മസ്‌കത്ത്: തീ പൊള്ളലേറ്റുണ്ടാകുന്ന അപകടം ഒമാനില്‍ വ്യാപകമാണെന്ന് പ~നം. അന്താരാഷ്ട്ര നിരിക്കിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഒമാനിലെ അപകടങ്ങള്‍. ഇതില്‍ കൂടുതല്‍ ഇരയാകുന്നത് കുട്ടികളാണെന്നും കഴിഞ്ഞ 25വര്‍ഷത്തെ ആളുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ മഹാഭൂരിഭാഗവും 10 വയസ്സില്‍ താഴെയുള്ളവരുമാണ്.
ഒരുലക്ഷം പേര്‍ക്ക് 3 മുതല്‍ അഞ്ച് വരെ എന്നതാണ് പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തുന്നവരുടെ അന്താരഷ്ട്ര കണക്ക്. എന്നാല്‍ ഒമാനില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന അനുപാതമാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഒരു ലക്ഷത്തിന് ഏഴുപേര്‍. ആശുപത്രിയില്‍ എത്തുന്ന ആയിരം പേരില്‍ 82 പേര്‍ മരിക്കുന്നു.
റിപ്പോര്‍ട്ട് തയാറാക്കാന്‍ പ~ന വിധേയമാക്കിയ 1987-2011 കാലയളവില്‍ ഖൗല ആശുപത്രിയിലെ നാഷണല്‍ ബേണ്‍സ് യൂണിറ്റില്‍ ചികില്‍സക്കെത്തിയത് 3470 പേരാണ്. ഇതില്‍ 1625 പേരും കുട്ടികളാണ്. ഇതില്‍ തന്നെ 248 പേര്‍ ഒരു വയസ്സില്‍ താഴെയുള്ളവരാണ്. ആറുദിവസത്തിലൊരിക്കല്‍ ഒരു കുട്ടി എന്ന തോതിലാണ് ചികില്‍സ തേടിയെത്തുന്നത്. അവസാനത്തെ ഒന്നരവര്‍ഷത്തിനിടെ ഇത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സമയത്ത് നാല് ദിവസത്തില്‍ ഒരാള്‍ എന്ന നിരക്കിലാണ് ഇതുണ്ടാകുന്നത്. റിപ്പോര്‍ട്ടില്‍ ഉള്‍പെടാത്ത 2012ല്‍ 209 പേരാണ് ആശുപത്രിയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ 98 പേര്‍ കുട്ടികളാണ്. 2013ല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 39 കുട്ടികള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ആകെ വന്നിരിക്കുന്നത് 96 പേരാണ്.
റിപ്പോര്‍ട്ട് പ്രകാരം ചികില്‍സ തേടിയെത്തിയവരില്‍ പത്ത് വയസ്സില്‍ താഴെയുള്ളവരാണ് ഏറ്റവും കൂടുതല്‍. 21 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ 879 പേരുണ്ട്. 10-20 വയസിനിയിലുള്ള 322 പേര്‍ ഈ കാലയളവില്‍ ആശുപത്രികളിലെത്തി. 41നും 60നും ഇടയില്‍ പ്രായമുള്ള 84 പേരും 60ല്‍ കൂടുതല്‍ പ്രായമുള്ള 84 പേരുമുണ്ടായിരുന്നു. പൊളളലേല്‍ക്കുന്നവരില്‍ പുരുഷന്‍മാരാണ് ഏറ്റവും കൂടുതല്‍. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3,470ല്‍ 2121 എണ്ണവും പുരുഷന്‍മാര്‍ തന്നെ. ഏത് പ്രായത്തില്‍ പെട്ട രോഗികളിലും പരുഷന്‍മാര്‍ തന്നെയാണ് കൂടുതല്‍. കുട്ടികളിലും ആണ്‍കുട്ടികള്‍ തന്നെ. 1-10 പ്രായത്തില്‍ പെട്ട 1625 പേരില്‍ ആണ്‍കുട്ടികള്‍ 989 ആണ്. 61 വയസിന് മുകളിലുള്ള ആകെ 84 പേരില്‍ 62ഉം ആണുങ്ങള്‍ തന്നെ. ഒരുവയസ്സിന് താഴെയുള്ളതില്‍ 168 എണ്ണം ആണ്‍കുട്ടികളാണ്. ഇതില്‍ ആകെയുള്ളത് 248 പേര്‍. പെണ്‍കുട്ടികളുടെ എണ്ണം ഇതില്‍ വെറും 80 മാത്രം.
അപകടങ്ങളില്‍ ഏറെയും വീട്ടിലെ അടുക്കളകളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വീട്ടിലുള്ളവര്‍ പാചകം ചെയ്യുന്നതിനിടെ കുട്ടികള്‍ അപകടത്തില്‍പെടുകയാണ്. തണുപ്പ് കാലത്താണ് അപകടം കൂടുതലുണ്ടാകുന്നത്. ഈ സമയത്ത് ചൂടുള്ള ഭക്ഷണത്തിനായി കൂടുതല്‍ പാചകം നടക്കുന്നത് കൊണ്ടാകാമിതെന്നാണ് വിലയിരുത്തുന്നത്. കുളിക്കാനുള്ള ചൂട് വെള്ളത്തില്‍ നിന്നും അപകടം ഉണ്ടാകുന്നുണ്ട്. എന്നാല്‍ മൊത്തം അപകടത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ന്യുസിലാന്റിലെ ഒട്ടാഗോ സര്‍വകലാശാലയിലെ ഡോ. സുല്‍ത്താന്‍ അല്‍ ശഖ്‌സിയാണ് ഈ പ~നം നടത്തിയത്. അമേരിക്കയിലെ ബേണ്‍സ് ജേണലില്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കപ്പെട്ടിരുന്നു.
(28..07..13)

No comments:
Post a Comment