മസ്‌കത്ത്: ഇന്ത്യയും ഒമാനും തമ്മില്‍ ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ അഞ്ച് വര്‍ഷത്തനിടെ ഇരട്ടിയില്‍ അധികം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2008 മുതല്‍ 2012-2013 സാമ്പത്തിക വര്‍ഷം വരെയുള്ള കണക്ക് പ്രകാരമാണിത്. ഒമാനിലേക്കുള്ള ഇറക്കുമതിയില്‍ ഏറ്റുവം മുന്‍ നരിയിലുള്ള നാല് രാജ്യങ്ങളിലൊന്നയി ഇന്ത്യ മാറുകയും ചെയ്തു. ജി.സി.സി രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയവരില്‍ രണ്ടാം സ്ഥാനം ഒമാനിനുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ഇടപാടില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
അഞ്ച് വര്‍ഷത്തെ ഉഭയകക്ഷി ഇടപാടില്‍ 129 ശതാമനമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. അതിന് മുമ്പുള്ള കാലത്ത് വ്യാപാരത്തില്‍ അനുഭവപ്പെട്ട മാന്ദ്യം ഏറെക്കുറെ മറികടന്ന കുതിപ്പാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഒമാനിലേക്കുള്ള ഇറക്കുമതിയില്‍ നാലം സ്ഥാനം ഇന്ത്യക്കുണ്ട്. ജപാനില്‍ നിന്നാണ് ഏറ്റവുമധികം ഇറക്കുമതി നടക്കുന്നത്. അമേരിക്കയാണ് രണ്ടാമത്. മൂന്നാമത് സൗദി അറേബ്യയും. 2012 ലെ കണക്കുകള്‍ പ്രകാരം ഈ മൂന്ന് രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയുണ്ട്. 2010ല്‍ ഇന്ത്യ ചൈനക്കും പിറകില്‍ അഞ്ചാമതായിരുന്നു. അവിടെനിന്നാണ് ഈ കുതിപ്പ് നടത്തിയിരിക്കുന്നത്. ചായ, കാപ്പി, സുഗന്ധ വ്യഞ്ജനങ്ങള്‍, അരി, ഇറച്ചിയുല്‍പന്നങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍ എന്നിവക്കാണ് ഒമാനില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. അതേസമയം, യൂറിയ, ഗ്യാസ്, എണ്ണ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യയിലേക്ക് ഒമാന്‍ കയറ്റുമതി ചെയ്യുന്നത്.
ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും അധികം നിക്ഷേപം ഇന്ത്യയില്‍ നടത്തിയ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ഒമാനിനുണ്ട്. 340 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഒമാന്‍ ഇന്ത്യയില്‍ നടത്തിയിരിക്കുന്നത്. യു.എ.ഇയാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഇന്ത്യയിലെ ആദ്യ 10 പ്രമുഖ നിക്ഷേപ രാഷ്ട്രങ്ങളിലുള്‍പെട്ട രാജ്യമാണ് യു.എ.ഇ. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉഭയകക്ഷഇ ഇടപാടുകളില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വഴിത്തിരിവാകും. രണ്ട് രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ദൃഢബന്ധം ഇതുവഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം ഒമാനില്‍ ജോലി 7.18 ലക്ഷം ഇന്ത്യക്കാരുടെ സാന്നിധ്യവും ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുന്നതാണ്.
ഒമാനുമായി ദീര്‍ഘകാലമായി ഇന്ത്യക്ക് അടുത്ത ബന്ധമുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് വലിയ അളവില്‍ മുന്നോട്ടുപോയി. ഇരുരാജ്യങ്ങളില്‍ നിന്നും ഭരണാധികാരികള്‍ പരസ്പരം സന്ദര്‍ശിക്കുകയും വാണിജ്യ കാരാറുകള്‍ ഒപ്പുവക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസും പരസ്പര സന്ദര്‍ശനത്തിലൂടെ ബന്ധം ശക്തിപ്പെടുത്തി. പ്രധാനമന്ത്രിക്ക് പിന്നാലെ പ്രതിരോധമന്ത്രി എ.കെ ആന്റണി ഇവിടെ വന്നു. 2009ല്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും മുന്‍ രാഷ്പ്രതി എ.പി.ജെ അബ്ദുല്‍കലാമും ഇവിടെയെത്തി. ഊര്‍ജ മന്ത്രി ഫാറൂഖ് അബ്ദുല്ല, വിദേശകാര്യ സഹമന്ത്രിമാരയ ഇ. അഹ്മദ്, ശശി തരൂര്‍, വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ, ന്യുനപക്ഷ ക്ഷേമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരും ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ഇബ്‌നു മഹ്മൂദ് ആലുസഈദ്, ടൂറിസം മന്ത്രി ഡോ. റജിഹ ബിന്‍ത് അബ്ദുല്‍ അമീര്‍ അലി, ഓയില്‍ ആന്റ് ഗ്യാസ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി, പ്രതിുരാധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് അല്‍ ബുസൈദി, വിദേശ കാര്യ മന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, വാണിജ്യ മന്ത്രി മഖ്ബൂല്‍ ബിന്‍ അലി ബിന്‍ സുല്‍ത്താന്‍ തുടങ്ങി പത്തോളം ഉന്നതര്‍ ഇക്കാലയളവില്‍ ഇന്ത്യയിലേക്ക് പോകുകയും ചെയ്തിരുന്നു.
കാര്‍ഷിക മേഖല, കുറ്റകൃത്യങ്ങള്‍ തടയല്‍, കുറ്റാവളികളെ തിരിച്ചയക്കല്‍, വ്യോമയാനം എന്നീ മേഖലയില്‍ സഹകരണരാറുകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. ഓഡിറ്റ് സ്ഥാപനങ്ങള്‍ക്കിടയിലെ സഹകരണം, ഇരട്ട നികുതി തടയല്‍, ഉഭയകക്ഷി നിക്ഷേപ പ്രോല്‍സാഹനം, സംയുക്തനിക്ഷേപം എന്നിവയിലും ധാരണകള്‍ ഉണ്ട്. ഇരുരാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്താനായി സ്ട്രാറ്റജിക് കണ്‍സള്‍ട്ടേറ്റിവ് ഗ്രൂപ്പ് രൂപവല്‍കരിച്ചു. ഇത് എല്ലാവര്‍ഷവും യോഗം ചേരുകയും ചെയ്യുന്നുണ്ട്. ഈ നടപടികളുടെയെല്ലാം തുടര്‍ച്ചയും പ്രതിഫലനവുമാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ വ്യാപാര-നിക്ഷേപ മേഖലകളിലുണ്ടായ വന്‍ കുതിച്ചുചാട്ടം.
(gulf madhyamam 30..06..12)
No comments:
Post a Comment