കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി വിധി സമ്പാദിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് തങ്കപ്പന്‍, ജസ്റ്റിസ് നാരായണ കുറുപ്പ് എന്നിവര്‍ക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി. ഇന്ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്.
മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ഇരു ജഡ്്ജിമാര്‍ക്കും പണം നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫാണ് ആരോപിച്ചത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ എ.ഡി.ജി.പി വിന്‍സെന്റ് എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുണ്ടായി. ഈ സംഘമാണ് ഇരു ജഡ്ജിമാര്‍ക്കും നോട്ടിസ് നല്‍കിയത്. അന്വേഷണ സംഘം ഇതേവരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി, അന്വേഷി പ്രസിഡന്റ് കെ. അജിത, കെ.എ. റഊഫ്, ജമീല മാങ്കാവ്, ഇന്ത്യാവിഷന്‍ എഡിറ്റര്‍ ഇന്‍ചാര്‍ജ് എം.പി. ബഷീര്‍ എന്നിവരില്‍നിന്ന് മൊഴിയെടുത്തിട്ടുണ്ട്.
(madhyamam/http://www.madhyamam.com/news/72983/110426)
No comments:
Post a Comment