Posts

Showing posts from September, 2013

പച്ചമലയിലെ കല്ലുഗ്രാമങ്ങള്‍

Image
ജബല്‍ അല്‍അഖ്ദര്‍ ഒരു ദൃശ്യം ജബല്‍ അല്‍അഖ്ദറിലെ ഏറ്റവും വലിയ ഗ്രാമമാണ് അല്‍ ശര്‍ജിയ. മണ്‍കുടിലുകളിലും കല്ലുവീടുകളിലും ഇന്നും ജനവാസമുള്ള അപൂര്‍വം പ്രദേശങ്ങളിലൊന്ന്. വസന്തകാലം മനോഹരിയാക്കുന്ന അല്‍ഐനാണ് മറ്റൊരു പ്രധാന ഗ്രാമം. ഇവിടെയും ഇപ്പോഴും ജനവാസമുണ്ട്. ഹെയ്ല്‍ അല്‍യമനും അല്‍മനാഖിറും അല്‍അഖറും അല്‍ഖാശയും സലൂത്തും ഈ ഗ്രാമസഞ്ചയത്തിലുണ്ട്. കൊടുംചൂടില്‍ വരണ്ടുകീറിക്കിടക്കുന്ന മലഞ്ചരിവുകളിലൂടെ ചുറ്റിവളഞ്ഞത്തെുന്ന പര്‍വതശിഖരത്തില്‍ ഇളംകാറ്റും കുളിരുകോരുന്ന തണുപ്പും. വഴികളുടെ ഇരുകരകളിലും താഴേക്കും മേലേക്കും താളത്തിലുയര്‍ന്നുതാഴ്ന്ന് നോക്കത്തൊദൂരേക്ക് പരന്നുകിടക്കുന്ന മണല്‍കൂനകള്‍. നിറവും ആകൃതിയുമെല്ലാം ഒന്നിനൊന്ന് വേറിട്ടുനില്‍ക്കുന്ന പാറക്കെട്ടുകള്‍. മലമടക്കുകളില്‍ കല്ലുകള്‍ വെട്ടിയും കളിമണ്ണുകൊണ്ട് കെട്ടിയും പണിത കുടിലുകള്‍. മനുഷ്യഗന്ധം വിട്ടൊഴിഞ്ഞിട്ടില്ലാത്ത പ്രാചീനമായ നടവഴികള്‍. പൗരാണിക ശില്‍പസൗന്ദര്യം സൃഷ്ടിച്ച ഗുഹാമുഖങ്ങള്‍. ആകാശത്തേക്ക് കുതിക്കുന്ന പര്‍വതങ്ങള്‍. ലോകം തലകുനിച്ചുപോകുന്ന മണലറകള്‍. മരുഭൂമിയുടെ ചൂടൊഴിഞ്ഞ മണ്ണുമേടകള്‍. പനിനീരുവെള്ളത്താല്‍ ലോകത്തെയാകെ സുഗന്ധമയമാക്കുന്ന ഗ്രാ…