Monday, July 8, 2013

ദുഖമില്‍ കപ്പലുകള്‍ക്കായി ഒമാന്‍ ഓയിലിന്റെ ഇന്ധന ടെര്‍മിനല്‍

മസ്‌കത്ത്: ദുഖം തുറമഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നിറക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക ടെര്‍മിനല്‍ നിര്‍മിക്കും. ഒമാന്‍ ഓയില്‍ നിര്‍മിക്കുന്ന ഈ ടെര്‍മിനല്‍ എല്ലാതരം കപ്പലുകള്‍ക്കും വന്നുപോകാവുന്ന തരത്തില്‍ വലുതായിരിക്കും. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ബിസിനസ് വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ടെര്‍മിനല്‍ നിര്‍മിക്കുന്നതെന്ന് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ ഉമര്‍ അഹ്മദ് ഖത്തന്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.

്പപത്ത് വര്‍ഷത്തിനിടെ വലിയ വളര്‍ച്ചയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. ഒമാനിലെ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച ഇതിന് ഏറെ സഹായകരമായി. ഈ നേട്ടത്തിന്റെ ഒരു ഭാഗം ഒമാനില്‍ തന്നെ കമ്പനി നിക്ഷേപിക്കും. മൂന്ന് പ്രധാന പദ്ധതികളാണ് ഇപ്പോള്‍ ഒമാന്‍ ഓയിലിന്റെ പരിഗണനയിലുള്ളത്. ഒന്ന് മസ്‌കത്ത് ഗ്യാസ് ഏറ്റെടുക്കലാണ്. അതിന്റെ നടപടികള്‍ ഏറെക്കുറെ മുന്നോട്ടുപോയിക്കഴിഞ്ഞു. രണ്ടാമത്തേത് ദുഖം തുറമുഖ വികസന പദ്ധതികളാണ്. ദുഖമില്‍ കപ്പുലുകള്‍ക്ക് ഇന്ധനം നിറക്കാര്‍ കഴിയുന്ന ഫില്ലിംഗ് സ്‌റ്റേഷനോടുകൂടിയ ടെര്‍മിനലാണ് ലക്ഷ്യമിടുന്നത്. ദുഖം വഴി കടന്നുപോകുന്ന കപ്പലുകള്‍ക്കും ഇവിടെയെത്തുന്ന കപ്പലുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ടെര്‍മിനലാകും നിര്‍മിക്കുക. എല്ലാതരം കപ്പലുകള്‍ക്കും വന്നുപോകാന്‍ കഴിയുന്നതാകുമത്. രണ്ട് മുതല്‍  നാല് വരെ വര്‍ഷങ്ങള്‍ക്കകം പൂര്‍ത്തയാക്കാന്‍ കഴിയുമെന്നാണ് ഉദ്ദേശിക്കുന്നത്. സോഹാര്‍ തുറമുഖത്തും കമ്പനി പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇവിടെ പ്രവര്‍ത്തനത്തിന് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ജര്‍മന്‍ കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. സോഹാറിലും ദുഖമിലും ഇന്ധന സംഭരണ കേന്ദ്രങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവര്‍ഷം ഏതാണ്ട് 10 സ്‌റ്റേഷനുകള്‍ ആരംഭിക്കുക എന്നതാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യംവക്കുന്നത്. നിലവില്‍ 145 സ്‌റ്റേഷനുകളുണ്ട്. എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന കേന്ദ്രങ്ങളാണ് കമ്പനി ലക്ഷ്യം വന്നത്. ഒമാന്‍ ഓയില്‍ ശൃംഖല വ്യാപിപ്പിക്കും. ബിസിനസ് വൈവിധ്യവല്‍കരണത്തിനും കമ്പനി ഉദ്ദേശിക്കുന്നു. മസ്‌ക്കറ്റ് ഗ്യാസ് ഏറ്റെടുത്തത് അതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

2003ല്‍ ആരംഭിച്ച ഒമാന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനി ഒമാനിലെ ഇന്ധന വിപണിയിലെ മുഖ്യ പങ്കാളിയാണ്. തദ്ദേശീയ കമ്പനി എന്ന നിലയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒമാന്‍ ഓയില്‍ ഗ്രാമീണ മേഖലയിലും തമായ വിതരണ ശൃംഖലയുള്ള സ്ഥാപനമാണ്. ജനറല്‍ മാനേജര്‍മാരായ ഫൈസല്‍ അബ്ദുല്‍ അസീസ് ഷന്‍ഫാറി, നബീല്‍ സലീം റുവൈദി, അഹ്മദ് കാമില്‍, മുഹമ്മദ് അമോര്‍, രാജ ഷഹ്‌റീന്‍, ഹുസെന്‍ ഒമാല്‍ അല്‍ ഇസ്ഹാഖി എനിനവരടങ്ങിയ സംഘമാണ് ഇപ്പോള്‍ ഒമാന്‍ ഓയിലിനെ നയിക്കുന്നത്.

(gulfmadhyamam 04..07..13)

No comments:

Post a Comment

ഉപതെരഞ്ഞെടുപ്പിൽ പൊളിഞ്ഞുവീണ മിഥ്യകൾ

കേരള സർക്കാറിനെതിരായ കടുത്ത ഭരണ വിരുദ്ധ വികാരവും വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിഷേധത്തിന്റെ  പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരായ ശക്തമായ...