മസ്‌കത്ത്: ഒമാനിലെ രണ്ട് പ്രമുഖ ബാങ്കുകളായ ബാങ്ക് ദോഫാറും ബാങ്ക് സോഹാറും ലയന നീക്കത്തില്‍. ഇതിനായി ബാങ്ക് ദോഫാര്‍, ബാങ്ക് സോഹാറിനെ സമീപിച്ചു. ലയന ചര്‍ച്ചകള്‍ക്കായി സോഹാറിനെ സമീപിക്കാന്‍ കഴഞ ദിവസം ചേര്‍ന്ന ദോഫാര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗണ് തീരുമാനിച്ചത്. ഇവ ലയിക്കുന്നതോടെ ഒമാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി ഇത് മാറും.
ലയനത്തിന് ഇരുബങ്കുകളും തമ്മില്‍ ധാരണയിലെത്തേണ്ടതുണ്ട്. പിന്നീട് ഒമാനിലെ ബന്ധപ്പെട്ട റഗുലറ്ററ്റി അഥോറിറ്റിയുടെ അനുമതി ലഭിക്കണം. ലയനത്തോടെ ഒമാനിലെ സാമ്പത്തിക മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനകുമെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലോടെയുള്ള നടപടികള്‍ മാത്രമേയുണ്ടാകൂ എന്നാണ് ബാങ്കുകളുമായി ബന്ധപ്പെട്ടവരുടെ നിലപാട്. ലയനത്തിന് ബാങ്ക് ദോഫാറിന് വലിയ താല്‍പര്യമുണ്ട്. ഇതുവഴി രാജ്യത്തെ എറ്റവും വലിയ ബാങ്കിംഗ് ശൃംഖലയാകാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. ലയന താല്‍പര്യം മസ്‌കറ്റ് ഓഹരി വിപണിയെ ദോഫാര്‍ അറിയിച്ചിട്ടുമുണ്ട്.
ആസ്തിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ബാങ്ക് ദോഫാറിന് നാലാം സ്ഥാനവും ബാങ്ക് സോഹാറിന് അഞ്ചാം സ്ഥാനവുമാണുള്ളത്. മാര്‍ക്കറ്റ് വാല്യു അനുസരിച്ച് ഇത് യഥാക്രമം രണ്ടും ഏഴൂമാണ്. രണ്ടും ചേര്‍ന്നാല്‍ മൊത്തം 4.13 ബില്ല്യണ്‍ റിയാലാകും ആസ്തി. നിക്ഷേപത്തില്‍ ബാങ്ക് സോഹാറിന്റെ പ്രവര്‍ത്തനമികവ് അന്താരാഷട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അന്താരഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സിന്റെ 3B+ പദവി കഴിഞ്ഞയാഴച ലഭിച്ചിരുന്നു. ആറുവര്‍ഷം കൊണ്ട് വലിയ വളര്‍ച്ചയാണ് സോഹാര്‍ ബാങ്കിനുണ്ടായത്. ലാഭകരമായ പ്രവര്‍ത്തനവും സ്ഥിര വളര്‍ച്ചയുമുള്ള ബാങ്കിന് 2012ല്‍ 58 ശതാമനം വരുമാന വര്‍ധനയാണ് ഉണ്ടായത്. പ്രാദേശിക ബാങ്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇങ്ങനെ മജകച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന ബാങ്കുകളുടെ ലയനം ബാങ്കിംഗ് മേഖലയില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.

(16..07..13)
No comments:
Post a Comment