ്രതിസന്ധിയിലിരിക്കെയാണ്​കാലിക്കറ്റ്​ സര്‍വകലാശാല ചില എയിഡഡ്​ കോളജുകളില്‍ ഹിസ്റ്ററി കോ‍ഴ്സ്​അനുവദിക്കാന്‍ തീരുമാനിച്ചത്​. ഈ കോ‍ഴ്സ്​ പഠിച്ചിറങ്ങിയ ഒരാള്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. അതോടെ മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ കോളജില്‍ പുതിയ കോ‍ഴ്സുണ്ടായി. വെസ്റ്റേഷ്യന്‍ സ്റ്റഡീസില്‍ ബിഎ. പൊളിറ്റിക്കല്‍ സയന്‍സില്‍പെടുന്ന ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിന്‍റെ ഭാഗമായ ഏരിയ സ്റ്റഡീസിലെ ഒരു ഏരിയ മാത്രമാണ്​ വെസ്​റ്റേഷ്യന്‍ സ്റ്റഡീസ്​. അതിനെ ഇവിടെ ചേര്‍ത്തതാകട്ടെ ഹിസ്റ്ററിയുടെ കൂടെ. ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെയും ഫങ്ഷണല്‍  അറബിക്കിന്റെയും ഇസ്‌ലാമിക് ഹിസ്റ്ററിയുടെയും കന്പ്യൂട്ടര്‍ ആപ്ളിക്കേഷന്റെയും വരെ പേപ്പറുകള്‍ ഇതിലുണ്ട്. സര്‍വകലാശാലയില്‍ നിന്ന് വെസ്റ്റേഷ്യന്‍ പാഠം പഠിച്ചിറങ്ങിവര്‍ക്കുള്ള ജീവനോപാധിയായതിനാല്‍ ആരും പരിഭവിച്ചില്ല. അവിടെ നിയമനവും മറ്റും മുറപോലെ നടന്നു. 
സ്വാധീനശേഷിയുള്ളവരുടെ അടിയന്തിര പ്രശ്​നങ്ങള്‍ പരിഹരിക്കാന്‍ ഇങ്ങിനെ കോ‍ഴ്സുകളും തസ്തികകളും അനുവദിക്കുന്നത്​ കേരളത്തിലെ സര്‍വകലാശാലകളില്‍ സര്‍വ സാധാരണമാണ്​. ഇത്തരം തസ്തികകളിലേക്കുള്ള നിയമനങ്ങളിലും പണം തന്നെയാണ്​ മുഖ്യ ഘടകം.
അധ്യാപക യോഗ്യത നേടിയ ശേഷം തൊ‍ഴിലന്വേഷിച്ചെത്തുന്നവരെ തന്നെ തസ്തിക സൃഷ്​ടിച്ചെടുക്കാന്‍ മാനേജ്​മന്‍റുകള്‍ നിയോഗിക്കുന്നതും കേരളത്തില്‍ പതിവാണ്​. ഇങ്ങിനെ സ്ഥാപന ഉടമക്ക്‌ വേണ്ടി സര്‍ക്കാറാപ്പീസുകള്‍ കയറിയിറങ്ങാന്‍ കരാറെടുക്കുന്നതിന്​ പോലും ലക്ഷങ്ങള്‍ മുന്‍കൂര്‍ നല്‍കണം. ഒരു തസ്തിക അനുവദിക്കാന്‍ ആ‍ഴ്ചയില്‍ 12 മണിക്കൂര്‍ ജോലി വേണമെന്നതാണ്​ നിലവിലെ നിയമം. അതിന്​ താ‍ഴെയുള്ളതിനെല്ലാം ഗസ്റ്റ് ലക്​ചറര്‍മാരെ അനുവദിച്ചാല്‍ മതിയെന്നാണ്​ സര്‍ക്കാര്‍ നയം. എന്നിട്ടും ആറ്​ മണിക്കൂര്‍ മാത്രമുള്ള വിഷയങ്ങളിലെ തസ്തികകളിലേക്ക്‌ പണം നല്‍കിയ ശേഷം വര്‍ഷങ്ങളായി സെക്രട്ടേറിയറ്റില്‍ കാത്തുനില്‍ക്കുന്ന നിരവധിപേര്‍ കേരളത്തിലുണ്ട്. ഈ നിയന്ത്രണമെല്ലാം നിലനില്‍ക്കെ നിലന്പൂരിലെ ഒരു എയിഡഡ്​ കോളജിന്​ ഈയിടെ സംസ്ഥാന സര്‍ക്കാര്‍ 9 തസ്തിക ഒറ്റയടിക്ക്‌ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 
മാനേജ്​മന്‍റിന് പണം നല്‍കുന്നവര്‍ക്ക് നിയമനം ഉറപ്പാക്കാന്‍ യുക്തിരഹിതമായി കോ‍ഴ്സുകളും കോന്പിനേഷനുകളും സൃഷ്​ടിച്ച് തസ്തികകളുണ്ടാക്കുന്നതാണ്​ മറ്റൊരു രീതി. കോ‍ഴിക്കോട്ടെ ഒരു പ്രമുഖ എയിഡഡ്​ കോളജില്‍ ഹിസ്റ്ററിക്കൊപ്പം സബ്​സിഡിയറിയായി മള്‍ട്ടി മീഡിയ കോ‍ഴ്സുണ്ട്. മലപ്പുറത്തൊരു കോളജില്‍ ഹിസ്റ്ററിക്കൊപ്പം പഠിപ്പിക്കുന്നത്Ûട്രാവല്‍ ആന്‍റ് ടൂറിസമാണ‌്‍. ഇംഗ്ലീഷിനൊപ്പം പൊളിറ്റിക്കല്‍ സയന്‍സും. മലപ്പുറത്തെ പ്രമുഖ വനിതാ കോളജില്‍ ഇതിനേക്കാള്‍ വിചിത്രമാണ്​ കാര്യം. ഇവിടെ ഹിസ്റ്ററിക്ക്‌ അധ്യാപകനെ നിയമിച്ചു. ക്ലാസ്​ ആ‍ഴ്ചയില്‍ 6 മണിക്കൂര്‍ മാത്രം. തസ്തിക അംഗീകരിക്കാന്‍ പക്ഷെ 12 മണിക്കൂര്‍ വേണം. ഇതിന്​ മാനേജ്​മെന്‍റ് കണ്ടെത്തിയ എളുപ്പ വ‍ഴി ഈ അധ്യാപകന തന്നെ പൊളിറ്റിക്കല്‍ സയന്‍സ്​ പഠിപ്പിക്കാന്‍ നിയോഗിക്കുക എന്നതായിരുന്നു. സര്‍ക്കാറിനും സര്‍വകലാശാലക്കും ഒരുപോലെ സന്തോഷം. എല്ലാം ഹ്യുമാനറ്റീസാണല്ലോ എന്നാശ്വസിക്കുകയും ഈ നടപടികളെല്ലാം ഹ്യുമാനിറ്റേറിന്‍ ഗ്രൗണ്ടിലാണ്​ എന്ന് വിശ്വസിക്കുകയും ചെയ്യുക എന്നതുമാത്രമാണ്​ വിദ്യാര്‍ഥികളുടെ മുന്നിലുള്ള ഏകവ‍ഴി.

പുറന്തള്ളപ്പെടുന്നവര്‍

പണത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമല്ല യോഗ്യരായവര്‍ പുറന്തള്ളപ്പെടുന്നത്​. എയിഡഡില്‍ സാമുദായിക ഘടകങ്ങളും സര്‍വകലാശാലകളില്‍ സംവരണ അട്ടിമറിയും ഇതിന്​ വലിയ കാരണങ്ങളായി മാറുന്നുണ്ട്. കേരളത്തിലെ മിക്കവാറും സ്വകാര്യ കോളജുകളെല്ലാം എതെങ്കിലും സാമുദായിക സംഘടനയുടെ നിയന്ത്രണത്തിലാണ്​. സംഘടിതരായ എല്ലാ ജാതി-മത വിഭാഗങ്ങള്‍ക്കും കോര്‍പറേറ്റ്​ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്​മെന്‍റ് സംഘടനകള്‍ തന്നെയുണ്ട്. എംഇഎസ്​, എസ്​ എന്‍ ഡി പി, എന്‍ എന്‍ എസ്​, വിവിധ ക്രൈസ്തവ സഭകള്‍... ഇവക്കെല്ലാം നിരവധി കോളജുകളുമുണ്ട്. എന്നാല്‍ ഇവരുടെ എല്ലാം നിയമനങ്ങളില്‍ നിന്ന് പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി തന്നെ പുറന്തള്ളപ്പെടുകയാണ്​. എന്‍ എസ്​ എസും ക്രൈസ്തവ സഭകളും ഇതര ജാതി, മത വിഭാഗങ്ങളെ അധ്യാപക തസ്തികകളിലേക്ക്‌ പരിഗണിക്കാറില്ല. ആനുപാതികമായി മറ്റ്​ മതസ്തരെ നിയമിക്കണം എന്ന് നയപരമായി തീരുമാനമെÓടുത്തിട്ടുള്ളത്​ എം ഇ എസ്​ മാത്രമാണ്​. എസ്​ എന്‍ ഡി പിയുടെ കോളജുകളിലും ഇതര വിഭാഗങ്ങള്‍ക്ക്‌ കാര്യമായ പ്രാതിനിധ്യം ലഭിക്കാറില്ല, എന്നാല്‍ പൂര്‍ണമായി നിരാകരിക്കപ്പെടാറുമില്ല. അതേമസയം മാനേജ്മെന്റുകളുടെ സമുദായാംഗങ്ങളാണെങ്കിലും പണം നല്‍കണമെന്ന കാര്യത്തില്‍ ഈ പറഞ്ഞ സംഘങ്ങളൊന്നും അല്‍പം പോലും വിട്ടുവീഴ്ച ചെയ്യാറില്ല. കോളജ് അധ്യാപനം സ്റ്റാറ്റസ് അടയാളമായി കണക്കാക്കുന്ന സന്പന്നര്‍ വന്‍ തുക മുടക്കി തസ്തികകള്‍ വാങ്ങുന്നതും കോളജുകളില്‍ വന്നുപോകുന്നവര്‍ മാത്രമായി മാറുന്നതും ഇത്തരം സ്ഥാപനങ്ങളില്‍ കാണാം. കോളജുകള്‍ ഇത്തരത്തില്‍ സാമുദായിക അധ്യാപകരുടെ തുരുത്തുകളായി മാറുന്നതും കോളജുകളിലെ പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളെയും അതിന്റെ വൈവിധ്യങ്ങളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. 

അക്കാദമിക്​ വ്യവസായം

അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ യുജിസി പലതരം മാനദണ്ഡങ്ങളും നിന്ത്രണങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. പുസ്തക പ്രസിദ്ധീകരണത്തിന് െഎ എസ് ബി എന്‍ നന്പറും പ്രബന്ധങ്ങള്‍ക്ക് െഎ എസ് എസ് എന്‍ നന്പറും നിര്‍ബന്ധമാക്കിയത് ഇത്തരമൊരു നിയന്ത്രണത്തിന്റെ ഭാഗമായാണ്.  ഇതെല്ലാം അനായാസം മറികടന്നാണ് പണം മുടക്കി അധ്യാപകരാകാന്‍ ഉദ്യോഗാര്‍ഥികള്‍ എത്തുന്നത്.  ഇത് കേരളത്തിലും ഇന്ത്യയിലും പുതിയൊരു ബിസിനസ് മേഖലക്കും തുടക്കംകുറിച്ചിട്ടുണ്ട് - അക്കാദമിക് വ്യവസായം. പണം മുടക്കിയാല്‍ ഏത് പ്രബന്ധവും സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാന്‍ സൌകര്യമോരുക്കുന്ന ഏജന്‍സികള്‍ ഇന്ന് രാജ്യത്ത് വ്യാപകമാണ്. സ്വന്തമായി വെബ്സൈറ്റും പരസ്യബോഡും മറ്റും സ്ഥാപിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. 
ISSN നന്പറുള്ള ഒരു പ്രസിദ്ധീകരണത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ 2000-5000 രൂപയുടെ ചിലവേയുള്ളൂ. 25000 രൂപ മുടക്കിയാല്‍ ISBN നന്പര്‍ സഹിതം പുസ്തകം പ്രസിദ്ധീകരിക്കാം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ 10 ISBN നന്പര്‍ ലഭിക്കും. ഇത് മറിച്ചുവിറ്റ് പണമുണ്ടാക്കുന്നവര്‍ മുതല്‍ സെമിനാര് സംഘടിപ്പിച്ച് കൊടുക്കുന്നവര്‍ വരെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ യുജിസി തന്നെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഫണ്ട് നല്‍കുന്നുണ്ട്. ഈ ഫണ്ടുപയോഗിച്ച് സെമിനാറുകള്‍ നടത്തിക്കൊടുക്കുകയാണ് ഏജന്‍സികള്‍ ചെയ്യുന്നത്. ഇങ്ങിനെ 'മികവ്' തെളിയിക്കുന്നവരാണ് ഇപ്പോള്‍ അധ്യാപകരായി എത്തുന്നവരില്‍ ഒരുവിഭാഗം. 
അംഗീകൃത പ്രസിദ്ധീകരണങ്ങളില്‍ അധ്യാപകര്‍ പ്രബന്ധം എഴുതുന്നതും സെമിനാറുകള്‍ സംഘടിപ്പിക്കുന്നതുമെല്ലാം കോളജുകള്‍ക്ക് നാക്ക് അക്രഡിറ്റേഷന്‍, സ്വയംഭരണ പദവി തുടങ്ങിയവ നല്‍കുന്നതില്‍ പ്രാധാന്യപൂര്‍വം പരിഗണിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് കോളജുകള്‍ തന്നെ ഇപ്പോള്‍ ഇതൊരു വരുമാന മാര്‍ഗമായി വികസിപ്പിക്കുകയാണ്. ISSN, ISBN രജിസ്ട്രേഷനുകളുള്ള പ്രസിദ്ധീകരണങ്ങളോ വെബ്സൈറ്റുകളോ സ്വന്തമായി തുടങ്ങുകയാണ് കോളജുകള്‍. അതേ കോളജിലുള്ള അധ്യാപകര്‍ക്ക് മാത്രമേ അതില്‍ എഴുതാന്‍ അഴസരം കൊടുക്കൂ. പുറത്തുനിന്നുള്ളവര്‍ക്ക് അവസരം കൊടുക്കുന്നതിനെ അധ്യാപകര്‍ സംഘടിതമായി തന്നെ എതിര്‍ത്ത സംഭവങ്ങള്‍ വരെ കേരളത്തിലുണ്ട്. ഇങ്ങിനെ ലേഖനമെഴുതുന്നതിന് പണം വാങ്ങുന്ന മാനേജ്മെന്റുകളും കേരളത്തിലുണ്ടത്രെ. പണം കൊടുത്ത് അധ്യാപകരായി മാറുന്നവര്‍ അവരുടെ തൊഴില്‍ കാലയളവിലുടനീളം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ സ്വന്തം 'മികവ്' നിലനിര്‍ത്താന്‍ പണം മുടക്കിക്കൊണ്ടേയിരിക്കുക എന്നതാണ് ഇവിടെ സംഭവിക്കുന്നത്. അര്‍ഹരായവര്‍ക്ക് അവസരം നിഷേധിക്കപ്പെടുകയും പാതി പഴുപ്പിച്ചെടുത്തവര്‍ക്ക് സ്ഥലം കയ്യടക്കാന്‍ അവസരങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന അക്കാദമിക് സംവിധാനത്തിന്റെ ദൌര്‍ബല്യങ്ങളില്‍ നിന്നാണ് ഇത്തരം സമാന്തര ബിസിനസ് മേഖലകള്‍ ശക്തിപ്പെടുന്നത്.
നിശ്ചിത മണിക്കൂര്‍ ജോലി ചെയ്യേണ്ടതില്ലാത്ത വിഷയങ്ങളിലെ തസ്തികകള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നില്ല. പകരം എയിഡഡ്, സര്‍ക്കാര്‍ കോളജുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കാനാണ് നിര്‍ദേശം, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് 25,000 രൂപയും അല്ലാത്തവര്‍ക്ക് 15,000 രൂപയുമാണ് ശന്പളം നിശ്ചയിച്ചിരുക്കുന്നത്. എന്നാല്‍ ഈ തുക പലയിടത്തും ഗസ്റ്റ് അധ്യാപകര്‍ക്ക് ലഭിക്കാറില്ല. 7000 മുതല്‍ 10,000 വരെയാണ് പൊതു നിലവാരം. ഇതുതന്നെ യഥാസമയം അനുവദിക്കാറുമില്ല. ഈ രംഗത്തെ അനിശ്ചിതത്വം മികച്ച ഉദ്യോഗാര്‍ഥികളെ അധ്യാപനത്തില്‍ നിന്ന് അകറ്റുകയാണ്. ഗസ്റ്റ് തസ്തികകള്‍ മറിച്ചുകൊടക്കുന്ന രീതിയും  നിലവിലുണ്ട്. അവധിയില്‍ പോകുന്ന സ്ഥിരം അധ്യാപകര്‍ നിശ്ചിത തുക ഈടാക്കി ഗസ്റ്റുകളെ നിയമിക്കുകയും അധ്യാപകര്‍ ഇതിന് വേണ്ടി മാത്രം അവധിയെടുക്കുകയും ചെയ്യുന്നുണ്ട്. ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (എഫ് െഎ പി)  ഇതിന് പറ്റിയ പദ്ധതിയായി മാറിയിട്ടുമുണ്ട്. ഇങ്ങിനെ സര്‍ക്കാറിന്റെ പണം ലഭിക്കുന്ന ഏത് സാഹചര്യത്തെയും കൂടുതല്‍ ലാഭകരമാക്കി മാറ്റാന്‍ കഴിയുന്ന ഇടപാടുകളായി വികസിപ്പിക്കുകയാണ് അക്കാദമിക രംഗത്തുള്ളവര്‍ ഇപ്പോള്‍ ചെയ്യുന്നത്. 


ഫാമിലി ഇംപ്രൂവ്മെന്റ് പ്രോഗ്രാം

സര്‍വീസിലുള്ള കോളജ് അധ്യാപകര്‍ക്ക് ഗവേഷണം നടത്താനും നേരത്തെയുള്ള ഗവേഷണം പൂര്‍ത്തിയാക്കാനും അവസരം നല്‍കുന്ന പദ്ധതിയാണ് ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (എഫ് െഎ പി). ഒരു കോളജിലെ 20 ശതമാനം അധ്യാപകര്‍ക്ക് ഒരേ സമയം അതിന് അമുമതി  ലഭിക്കും. മൂന്ന് വര്‍ഷമാണ് കാലാവധി. ഈ സമയത്ത് അധ്യാപകര്‍ക്ക് ശന്പളത്തോടുകൂടിയ അവധി ലഭിക്കും. പകരം ഒരാളെ അധ്യാപകനായി കോളജില്‍ നിയമിക്കാം. അതിനുള്ള വേതനവും യുജിസി നല്‍കും. 
കേരളത്തിലെ ഒരുപിടി അധ്യാപകര്‍ ഇപ്പോള്‍ എഫ് ഐ പിക്കാരാണ്. മൂന്നുവര്‍ഷം വെറുതെ നടക്കാമെന്ന സൌകര്യമാണ് അധ്യാപകരെ ഇതിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. പകരം പഠിപ്പിക്കാന്‍ ആളില്ലെന്ന ആധിയോ അവര്‍ക്ക് വേതനം കിട്ടാതാകുമെന്ന ആകുലതയോ ഇല്ലാതെ, സ്വന്തം വരുമാനം തടസ്സപ്പെടില്ലെന്ന സമാധാനത്തോടെ ദീര്‍ഘകാല 'പാഠ്യേതര പരിപാടി'കള്‍ക്ക് ധൈര്യപൂര്‍വം ഇറങ്ങിത്തിരിക്കാനുള്ള അവസരമാണ് ഇത് കൊണ്ടുവന്നത്. 
വീടുപണി, റിയല്‍ എസ്റ്റേറ്റ് കച്ചവടം, വിദേശ യാത്ര, ബിസിനസുകള്‍ തുടങ്ങിയ പദ്ധതികള്‍ അധ്യാപകര്‍ ആസൂത്രണം ചെയ്യുന്നത് എഫ് ഐ പി അവധിയുടെ അടിസ്ഥാനത്തിലായിരിക്കുന്നു. അതുകൊണ്ടുതന്നെ അധ്യാപകര്‍ക്കിടയില്‍ ഫാമിലി ഇംപ്രൂവ്മെന്റ് പ്രോഗ്രാം എന്നാണ് ഇത് അറിയപ്പെടുന്നത്. ജോലിത്തിരക്കുകള്‍ക്കിടയില്‍ വിട്ടുപോകുന്ന വീട്ടുകാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അവധിക്കാലം. ഇങ്ങിനെ അവധിയില്‍പോകുന്നവരില്‍ ഗവേഷണം പൂര്‍ത്തിയാക്കുന്നവര്‍ തന്നെ വിരളമാണ്. സാന്പത്തിക ബാധ്യതയില്ലാതെ  താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ അവസരം കിട്ടുകയും അതില്‍ തന്നെ സാന്പത്തിക നേട്ടത്തിന് ചില സാധ്യതകള്‍ ഉള്ളടങ്ങിയിരിക്കുകയും ചെയ്യുന്നതിനാല്‍ മാനേജ്മെന്റുകള്‍ക്കും ഈ അവധിയുടെ കാര്യത്തില്‍ സന്തോഷമേയുള്ളൂ. 
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇപ്പോഴുള്ള വൈസ്ചാന്‍സിലര്‍ ചുമതലയേറ്റതുമുതല്‍ ഗവേഷകരും വിസിയും ഇരുചേരിയിലായി കടുത്ത പോര് നടക്കുന്നുണ്ട്. സംഘര്‍ഷത്തോളമെത്തിയ ഈ ചേരിപ്പോരിലെ ഒരു പ്രധാന വിഷയം എഫ് ഐ പിയാണ്. എഫ് ഐ പി ആനുകൂല്യം പറ്റിയ ശേഷം തിസീസ് സമര്‍പിക്കാത്തവരില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ വിസി തീരുമാനിച്ചു. 102 അധ്യാപകരില്‍ നിന്നായി ഈയിനത്തില്‍ 10 കോടി രൂപ തിരിച്ചുകിട്ടാനുണ്ടെന്നാണ് സര്‍വകലാശാലയുടെ കണക്ക്. പണം പറ്റിയ ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അതിനാല്‍ പെന്‍ഷന്‍ തടയണമെന്നുവരെ സര്‍വകലാശാല ശിപാര്‍ശ ചെയ്തു. ഇത് കാലിക്കറ്റ് സര്‍വകലാശാലയിലെ മാത്രം കാര്യമല്ല. എല്ലായിടത്തും സമാനമായ സ്ഥിതിവിശേഷം തന്നെയാണെന്ന് ബോധ്യപ്പെട്ട  ലോക്കല്‍ ഫണ്ട് ഒാഡിറ്റ് വിഭാഗം, എഫ് ഐ പി പദ്ധതിയെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ചെയ്തിരുന്നു. 

നിക്ഷേപകരും ഉപഭോക്​താക്കളും

പണവും രാഷ്ട്രീയ സ്വാധീനവുമുള്ള ഒരുപറ്റം തൊ‍ഴിലന്വേഷകര്‍ക്കും അവരെ കാത്തിരിക്കുന്ന കുറേ തൊ‍ഴിലുടമകള്‍ക്കും ഇവരിരുവര്‍ക്കും ഭൗതിക പശ്ചാത്തലമൊരുക്കാന്‍ 'സന്നദ്ധരായ' അനുബന്ധ ഇടപാടുകാര്‍ക്കും മേല്‍ക്കൈയുള്ള വിവിധ തരം സാന്പത്തിക വ്യവഹാരങ്ങളുടെ ഭൂമികയാണ്​ ഇന്ന് കോളജ്​ അധ്യാപന മേഖല. തെ‍ഴിലാളിക്ക്‌ ശന്പളം കൊടുക്കേണ്ടതില്ലാത്ത തൊ‍ഴിലുടമ, ഇറക്കുന്ന പണത്തിന്റെ ലാഭകരമായ തിരുച്ചുവരവിന് സര്‍ക്കാര്‍ ഗ്യാരണ്ടി ലഭിക്കുന്ന തൊ‍ഴിലന്വേഷകന്‍, ഒരിക്കലും നഷ്ടത്തിലാകില്ലെന്ന് ഉറപ്പുള്ള ഇടപാടിനിറങ്ങുന്ന ഇരുവിഭാഗത്തിനും സ്വീകാര്യമായ പശ്ചാത്തല സൗകര്യമൊരുക്കുന്ന അക്കാദമിക്​ വ്യവസായികള്‍... ഇവരെല്ലാം ചേര്‍ന്ന് വന്‍തോതില്‍ പണവും രാഷ്ട്രീയ സ്വാധീനവും നിക്ഷേപിക്കുന്പോള്‍ അതില്‍നിന്ന് സ്വാഭാവികമായും ഉണ്ടാകുന്ന ഉത്പന്നങ്ങളില്‍ ഒന്നു മാത്രമായാണ്​ ഇന്ന് അധ്യാപക സമൂഹം  രൂപപ്പെടുന്നത്; സ്വകാര്യ കോളജുകളില്‍ വിശേഷിച്ചും.അതുകൊണ്ടുതന്നെയാണ്​ നവീന വിദ്യാഭ്യാസ സങ്കല്പങ്ങളോട്​അധ്യാപകരില്‍ വലിയ വിഭാഗം മുഖം  തിരിഞ്ഞുനില്‍ക്കുന്നതും. കേരളത്തില്‍ ഏറ്റവുമൊടുവില്‍ നടപ്പായ   ക്രഡിറ്റ്​ ആന്‍റ് സെമസ്റ്റര്‍   സന്പ്രദായത്തോട് ഒരുപറ്റം അധ്യാപകര്‍ ഇപ്പോഴും തുടരുന്ന വിമുഖത ഇതോട്​ ചേര്‍ത്തുവായിക്കണം.  ഗവേഷണ മേഖലയിലും മറ്റും അനുഭവപ്പെടുന്ന മുരടിപ്പിന്‍റെ കാരണങ്ങളിലൊന്നും ഇതുതന്നെയാണ്​. 
ഈ വ്യവസായത്തില്‍ തൊ‍ഴിലുടമയും തൊ‍ഴിലന്വേഷകനും ഒരേ സമയം നിക്ഷേപകനും ഉപഭോക്താവുമാണ്​. പണമിറക്കുന്നവന്‍ തന്നെ ഉപഭോക്താവായി മാറുന്ന ഒരു കച്ചവടവും നഷ്ടത്തില്‍ പര്യവസാനിക്കില്ല. എന്നാല്‍ ഇവിടെ നഷ്ടം സഹിക്കേണ്ടി വരുന്നത്​ പൊതുഖജനാവാണ്​. അതിലേക്ക്‌ മുതല്‍കൂട്ടുന്ന സാധാരണക്കാരനാണ്​. അതിന്‍റെ നഷ്ടം അനുഭവിക്കേണ്ടി വരുന്നത്​ അവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളാണ്​. അവര്‍ക്ക്‌ സ്റ്റേറ്റ്​ കൊടുക്കേണ്ട ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന അടിസ്ഥാന അവകാശമാണ്​ അട്ടിമറിക്കപ്പെടുന്നത്​. കരിക്കുലം രൂപകല്‍പന മുതല്‍ നിയമനം വരെയുള്ള സമസ്ത മേഖലകളിലും 'ഗുണമേന്മയുള്ള വിദ്യാഭ്യാസം' എന്ന നയത്തില്‍ മാത്രമൂന്നി നിന്നുകൊണ്ടുള്ള പരിഷ്​കാരങ്ങള്‍ക്ക്‌ ഭരണകൂടം ധൈര്യം കാണിച്ചാല്‍ മാത്രമേ പണമിടപാടുകാര്‍ പരസ്പര സഹായത്തോടെ നിയന്ത്രിക്കുന്ന അക്കാദമിക്​ വ്യവസായമെന്ന ഈ ദൂഷിതവലയത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ പുറത്തെടുക്കാന്‍ ക‍ഴിയൂ.

(മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്ത് 3 -2015)

Thursday, November 6, 2014

മറൈന്‍ ഡ്രൈവിലെ അരാഷ്ട്രീയ നിലവിളികള്‍

കോ‍ഴിക്കോട്​ ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ സ്വതന്ത്രമായ സ്ത്രീ പുരുഷ സൗഹൃദങ്ങള്‍ക്ക്‌ സൗകര്യമൊരുക്കുന്നു എന്നാരോപിച്ച്  ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ച ഹോട്ടല്‍ ആക്രമിച്ച് തകര്‍ത്തത്​ കേരളത്തില്‍ പലതരം ചര്‍ച്ചകള്‍ക്കാണ്​  തുടക്കമിട്ടത്​. ഒരു മലയാളം ചാനല്‍ വാര്‍ത്തയില്‍ ഹോട്ടലിലേതെന്ന പേരില്‍ കാണിച്ച ദെശ്യങ്ങളാണ്​ ഈ ഗുണ്ടായിസത്തിന്‍റെ  അനുമതിക്കുള്ള ആധികാരിക രേഖയായി യുവമോര്‍ച്ച സ്വയം പരിഗണിച്ചത്​. യുവമോര്‍ച്ചയും അതിന്‍റെ സഹോദര സംഘടനകളും  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഫാസിസ്റ്റ് സംഘമാണെന്നും വര്‍ഗീയതയാണ്​ അതിന്‍റെ പ്രധാന പ്രയോഗ രീതിയെന്നും സൈദ്ധാന്തികമായും  Ûപായോഗികമായും പലവട്ടം തെളിയിച്ചവരാണ്​. അവരുടെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലെ സമാധാനപരമായ പങ്കാളിത്തവും പുറത്ത്  നടത്തുന്ന രക്തരൂക്ഷിതമായ അക്രമങ്ങളും ഒരുപോലെ വര്‍ഗീയതയുമായി പ്രത്യക്ഷ ബന്ധമുള്ളവയുമാണ്​. മറിച്ചൊരു ചരിത്രം ഈ  സംഘടനകള്‍ക്ക്‌ ഇതുവരെയുണ്ടായിട്ടുമില്ല.

അതുകൊണ്ടുതന്നെയാണ്​, കോ‍ഴിക്കോട്ട് ആക്രമിക്കപ്പെട്ട കടയുടെ ഉടമകള്‍ യുവമോര്‍ച്ച സംഘത്തിന്‍റെ പ്രഖ്യാപിത ശÛതുക്കളായ  മുസ്​ലിം സമുദായാംഗങ്ങളാണ്​ എന്നത്​ കേളീയരെ ഒട്ടും അത്​ഭുതപ്പെടുത്താതിരുന്നത്​. എന്നാല്‍ ഈ സംഭവം നിരവധി  വിവാദങ്ങളാണ്​ കേരളീയ സമൂഹത്തില്‍ ഉയര്‍ത്തിവിട്ടത്​. സ്വാഭാവികമായും ഫാസിസവും വര്‍ഗീയതയും അതില്‍ Ûപാധാന്യപൂര്‍വം  തന്നെ ഉന്നയിക്കപ്പെട്ടു. കോഫീഷോപ്​ അടിച്ചുതകര്‍ത്തതിന്‍റെ പെട്ടെന്നുള്ള കാരണമായി യുവമോര്‍ച്ച തന്നെ ഉന്നയിച്ചത്​ സദാചാര  ലംഘനമായിരുന്നു എന്നതിനാല്‍ സംഭവം സദാചാര ഗുണ്ടായിസമെന്ന അര്‍ഥത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു. അകമം നടന്നതിന്‍റെ  പിറ്റേന്നാണ്​ 'ചുംബിച്ചാല്‍ സദാചാരം ഇടിഞ്ഞു വീ‍ഴുമെന്ന് ഭയപ്പെടുന്ന സകല സദാചാര വാദികളെയും ക്ഷണിച്ച്, ചുംബനം  ഹോമോസോപിയന്‍സ്​ എന്ന സ്​പീഷില്‍പെട്ട ജീവികള്‍ കൈമാറുന്ന സംവേദന മാര്‍ഗമാണ്​ എന്ന് ബോധ്യപ്പെടുത്താന്‍ കോ‍ഴിക്കോട്ട്  ചുംബനക്കൂട്ടായ്​മ സംഘടിപ്പിക്കാം' എന്ന് നിര്‍ദശിക്കുന്ന ഒരു പോസ്റ്റ് ഫേസ്​ബുക്കില്‍ വരുന്നന്നത്​. ഇതാണ്​ പിന്നീട്​ മറൈന്‍  ഡ്രൈവിലെ കിസ്സ് ഓഫ്​ ലൗ ആയി രൂപാന്തരം Ûപാപിച്ചതും കേരളത്തെ പിടിച്ചുലച്ച സമരമായി മാറിയതും. 

ഒരു സമരമുറ എന്ന നിലയില്‍ വിപ്ലവകരവും നൂതനവുമായിരുന്നു ചുംബനക്കൂട്ടായ്​മ എന്ന  ആശയം. വരുന്നവരെല്ലാം  ഉമ്മവക്കണമെന്നതായിരുന്നില്ല അതിÓന്‍റ സങ്കല്‍പം. മറിച്ച്, ഫാസിസത്തിനും വര്‍ഗീയതക്കും സദാചാര ഗുണ്ടായിസത്തിനുമെതിരായ  ഒരു ഒത്തുചേരലായിരുന്നു അത്​ ലക്ഷ്യമിട്ടത്​. എന്നാല്‍ യുവമോച്ച അക്രമം നടന്ന കോ‍ഴിക്കോട്ടുനിന്ന് കൂട്ടായ്​മ കൊച്ചയിലേക്ക്‌  എത്തുമ്പോള്‍ ഫാസിസവും വര്‍ഗീയതയും അതിÓന്‍റ പ്രമേയത്തില്‍ നിന്ന് അപ്രത്യക്ഷമായി. അത്​ സദാചാര ഗുണ്ടായിസ വിരുദ്ധ  സമരമായി മാത്രം അറിയപ്പെടാനും തുടങ്ങി. സംഭവബഹുലമായി പര്യവസാനിച്ച സമരത്തെ, അത്​ രൂപപ്പെട്ടുവന്ന പശ്ചാത്തലത്തില്‍  നിന്ന് ഇപ്പോള്‍ വിലയിരുത്തുമ്പോള്‍, അതൊരു അരാഷ്ട്രീയമായ നിലവിളിയായാണ്​ അനുഭവപ്പെടുന്നത്​. ഫാസിസത്തെയും  വര്‍ഗീയതയെയും പ്രതിനിധീകരിക്കുന്ന യുവമോര്‍ച്ചയുടെ ഡൗണ്‍ ടൗണ്‍ അക്രമം സ്ത്രീ വിരുദ്ധതയോ സ്ത്രീ-പുരുഷ  സൗഹൃദത്തോടുള്ള അമര്‍ഷമോ മാത്രമായിരുന്നില്ല. അതിന്‍റെ പ്രത്യയശാസ്ത്രാടിത്തറ ഫാസിസം തന്നെയാണ്​. അത്​  പ്രയോഗവല്‍കരിക്കാന്‍ കോ‍ഴിക്കോട്ട് സ്ഥലം തെരഞ്ഞെടുത്തതിലുള്ളത്​ തികഞ്ഞ വര്‍ഗീയതയുമാണ്​. അവിടെ നടന്നുവെന്ന്  പറയപ്പെടുന്ന 'സദാചാര ലംഘനം' അക്രമം സംഘടിപ്പിക്കാന്‍ നിമിത്തമാക്കിയ പെട്ടെന്നുള്ള കാരണം മാത്രമായിരുന്നു. എന്നാല്‍  മറൈന്‍ ഡ്രൈവിലെ പ്രതിഷേധം കേരളത്തില്‍ നിലനില്‍ക്കുന്ന സദാചാര പൊതുബോധത്തെ മാത്രമാണ്​ പ്രശ്​നവല്‍കരിച്ചത്​.  സമരത്തിന്​ കാരണമായി മാറിയ ഫാസിസം/വര്‍ഗീയത, എന്ന സുപ്രധാന ഘടകം സമരത്തിന്‍റെ സാക്ഷാല്‍കാരത്തില്‍  ദുര്‍ബലമാക്കപ്പെട്ടു. അതോടെ വലിയൊരു ഫാസിസ്​റ്റ്​-വര്‍ഗീയ വിരുദ്ധ സമരമായി മാറേണ്ടിയിരുന്ന ഒരു കൂട്ടായ്​മ കേവല സദാചാര  പ്രശ്​നമായി വ‍ഴിമാറിപ്പോവുകയായിരുന്നു. ഫാസിസ്റ്റ്-വര്‍ഗീയ വിരുദ്ധതയെന്ന രാഷ്ട്രീയ കൃത്യത ഉറപ്പാക്കാന്‍ അതിന്‍റെ  സംഘാകര്‍ക്കും പിന്തുണക്കാര്‍ക്കും ക‍ഴിഞ്ഞില്ല. എന്നല്ല, അവര്‍ക്കും മുഖ്യ വിഷയം സദാചാരം തന്നെയായി മാറുകയും ചെയ്​തു. ഒരു  സമരം രൂപപ്പെടുത്തുന്ന/അനിവാര്യമാക്കുന്ന രാഷ്ട്രീയ സന്ദര്‍ഭത്തെ കൃത്യതയോടെ അഭിമുഖീകരിക്കാനുള്ള പക്വതയില്ലായ്​മ, എത്ര  സവിശേഷമായ പ്രക്ഷോഭത്തെയും വിപ്ലവകരമായ സമരാവിഷ്​കാരങ്ങളെയും ഫലത്തില്‍ അരാഷ്ട്രീയമാക്കി മാറ്റും. ഫാസിസം  തന്നെയായിരിക്കും അതിന്‍റെയും ഗുണഭോക്​താക്കള്‍. 

ഡൗണ്‍ ടൗണ്‍ അക്രമം ഉയര്‍ത്തിയ പല വിഷയങ്ങളില്‍ സദാചാര ഗുണ്ടായിസം അപ്രധാനമാണ്​ എന്ന് ഇതിനര്‍ഥമില്ല. മറിച്ച്,  കോ‍ഴിക്കോട്ടുണ്ടായ വര്‍ഗീയതയും സദാചാര ഗുണ്ടായിസവും കേവലം അവ രണ്ടും മാത്രമായിരുന്നില്ല എന്നതാണ്​ പ്രധാനം. അത്​  കൃത്യമായും ഇന്ത്യയില്‍ (വിശേഷിച്ചും ഇപ്പോള്‍ കേരളത്തില്‍) അധീശത്വം നേടിക്കൊണ്ടിരിക്കുന്ന  ഫാസിസത്തിന്‍റെ രണ്ട് പ്രയോഗ  രൂപങ്ങളാണ്​. ഇവയെ നേരിടുന്നതിലെ ഒന്നാമത്ത രാഷ്ട്രീയ കൃത്യത എന്നത്​ ഫാസിസത്തിനെതിരായ പ്രതിരോധമാണ്​. ഈ  സമരത്തെ പിന്തുണച്ച പലരും, ഇതില്‍സൂക്ഷ്മാര്‍ഥത്തിലുള്ള ഫാസിസ്റ്റ് വിരുദ്ധത ഉള്ളടങ്ങിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു.  അതില്‍ ശരിയുമുണ്ട്. എന്നാല്‍ കോ‍ഴിക്കോട്​ സംഭവത്തിÓന്‍റ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച കൂട്ടായ്​മയായിട്ടുപോലും അതിനെ  പിന്തുണക്കാന്‍ സൂക്ഷ്മാര്‍ഥത്തിലെ ഫാസിസ്റ്റ് വിരുദ്ധത തേടിപ്പോകേണ്ടി വരുന്നത്​ തന്നെ അതിലെ അരാഷ്ട്രീയ ഉള്ളടക്കമെത്രയെന്ന്  വ്യക്തമാക്കുന്നുണ്ട്. ഈയര്‍ഥത്തില്‍ പിന്തുണച്ചവരിലേറെയും, 
ഫാസിസത്തെയും സദാചാര ഗുണ്ടായിസത്തെയും ഒരേ ഗ്രൗണ്ടില്‍ നേരിടാമെന്ന് കരുതിയവരുമാണ്​. കേരളത്തിന്‍റെ സദാചാര  പൊതുബോധം, ഇവിടുത്തെ സാംസ്​കാരിക-കുടുംബ-സാമൂഹിക പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്നവരിലെല്ലാം രൂപപ്പെടുന്ന  സ്വാഭാവികമായ ധാരണകളാണ്​. രാഷ്ട്രീയ-മത ആശയങ്ങള്‍ അതിനെ പലയളവില്‍ സ്വാധീനിച്ചിട്ടുണ്ടാകാം. കാലങ്ങളായി  പിന്തുടരുകയോ ശീലിക്കുകയോ കണ്ട് പരിചയിക്കുകയോ ചെയ്​ത അനുഭവങ്ങളാണ്​ ഓരോരുത്തരുടെയും സദാചാരബോധത്തിന്​  അതിര്‍ത്തി നിര്‍ണയിക്കുന്നത്​. അതിന്​ ഓരോ തലമുറയുടെയും സംസ്​കാരവും വിദ്യാഭ്യാസവുമൊക്കെയായി അഭേദ്യമായ  ബന്ധവുമുണ്ട്. ഇതുപോലെ കേരളത്തിന്‍റെ സാംസ്​കാരിക-കുടുംബ-സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് സ്വാഭാവികമായി  രൂപപ്പെടുന്ന ഒന്നല്ല ഇന്ത്യന്‍ ഫാസിസം. എന്നല്ല, സദാചാരം പോലുള്ള ഭൂരിപക്ഷ പൊതുബോധങ്ങളെ വളര്‍ച്ചയുടെ ഉപകരണമാക്കി  മാറ്റിയതാണ്​ ഇന്ത്യന്‍ ഫാസിസത്തിന്‍റെ ചരിത്രം. ഈ സാമൂഹ്യ യാഥാര്‍ഥ്യം വിസംമരിച്ചാണ്​ സദാചാര ഗുണ്ടായിസത്തെയും  വര്‍ഗീയതയെയും ഒരേ സിദ്ധാന്തം/പ്രയോഗം കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചത്​. സദാചാര ബോധത്തെ  ഗുണ്ടായിസമാക്കുന്നതിനെയും ഫാസിസത്തെയും ഒന്നിച്ച് പ്രതിരോധിക്കേണ്ടി വരുന്ന സന്ദര്‍ഭത്തില്‍ ഏതിനെയാണ്​ ഒന്നാമതായി  നേരിടേണ്ടതെന്ന കാര്യത്തില്‍ ആശയക്കു‍ഴപ്പമുണ്ടായപ്പോ‍ഴാണ്​ ചുംബന സമരത്തിന്‍റെ സന്ദര്‍ഭോചിതമായ രാഷ്ട്രീയ പ്രസക്തി  അപ്രസക്തമായത്​. സദാചാര ഗുണ്ടായിസത്തെയും ഫാസിസത്തെയും രാഷ്ട്രീയ കൃത്യതയില്ലാതെ ഒരേ ഗ്രൗണ്ടില്‍  പ്രതിരോധിക്കാനാവില്ലെന്നതിന്‍റെ മികച്ച ഉദാഹരണമായി മാറുകയായിരുന്നു ചുംബന സമരം. 

ചുംബന സമരത്തില്‍ പങ്കെടുത്തവര്‍ക്കും  പിന്തുണച്ചവര്‍ക്കും വ്യത്യസ്തമായ കാരണങ്ങളുണ്ടായിരുന്നു. ഈ വൈവിധ്യം അതിന്‍റെ  ആശയത്തെ ശാക്തീകരിക്കുന്നതിന്​ പകരം, ദുര്‍ബലമാക്കുകയാണ്​ ചെയ്​തത്​. സദാചാര ഗുണ്ടായിസം പലപ്പോ‍ഴായി നടപ്പാക്കിയിട്ടുള്ള  ഡിവൈഎഫ്​ഐ അടക്കമുള്ള സംഘടനകള്‍ ഈ സമരത്തിലെ ഫാസിസ്റ്റ് വിരുദ്ധതയുടെ പേരില്‍ സദാചാര ഗുണ്ടായിസത്തിന്‍റെ  പ്രതിരോധക്കാരായും ഫാസിസത്തിന്‍റെ Ûപായോജകരായ യുവമോര്‍ച്ച പോലുള്ള സംഘടനകള്‍ കേരളത്തിലെ ഭൂരിപക്ഷം പിന്തുടരുന്ന  സദാചാര പൊതുബോധത്തിന്‍റെ സംരക്ഷകരായും മാറിയ വിചിത്ര കാ‍ഴ്ചയാണ്​ സമരാനന്തര കേരളത്തിലുള്ളത്​. കേരളത്തിലെ ഏത്​  സംഘടനയും ഏതെങ്കിലും സമരത്തിനിറങ്ങിയാല്‍ എതിരാളികളില്‍ നിന്ന് ആദ്യം നേരിടേണ്ടി വരുന്ന വിമര്‍ശം അവര്‍ക്ക്‌ ആ സമരം  ചെയ്യാനുള്ള ധാര്‍മികതയായിരിക്കും. കേരളത്തിന്‍റെ സാമൂഹ്യ വിമര്‍ശ രീതി തന്നെ അങ്ങിനെയാണ്​ വികസിച്ചിരിക്കുന്നത്​. എന്നാല്‍  മറൈന്‍ ഡ്രൈവിലെത്തിയ യുമോര്‍ച്ചക്കാര്‍ അവിടെ നിര്‍വഹിച്ച ദൗത്യത്തെ സംശയിക്കാന്‍ കേരളത്തിലെ 'സദാചാര വിശ്വാസികള്‍ക്ക്‌'  ക‍ഴിഞ്ഞിട്ടില്ല. കടുത്ത ഫാസിസ്റ്റ്-വര്‍ഗീയ വിരുദ്ധരായവര്‍പോലും സദാചാര പൊതുബോധത്താല്‍ ആ സന്ദര്‍ഭത്തിലെ അവരുടെ  സാന്നിധ്യത്തെ പരോക്ഷമായി പിന്തുണക്കുന്നു. മറുഭാഗത്ത്, സമരത്തെ പിന്തുണച്ച ഡിവൈഎഫ്​ഐയെ പോലുള്ളവരെ സദാചാര  ഗുണ്ടായിസ വിരുദ്ധതയില്‍ തീവ്ര നിലപാടെടുക്കുന്നവര്‍ പോലും സംശയിക്കുന്നില്ല. ആ സമരം അത്രമേല്‍ അരാഷ്ട്രീയ സ്വഭാവം  കൈവരിച്ചിരുന്നതിനാലാകണം ഇത്തരം രാഷ്ട്രീയ സംശയങ്ങള്‍ പോലും ഉന്നയിക്കാന്‍ കേരളീയ സമൂഹത്തിന്​ ക‍ഴിയാതിരുന്നത്​.

(6..11..14)

Sunday, September 14, 2014

മാനസ്ബാലിലെ പെണ്‍കുട്ടിയും അന്‍ജും സംറൂദും

ശ്രീനഗറില്‍ നിന്ന് വാടകക്കെടു്ധ പഴകിപ്പൊളിയാറായ ടെമ്പോട്രാവലിലേക്ക് മാനസ്ബാലിലെ ഒരു വളവില്‍ നിന്ന് അവള്‍ ഓടിക്കയറിയത് ഇരുള്‍ വീണുതുടങ്ങിയ ഒരു സന്ധ്യയിലായിരുന്നു. പട്ടാളക്യാമ്പ് കണ്ട് മടങ്ങുന്ന ഒരുകൂട്ടം അപരിചിതര്‍ക്കിടയിലേക്ക് മറയില്ലാതെ ചിരിച്ച് കയറിവന്നപ്പോള്‍ മുന്‍നിരയിലിരുന്നവര്‍ കേരളീയമായ അസഹിഷ്ണുതയോടെ  'ഇത് റൂട്ട് ബസ്സല്ലെ'ന്ന് ചൊടിച്ചു. ആ ഉള്‍ഗ്രാമ്ധില്‍നിന്ന് ശ്രീനഗറിലേക്ക് ഒ്ധുകിട്ടിയ വണ്ടിയില്‍നിന്ന് ഇറങ്ങിമാറാന്‍ മാത്രം ആ കമന്റിലൊന്നുമില്ലെന്ന് കണ്ണുകാട്ടി ചിരിച്ച് കിട്ടിയ സ്ഥല്ധത്ത് അവളിരുന്നു. ഒറ്റക്കൊരു പെണ്‍കുട്ടി 'അസമയ്ധ്' ഒട്ടൊരു കൂസലുമില്ലാതെ മഹാഭൂരിഭാഗം പുരുഷന്‍മാരയ അപരിചിത സംഘ്േധാടൊപ്പം യാത്രക്ക് ചേര്‍ന്നതിലെ അമ്പരപ്പും ആശ്ചര്യവും അവിശ്വസിനീയതയും വിട്ടൊഴിയാതെ നിശ്ശബ്ദരായിപ്പോയവര്‍ക്കിടയിലേക്ക് അവള്‍ പിന്നെ ചോദ്യങ്ങളും ഉ്ധരങ്ങളുമായി ഇറങ്ങിവന്നു. കശ്മീരി ഗ്രാമീണതയുടെ സ്‌നേഹ സൗന്ദര്യങ്ങളാല്‍ നിമിഷങ്ങള്‍ക്കകം മലയാളികളുടെ കപട ഗൗരവങ്ങളെ ആ നഴ്‌സിംഗ് വിദ്യാര്‍ഥിനി കു്ധിമറിച്ചു. സ്വന്തം വിശേഷങ്ങള്‍ മറയില്ലാതെ പറഞ്ഞു. അതിഥികളുടെ വീട്ടുകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്വന്തം വീട്ടുകാര്‍ക്കായി കൈയ്യില്‍ കരുതിയിരുന്ന ആപ്പിള്‍പൊതിയഴിച്ച് ബസില്‍ വിരുന്നൊരുക്കി. പിന്നെ പാട്ടുപാടിയും താളം പിടിച്ചും യാത്ര ആഘോഷമാക്കി. പാട്ടില്‍ കൂട്ടുചേരാ്ധവരോട് കശ്മീരിയും ഉറുദുവും കലര്‍ന്ന ഹിന്ദിയില്‍ പരിഭവിച്ചു. മുന്‍നിരയേക്കാള്‍ പിന്‍സീറ്റില്‍ പാട്ടുകാര്‍ സജീവമായപ്പോള്‍ ഇടക്കങ്ങോട്ട് സ്വയം മാറി. ആ യാത്രാസംഘ്ധിലൊരാളായി, വന്നവരെയെല്ലാം വീട്ടിലേക്ക് ക്ഷണിച്ച് ഒടുവില്‍ യാത്രപറയുമ്പോള്‍ തുടക്ക്ധില്‍ മുഖം കനപ്പിച്ചവരുടെ പോലും മനസ്സുനിറഞ്ഞിരുന്നു.

അവള്‍ പാടിയ പാട്ടില്‍ കശ്മീരിന്റെ ചരിത്രവും വര്‍്ധമാനങ്ങളുമുണ്ടായിരുന്നു. വസന്തം വന്നിട്ടും കശ്മീരിന്റെ സൗന്ദര്യ്ധില്‍ ലയിച്ച് അലസരായിരിക്കുന്ന യുവത്വ്െധ പരിഹസിക്കുന്ന പാരമ്പരാഗത ഗാനമുണ്ടായിരുന്നു. തെരുവാകെ നിറഞ്ഞ പൂക്കള്‍കണ്ട് നിലച്ചുപോയ ചരി്രത്െധപ്പറ്റി പാടിയിരുന്നു. കശ്മീരികളുടെ ജീവിതവും അതിജീവനവും അടയാളപ്പെടു്ധുന്ന ഈരടികളുണ്ടായിരുന്നു. എന്നാല്‍ അതിലേറെ, അരമണിക്കൂര്‍ ബസ് ജീവിതം കൊണ്ട് ആ പെണ്‍കുട്ടി വരച്ചിട്ട സംസ്‌കാരമായിരുന്നു കശ്മീരിന്റെ സൗന്ദര്യം. നാട്യങ്ങളില്ലാ്ധ നിഷ്‌കളങ്കമായ ജീവിതം. അപരിചിതരോടും ഉള്ളുതുറന്ന് ചിരിക്കുന്ന നൈര്‍മല്യം. പോരാട്ടവും പ്രതിരോധവുമായി കശ്മീരിനെ കലുഷിതമാക്കിയ തോക്കുധാരികളുടെ ഭീതിതമായ ചലനങ്ങള്‍ക്കിടയില്‍ ഇത്ര ലാഘവ്േധാടെ അവരാടിപ്പാടി ജീവിക്കുന്നത് അവിശ്വസിനീയമായ കാഴ്ചയായിരുന്നു.

തടാക്ധിലെ കല്ല്യാണം

ആ പാട്ടും പെണ്‍കുട്ടിയും ഒരു അപവാദമായിരുന്നില്ല. അത് കശ്മീരിന്റെ ജീവതാളമായിരുന്നുവെന്ന് അടിവരയിടുന്നതായിരുന്നു കശ്മീര്‍ കാഴ്ചകള്‍. ദാല്‍തടാക്ധിലെ ഹൗസ്‌ബോട്ടില്‍ നടന്ന കല്ല്യാണ വിരുന്ന് കാണാന്‍ കൗതുകം തോന്നിയപ്പോള്‍ കര്‍ക്കശമായ മതാചാരങ്ങളുടെ നിയന്ത്രണരേഖകള്‍ക്കിടയില്‍ 'അടിച്ചമര്‍്ധപ്പെട്ട' സ്ത്രീ ജന്മങ്ങളായിരുന്നു അകക്കണ്ണില്‍ നിറഞ്ഞത്. എന്നാല്‍ മൈലാഞ്ചിപ്പാട്ടുകള്‍ പാടിയും നൃ്ധം വച്ചും ജീവിതം ആഘോഷിക്കുന്ന കശ്മീരി പെണ്ണുങ്ങളായിരുന്നു അവിടെ ക്ഷണിക്കാതെ ചെന്നവരെ സ്വീകച്ചത്. ഒരുമുഷിപ്പുമില്ലാതെ അവര്‍ വന്നവരുടെ കൈകള്‍ ചേര്‍്ധുപിടിച്ചു. വിശ്വാസച്ചരടുകള്‍ പൊട്ടിക്കാതെ ലിംഗഭേദമില്ലാതെ അവര്‍ ഒന്നിച്ചുചുവടുവച്ചു. കല്ല്യാണം കാണാനെ്ധിയവരെ ഒപ്പം പാടാനും ആടാനും ചിത്രമെടുക്കാനും ക്ഷണിച്ചു.  ഇഴയടുപ്പമുള്ള സ്‌നേഹവും സൗഹൃദവുമായിരുന്നു അതിന്റെ സ്ധ. സ്‌നേഹ സംഘാതങ്ങളുടെയും ഈടുറ്റ ആത്മബന്ധങ്ങളുടെയും സൂക്ഷ്മാംശങ്ങള്‍ ഉള്‍ചേര്‍്ധ വര്‍ണക്കാഴ്ചയായിരുന്നു ആ ആഘോഷം. അതിലെ സമൃദ്ധമായ അ്ധാഴ വിരുന്നും. കശ്മീരിനെപ്പോലെ ഓരോ അണുവിലും സുന്ദരമായിരുന്നു അവരുടെ പെരുമാറ്റം.

അപരിചിതരോട് നിരങ്കുശമായ സ്‌നേഹഭാവങ്ങളാല്‍ ഇണങ്ങിച്ചേരുന്നതിലെ കശ്മീരികളുടെ അസാമാന്യമായ വേഗവും നിഷ്‌കളങ്കതയും അമ്പരിപ്പിക്കുന്നത് തന്നെ. ആതിഥ്യ മര്യാദയിലുമുണ്ട് അ്രതതന്നെ തെളിമ. ആണും പെണ്ണും കുഞ്ഞും കുട്ടിയുമെല്ലാം അതില്‍ ഒരുപോലെ. യുദ്ധവും കലാപങ്ങളും അശാന്തമാക്കിയ ഒരുദേശ്ധ് ഇത്രമേല്‍ സൗഹൃദ്േധാടെ ആഘോഷിക്കപ്പെടുന്ന ജീവിതം ഒരുപക്ഷെ കശ്മീരിന്റെ മാത്രം സവിശേഷതയാകാം. ഇടക്കിടെ പൊട്ടിച്ചിതറുന്ന മനുഷ്യക്കോലങ്ങളുടെ എട്ടുകോളം ചിത്രങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന മലയാളി മാധ്യമ സംഘ്ധിന് അത് അമ്പരിപ്പിക്കുന്ന അനുഭവമായിരുന്നു.

പട്ടാളക്കാരുടെ കശ്മീര്‍

കശ്മീരിനുമേല്‍ അമ്പരപ്പും അവിശ്വാസവുമുണ്ടാക്കുന്നതില്‍ വലിയ പങ്ക് അവിടെ തമ്പടിച്ച പട്ടാള്ധിനും പോലിസിനുമാണ്. ഹരിതാഭമായ പ്രകൃതിയും വസന്തം വര്‍ണാഭമാക്കിയ തെരുവുകളും പുഞ്ചിരിയൊഴിയാ്ധ മനുഷ്യരും ഇഴകോര്‍്ധ കശ്മീരിന്റെ സ്‌നിഗ്ദതകളില്‍ ഒട്ടും ചേരാ്ധത് മുക്കിലും മൂലയിലുമുള്ള പട്ടാളക്ക്യാമ്പുകളും പരുക്കന്‍ കുപ്പായമിട്ട തോക്കേന്തിയ സൈനികരും തന്നെ. എപ്പോഴും പൊട്ടിെ്ധറിക്കാവുന്ന പൂക്കള്‍ക്കിടയലൂടെയാണ് നിങ്ങള്‍ ചുവടുവക്കുന്നത് എന്ന് അവരുടെ സാന്നിധ്യം അതുവഴി പോകുന്നവരെയെല്ലാം ഓര്‍മിപ്പിക്കുന്നു. വിഘടനവാദ്ധിന്റെ ചരിത്രങ്ങളാകാം ഈ സാന്നിധ്യതിനുള്ള ന്യായ വാദങ്ങൾ. എന്നാല്‍ അങ്ങേയറ്റം അരുചി തികട്ടുന്ന അവഗണനയോടെയാണ് ഓരോ കശ്മീരിയും ഈ പട്ടാളപ്പോയിന്റുകള്‍ കടന്നുപോകുന്നത്. സന്ദര്‍ശകരിലാകട്ടെ അത് ഭയകവചിതമായ (വ്യാജ) സുരക്ഷിതത്വ ബോധമാണ്.  

പക്ഷെ കശ്മീരിയോടുള്ള സൈനീക സമീപനം അതിക~ിനമാണ്. മാനസ്ബാൽ രാഷ്ട്രീയ റൈഫിളിലെ കമാന്റിംഗ് ഓഫീസര്‍ പറഞ്ഞതില്‍ അതുണ്ട്: 'കശ്മീരില്‍ ശത്രുവിനെ തിരിച്ചറിയുക എളുപ്പമല്ല. മുന്നിലെ്ധുന്ന ഓരോ ആളും ശത്രുവാകാം. അതിനാല്‍ സംശയം തോന്നിയാല്‍ ഉടന്‍ വെടിയാണ്. സിവിലയന്‍ പരിഗണന അപ്പോള്‍ കൊടുക്കാന്‍ കഴിയണമെന്നില്ല. എന്നാലും അന്യായമായതൊന്നും ഇവിടെ സംഭവിക്കുന്നില്ല. മറിച്ചുകേള്‍ക്കുന്നതെല്ലാം തെറ്റായ വാര്‍്ധകള്‍ മാത്രം. ഇവിടെ ദാരിദ്ര്യം തീരെയില്ല. എന്നാല്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണ്'. മറിച്ചുകേള്‍ക്കുന്നതെല്ലാം തെറ്റെന്ന് തീര്‍്ധുപറയാനുള്ള ഈ ആത്മവിശ്വാസമാണ് കശ്മീരിലെ നീതിയും നിയമവും.

ഗൊണ്ടോളയിലെ കുതിരക്കാരന്‍

തൊഴിലില്ലായ്മ രൂക്ഷമായിട്ടും സമ്പന്നരായി കഴിയുന്നതിന്റ സാമ്പ്ധിക ശാസ്ത്രം സൈന്യ്ധിന്റെ കണക്കുപുസ്തക്ധിലുണ്ടായിരിക്കാം. എന്നാല്‍ 'ഒട്ടും ദാരിദ്ര്യമില്ലാ്ധ' കശ്മീരിലെ ടൂറിസ്റ്റുകേന്ദ്രങ്ങളിലെല്ലാം മുഷിഞ്ഞുനാറുന്ന കീറിപ്പറിഞ്ഞ നീളന്‍ കുപ്പായമിട്ട മനുഷ്യക്കോലങ്ങളാണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത്. കുതിര സവാരി നട്ധാനും വളയും മാലയും മധുരവും പുതപ്പും തൊട്ട് താമരപ്പൂമൊട്ട് വരെ വിറ്റ് അരവയര്‍ നിറക്കാന്‍ പാഞ്ഞുനടക്കുന്നവര്‍. വലിയ ആട്ടിന്‍കൂട്ടങ്ങളുമായി മലകയറുന്ന ചെറുപ്പക്കാരും ദാല്‍ തടാക്ധില്‍ പുലര്‍കാല തണുപ്പ് തുഴഞ്ഞുകടക്കുന്ന ശിക്കാറകളിലെ കച്ചവടക്കാരികളും വസന്തകാല്ധും ഉറഞ്ഞുകിടക്കുന്ന ഗൊണ്ടോളയിലെ മഞ്ഞുമലക്കരികെ ചായ്ധട്ടുമായി കാ്ധിരിക്കുന്ന വൃദ്ധരുമെല്ലാമാം അക്കൂട്ട്ധിലുണ്ട്.

13,000 അടി ഉയരയെുള്ള ഗൊണ്ടോളയില്‍ കേബിള്‍കാര്‍ യാത്ര തീരുന്നിട്ധത്ത് കുതിരകളുമായി സന്ദര്‍ശകരെ കാ്ധിരിക്കുന്നത് ഇരുനൂറോളം പേരാണ്. വലിയ വിലപറഞ്ഞും തര്‍ക്കിച്ചാല്‍ ഭൂമിയോളം വിലകുറച്ചും അവര്‍ കൂട്ടുവരും. മലഞ്ചെരുവിലെ മഞ്ഞുമലയിലേക്ക് വഴി കാണിച്ച അറുപതുകാരനായ മഖ്ബൂല്‍ ഇബ്രാഹിം കുതിരക്കൊപ്പം നടക്കുന്നതിനിടെ അയാളുടെ ജീവിതം പറഞ്ഞു: 'വീട്ടില്‍ ആറുമക്കളടക്കം എട്ടുപേര്‍. നാല് പേര്‍ വിദ്യാര്‍ഥികള്‍. ഗുല്‍മാര്‍ഗിലെ മുതലാളിയില്‍ നിന്ന് കുതിരയെ വാടകക്കെടു്ധിരിക്കുന്നു. ദിവസ വാടക അഞ്ഞൂറ് രൂപ. ഒരുദിവസം ഒരു യാത്രക്കാരനെ കിട്ടിയാലായി. മഴയും മഞ്ഞും വന്നാല്‍ അത്രപോലും കിട്ടില്ല. ഇന്നുച്ചവരെ കാ്ധുനിന്നിട്ട് ആദ്യ്െധയാള്‍ നിങ്ങളാണ്. പല ദിവസങ്ങളിലും വെറും കൈയോടെ മടങ്ങും.' ഗൊണ്ടോളയില്‍ നിന്ന് ആഞ്ഞുനടന്നാല്‍ ഇന്ത്യനതിര്‍്ധിയിലെ്ധാം. ഈ കഷ്ടപ്പാടുവിട്ട് പാക്കിസ്ഥാന്‍ പിടിച്ചുകൂടെ എന്ന ചോദ്യ്ധിന് അയാള്‍ നിസ്സംഗമായി ചിരിച്ചു: 'അവിടെയും ഇതുതന്നെയായിരിക്കും ജീവിതം. പട്ടിണി എല്ലായിട്ധും ഒന്നല്ലേ, സാബ്?'

കശ്മീരിലെ ഇന്ത്യ

എല്ലാ കശ്മീരികളും പക്ഷെ ഇത്രതന്നെ സ്വസ്ഥരല്ല. കശ്മീരിനുമേല്‍ അവര്‍ക്ക് പലതരം സ്വപ്‌നങ്ങളുണ്ട്. 'മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എങ്ങനെ'യുണ്ടെന്ന ചോദ്യ്ധിന് ശ്രീനഗറില്‍ നഗരം ചുറ്റാന്‍ വാടകക്കെടു്ധത്ത ഇന്നോവയുടെ ചെറുപ്പക്കാരനായ ഡ്രൈവര്‍ രാജ് ഒറ്റവാക്കില്‍ മറുപടി പറഞ്ഞു: 'ഒന്നിനും കൊള്ളില്ല.' അപ്പോള്‍ ഉമറിന്റെ വാപ്പയോ? ഉ്ധരം: 'അത് അത്രപോലും തികയില്ല. മഹാമോശം.' പിന്നെയാരുണ്ട് മെച്ചം എന്ന ചോദ്യ്ധിനും അതേതാള്ധില്‍ തന്നെ മറുപടി: 'ആരുമില്ല. ആര്‍ക്കും കശ്മീരിനോട് താല്‍പര്യമില്ല. എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കുന്നു. ഇന്ത്യക്കുമില്ല ഇവിടെ താല്‍പര്യം. ഇന്ത്യ ഒന്നും ഇവിടെ ചെയ്യുന്നില്ല.  ഒരുറയില്‍വേ പോലും ഇതുവരെ ശ്രീനഗറിന് തന്നിട്ടില്ല. അവര്‍ ഒന്നും തരില്ല. പട്ടാള്െധയും പോലിസിനെയുമല്ലാതെ.' ഇന്ത്യയോടുള്ള അരിശ്ധില്‍ പാക്കിസ്ഥാനോടുള്ള പ്രണയമുണ്ടെന്ന് സംശയിച്ചപ്പോള്‍ വീണ്ടും അതേമട്ടില്‍ മറുപടി: 'പാക്കിസ്ഥാനായിട്ടും കാര്യമൊന്നുമില്ല. അവര്‍ക്ക് വേണ്ടത് ഈ നാട് മാത്രമാണ്. അവര്‍ക്കിത് യുദ്ധ്ധിനും ഭീകര പ്രവര്‍്ധനങ്ങള്‍ക്കുമുള്ള സ്ഥലമാണ്. കശ്മീര്‍ കശ്മീരികളുടേതാണ്. അവര്‍ക്ക് മാത്രമുള്ളതാകണം.' ഇതിനെ ചരിത്രം 'സ്വതന്ത്ര കശ്മീര്‍' വാദം എന്നും വിളിക്കുന്നുണ്ട്.

പക്ഷെ കശ്മീരില്‍ ഇന്ത്യക്ക് വലിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ട്. കലാപ കലുഷിതമായിരുന്ന ആ നാട് മൂന്നുനാല് വര്‍ഷമായി ശാന്തമാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരു്ധല്‍. മടക്കയാത്രയില്‍ ദല്‍ഹിയില്‍ കണ്ടപ്പോള്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി അത് പറഞ്ഞു: 'റെക്കോര്‍ഡ് സന്ദര്‍ശകരാണ് ഈ വര്‍ഷം കശ്മീരില്‍ വന്നത്. വിദേശ ടൂറിസ്റ്റുകളും ധാരാളം. വിദേശികള്‍ ഏറെക്കാലമായി അവിടേക്ക് വരാറില്ല. പല രാജ്യങ്ങളിലും ഔദ്യോഗിക വിലക്കുപോലുമുണ്ട്. എന്നാല്‍ അതെല്ലാം മാറി്ധുടങ്ങുന്നു. അത് നല്ല ലക്ഷണമാണ്.' ലക്ഷണം തികയുന്ന കശ്മീരില്‍ നിന്ന് കേള്‍ക്കുന്ന ആരവങ്ങളില്‍ പക്ഷെ ഇത്രമേല്‍ ശുഭകരമല്ലാ്ധ ചിലതുകൂടിയുണ്ട്.

ദേവദാരു പൂക്കുംകാലം

കശ്മീരിപ്പോള്‍ താരതമ്യേന ശാന്തമാണ്. ദേവദാരുവും പൈന്‍മരങ്ങളും നിറഞ്ഞ താഴ്‌വാര്ധിന്റെ കാവ്യാത്മകത ആ ജനത ജീവിത്ധിലേക്ക് പതിയെ തിരിച്ചുപിടിക്കുന്നുണ്ട്.നിറയെ സന്ദര്‍കരുണ്ടായിരുന്ന സമൃദ്ധമായ പൂര്‍വ കാല്േധക്ക് മടങ്ങിപ്പോകുന്നതിന്റെ സന്തോഷം മുതിര്‍ന്നവരുടെ മുഖ്ധുണ്ട്. സംഘര്‍ഷമൊഴിഞ്ഞ വര്‍്ധമാന്ധിന്റെ ആശ്വാസം പുതുതലമുറയിലും. ഉയര്‍ന്ന ബിരുദം നേടിയിട്ടും ദാല്‍ തടാകക്കരയില്‍ കച്ചവടക്കാരനാകേണ്ടി വന്ന ഇരുപ്െധട്ടുകാരന്‍ റമീസ് ഖാതിം ആ ആശ്വാസം പങ്കിട്ടു: 'പഴയകാലം തിരിച്ചുവന്നുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഗമായി നില്‍ക്കുകയാണ് നല്ലതെന്ന ധാരണ വ്യാപിക്കുന്നു. ഹിതപരിശോധന ഇനി അപ്രായോഗികമാണ്. സ്വതന്ത്ര കശ്മീരും നടക്കാനിടയില്ലാ്ധ സ്വപ്‌നം.' പക്ഷെ, കശ്മീരിന്റ ആഴങ്ങളും ഉള്‍വഴികളുമെത്ര അശാന്തമാണെന്നളക്കുക വയ്യെന്ന ആധിയും റമീസിന്റെ വാക്കുകളില്‍ തെളിഞ്ഞു: 'പട്ടാളം കയറിയിറങ്ങാ്ധ ഒരു വീടുപോലും കശ്മീരില്‍ ഇല്ല. പലതരം അനുഭവങ്ങള്‍ അവര്‍ നേരിട്ടിട്ടുണ്ട്. അത് നേരിൽ അനുഭവിച്ചു വളര്ന്ന തലമുറയാണ് ഇപ്പോൾ ഉള്ളത്. ഇന്നും പലരും പല രീതിയില്‍ അനുഭവിക്കുന്നുണ്ട്.' ഒഴുക്കറ്റ് മാലിന്യം കുമിയുന്ന ദാല്‍ തടാക്ധിന്റെ പുറം മോടി കണ്ട് മടങ്ങുന്നവര്‍ക്ക് ഊഹിച്ചറിയാന്‍ പോലും കഴിയാ്ധത്രയും വേവലാതികളെ നിറഞ്ഞ പുഞ്ചിരിയാല്‍ അവര്‍ മഞ്ഞുപുതപ്പിട്ടുറക്കുന്നുണ്ടാകണം.

കശ്മീര്‍ യാത്ര കഴിഞ്ഞ് കേരള്ധിലെ്ധുന്ന ദിവസങ്ങളിലാണ് ദല്‍ഹിയില്‍  'പീപ്പിള്‍സ് ഹിയറിംഗ് ഓണ്‍ ഫാബ്രിക്കേറ്റഡ്' നടന്നത്. അതില്‍ അന്‍ജും സംറൂദ് ഹബീബുമുണ്ടായിരുന്നു. സത്രീ സംഘടനയുണ്ടാക്കുക വഴി ഹുര്‍റിയ്യ്ധ് കോണ്‍ഫറന്‍സിലെ്ധിയ അപൂര്‍വം വനിതാ നേതാക്കളിലൊരാള്‍. എന്നാല്‍, കശ്മീരി തടവുകാരുടെ കുടുംബാംഗങ്ങളുടെ സംഘടനയുടെ സ്ഥാപകയും അധ്യക്ഷയുമായാണവര്‍ ഏറെ അറിയപ്പെടുന്നത്. മാനസ്ബാലിലെ പെണ്‍കുട്ടിയെപ്പോലെ ഒരിക്കല്‍ അവളും തെരുവുകളില്‍ പാട്ടുപാടി നടന്നിരുന്നു. കശ്മീരില്‍ സമാധാന്ധിന്റെയും സമൃദ്ധിയുടെയും ശുഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് ആശ്വസിച്ചിരുന്നു. അക്കാല്ധാണ് 2003ല്‍ പോട്ട ചുമ്ധി അവളെ നമ്മുടെ നിയമം അഞ്ചുവര്‍ഷം ജയിലിലടച്ചത്. ഇപ്പോള്‍ ജീവിത്ധില്‍ നിന്ന് തന്നെപ്പോലെ പാട്ടും പുഞ്ചിരിയും മാഞ്ഞ ഒരുപിടി കശ്മീരി സ്ത്രീകളുടെ സാമാന്യ നീതിക്ക് വേണ്ടി പോരാടുന്നു. ഈണമുടഞ്ഞുപോയ ഇ്ധരം മനുഷ്യരുടെ സ്വപ്‌നങ്ങളും ദേവദാരുവിനൊപ്പം പൂക്കുന്ന കാലം കൂടി  കശ്മീരിന്റെ ശുഭ ലക്ഷണങ്ങളില്‍ ഉണ്ടാകണം. അല്ലെങ്കില്‍, മാനസ്ബാലിലെ ആ പെണ്‍കുട്ടിയുടെ പാട്ടും താളവുമെല്ലാം അന്‍ജും സംറൂദിന്റെ അഭയകേന്ദ്രങ്ങളില്‍ ചെന്നുപതിച്ച് നിശ്ചലമാകും.


(madhyamam sunday suppliment, October 2012)

മനുഷ്യാവകാശ പോരാട്ട്ധിന്റെ പുതിയ ഭൂമികകള്‍


ജനാധിപത്യ ഇന്ത്യയുടെ വര്‍്ധമാനകാല രാഷ്ട്രീയ പദാവലികള്‍ പ്രകാരം 'ഭീകര' മേല്‍വിലാസം പതിച്ചുകിട്ടിയവരുടെ പതിവ് ദുരിതങ്ങളും പ്രതിരോധങ്ങളും പഴയപടി തുടരുമെന്ന മുന്നറിയിപ്പോടെയാണ് രാജ്യം പുതിയൊരു വര്‍ഷ്േധക്ക് കടക്കുന്നത്. ഭരണകൂടാതിക്രമങ്ങളുടെയും പൗരാവകാശ കൈയ്യേറ്റങ്ങളുടെയും ചരിത്ര്ധിന് ഒരുമാറ്റവുമില്ല. വികസന വായ്്ധാരികളാല്‍ ദുര്‍ബലരെയും അവരുടെ ആവാസ വ്യവസ്ഥകളെയും ആക്രമിച്ച് തകര്‍ക്കുന്നവരുടെ കൈയ്യൂക്കിനും കുറവുണ്ടായിട്ടില്ല. അബ്ദുന്നാസില്‍ മഅ്ദനി മുതല്‍ ദയാമണി ബാര്‍ല വരെയുള്ളവരുടെ സ്വാതന്ത്ര്യ പോരാട്ടവും കൂടംകുളം മുതല്‍ ബസ്തര്‍ വരെയുള്ള പാര്‍ശ്വവല്‍കൃതരുടെ അതിജീവന പോരാട്ടങ്ങളും അധികാരമുഷ്‌ക്കിന് മുന്നില്‍ തോറ്റുപോകുന്നതിന്റെ നിസ്സഹായതയാണ് പിന്നിടുന്ന വര്‍ഷ്െധ അടയാളപ്പെടു്ധുന്നത്. എങ്കിലും ഇ്ധരം പോരാട്ടങ്ങള്‍ ശക്തിപ്പെടുകയും അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നുപോലും വേട്ടയാടപ്പെടുന്നവര്‍ക്ക് വേണ്ടി ഒച്ചയുയരുകയും ചെയ്തുവെന്നത് ആശ്വാസകരമാണ്. 

ദല്‍ഹിയിലും ഉ്ധരേന്ത്യന്‍ സംസ്ഥാനങ്ങളിലും അഭ്യസ്തവിദ്യരയ ചെറുപ്പക്കാരുടെ വന്‍ നിരയെയാണ് കള്ളക്കേസുകളുടെ മറവില്‍ പോയവര്‍ഷവും ജയിലറകളില്‍ തള്ളിയത്. നരേന്ദ്രമോഡിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ദല്‍ഹി പോലിസ് ഐ.എസ്.ഐ ചാരനാക്കി മാറ്റിയ ഇംറാന്‍ മുതല്‍ ചിന്നസ്വാമി സ്‌റ്റേഡിയം തകര്‍ക്കാന്‍ ശ്രമിച്ചെന്ന പേരില്‍ സൗദിയില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന ഫസീഹ് മഹ്മൂദ് വരെ നിരവധിപേര്‍. ഇന്ത്യന്‍ ഗവണ്‍മെന്റ് തന്നെ പാസ്‌പോര്‍ട്ടും വിസയും നല്‍കിയ ഇംറാന്‍ പാക് ഭീകരനാണെന്ന പോലിസ് വാദം കേട്ട് ആദ്യം ഞെട്ടിയത് കോടതിയാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇങ്ങനെ ഭീകരവല്‍കരിക്കപ്പെട്ടവരുടെയും അവര്‍ക്കുവേണ്ടി വാദിക്കുന്നവരുടെയും ശബ്ദം ഉച്ച്ധിലുയര്‍ന്നുവെന്നതാണ് ഇ്ധരം കെട്ടുകേസുകള്‍ സമീപകാല്ധ് നേരിട്ട ഏറ്റവും വലിയ തിരിച്ചടി. മക്ക മസ്ജിദ് മുതല്‍ മലേഗാവ് വരെ സംഭവങ്ങളില്‍ ജയലിലടക്കപ്പെട്ട മുസ്‌ലിം യുവത്വം നിരപരാധിത്വം തെളിയിച്ച് പുറ്െധ്ധുകയും പകരം ഹിന്ദുത്വ ഭീകരര്‍ തടവറകളിലേക്ക് അയക്കപ്പെടുകയും ചെയ്തത് ഇ്ധരം എതിര്‍ ശബ്ദങ്ങള്‍ക്ക് കരു്ധ് പകര്‍ന്നു. എന്നിട്ടും മുസ്‌ലിം വേട്ടക്ക് അറുതിയുണ്ടായില്ല. പത്രപ്രവര്‍്ധകരെ വധിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ബാംഗ്ലൂരില്‍ പ്രൊഫഷണലുകളായ നാല് മുസ്‌ലിം ചെറുപ്പക്കാരെയാണ് പോലിസ് ഭീകരരാക്കിയത്. ഇവരുടെ നിരപരാധിത്വം വ്യക്തമാക്കുന്ന തെളിവുകളും സാഹചര്യ തെളിവുകളും പുറ്ധുവന്നിട്ടും ഭരണകൂട്ധിന് അത് ബോധ്യപ്പെട്ടിട്ടില്ല. 

മുസ്‌ലിം വേട്ടയുടെ പോയവര്‍ഷ്െധ ഏറ്റവും വലിയ പ്രതീകമാണ് ദല്‍ഹിയിലെ അറിയപ്പെടുന്ന പത്രപ്രവര്‍്ധകനായ മുഹമ്മദ് അഹമ്മദ് കാസിമി. ഇസ്രായേല്‍ എംബസി സ്‌ഫോടന കേസില്‍ കുറ്റം ആരോപിച്ച് ദല്‍ഹി പോലിസ് പിടികൂടിയ കാസിമിയെ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് വരെ ചോദ്യം ചെയ്തു. ഇന്ത്യന്‍ സുരക്ഷാ സംവിധാനങ്ങളെ പരസ്യമായി പരിഹസിക്കുംവിധം ഭരണകൂടം കാണിച്ച ഈ ഇസ്രായേല്‍ ദാസ്യം ദല്‍ഹി ഹൈക്കോടതിയുടെ കടു്ധ വിമര്‍ശ്ധിന് വഴിവച്ചിരുന്നു. ഇസ്രായേല്‍-അമേരിക്കന്‍ നയങ്ങളുടെ വിമര്‍ശകനായ കാസിമിയുടെ അറസ്റ്റ് അന്തര്‍ദേശീയ ഗൂഡാലോചകര്‍ക്ക് വേണ്ടി ഇന്ത്യ സംവിധാനം ചെയ്ത നാടകമായിരുന്നുവെന്ന് പിന്നീട് പുറ്ധുവന്ന വിവരങ്ങള്‍ അടിവരയിട്ടു. ഉപാധികളോടെയാണ് ജാമ്യം ലഭിച്ചതെങ്കിലും കാസിമി സംഭവം, മുസ്‌ലിം വേട്ടയുടെ ഭീകരത പൊതുസമൂഹ്െധ ബോധ്യപ്പെടു്ധി. അണിയറക്ക് പിന്നില്‍ ചരടുവലിച്ചിരുന്ന ഇസ്രായേല്‍-അമേരിക്കന്‍ ഭീകരക്കൂട്ട് ഇന്ത്യന്‍ പൗരസമൂഹ്െധ നേരിട്ട് വേട്ടയാടാന്‍ കേന്ദ്ര സര്‍ക്കാറിന്റെ സഖ്യകക്ഷിയായി പരസ്യ പ്രവര്‍്ധനം തുടങ്ങിയിരിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് ഈ സംഭവം രാജ്യ്െധ മനുഷ്യാവകാശ പോരാളികളെ ബോധ്യപ്പെടു്ധിയത്. 'ഭീകരത' നേരിടാന്‍ യു.എസ് സേന ഇന്ത്യക്കൊപ്പം പ്രവര്‍്ധിക്കുന്നുവെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവിട്െധ സേനാതലവന്‍ മൊഴി നല്‍കിയത് ഇതോട് ചേര്‍്ധ് വായിക്കണം. 

രാജ്യം കണ്ട ഏറ്റവും കടു്ധ പൗരാവകാശ ധ്വംസന്ധിനിരയായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി കക്ഷിഭേദമേന്യ കേരളവും രാജ്യ്െധ നീതിബോധമുള്ള പൗരാവലിയും ശക്തമായി രംഗ്ധുവന്നിട്ടുണ്ട്. ഈ നീക്കങ്ങള്‍ക്കിപ്പോള്‍ മുമ്പെന്ന്േധക്കാളും കരു്ധും വേഗതയുമുണ്ട്. കോയമ്പ്ധൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പതിറ്റാണ്ട് നീണ്ട ജയില്‍ വാസം കഴിഞ്ഞ് നിരപരാധിയായി പുറ്െധ്ധിയ മഅ്ദനിയെ ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍്ധാണ് വീണ്ടും ജയിലിലാക്കിയത്. മനുഷ്യത്വരഹിതമായ നീതി വ്യവസ്ഥകള്‍ ദുരുപയോഗിച്ച് ഭരണകൂടവും ശത്രുക്കളും ഒന്നുചേര്‍ന്ന് കവര്‍ന്നെടു്ധ ജീവിതം തിരിച്ചുകൊടുക്കാന്‍ കഴിയാതെ ആ മനുഷ്യന്റെ സഹനങ്ങള്‍ക്കുമുന്നില്‍ നാണംകെട്ട് രാജ്യമാകെ തലതാഴ്്ധി നില്‍ക്കുമ്പോഴാണ് പ്രത്യക്ഷ്ധില്‍ തന്നെ കെട്ടിച്ചമച്ചതെന്ന് തോന്നാവുന്ന ആരോപണങ്ങളുമായി വീണ്ടും 'നിയമം' വരുന്നത്. നിയമപരമായ അവകാശങ്ങള്‍ക്ക് പരോക്ഷ വിലേക്കര്‍പെടു്ധിയും അതിമാരകമായ രോഗങ്ങള്‍ക്ക് അനിവാര്യമായ ചികില്‍സ നിഷേധിച്ചും ഭരണകൂടം മഅ്ദനിയെ അപ്രഖ്യാപിത വധശിക്ഷക്ക് വിധേയനാക്കുകയാണ്. ഇതിനടയിലാണ് മുസ്‌ലിംകള്‍ രാജ്യ്െധ വന്‍ നഗരങ്ങളില്‍ അതിഭീകരമായ പാര്‍പ്പിട വിവേചന്ധിനിര (ഹൗസിംഗ് അപ്പാര്‍തീഡ്) യാകുന്നുവെന്ന വിവരം പുറ്ധുവന്നത്. ദല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് നഗരങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ആരും വീടുകള്‍ നല്‍കാന്‍ തയാറാകുന്നില്ലെന്നും ഭൂമി വില്‍ക്കുന്നില്ലെന്നും 'ദി ഹിന്ദു'വിന്റെ അന്വേഷണം കണ്ടെ്ധി. വിദ്യാസമ്പന്നരുടെ ഹൗസിംഗ് കോളനികളിലാണ് ഏറ്റവും തീവ്രമായ വംശീയ വിവേചനം അനുഭവപ്പെടുന്നത്. അസമില്‍ മുസ്‌ലിം സുഹൃ്ധിനെ വിവാഹം ചെയ്ത വനിതാ എം.എല്‍.എയെ ആള്‍കൂട്ടം തല്ലിച്ചത് ഈയിടെയായിരുന്നു. കേരള്ധില്‍ ഹിന്ദുത്വ വര്‍ഗീയ വാദികളും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് നിര്‍മിച്ചെടു്ധ മുസ്‌ലിം വിരുദ്ധ അപവാദക്കഥയായ ലൗ ജിഹാദ് പച്ചനുണയായിരുന്നുവെന്ന് ഔദ്യോഗികമായി സ്ഥികരീകരിച്ചതും ഇതേസമയ്ധാണ്. 

അന്യായമായ മുസ്‌ലിം വേട്ടയില്‍ കേരളവും ഒട്ടും പിന്നിലല്ല. പത്രപ്രവര്‍്ധകരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എഴു്ധുകാരുമടക്കം കേരള്ധിലെ മുന്നോറോളം പേരുടെ ഇ മെയില്‍ ചോര്‍്ധാന്‍ കള്ളക്കഥ മെനഞ്ഞ പോലിസ്-ഭരണകൂട ഗൂഡാലോചനാവിവരം കേട്ട ഞെട്ടലിലാണ് മലയാളകിള്‍ കഴിഞ്ഞ പുതുവര്‍ഷംക്കാലം പിന്നിട്ടത്. ഇ മെയില്‍ ചോര്‍്ധപ്പെട്ടവരില്‍ 10 പേരൊഴികെയെല്ലാം മുസ്‌ലിംകളായി എന്നത് യാദൃശ്ചികമാകാനിടയില്ല. ഇപ്പണി ചെയ്ത ഉദ്യോഗസ്ഥന് സമ്പൂര്‍ണ സംരക്ഷണമൊരുക്കിയ സര്‍ക്കാര്‍, വിവരം ചോര്‍്ധിയെന്നാരോപിച്ച് ഒരു  മുസ്‌ലിം പോലിസ് ഉദ്യോഗസ്ഥനെയും അയാളുടെ പരിചയക്കാരെയും നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സംഭവ്ധില്‍ പോലിസിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടും ഉ്ധരവാദികള്‍ക്കെതിരെ നടപടിക്ക് തയാറായില്ല എന്നത് ഭരണകൂട ചാരക്കണ്ണുകളുടെ ഉറവിടം മറ്റെങ്ങോ ആണെന്ന സംശയം ബലപ്പെടു്ധുന്നു.   

ഇതിനേക്കാള്‍ ഭീകരമാണ് രാജ്യ്െധ ദലിത്-ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന അതിക്രമങ്ങളും അന്യായങ്ങളും. നക്‌സല്‍ വേട്ടയുടെ പേരില്‍ അത്യന്തം ഭീതിജനകവും അസമാനവുമായ ഭരണകൂട-പോലിസ് കൈയ്യേറ്റങ്ങള്‍ക്കാണ് ഇവര്‍ രാജ്യമെമ്പാടും ഇരയാകുന്നത്. ച്ധീസ്ഗഡില്‍ മാവോയിസ്റ്റുകളെന്ന് മുദ്രയടിച്ച് 20 ഗ്രാമീണരെ ബീജാപൂര്‍ ജില്ലയിലെ ബസ്തര്‍ മേഖലയില്‍ പോലിസ് വധിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. പ്രായപൂര്‍്ധിയാകാ്ധ കുട്ടികള്‍ വരെ ഇക്കൂട്ട്ധിലുണ്ടായിരുന്നു. കോയമ്പ്ധൂരിലെ ധര്‍മപുരിയില്‍ ദലിത് വീടുകള്‍ തീയിട്ട് നശിപ്പിച്ചാണ് സവര്‍ണ വംശീയത അതിന്റെ ഭീകരത വെളിപ്പെടു്ധിയത്. രണ്ടായിര്േധാളം പേരെ അഭയാര്‍ഥികളാക്കി മാറ്റി ഈ അക്രമം. ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ പ്രവര്‍്ധിച്ചതിനാണ് ദയാമണി ബാര്‍ലെയെ പോലിസ് പിടികൂടി ജയിലിലടച്ചത്. അവര്‍ നേരിട്ടതും മാവോയിസ്‌റ്റെന്ന ആരോപണം തന്നെ. മധ്യപ്രദേശില്‍ പര്‍തി സമുദായ്ധിന് വേണ്ടി കര്‍ഷക സമരം നയിച്ച ഡോ. സുനിലവും ഇപ്പോള്‍ അക്ധാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും പോലിസും പട്ടാളവുമാണ് നീതിയും ന്യായവും. അവരുടെ പ്രത്യേകാധികാര നിയമം പിന്‍വലിക്കാന്‍ ഇറോം ശര്‍മിള നട്ധുന്ന ഐതിഹാസികമായ നിരാഹാര സമര്ധിന് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ ജനപിന്തുണയാണ് സമീപകാല്ധ് കിട്ടിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ ദിനംപ്രതി പുറ്െധ്ധുന്നു. അതിനേക്കാള്‍ ഭയാനകമാണ് വംശീയതയും ജാതി വിവേചനവും. ഖാപ് പഞ്ചായ്ധ് പോലുള്ള പ്രാകൃതമായ ഗോത്രനീതിയുടെ ഇരകളാകുന്നതും സ്ത്രീകളും ദലിതരും തന്നെ. ഈ വംശീയതയുടെ തുടര്‍ച്ചയായിരുന്നു അസം കലാപം. സദാചാര പോലിസിന്റെ കുപ്പായമിട്ട ഹിന്ദുത്വ ഭീകരര്‍ പെണ്‍കുട്ടികളുടെ സഞ്ചാര സ്വാതന്ത്ര്യ്ധിനുമേല്‍ വരെ കാവി നിയമം അടിച്ചേല്‍പിക്കുന്ന നിരവധി സംഭവങ്ങള്‍ക്കും രാജ്യം സാക്ഷിയായി. റോഡിലും ബസിലും ബാറിലും പാര്‍ക്കിലുമെല്ലാം അഴിഞ്ഞാടുന്ന ഈ കാവി ഭീകരത വെര്‍ച്വല്‍ ലോക്ധും ഗുണ്ടായിസം നടപ്പാക്കാന്‍ ശ്രമിച്ചത് ബാല്‍താക്കറേയുടെ മരണ്േധാടെ ലോകം കണ്ടു. 

വന്‍കിട കോര്‍പറേറ്റുകളുടെയും അവരുടെ ഏജന്റുമാരായ ഭരണകൂടങ്ങളുടെയും കൈയ്യേറ്റങ്ങളില്‍നിന്ന് മണ്ണും വെള്ളവും ആവാസ സംവിധാനങ്ങളും സംരക്ഷിക്കാന്‍ നട്ധുന്ന അതിജീവന സമരങ്ങള്‍ക്കും പോയവര്‍ഷം ഒട്ടും കുറവുണ്ടായില്ല. ഖനന വിരുദ്ധ സമരങ്ങളും പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളും ഏറെ സജീവമായിരുന്നു. കൂടങ്കുളം ആണവ വിരുദ്ധ സമര്െധ ചോരയില്‍ മുക്കിക്കൊല്ലാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ സംയുക്തമായി നട്ധിയ നീക്കങ്ങള്‍ ലോകശ്രദ്ധ നേടി. സര്‍വസജ്ജമായ ഭരണകൂട സംവിധാനങ്ങള്‍ക്കെതിരെ ഊണും ഉറക്കവുമുപേക്ഷിച്ച് ദരിദ്ര മല്‍സ്യ്െധാഴിലാളികള്‍ നട്ധുന്ന സമരം അതിന്റെ ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. അമാന്യമായ ആരോപണങ്ങളുന്നയിച്ച് ജനങ്ങളെ വെല്ലുവിളിച്ച പ്രധാനമന്ത്രി നടപടിയെടുക്കാന്‍ കഴിയാതെ സ്വയം പരിഹാസ്യനായി. കരയിലും കടലിലും ഒരുപോലെ പോരാടാനിറങ്ങിയ നാട്ടുകാരെ മാത്രമല്ല, അവര്‍ക്ക് പിന്തുണയുമായി പോയവരെയെല്ലാം പോലിസും പട്ടാളവും ചേര്‍ന്ന് കൈയ്യേറ്റം ചെയ്തു. സമര്ധിന് കേരള്ധിലും ഇക്കാല്ധ് വലിയ പിന്തുണ ലഭിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധം അട്ടിമറിക്കാന്‍ നട്ധിയ നീക്കങ്ങളും കേന്ദ്ര സര്‍ക്കാറിനെ പൊതുസമൂഹ്ധില്‍ അപഹാസ്യമാക്കി. ഇതിനിടെയാണ് രാജ്യ്െധ പരിസ്ഥിതി പ്രവര്‍്ധകര്‍ക്ക് കരു്ധും കര്‍മശേഷിയും പകര്‍ന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനമധ്യ്ധിലെ്ധിയത്. പശ്ചിമഘട്ട്െധ സംരക്ഷിക്കാന്‍ അനുരഞ്ജനമില്ലാ്ധ നടപടികള്‍ ശിപാര്‍ശ ചെയ്ത റിപ്പോര്‍ട്ടിനെതിനെ വ്യവസായികളും കൈയ്യേറ്റക്കാരും കച്ചവടക്കാരും ഒറ്റക്കെട്ടായി രംഗ്ധിറങ്ങി.  കേരള സര്‍ക്കാറാകട്ടെ കണ്ണടച്ചുതുറക്കും വേഗ്ധില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് വികസന വ്യവസായികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. രാജ്യമാകെ പരിസ്ഥിതി സംവാദ്ധിന്റെ പുതിയ അധ്യാമാണ് ഇത് തുറന്നിട്ടത്. കേരള്ധിലാകട്ടെ, ഇ്ധരം ചര്‍ച്ചകള്‍ ഹരിത എം.എല്‍.എമാരെന്ന പുതിയ പ്രതിഭാസ്ധിന് തന്നെ നിമി്ധമായി. 

കേരള്ധിലെ ജീവിത പരിസര സംരക്ഷണ പോരാട്ടങ്ങള്‍ക്ക് തീപിടിച്ച കാലം കൂടിയായിരുന്നു ഇത്. നഗരമാലിന്യ നിക്ഷേപങ്ങള്‍ക്കെതിരെ ഗ്രാമങ്ങളിലുയര്‍ന്ന പ്രതിരോധ പോരാട്ടം സംസ്ഥാന്ധുടനീളം ശക്തിപ്രാപിച്ചു. ദിവസങ്ങള്‍ നീണ്ട സംഘര്‍ഷഭരിതമായ ഏറ്റുമുട്ടലിന് ഗ്രാമവാസികളൊന്നടങ്കം വിളപ്പില്‍ശാലയില്‍ രംഗ്ധിറങ്ങി. ആ സമരം നയിക്കുന്നവരെ കള്ളക്കേസെടു്ധും നിയമം പറഞ്ഞ് വേട്ടയാടിയും ഭരണകൂടം പകതീര്‍്ധുകൊണ്ടിരിക്കുന്നു. അതിവേഗ റയില്‍, ദേശീയപായ വികസനം, ആറന്മുള വിമാന്ധാവളം, അതിരപ്പള്ളി തുടങ്ങിയ സമരങ്ങള്‍ പുതിയ വഴികളിലെ്ധി. മുല്ലപ്പെരിയാറിന്റെ പേരില്‍ ഭരണകൂടം തന്നെ സൃഷ്ടിച്ച ഭൂകമ്പം പരിസ്ഥിതി പ്രവര്‍്ധകരുടെ അതിജാഗ്രതക്ക് മുന്നില്‍ 'നഷ്ടക്കച്ചവടമായി' മാറി. എന്നാല്‍ തോട്ടഭൂമിയുടെ ഭാഗിക പരിവര്‍്ധന്ധിനും വനം കൈയ്യേറ്റക്കേസുകളുടെ ഇളവിനും തണ്ണീര്‍്ധടം നിക്ധല്‍ സാധൂകരിക്കുന്നതിനും യുക്തിരഹിതമായ നിയനമനിര്‍മാണങ്ങളാണ് സംസ്ഥാന്ധ് നടന്നത്. ഇതിനതെിരായ വന്‍ പ്രതിഷേധങ്ങള്‍ക്കിടെയാണ് ദേശീയാടിസ്ഥാന്ധില്‍ തന്നെ നദീ സംയോജന പദ്ധതി വന്നത്. 

എന്നാല്‍ പരിസ്ഥിതി പോരാട്ടങ്ങള്‍ തൊട്ട് ട്രേഡ് യൂണിയന്‍ പ്രവര്‍്ധനം വരെ ഭീകരതയായി വ്യാഖ്യാനിക്കാവുന്ന അത്യന്തം പ്രതിലോമകരമായ നിയമ നിര്‍മാണ്ധിന് സാക്ഷ്യംവഹിച്ചാണ് 2012 ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങുന്നത്. ടാഡക്കും പോട്ടക്കുമെതിരായ ജനകീയ മുന്നേറ്റം വിജയംകണ്ടതിന്റെ ആശ്വാസമാറും മുമ്പ് അതേ വകുപ്പുകള്‍ പഴയ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ടില്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതിച്ചേര്‍്ധിരിക്കുന്നു. രാജ്യ്െധ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് നിയമ പരിരക്ഷ നല്‍കിയ വകുപ്പുകള്‍ പുതിയ രൂപ്ധില്‍ ആവര്‍്ധിക്കപ്പെടുകയാണിവിടെ. ഇതിനിടയിലും  മുമ്പെന്ന്േധക്കാളും ശക്തമായി മനുഷ്യാവകാശ ലംഘനങ്ങള്‍ക്കതിരെ സംഘടിത പ്രതിരോധം ഉയര്‍ന്നുവരുന്നുണ്ട് എന്നത് ത്രീക്ഷാനിര്‍ഭരമായ സാമൂഹിക മാറ്റമാണ്. ദല്‍ഹിയില്‍ വിവിധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് നട്ധിയ ജനകീയ തെളിവെടുപ്പുകളും പ്രതിഷേധ കൂട്ടായ്മകളും സാമൂഹിക പ്രവര്‍്ധകരുടെ ഇടപെടലുകളും ഭരണകൂട വേട്ടകളുടെ നിജസ്ഥിതി രാജ്യ്ധിന് മുമ്പാകെ തുറന്നുവച്ചു. അവിചാരിതവും അപ്രതീക്ഷിതവുമായ വഴികളിലൂടെ ഇരകള്‍ക്ക് വേണ്ടി ശബ്ദമുയരുന്നതിനും രാജ്യം സാക്ഷിയായി. മാലേഗാവ് കേസില്‍ സിമിയുടെ പേരുപറയാന്‍ എസ്.പി നിര്‍ബന്ധിച്ചുവെന്ന് മാപ്പുസാക്ഷി തന്നെ വെളിപ്പെടു്ധി. മഅ്ദനിയേക്കാള്‍ മുമ്പ് അതേകേസില്‍ ജയിലില്‍ കഴിയുന്ന സക്കരിയ്യക്കെതിരായ പരാമര്‍ശങ്ങള്‍ 'പോലിസിന്റെ സാക്ഷി' തന്നെ നിഷേധിച്ചു. 1996ലെ ദല്‍ഹി ലജ്പത് നഗര്‍ സ്‌ഫോടന്ധിന് ഏര്‍പെടു്ധിയിരുന്ന വധശിക്ഷ റദ്ദാക്കിയ കോടതി 'ഭീകര വിരുദ്ധ വേട്ടയുടെ' വീഴ്ചയിലേക്ക് വിരല്‍ചൂണ്ടി. എവിടെയെങ്കിലും പടക്കം പൊട്ടിയാല്‍ രാജ്യ്ധുടനീളം മുസ്‌ലിം യുവാക്കളുടെ വീടുകള്‍ കയറിനിരങ്ങുന്ന പോലിസ് ശീല്ധിന് അല്‍പം കുറവുണ്ടായി. ശിവസേന വിരുദ്ധ പരാമര്‍ശം നട്ധിയ ണ്ട് പെണ്‍കുട്ടികളെ  മുംബെ പോലിസ് പിടികൂടിതിനെതിരെ അസാധാരണമായ പ്രതികരണമാണ് രാജ്യ്ധുണ്ടായത്. 

ദല്‍ഹിയില്‍ ബലാല്‍സംഘ്ധിനിരയായ പെണ്‍കുട്ടിയുടെ ദൈന്യത നഗര വാസികളില്‍ സൃഷ്ടിച്ച അരക്ഷിതബോധം വന്‍ ബഹുജന പ്രതിഷേധമായി തലസ്ഥാന്െധ വിറപ്പിച്ച ദിവസങ്ങളിലൂടെയാണ് ഈയാണ്ട് അവസാനിക്കുന്നത്. ജനകീയ പോരാട്ട്ധിന്റെ പുതിയ പ്രവാഹം തലസ്ഥാന്െധ അതീവ സുരക്ഷാമേഖലകളെ ലക്ഷ്യമിട്ടപ്പോള്‍ ഭരണകൂടം നിരായുധരായി. എന്നാല്‍ പ്രതിഷേധങ്ങളുടെ വര്‍ഗസ്വഭാവവും വിവേചന സംസ്‌കാരവും വെളിപ്പെടു്ധുന്ന തര്ധിലേക്ക് ദല്‍ഹി സംഭവ്ധിന്റെ ചര്‍ച്ചകള്‍  വികസിച്ചു.  'പട്ടാള്ധിന്റെയും  പോലിസിന്റെയും കാര്‍മികത്വ്ധില്‍ നിരവധി നിരപരാധികള്‍ ബലാല്‍സംഘം ചെയ്യപ്പെട്ടപ്പോഴില്ലാ്ധ രോഷമുണ്ടായത് ദല്‍ഹിയിലെ ഇര സമ്പന്ന-ഉന്നതകുല ജാതയും പ്രതികള്‍ സാധാരണക്കാരുമായതിനാലാണ്. കശ്മീരിലും മണിപ്പൂരടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യവും പോലിസും ഭരണകൂട ആയുധമായി ബലാല്‍സംഘം ഉപയോഗിക്കുന്നുണ്ട്. അവരോടൊന്നും ഐക്യദാര്‍ഢ്യം കാണിക്കാ്ധവര്‍ ദല്‍ഹിയില്‍ തെരുവിലിറങ്ങുന്നത് ഉപരിവര്‍ഗ ഇരട്ട്ധാപ്പാണ്' എന്ന അരുന്ധതി റോയിയുടെ വിശകലനമാണ് രാജ്യ്െധ അതിദൈന്യതപേറുന്ന ജനവിഭാഗങ്ങള്‍ക്കെതിരായ അതികമ്രങ്ങളോട് നിശ്ശബ്ദത പാലിക്കുന്ന പൊതുബോധ്ധിന്റെ കാപട്യങ്ങള്‍ക്കുനേരെ വിരല്‍ചൂണ്ടിയത്. ദല്‍ഹി സമര്ധിന്റെ ന്യായവാദങ്ങള്‍ ആര്‍ക്കും നിരകാരിക്കാനാകില്ല. എന്നാല്‍ അത്രതന്നെ സുപ്രധാനമാണ് അരുന്ധതിയുടെ നിരീക്ഷണങ്ങളും. ഇന്ത്യയിലെ മനുഷ്യാവകാശ പോരാട്ട്ധിന് ബോധപൂര്‍വമായ ചില ഭൂമികകള്‍ നിശ്ചയിക്കേണ്ടതുണ്ട് എന്ന് രാജ്യ്െധ ബോധ്യപ്പെടു്ധിയാണ് ദല്‍ഹി സമരവും ഒരാണ്ടറുതിയും ചരിത്ര്ധിലേക്ക് പിന്‍വാങ്ങുന്നത്.

(മാധ്യമം 2013 പുതുവര്ഷ പതിപ്പിൽ എഴുതിയത് )




Saturday, August 9, 2014

പഠിക്കാനുള്ള അവകാശത്തെ കണക്കുകള്‍കൊണ്ട് വേട്ടയാടുന്നവര്‍

വിദ്യാഭ്യാസ രംഗത്ത് ഒരുപാട്​ മുന്നേറിയെന്ന് മേനി നടിക്കുന്ന കേരളത്തില്‍ വലിയൊരു വിഭാഗം കുട്ടികളും രക്ഷിതാക്കളും ഉപരിപഠനത്തിന്​ അവസരം തേടി നടത്തുന്ന അക്കാദമിക്​ ഭിക്ഷാടനത്തിന്‍റെ ദയനീ യാനുഭവങ്ങളിലൂടെയാണ്​ കേരളം ഇപ്പോള്‍ കടന്നുപോകുന്നത്​. കേരളത്തിലെ സ്​കൂളുകളുടെ വിന്യാസത്തില്‍ സംഭവിച്ച ഭൂമിശാസ്ത്രപരമായ അസന്തുലിതത്വവും വിവേചനവുമാണ്​ ഈ സ്ഥിതി വിശേഷം സൃഷ്ടിച്ചത്​. കേരളത്തില്‍ പ്ലസ്​ ടു പഠന രീതി സാര്‍വÛതികമാക്കിയ അന്നുതൊട്ട് ആരംഭിച്ച വിവേചനത്തിന്‍റെ പ്രത്യാഘാതം ഇപ്പോള്‍ അതിന്‍റെ ഏറ്റവും ഭീകരമായ അവസ്ഥയിലെത്തിയിരിക്കുന്നു. എറണാംകുളം മുതല്‍ കാസര്‍കോട്​ വരെയുള്ള വടക്കന്‍ ജില്ലകളാണ്​ പ്രതിസന്ധി ഏറ്റവുമേറെ അനുഭവിക്കുന്നത്​. ഇക്കാര്യം മാറിമാറി വരുന്ന മുന്നണി സര്‍ക്കാറുകള്‍ക്കെല്ലാം ബോധ്യപ്പെട്ടിട്ടും ഇത്​ അപരിഹാര്യമായി തുടരുന്നതിന്​ പിന്നില്‍ രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ ഘടകങ്ങളുണ്ട്. യു ഡി എഫ്​ ഭരണത്തില്‍ കാലങ്ങളായി വിദ്യാഭ്യാസ വകുപ്പ് Óകെകാര്യം ചെയ്യുന്ന മുസ്ലിം ലീഗിന്‍റെ ശക്തി കേന്ദ്രമാണ്​ ഈ പ്രദശങ്ങളിലേറെയും. ഇത്​ പ്രശ്​ന പരിഹാരത്തിന്​ സഹായകരമാകുന്നതിന്​ പകരം ഈ മേഖലയിലെ ജനങ്ങള്‍ക്ക്‌ ബാധ്യതയായി മാറുകയാണ്​ ചെയ്യുന്നത്​. ഏത്​ വിഷയത്തിലും നീതിബോധത്തോടെ തീരുമാനമെടുക്കാനുള്ള ശേഷിയും വിശ്വാസ്യതയും സ്വന്തം കര്‍മഫലത്താല്‍ നഷ്ടപ്പെട്ട  മുസ്ലിംലീഗിന്‍റെ അധീരത ഒരു ഭാഗത്ത്. ഈ നിസ്സഹായത മുതലെടുത്ത് വിലപേശുന്ന സ്വന്തം മുന്നണിയിലെ, സാമുദായിക സംഘനകളുടെ Ûപാതിനിധികള്‍ മാത്രമായി മാറുന്ന കോണ്‍ഗ്രസ്​ മന്ത്രിമാരടക്കമുള്ളവര്‍ മറുവശത്ത്. മുസ്ലിം ലീഗിന്​ Ûപാമുഖ്യമുള്ള സര്‍ക്കാറിന്‍റെ ഏതുതീരുമാനത്തിലും വര്‍ഗീയതയും മുസ്ലിം Ûപീണനവും ആരോപിച്ച് കേരളത്തിന്‍റെ സാമൂഹ്യാന്തരീക്ഷത്തെ കലുഷിതമാക്കുന്ന സാമുദായിക സംഘടനകളും അവരുടെ Óകെയ്യാളായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും മറ്റൊരിടത്ത്. ഇതിനിടയില്‍ പിടഞ്ഞ് തീരുകയാണ്​ വടക്കന്‍ കേരളത്തിലെ കുട്ടികളുടെ വിലാപങ്ങളത്രയും.

134 സ്​കൂള്‍ വന്ന വ‍ഴി

കേരളത്തിന്‍റെ തെക്ക്‌-വടക്ക്‌ മേഖലകളില്‍ നിലനില്‍ക്കുന്ന വിവേചനത്തിന്‍റെ ആ‍ഴം വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ കണക്കുകള്‍ നിരത്തി ബോധ്യപ്പെടുത്തിയപ്പോ‍ഴാണ്​ ഭരണകൂടം സമീപകാലത്ത് ഈ ഭാഗത്തേക്ക്‌ മുഖം തിരിക്കുന്നത്​. ക‍ഴിഞ്ഞ എല്‍ഡിഎഫ്​ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറിയ ചില നടപടികളെടുത്തുവെങ്കലും പ്ലസ്​ ടു വ്യാപകമാക്കിയ ഇ കെ നായനാര്‍ സര്‍ക്കാര്‍ വരുത്തിവച്ച അസന്തുലിതത്വം ഫലപ്രദമായി പരിഹരിക്കാനുള്ള മാന്യത എം എ ബേബിയും കാണിച്ചില്ല. അവരെ തടഞ്ഞുനിര്‍ത്തിയ സാമുദായികതാ പേടിയെ കൂടുതല്‍ ശക്തമായി പിന്തുടരുകയാണ്​ ഇപ്പോള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ചെയ്യുന്നത്​. എറണാംകുളം മുതല്‍ കാസര്‍കോട്​ വരെ ജില്ലകളില്‍ പ്ലസ്​ ടു സീറ്റ്​ ആവശ്യമുള്ളതിനേക്കാള്‍ വളരെ കുറവാണെന്ന യാഥാര്‍ഥ്യം വിദ്യാഭ്യാസ വകുപ്പിന്​ സ്വന്തം കണക്കുകളില്‍ നിന്ന് ബോധ്യമായതാണ്​. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ പുതിയ ഹയര്‍സെക്കന്‍ററി സ്​കൂളുകള്‍ അനുവദിക്കാന്‍ ക‍ഴിഞ്ഞവര്‍ഷം യുഡിഎഫ്​ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇതിനെതിരെ സംഘടിതവും ആസൂÛതിതവുമായ പ്രചാരണങ്ങളാണ്​ ഒരുവിഭാഗം മാധ്യമങ്ങള്‍ അ‍ഴിച്ചുവിട്ടത്​. മലബാര്‍ വിരുദ്ധതയും അതിന്‍റെ ചുവടൊപ്പിച്ച് പ്രചരിപ്പിച്ച സാമുദായിക വിദ്വേഷവുമായിരുന്നു ഈ പ്രചാരണങ്ങളുടെ അടിത്തറ. പതിവുപോലെ സര്‍ക്കാര്‍ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും, തീരുമാനം നടപ്പാക്കണമെന്ന് കോടതി വിധിച്ചു. എന്നാല്‍ പുതിയ സ്​കൂളുകള്‍ അനുവദികേണ്ടതില്ലെന്നാണ്​ യുഡിഎഫ്​ സര്‍ക്കാറെടുത്ത തീരുമാനം. യുഡിഎഫ്​ ഉപസമിതിയും മന്ത്രിസഭാ ഉപസമിതിയും തലപുകച്ച് കണ്ടെത്തിയ കാരണം സാമുദായിക സന്തുലനം തന്നെ. നേരത്തെയുണ്ടാക്കിയ അസന്തുലിതത്വം പരിഹരിക്കാന്‍ മറ്റുവ‍ഴികളില്ലെന്ന് അറിയാമായിരുന്നിട്ടും യുഡിഎഫ്​ പിന്‍വാങ്ങുകയായിരുന്നു. പകരം സംസ്ഥാനത്ത് എല്ലാ ജില്ലകളില്‍ നിന്നും പുതിയ അപേക്ഷ സ്വീകരിക്കാനും തീരുമാനിച്ചു. ഇതിനെതിരായ പരാതിയിലുണ്ടായ കോടതി വിധിയാണ്​ ഇപ്പോള്‍ സീറ്റ്​ ചര്‍ച്ച വീണ്ടും ചൂടുപിടിപ്പിച്ചത്​. സ്​കൂള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും സ്​കൂള്‍ അനുവദിക്കണമെന്നാണ്​ വിധി. ഇത്​ Ûപാദശിക അസന്തുലിതത്വം ഉണ്ടാക്കുമെന്ന സര്‍ക്കാര്‍ വാദം കോടതി തളളിക്കളഞ്ഞു. ഇതോടെ 134 പഞ്ചായത്തുകളില്‍ പുതിയ സ്​കൂള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ അനുവദിച്ച ഈ സ്​കൂളുകള്‍പോലും മലബാറിÓന്‍റ പ്രശ്​നങ്ങള്‍ക്ക്‌ അല്‍പം പോലും പരിഹാരമാകില്ല. എന്നിട്ടും ഇതിനായി രണ്ടുതവണ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കാന്‍ ക‍ഴിയാതെ പിരിഞ്ഞു. കോടതി വിധിയുള്ളതിനാല്‍ സ്​കൂള്‍ അനുവദിക്കുക എന്ന നിര്‍ബന്ധിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ്​ പിന്നീട്​ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്​തത്​. ഈ ഗൂഡാലോചനയില്‍ വേവിച്ചെടുത്ത സീറ്റ്​ കണക്കുകളായിരുന്നു അന്തിമ തീരുമാനമടുത്ത മൂന്നാം മന്ത്രിസഭ ചേരുന്നതിന്​ തൊട്ടുമുമ്പായി ഏഷ്യാനെറ്റ്​, മാതൃഭൂമി, കൈരളി പീപ്പിള്‍, റിപ്പോര്‍ട്ടര്‍ എന്നീ വാര്‍ത്താ ചാനലുകള്‍ വ‍ഴി പുറത്തുവന്നത്​. ഇതുപിന്നെ കോണ്‍ഗ്രസ്​ മുഖപ്രത്രം ഏറ്റുപിടിക്കുകയും ചെയ്​തു. ഈ കണക്കുകളുടെ യാഥാര്‍ഥ്യം പരിശോധിച്ചാലറിയാം, വടക്കന്‍ കേരളം നേരിടുന്ന പ്രതിസന്ധിയുടെ ആ‍ഴവും പരപ്പും; അവര്‍ വേട്ടയാടപ്പെടുന്ന രീതികളും.

സര്‍ക്കാറിന്‍റെ പരിഹാരങ്ങള്‍

നാല്​ പരിഹാര മാര്‍ഗങ്ങളായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍റെ പരിഗണനയിലുണ്ടായിരുന്നത്​. ഒന്ന്, ഇപ്പോള്‍ പ്രഖ്യാപിച്ച 134 സ്​കൂള്‍. നേരത്തെ നടപ്പാക്കിയ 20 ശതമാനം സീറ്റ്​ വര്‍ധനയാണ്​ രണ്ടാമത്തേത്​. നിലവിലുള്ള സ്​കൂളുകളില്‍ കൂടുതല്‍ ബാച്ച് അനുവദിക്കുകയും നിലവിലുള്ള ഹൈസ്​കൂളുകള്‍ അപ്​ഗ്രേഡ്​ ചെയ്യുകയുമാണ്​ മറ്റുവ‍ഴികള്‍. എന്നാല്‍ ഈ നാല്​ പോംവ‍ഴികള്‍കൊണ്ടും പരിഹരിക്കാവുന്നതല്ല നിലവിലെ പ്രതിസന്ധി. സംസ്ഥാനത്ത് ഇത്തവണ 5,12,000 വിദ്യാര്‍ഥികളാണ്​ പ്ലസ്​ വണിന്​ അപേക്ഷിച്ചത്​. അതില്‍ 25,000ല്‍ അധികം അപേക്ഷ സാങ്കേതിക കാരണങ്ങളാല്‍ വിവിധ ജില്ലകളിലായി നിരസിക്കപ്പെട്ടു. അവശേഷിക്കുന്ന 4,87,366 അപേക്ഷര്‍ക്കായി സംസ്ഥാനത്ത് നിലിവിലുള്ളത്​ 3,26,980 പ്ലസ്​ വണ്‍ സീറ്റുകള്‍. 1,60,386 വിദ്യാര്‍ഥികള്‍ പ്രവേശ നടപടിയുടെ Ûപാഥമിക ഘട്ടം പോലുമെത്താതെ പുറന്തള്ളപ്പെട്ടു. സ്​കൂള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഹയര്‍സെക്കന്‍ററി അനുവദിച്ചാല്‍ മാത്രം ഇതിന്​ പരിഹാരമാകില്ല. സംസ്ഥാനത്ത് ആകെയുള്ളത്​ 770 സര്‍ക്കാര്‍ സ്​കൂളടക്കം 1,452 ഹയര്‍സെക്കന്‍ററികളാണ്​. ഇവിവടെയെല്ലാം അധിക ബാച്ച് അനുവദിക്കാന്‍ തീരുമാനിച്ചാല്‍ പോലും പുറത്തുനില്‍ക്കുന്നവരെ മു‍ഴുവന്‍ ഉള്‍കൊള്ളണമെങ്കില്‍ 1,203 ബാച്ച് പുതുതായി വേണം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യമുള്ള സ്​കൂളുകള്‍ സംസ്ഥാനത്ത് നന്നേ കുറവാണ്​. മലപ്പുറം ജില്ലയില്‍ 154 സ്​കൂളുകളില്‍ അമ്പതില്‍ അധികം സ്ഥാപനങ്ങള്‍ പുതിയ ബാച്ചിന്​ അപേക്ഷിച്ചിട്ടുപോലുമില്ല.


20 ശതമാനം സീറ്​] വര്‍ധന

ഒരു ക്ലാസില്‍ 50ല്‍ അധികം കുട്ടികള്‍ പാടില്ലെന്ന വിദഗ്​ദ സമിതി ശിപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ എല്ലാ കൊല്ലവും പ്രവേശം തുടങ്ങിയാല്‍ പതിവുള്ള 20 ശതമാനം സീറ്റ്​ വര്‍ധന ഇക്കൊല്ലം മുതല്‍ നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്​. എന്നാല്‍ പ്രവേശ പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിച്ചു. ഇതോടെ 65,396 സീറ്റുകള്‍ കൂടി അധികം വന്നു. ഒന്നാം വര്‍ഷ പ്രവേശത്തിന്‍റെ ആദ്യ അലോട്ടമെന്‍റുകള്‍ പൂര്‍ത്തിയായ ശേഷമാണ്​ സീറ്റ്​ വര്‍ധന നടപ്പാക്കിയത്​. സംസ്ഥാനം നേരിടുന്ന ഉപരി പഠന പ്രതിസന്ധി ഈ സീറ്റ്​ വര്‍ധന കൊണ്ടും പരിഹരിക്കപ്പെടില്ല. അതേസമയം തന്നെ, പുറത്തുനില്‍ക്കുന്ന 1.60 ലക്ഷം വിദ്യാര്‍ഥികളില്‍ നിന്ന് 65,396 പേരെക്കൂടി സ്​കൂളില്‍ എത്തിക്കാന്‍ ഇതുവ‍ഴി സാധിക്കും. അപ്പോ‍ഴും 96,983 അപേക്ഷകര്‍ക്ക്‌ മുന്നില്‍ കൈമലര്‍ത്താനേ സര്‍ക്കാറിന്​ ക‍ഴിയൂ. പത്താം തരം ക‍ഴിഞ്ഞവര്‍ക്ക്‌ ഉപരി പഠന സാധ്യതയുള്ള പോളി ടെക്​നിക്​, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററികളാണ്​ ഇവരുടെ മുന്നിലുള്ള ഒരു വ‍ഴി. പോളികളില്‍ സംസ്ഥാനത്ത് ആകെയുള്ളത്​ 9,740 സീറ്റ്​ മാത്രം. വി.എച്ച്.എസ്​.ഇകളില്‍ 27,300 സീറ്റും. ആകെ 37,040 സീറ്റ്​. ഇവയെല്ലാം കണക്കാക്കിയാല്‍ പോലും 59,943 കുട്ടികള്‍ പുറത്തുതന്നെ നില്‍ക്കേണ്ടി വരും. (പട്ടിക കാണുക). നിരസിക്കപ്പെട്ട അപേക്ഷകള്‍ കൂടി പരിഗണിച്ചാല്‍ കുട്ടികളുടെ എണ്ണം 83,460 ആയി ഉയരും. ഇതില്‍ മലപ്പുറത്ത് പുറത്തുനില്‍ക്കുന്നവര്‍ 20,166ഉം കോ‍ഴിക്കോട്​ 10,043ഉം ആയി മാറും. ഈ യാഥാര്‍ഥ്യം മറച്ചുവച്ചാണ്​ കോണ്‍ഗ്രസിനൊപ്പം, വാര്‍ത്താ ചാനലുകള്‍ സീറ്റ്​ ബാക്കിയിരിക്കുന്നു എന്ന കഥ മെനഞ്ഞത്​. അതിന്​ അവ ആധാരമാക്കിയത്​ 20 ശതമാനം വര്‍ധന നടപ്പാക്കിയപ്പോള്‍ ലഭിച്ച അധിക സീറ്റിന്‍റെ കണക്കും.

ജില്ലകളിലെ അസന്തുലിതത്വം

സംസ്ഥാനം ഇത്ര രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോ‍ഴും മൂന്ന് ജില്ലകളില്‍ അപേക്ഷകരേക്കാള്‍ കൂടുതല്‍ ഉപരി പഠന സാധ്യത നിലനില്‍ക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്​. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍. ഈ അസന്തുലിതത്വം സൃഷ്ടിച്ച ഇകെ നായനാര്‍ സര്‍ക്കാറിലെ വിദ്യാഭ്യാസ മന്ത്രി പിജെ ജോസഫായിരുന്നു എന്ന് ഓര്‍ക്കുമ്പോ‍ഴാണ്​ വിവേചനത്തിലെ രാഷ്ട്രീയം വ്യക്തമാകുക. അതേ ജോസഫുകൂടി ഇരിക്കുന്ന മന്ത്രിസഭയില്‍, അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും അവരുടെ കൈയിയലുള്ള ധനവകുപ്പുമാണ്​ ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഏറ്റവുമേറെ തടസ്സം നില്‍ക്കുന്നത്​ എന്നതും അത്ര നിസ്സാരമല്ല. ഇവരുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ കോണ്‍ഗ്രസിÓന്‍റ പിന്തുണയുമുണ്ട്. ബാര്‍ ലൈസന്‍സ്​ വിവാദത്തില്‍ വി എം സുധീരനെ പിന്തുണച്ച മുസ്ലിം ലീഗിനോടുള്ള കൊതിക്കെറുവും ഇതിന്​ പിന്നിലുണ്ടെന്നാണ്​ അധികാര കേന്ദ്രങ്ങളിലെ അണിയറച്ചര്‍ച്ച. ഇതുപക്ഷെ വടക്കന്‍ കേരളത്തിലെ ആയിരക്കണക്കിന്​ കുട്ടികളുടെ ഭാവിയെയാണ്​ ഇരുട്ടിലാക്കിയത്​.
പട്ടിക പരിശോധിച്ചാല്‍ ഓരോ ജില്ലകളിലെയും സ്ഥിതിവിവരക്കണക്ക്‌ മനസ്സിലാക്കാം. ഇപ്പോള്‍ ലഭ്യമായ മു‍ഴുവന്‍ സീറ്റിനേക്കാള്‍ 16,784 അപേക്ഷകരാണ്​ മലപ്പുത്ത് കൂടിതലുള്ളത്​. പാലക്കാട്​ 9,796 പേരും കോ‍ഴിക്കോട്​ 7,608 പേരും കൂടുതല്‍. അതേസമയം പത്തനംതിട്ടയില്‍ 1267 സീറ്റ്​ കൂടുതലുണ്ട്. ഇടുക്കിയില്‍ 185ഉം കോട്ടയത്ത് 541ഉം സീറ്റ്​ അധികമാണ്​. ഈ സീറ്റ്​ ലഭ്യതയുടെ അടിസ്ഥാനത്തിലാണ്​ ഓരോ ജില്ലയിലും ആവശ്യമായ ബാച്ചുകളുടെ എണ്ണം കണക്കാക്കുന്നത്​. മൂന്ന് ജില്ലകളില്‍ ഒറ്റ അധിക ബാച്ചും വേണ്ട. എന്നാല്‍ മലപ്പുറത്ത് 336 ബാച്ച് ഉണ്ടായാല്‍ മാത്രമേ അവിടെ പുറത്തുനില്‍ക്കുന്ന മു‍ഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കൂ. പാലക്കാട്​ 196 ബാച്ചും കോ‍ഴിക്കോട്​ 153 ബാച്ചും പുതുതായി വേണം.
ഇത്രയും ബാച്ച് അനുവദിക്കാന്‍ സംസ്ഥാനത്ത് ആകെ ലഭ്യമായ സര്‍ക്കാര്‍, എയിഡഡ്​ സ്​കൂളുകളുടെ എണ്ണം 1452 ആണ്​. ഇതില്‍ തിരുവനന്തപുരത്ത് വേണ്ടത്​ വെറും 47 ബാച്ചാണ്​. ഇവിടെ 120 സ്​കൂള്‍ ലഭ്യമാണ്​. കൊല്ലം, ആലപ്പു‍ഴ, എറണാംകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്​ ജില്ലകളില്‍ ആവശ്യമായ ബാച്ചുകളേക്കാള്‍ അധികം സ്​കൂളുകള്‍ ധാരാളമുണ്ട്. 45 ബാച്ച് വേണ്ട വയനാട്ടില്‍ അത്രതന്നെ സ്​കൂളുകളുമുണ്ട്. എന്നാല്‍ പാലക്കാട്​, മലപ്പുറം, കോ‍ഴിക്കോട്​ ജില്ലകളില്‍ ആവശ്യമായ ബാച്ചുകളേക്കാള്‍ കുറവാണ്​ സ്​കൂളുകളുടെ എണ്ണം. 336 ബാച്ചുവേണ്ട മലപ്പുറത്ത് ആകെയുള്ളത്​ വെറും 154 സ്​കൂള്‍ മാത്രം. കോ‍ഴിക്കോട്​ 131 സ്​കൂളും പാലക്കാട്​ 112 സ്​കൂളും. ഈ ജില്ലകളില്‍ വേണ്ടത്​ യഥാക്രമം 153, 196 ബാച്ചുകള്‍. പുതിയ ബാച്ച് അനുവദിക്കാന്‍ മതിയായ സ്​കൂളുകള്‍ പോലുമില്ല എന്നത്​ മലബാര്‍ വിവേചനം കാലങ്ങളായി കേരളം പിന്തുടരുന്ന പൊതുസമീപനമാണെന്ന വിമര്‍ശത്തിന്​ അടവരയിടുന്നതാണ്​.

എല്ലാ പഞ്ചായത്തിലും സ്​കൂള്‍

ഹയര്‍സെക്കന്‍ററികളില്ലാത്ത 134 പഞ്ചായത്തുകളില്‍ സ്​കൂള്‍ അനുവദിക്കാനാണ്​ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്​. എന്നാല്‍ സ്​കൂളുകളില്ലാത്ത പഞ്ചായത്തുകള്‍ ഏറ്റവുമധികമുള്ളത്​ നിലവില്‍ ഉപരിപഠന സൗകര്യം വേണ്ടത്രയുള്ള തെക്കന്‍ ജില്ലകളിലാണ്​. ഇപ്പോള്‍ തന്നെ 541 സീറ്റ്​ അധികമുള്ള കോട്ടയത്ത് 14 പഞ്ചായത്തുകളിലാണ്​ പുതിയ സ്​കൂള്‍ വരുന്നത്​. ഒരു സ്​കൂളില്‍ മൂന്ന് ബാച്ച് വീതം അനുവദിച്ചാല്‍ 2,520 സീറ്റ്​ കൂടി കോട്ടയത്തിന്​ കിട്ടും. ഇവിടെ പഠിക്കാന്‍ എവിടെനിന്ന് കുട്ടികളെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ തന്നെ സര്‍ക്കുലര്‍ ഇറക്കേണ്ടി വരും. ഇടുക്കിയിലും (11 പഞ്ചായത്ത്), പത്തനംതിട്ടയിലും (17 പഞ്ചായത്ത്)ഇതുതന്നെയാണ്​ അവസ്ഥ. കേരള കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ മുന്‍ സര്‍ക്കാറുകള്‍ ഹയര്‍സെക്കന്‍ററികള്‍ വാരിക്കോരി കൊടുത്തപ്പോള്‍ അതില്‍ മിനിമം സൂക്ഷിക്കേണ്ട സാമാന്യ മര്യാദപോലും പാലിച്ചില്ലെന്നാണ്​ സ്​കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളുടെ എണ്ണം ഈ ജില്ലകളില്‍ ഇത്രയേറെ ഉണ്ടായതില്‍ നിന്ന് വ്യക്തമാകുന്നത്​. 2,324 കുട്ടികള്‍ മാത്രം അധികമുള്ള തിരുവനന്തപുരത്ത് 15 പഞ്ചായത്തില്‍കൂടി സ്​കൂള്‍ വരും. കൊല്ലത്ത് 13ഉം ആലപ്പു‍ഴ 19ഉം. നാലായിരത്തിലധികം കുട്ടികള്‍ പുറത്തുനില്‍ക്കുന്ന എറണാംകുളത്ത് പുതിയ 24 സ്​കൂളും തൃശൂരില്‍ 5 സ്​കൂളും പുതുതായി വരും. എറണാംകുളം മുതല്‍ വടക്കന്‍ ജില്ലകളില്‍ സ്​കൂളുകള്‍ അപ്​ഗ്രേഡ്​ (8 മുതല്‍ 19 വരെ സ്​കൂളുകള്‍)ചെയ്യുന്നുമുണ്ട്. പുതിയ സ്​കൂളുകളില്‍ മൂന്നോ-നാലോ ബാച്ച് വീതം അനുവദിക്കുന്നതോടെ എട്ട് ജില്ലകളിലെ ഉപരി പഠന പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കപ്പെടും. നിലവിലെ സ്​കൂളുകളില്‍ ഏതാനും ബാച്ചുകള്‍ കൂടി അനുവദിക്കുക വ‍ഴി ഇവിടെ അവശേഷിക്കുന്ന പ്രതിസന്ധിയും മറികടക്കാനാകും. എന്നാല്‍ ഇതുകൊണ്ടും തീരില്ല മലപ്പുറം, കോ‍ഴിക്കോട്​, പാലക്കാട്​ ജില്ലകളിലെ പ്രതിസന്ധി. സ്​കൂള്‍ ഇല്ലാത്ത പഞ്ചായത്ത് എന്ന ഏക മാനദണ്ഡം മാത്രം ആധാരമാക്കുകയും സ്​കൂള്‍ അനുവദിക്കുന്നതിന്​ അടിസ്ഥാനപരമായി പരിഗണിക്കേണ്ട വിദ്യാര്‍ഥികളുടെ എണ്ണം, നിലവിലെ സീറ്റ്​ ലഭ്യത, ജില്ലയിലെ ജനസംഖ്യ തുടങ്ങിയ ഘടകങ്ങള്‍ ബോധപൂര്‍വം ഒ‍ഴിവാക്കുകയും ചെയ്​തതിലൂടെയുണ്ടായ അശാസ്ത്രീയതയാണ്​ ഇത്രയേറെ സ്​കൂളുകള്‍ അനുവദിച്ചിട്ടും ചില ജില്ലകളില്‍ പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുന്നതിന്​ കാരണം.

വേണം, പ്രത്യേക പാക്കേജ്​

മലപ്പുറത്തും കോ‍ഴിക്കോടും രണ്ടു പഞ്ചായത്ത് വീതവും പാലക്കാട്​ അഞ്ച് പഞ്ചായത്തുമാണ്​ ഇനിയും സ്​കൂള്‍ ഇല്ലാത്ത സ്ഥലങ്ങള്‍. നിലവിലുള്ള സ്​കൂള്‍ അപ്​ഗ്രഡേഷന്​ പരിഗണിക്കുന്നത്​ മലപ്പുറത്ത്19, കോ‍ഴിക്കോട്​ 15, പാലക്കാട്​ 9. ഇങ്ങനെ മലപ്പുറത്ത് ആകെ പുതുതായി വരുന്നത്​ 21 സ്​കൂള്‍ മാത്രം. എന്നാല്‍ ജില്ലയില്‍ ഇപ്പോള്‍ പുറത്തുനില്‍ക്കുന്നത്​ 16,784 കുട്ടികളാണ്​. പുതിയ സ്​കൂളുകളില്‍ മൂന്ന് ബാച്ച് വീതം അനുവദിച്ചാല്‍ 3,250 സീറ്റാണ്​ ഇവിടെ അധികം കിട്ടുക. അപ്പോ‍ഴും 13,534 പേര്‍ സ്​കൂളിന്‍റെ പടിക്ക്‌ പുറത്തുതന്നെ നില്‍ക്കണം. കോ‍ഴിക്കോട്​ ആകെ 17 സ്​കൂളാണ്​ പുതുതായി കിട്ടുക. പുറത്തുനില്‍ക്കുന്നവര്‍ 7,608. ഇവിടെ അധികം ലഭിക്കുന്നത്​ 2,550 സീറ്റ്​. 5,058 പേര്‍ പുറത്തുതന്നെ.  14 സ്​കൂള്‍ മാത്രം ലഭിച്ച പാലക്കാട്​ ഇപ്പോള്‍ തന്നെ 9,796 കുട്ടികള്‍ പുറത്താണ്​. പുതിയ സീറ്റുകള്‍ കൂടി പരിഗണിച്ചാലും 7,696 പേര്‍ പുറത്തു നില്‍ക്കണം. നിരസിക്കപ്പെട്ട അപേക്ഷകരെക്കൂടി പരിഗണിച്ചാല്‍ എണ്ണം ഇനിയും ഉയരും.
ഈ കണക്കനുസരിച്ച് പ്രതിസന്ധി മറികടക്കാന്‍ മലപ്പുറത്ത് മാത്രം 311 ബാച്ച് വേണം. കോ‍ഴിക്കോട്​ 102ഉം പാലക്കാട്​ 154ഉം ബാച്ചുകള്‍ അനുവദിക്കണം. എന്നാല്‍ മലബാറില്‍ ആകെ 200ല്‍ താ‍ഴെ ബാച്ച് അനുവദിക്കുക എന്നതാണ്​ ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കുന്ന നിര്‍ദശം. ഭരണ മുന്നണിയിലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക്‌ വിധേയമായാണ്​ സര്‍ക്കാര്‍ ബാച്ച് എണ്ണം പരിമിതപ്പെടുത്തുന്നത്​. എന്നാല്‍ ഇത്രയെറെ ബാച്ച് അനുവദിക്കാനുള്ള അടിസ്ഥാന സൗകര്യം ഈ ജില്ലകളിലെ സ്​കൂളുകളില്‍ ഇല്ല എന്നതും യാഥാര്‍ഥ്യമാണ്​. വിദ്യാര്‍ഥി സാന്ദ്രത അടിസ്ഥാനമാക്കി ആവസ്യമുളളിടങ്ങളില്‍ പുതിയ സ്​കൂളുകള്‍ സ്ഥാപിക്കുകയെന്നതാണ്​ ഇതിനുള്ള ഏക പോംവ‍ഴി. അത്​ സര്‍ക്കാര്‍ മേഖലയില്‍ തന്നെ ആരംഭിക്കണം. അതുവരെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്​ പുറത്തിനില്‍ക്കേണ്ടി വരുന്നവരുടെ പഠനം സര്‍ക്കാര്‍ ഉറപ്പാക്കണം. പതിനായിരങ്ങള്‍ മുടക്കി സ്വാശ്രയ സ്​കൂളുകളില്‍ പഠിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ പഠനച്ചിലവ്​ സര്‍ക്കാര്‍ ഏറ്റെടുക്കുണം. കുട്ടികളുടെ Ûപാഥമിക പഠനം ഉറപ്പാക്കാന്‍ ഇത്തരത്തില്‍ സ്വാശ്രയ ഫീസ്​ സര്‍ക്കാര്‍ നല്‍കുന്നതിന്​  വിദ്യാഭ്യാസ അവകാശ നിയമം തന്നെ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇങ്ങനെ മലബാര്‍ മേഖലയിലെ പ്രശ്​നങ്ങള്​ക്ക്‌ ദീര്‍ഘകാല പദ്ധതിയും അടിയന്തിര Ûപാധാന്യമുള്ളവക്ക്‌ താല്‍ക്കാലിക പരിഹാരവും ഉറപ്പുവരുത്തുന്ന പ്രത്യേക പാക്കേജിന്​ സര്‍ക്കാര്‍ രൂപം നല്‍കണം. അതല്ലാതെ വ്യാജ കണക്കുകള്‍കാട്ടിയും സാമുദായികത പറഞ്ഞ് ഭീഷണിപ്പെടുത്തിയും പാതി കേരളത്തെ വേട്ടയാടുന്നവര്‍ക്ക്‌ മുന്നില്‍ പതിവുപോലെ നിശ്ശബ്ദരായാല്‍ അതിന്‍റെ പ്രത്യാഘാതം ചെറുതായിരിക്കില്ലെന്ന് മലബാറില്‍ നിന്ന് ജയിച്ചുപോയി ഭരിക്കാനിരിക്കുന്നവരെങ്കിലും ഓര്‍ക്കുന്നത്​ നന്ന്.

(മാധ്യമം...19&20-July-2014) 

നേപ്പാൾ: അവരുടേതല്ലാത്ത കാരണത്താൽ ഒഴുകിമായുന്ന മനുഷ്യർ

 ലോകത്ത് ധ്രുവപ്രദേശം കഴിഞ്ഞാൽ ഏറ്റവും വലിയ ഹിമശേഖരം സ്ഥിതിചെയ്യുന്നത് ഇന്ത്യയും ചൈനയും നേപ്പാളുമടക്കം എട്ടുരാജ്യങ്ങളുൾക്കൊള്ളുന്ന ഹിന്ദുകുഷ...