മസ്‌കത്ത്: ഒമാനില്‍ നടക്കുന്ന വിദേശ വിവാഹങ്ങളില്‍ മുപ്പത്തഞ്ച് ശതമാനം വേര്‍പിരയുന്നു. ഒമാനികളും വിദേശ സ്ത്രീകളും തമ്മിലുള്ള വിവഹത്തിലാണ് വിവാഹമോചനത്തിന്റെ തോത് കൂടുതല്‍ കാണപ്പെടുന്നത്. അതേമയം ഒമാനി വനിതകളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷന്‍മാരില്‍ നിന്ന് വിവാഹമോചനം തീരെ കുറവാണെന്നും സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മാരേജ് ആന്റ് ഡിവോഴ്‌സ് ബുളറ്റിനിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2011ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ 2013ലെ ആദ്യ ഘട്ട റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
റിപ്പോര്‍ട്ട് കാലയളവില്‍ പതിനൊന്ന് പ്രവിശ്യകളിലായി ഒമാനില്‍ മൊത്തം 26,544 വിവാഹങ്ങളാണ് നടന്നത്. വിവാഹമോചനം 3,805 എണ്ണവും. ഇതില്‍ ഒമാനികള്‍ തമ്മിലുള്ള പരസ്പര വിവാഹം 25,768 എണ്ണമാണ്. ഇവര്‍ക്കിടയിലെ വിവാഹമോചനം 3,552 എണ്ണം മാത്രം. ഒരുവര്‍ഷത്തെ വിവാഹങ്ങളുടെ എണ്ണവും വിവാഹമോചനങ്ങളുടെ എണ്ണവും തമ്മിലെ അനുപാതം കണക്കാക്കിയാല്‍ 15 ശതമാനത്തില്‍ താഴെ മാത്രമാണിത്.
എന്നാല്‍ വിദേശ വിവാഹത്തില്‍ ഈ തോത് വളരെ ഉയര്‍ന്ന നിലയിലാണ്. 2011ല്‍ ഒമാനില്‍ നിന്നുള്ള 201 പുരുഷന്‍മാര്‍ വിദേശ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതേസമയത്ത് ഇങ്ങിനെ വിവാഹിതരായ 75 പേര്‍ വേര്‍പിരിഞ്ഞതായി കണക്കുകള്‍ പറയുന്നു. ഇത് ഏതാണ്ട് 40 ശതമാനം വരും. ജി.സി.സിയേതര രാജ്യങ്ങളിലെ വിദേശ സ്ത്രീകളുടെ കണക്കാണിത്. ജി.സി.സിയിലെ സ്ത്രീകളുമായുള്ള വിവാഹത്തിലും ഈ തോത് തന്നെയാണ് നിലനില്‍ക്കുന്നത്. വിവാഹം നടന്നത് 81 എണ്ണം. വേര്‍പിരിഞ്ഞവര്‍ 33. ജി.സി.സി രാഷ്ട്രങ്ങളിലേക്ക് വിവാഹം ചെയ്യപ്പെട്ട ഒമാനി സ്ത്രീകളുടെ കാര്യത്തിലും ഈ പ്രവണതയുണ്ട്. 2011ല്‍ ഇത്തരം 249 വിവാഹങ്ങള്‍ നടന്നപ്പോള്‍ 68 എണ്ണം വേര്‍പിരിഞ്ഞു. ഒമാനിലെ ഈ കാലയളവിലെ മൊത്തം വിദേശ വിവാഹം 776 ആണ്. മൊത്തം വിദേശ വിവാഹ വിവാഹമോചനം 253ഉം. ഇതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് വിദേശ സ്ത്രീ വിവാഹമോചനങ്ങള്‍. വിദേശികള്‍ ഒമാനി സ്ത്രീകളെ വിവാഹം ചെയ്യുന്നത് തിരിച്ചുള്ള വിവാഹ ബന്ധത്തെ അപേക്ഷിച്ച് കുറവാണ്. 2011ല്‍ ഇത്തരം 53 വിവാഹങ്ങള്‍ മാത്രമാണ് നടന്നത്. ഇതില്‍ വിവാഹമോചനങ്ങളുടെ എണ്ണവും തീരെ കുറവാണ് -വെറും ഏഴെണ്ണം.
ജി.സി.സി രാജ്യങ്ങളിലേക്ക് ഒമാനിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതാണ് വിദേശ വൈവാഹിക ബന്ധത്തില്‍ ഏറ്റവും അധികം. ഇത്തരം 249 വിവാഹങ്ങളാണ് റിപ്പോര്‍ട്ട് കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം വിവാഹങ്ങള്‍ ഏറ്റരുമധികം നടന്നിട്ടുള്ളത് നോര്‍ത്ത് ബതീന പ്രവിശ്യയിലാണ് -65 എണ്ണം. ബുറെമെിയില്‍ ഇത്തരം 52 വിവാഹങ്ങളുണ്ടായി. ദോഫാറില്‍ 39ഉം. വിദേശ വിവാഹങ്ങള്‍ ഏറ്റവുമധികം നടക്കുന്ന മസ്‌കത്തില്‍ പക്ഷെ ഈ വിഭാഗത്തില്‍ ആകെ 20 എണ്ണം മാത്രമേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളൂ. ഇതിന്റെ പകുതിയില്‍ താഴെ വിവാള്‍ങ്ങളാണ് ഒമാനിലെ പുരുഷനും ജി.സി.സി രാജ്യങ്ങളിലെ സ്ത്രീകളും തമ്മിലുണ്ടായിരിക്കുന്നത് -81 എണ്ണം. ഇതില്‍ മുന്നില്‍ ദോഫാര്‍ പ്രവിശ്യയാണ്. ഒമാനി പുരുഷനും വിദേശ സ്ത്രീയുമായി നടന്ന 201 വിവാഹങ്ങളില്‍ 105 എണ്ണവും നടന്നത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്. ദോഫാറില്‍ 50 എണ്ണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹമോചനങ്ങള്‍ എറ്റവുമധികമുണ്ടായത് ദോഫാറിലാണ് -701 എണ്ണം. മസ്‌കത്തില്‍ 603 എണ്ണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും വിദേശികളായ 192 വിവാഹങ്ങള്‍ ഈ കാലയളവില്‍ ഒമാനില്‍ നടന്നിട്ടുണ്ട്. ഇതില്‍ 131 എണ്ണം മസ്‌കത്തിലാണ്. ദോഫാറില്‍ 27 എണ്ണവും ബുറൈമയില്‍ 21 എണ്ണവുമുണ്ട്. ഇത്തരം ദമ്പതികളില്‍ 70 വിവാഹം വേര്‍പിരിയുകയും ചെയ്തു. ഇതും കൂടുതല്‍ മസ്‌കത്തിലാണ് -43. മസ്‌കത്തിനൊപ്പം ദോഫാര്‍, ബുറൈമി, നോര്‍ത്ത് ബത്തീന, ശര്‍ഖിയ്യ പ്രവജശ്യകളാണ് വിദേശ വിവഹാഹങ്ങളിലും വിവാഹമോചനങ്ങളിലും മുന്നില്‍ നില്‍ക്കുന്നത്.
(19..07..13)

No comments:
Post a Comment