മസ്‌കത്ത്: ബഹലയിലുണ്ടായ വന്‍ തീ പിടുത്തത്തില്‍ കാര്‍പെന്റെറി വര്‍ക്ക് ഷോപ്പും ഷോ റൂമും ജീവനക്കാര്‍ താമസിച്ച മുറികളും കത്തി നശിച്ചു. ബഹല ജിബ്രിന്‍ റോഡില്‍ സ്ഥതി സ്വദേശിയുടെ മസ്‌റാത്ത് ജിബ്രീന്‍ ട്രേഡിംഗ് എന്ന കാര്‍പെന്റെറി വര്‍ക്ക് ഷോപ്പ് ആണ് രാത്രി ഉണ്ടായ തീ പിടുത്തത്തില്‍ പൂര്‍ണ്ണമായി കത്തി നശിച്ചത്. വന്‍ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
രാതി ഒന്‍പതോടെയാണ് തീ കണ്ടത്. തീ അണക്കാന്‍ ജോലിക്കാര്‍ തന്നെ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. പത്ത് മിനിറ്റിനകം ആളിപ്പടരുകയും ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഫയര്‍ ഫോര്‍സിന് തീയണക്കാന്‍ കഴിഞ്ഞത്. ഫര്‍ണിച്ചര്‍ ഷോ റൂമും പുറകില്‍ വര്‍ക്ക് ഷോപ്പും ആയതിനാല്‍ വന്‍ നാശ നഷ്ടമാണ് കണക്കാക്കപെടുന്നത്. 13 മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ജോലിക്കാരുടെ താമസവും വര്‍ക്ക് ഷോപ്പിന്റെ സമീപത്താണ്. ജോലിക്കാരുടെ സാധന സാമഗ്രികളും പൂര്‍ണമായി അഗ്‌നിക്കിരയായി. ഉടുതുണി മാത്രമാണ് പലര്‍ക്കും ബാക്കിയായത്. ജോലിക്കാരില്‍ ചിലര്‍ നാട്ടില്‍ പോകാന്‍ വേണ്ടി വാങ്ങിയ സാധനങ്ങള്‍, മൊബൈല്‍ കമ്പ്യൂട്ടര്‍ തുടങ്ങി ശമ്പളം കിട്ടിയ പണം പോലും അഗ്‌നിക്കിരയായതായി തൊഴിലാളികള്‍ പറയുന്നു. ആളപായമില്ല.
തീപിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ടത് മലയാളികള്‍ക്കാണ്. രാത്രി പൊടുന്നനെ ആളിപ്പടര്‍ന്ന തീയില്‍ നിന്ന് തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. താമസ സ് സ്ഥലവും വ്‌സത്രങ്ങളും പണവുമെല്ലാം നഷ്ടമായ ഇവര്‍ സുഹൃത്തുക്കളുടെ സഹായത്താലാണ് ഇന്നലെ അന്തിയുറങ്ങിയത്. ഇവിടെ ആകെയുള്ള 16 ജോലിക്കാരില്‍ 13 പേരും മലയാളികളാണ്. മൂന്നുപേര്‍ തമിഴ്‌നാട് സ്വദേശികളും. ഇതില്‍ മൂന്ന് മലയാളികള്‍ അവധിക്ക് നാട്ടില്‍ പോയതാണ്. മറ്റുള്ളവര്‍ ജോലി കഴിഞ്ഞ് കടയോട് ചേര്‍ന്ന മുറിയില്‍ വിശമ്രിക്കുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായത്. രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം. കടയില്‍ പെയിന്റും മറ്റുമുണ്ടായിരുന്നതിനാല്‍ പത്ത് മിനിറ്റിനകം തീ ആളിപ്പടര്‍ന്നു. ഉടുത്തുനിന്നിരുന്ന വസ്ത്രങ്ങളുമായി എല്ലാവരും ഇറങ്ങിയോടി. അവര്‍ പുറത്തെത്തുമ്പോഴേക്ക് തീ ആളിപ്പടര്‍ന്നിരുന്നു.
പുറത്തെത്തിയവര്‍ക്ക് ബാക്കി കിട്ടിയത് കൈയിലുള്ള സാധനങ്ങള്‍ മാത്രം. വസ്ത്രങ്ങളെല്ലാം കത്തിച്ചാമ്പലായി. ഒരാളുടേതൊഴികെ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ കത്തിപ്പോയി. സിം സഹിതം. 13 പേരുടെയും ലേബര്‍ കാര്‍ഡും പോയി. വന്‍തുകയും സ്വര്‍ണാഭരണങ്ങളും നഷ്ടമായിട്ടുണ്ട്. ഇവയുടെ നഷ്ടം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. കണ്ണൂര്‍ സ്വദേശി ശ്രീജുവിന്റെ പാസ്‌പോര്‍ട്ട് കത്തി നശിച്ചു. ഭാഗ്യംകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപ്പെട്ടതെന്ന് ശ്രീജു പയുന്നു. കണ്ണൂര്‍ സ്വദേശികളായ പ്രേമന്‍, റിനീഷ്, സുനീഷ്, അനൂപ്, വിനീഷ്, ചന്ദ്രകാന്ത് എന്നിവരാണ് ഇപ്പോള്‍ ഇവിടെ ജോലിചെയ്യുന്നത്. തമിഴ്‌നാട്ടുകാരായ രഘുനാഥന്‍, ഞ്ജാനസിംഗ്, നാഗരാജ് എന്നിവര്‍ കന്യകുമാരി സ്വദേശികളാണ്.
(23...07...13)
No comments:
Post a Comment