Monday, July 8, 2013

ആണവ സുരക്ഷ: പരമാധികാരം പ്രഖ്യാപിച്ച് ഒമാന്‍

മസ്‌കത്ത്: ആണവ സുരക്ഷ രാജ്യത്തിന്റെ പരമാധികാരമാണെന്ന് ഒമാന്‍. എന്നാല്‍ ആണവ സുരക്ഷ ലോകം സൃഷ്ടിക്കാന്‍ എല്ലാ രാജ്യങ്ങളുടെയും പരസ്പര സഹകരണവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളുടെ പിന്തുണയും അനിവാര്യമാണ്. എന്നാല്‍ ആണവ സുരക്ഷ ഓരോ രാജ്യത്തിന്റെയും പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഒമാന്‍ വ്യക്തമാക്കി. ആണവ സുരക്ഷാ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി ചര്‍ച്ച ചെയ്യണമെന്ന് ഒമാന്‍ നിര്‍ദേശിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) ആസ്ഥാനമായ വിയന്നയില്‍ നടന്ന 'ആണവ സുരക്ഷ: ആഗോള ശ്രമങ്ങളുടെ ശാക്തീകരണം' സെമിനാറില്‍ സംസാരിക്കവെ ഐ.എ.ഇ.എയിലെ ഒമാന്‍ പ്രതിനിധി ഡോ. ബദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സഹിര്‍ അല്‍ ഹിനായിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ആണവ വിഷയങ്ങളില്‍ നേരത്തേ തന്നെ ഒമാന്‍ നിലപാടുകള്‍ വ്യക്തമാക്കിയതാണ്. ആണവ നിരായുധീകരണം പിന്തുടരുമ്പോഴും ആണവ സുരക്ഷ ഉറപ്പാക്കേണ്ട അധികാരം അതത് രാജ്യങ്ങള്‍ക്കാണെന്നാണ് ഒമാന്റെ നിലപാട്. ഇക്കാര്യം ആവര്‍ത്തിക്കുകയാണിപ്പോള്‍ ചെയ്തിരിക്കുന്നത്. ആണവോര്‍ജം സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ വികസനത്തിനും ആയിരിക്കണമെന്നാണ് രാജ്യത്തിന്റെ നിലപാട്. സുസ്ഥിര വികസനത്തിനും സാമ്പത്തിക ക്ഷേമത്തിനുമായിരിക്കും ആണവ പദ്ധതികള്‍ ഉപയോഗിക്കുകയെന്ന് ഒമാന്‍ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ആണവായുധങ്ങള്‍ക്കെതിരായ നിലാപടുകളും ഒമാന്‍ വ്യക്താമക്കിയതാണ്. ഐ.എ.ഇ.എ അംഗമായതിനെത്തുടര്‍ന്ന് അവയുടെ ഉദ്യോഗസ്ഥര്‍ രാജ്യത്ത് സന്ദര്‍ശനം നടത്തിയിട്ടുമുണ്ട്. ശാസ്ത്ര^വൈദ്യ ശാസ്ത്ര മേഖലയില്‍ ആണവോര്‍ജം ഉപയോഗപ്പെടുത്താന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഫുകുഷിമ ദുരന്തത്തെത്തുടര്‍ന്ന് സുരക്ഷ കര്‍ക്കശക്കുകയും ചെയ്തിരുന്നു.

(gulf madhyamam 3..07..13)


No comments:

Post a Comment

ഉപതെരഞ്ഞെടുപ്പിൽ പൊളിഞ്ഞുവീണ മിഥ്യകൾ

കേരള സർക്കാറിനെതിരായ കടുത്ത ഭരണ വിരുദ്ധ വികാരവും വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിഷേധത്തിന്റെ  പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരായ ശക്തമായ...