ലഖ്നോ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് കാല് നഷ്ടപ്പെട്ട ദേശീയ കായിക തകരം സോനു സിന്‍ഹയെ ആരും ബലം പ്രയോഗിച്ച് തള്ളിയിട്ടതല്ലെന്ന് റെയില്‍വേ പൊലീസ്. സോനു ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയോ യാദൃശ്ചികമായി അപകടം സംഭവിച്ചതോ ആണെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യം സോനു നിഷേധിച്ചു. മൂന്നംഗ കവര്‍ച്ച സംഘം തന്റെ സ്വര്‍ണമാല പിടിച്ചു പറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അതിനിടെ ട്രാക്കിലേക്കവര്‍ തന്നെ തള്ളിയിടുകയായിരുന്നുവെന്നും സോനു ആവര്‍ത്തിച്ചു. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചതായും സോനു പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ സോനു അപകടത്തില്‍ പെട്ടതോ ആത്മഹത്യക്ക് ശ്രമിച്ചതോ ആണെന്നാണ് മനസ്സിലായത്. ആരെങ്കിലും ബലമായി തള്ളിയതിന് തെളിവൊന്നും ലഭിച്ചില്ല. അതിനുള്ള സാക്ഷികളെ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ഏപ്രില്‍ 11 ന് നോയിഡയില്‍ ഐ.ടി.ബി.പിയുടെ ശാരീരിക ക്ഷമതാ പരീക്ഷ ഉണ്ടായിരുന്നില്ലെന്നും അതിന് പോയതായാണ് സോനു പറഞ്ഞതെന്നും പൊലീസ് പറഞ്ഞു.
ട്രാക്കില്‍ നിന്ന് 16 അടി ദൂരത്താണ് സോനു കിടന്നിരുന്നത്. തള്ളിയിട്ട ഒരാള്‍ അത്രയും അകലെയെത്താന്‍ സാധ്യതയില്ല. അപകട സമയത്ത് ട്രെയിന്‍ നല്ല വേഗതയിലായിരുന്നുവെന്നാണ് സോനു പറഞ്ഞത്. എന്നാല്‍ ബെല്ലാരിയിലെ ചാനയ്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 250 മീറ്റര്‍ മാത്രമുള്ള അപകടം നടന്നിടത്തേക്ക് അത്ര വേഗത്തില്‍ ട്രെയിന്‍ ഓടുകയില്ല. അങ്ങനെയെങ്കില്‍ വേഗത മണിക്കൂറില്‍ എട്ട് കിലോമീറ്ററില്‍ കൂടുകയില്ലെന്നും പൊലീസ് പറഞ്ഞു.
അവർ ജീവിക്കട്ടെ.
ReplyDelete