മസ്‌കത്ത്: ഒമാനില്‍ ഏറ്റവുമേറെ ചൂട് അനുഭവപ്പെടുന്ന ജൂലൈയിലെ വെയിലില്‍ നിന്ന് തലസ്ഥാനം രക്ഷപ്പെടുന്നു. ഉള്‍പ്രദേശങ്ങളില്‍ പതിവുപോലെ കനത്ത ചൂട് അനുഭവപ്പെടുമ്പോള്‍ മസ്‌കത്തില്‍ താരതമ്യേന ചൂട് കുറവാണ് രേഖപ്പെടുത്തുന്നത്. ഒമാനിലെ മൊത്തം ശരശരി ചൂടിനേക്കാളും കുറവാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒറ്റപ്പെട്ട ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി പൊതുവെ പ്രതീക്ഷിച്ച ചൂടുണ്ടായില്ല. മലയാളികള്‍ക്ക് സ്വന്തം നാട്ടിശല വേനല്‍ പോലെ മാത്രമാണ് ഇതിപ്പോള്‍ അനുഭവപ്പെടുന്നത്. ചിലപ്പോള്‍ അതിനേക്കാള്‍ കുറവും. അതേസമയം ചൂട് പതിവുള്ള ഒമാനിലെ മറ്റ് പ്രദേശങ്ങളില്‍ ഈ പ്രവണതയില്ല. എന്നാല്‍ അപ്രതീക്ഷിതമായി ചില മേഖലകളില്‍ മഴയും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴചയില്‍ മസ്‌കത്തില്‍ രേഖപ്പെടുത്തിയ ചൂട് 30-35 ഡിഗ്രിയാണ്. കഴിഞ്ഞ 23ന് 39.5 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതൊഴിച്ചാല്‍ മറ്റ് ദിവസങ്ങളിലെല്ലാം ഇതായിരുന്നു അവസ്ഥ. ഇന്നലെ 30 ഡിഗ്രിയായിരുന്നു ചൂട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 35ല്‍ താഴെയായിരിക്കും ഈ മാസത്തെ ശരാശരി ചൂടെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ കുറവാണിത്. മിക്ക ദിവസങ്ങളിലും അന്തരീക്ഷം മേഘാവൃതമായിന്നു. അടുത്ത ആഴ്ചയും ഇതേനില തുടരുമന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച 32 ഡിഗ്രിയായിരുന്നു ഉയര്‍ന്ന ചൂട്. കുറഞ്ഞത് 29ഉം. ഇന്ന് പരമാവധി 32 ആണ് പ്രതീക്ഷിക്കുന്നത്.
അതേസമയം മറ്റ് പ്രദേശങ്ങളില്‍ 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ചൂടുള്ള ഫഹൂദില്‍ ഇത് 48 ഡിഗ്രിവരെയും ഇബ്രയിലും ഇബ്രിയിലും 47 ഡിഗ്രിവരെയും ഇത് എത്തിയിട്ടുണ്ട്. ഇബ്രയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 44 ഡിഗ്രിയാണ്. ശനിയാഴ്ച 43ഉം. ഇന്ന് 44 തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. ഇബ്രിയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 45 ഡിഗ്രിയാണ്. ശനിയാഴ്ച 44 ഡിഗ്രിയും. ഇവിടെ ഇന്ന് പ്രതീക്ഷിക്കുന്നത് 45 ഡിഗ്രിയാണ്. ഇന്നലെ 45 ഡിഗ്രി രേഖപ്പെടുത്തിയ ബഹ്‌ലയില്‍ ഇന്നും അതേ ചൂണ്ടാകുമെന്നാണ് കരുതുന്നത്. ഇവിടെ ശനിയാഴ്ച 44 ഡിഗ്രി അനുഭവപ്പെട്ടിരുന്നു.
നിസ്‌വ, ബുറൈമി, സമൈല്‍ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ തന്നെ ചൂട് അനുഭവപ്പെടുന്നതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. നിസ്‌വയില്‍ ശനിയാഴ്ച 44 ഡിഗ്രിയും ഞായറാഴ്ച 43 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 42 ഡിഗ്രി ഉണ്ടാകുമെന്ന് കരുതുന്നു. കഴിഞ്ഞ രണ്ട് ദിവസവും 43 വീതം അനുഭവപ്പെട്ട ബുറൈമിയില്‍ ഇന്ന് പ്രതീക്ഷിക്കുന്നത് 40 ഡിഗ്രിയാണ്. സമൈലില്‍ ഇന്ന് 42 ഡിഗ്രി ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്നലെ 39 ആയിരുന്നു. ശനിയാഴ്ച 41 ഡിഗ്രിയും. ദുഖമിലും റുസ്താഖിലും ഏറെക്കുറെ 40 ഡിഗ്രി തന്നെയാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. അതേസമയം സലാലയില്‍ കഴിഞ്ഞ മൂന്ന് ദിവസവും 28 ഡിഗ്രി മാത്രമായിരുന്നു ചൂട്. ബി.ബി.സിയുടെ കണക്കുകള്‍ പ്രകാരം അടുത്ത നാല് ദിവസവും ഒമാനിലെ ശരാശരി ചൂട് 40-43 ഡിഗ്രിയാണ്. എന്നാല്‍ വേള്‍ഡ് വെതര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മസ്‌കത്തില്‍ അടുത്ത 15 ദിവസം 33 മുതല്‍ 36 ഡിഗ്രിവരെയാണ് ചൂടുണ്ടാകുക. ആഗസ്ത് 5നും 7നും ആയിരിക്കും ഉയര്‍ന്ന ചൂട്.
(28..7..13)
No comments:
Post a Comment