Posts

Showing posts from 2014

മറൈന്‍ ഡ്രൈവിലെ അരാഷ്ട്രീയ നിലവിളികള്‍

Image
കോ‍ഴിക്കോട്​ ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ സ്വതന്ത്രമായ സ്ത്രീ പുരുഷ സൗഹൃദങ്ങള്‍ക്ക്‌ സൗകര്യമൊരുക്കുന്നു എന്നാരോപിച്ച്  ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ച ഹോട്ടല്‍ ആക്രമിച്ച് തകര്‍ത്തത്​ കേരളത്തില്‍ പലതരം ചര്‍ച്ചകള്‍ക്കാണ്​  തുടക്കമിട്ടത്​. ഒരു മലയാളം ചാനല്‍ വാര്‍ത്തയില്‍ ഹോട്ടലിലേതെന്ന പേരില്‍ കാണിച്ച ദെശ്യങ്ങളാണ്​ ഈ ഗുണ്ടായിസത്തിന്‍റെ  അനുമതിക്കുള്ള ആധികാരിക രേഖയായി യുവമോര്‍ച്ച സ്വയം പരിഗണിച്ചത്​. യുവമോര്‍ച്ചയും അതിന്‍റെ സഹോദര സംഘടനകളും  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഫാസിസ്റ്റ് സംഘമാണെന്നും വര്‍ഗീയതയാണ്​ അതിന്‍റെ പ്രധാന പ്രയോഗ രീതിയെന്നും സൈദ്ധാന്തികമായും  Ûപായോഗികമായും പലവട്ടം തെളിയിച്ചവരാണ്​. അവരുടെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലെ സമാധാനപരമായ പങ്കാളിത്തവും പുറത്ത്  നടത്തുന്ന രക്തരൂക്ഷിതമായ അക്രമങ്ങളും ഒരുപോലെ വര്‍ഗീയതയുമായി പ്രത്യക്ഷ ബന്ധമുള്ളവയുമാണ്​. മറിച്ചൊരു ചരിത്രം ഈ  സംഘടനകള്‍ക്ക്‌ ഇതുവരെയുണ്ടായിട്ടുമില്ല.
അതുകൊണ്ടുതന്നെയാണ്​, കോ‍ഴിക്കോട്ട് ആക്രമിക്കപ്പെട്ട കടയുടെ ഉടമകള്‍ യുവമോര്‍ച്ച സംഘത്തിന്‍റെ പ്രഖ്യാപിത ശÛതുക്കളായ  മുസ്​ലിം സമുദായാംഗങ്ങളാണ്​ എന്നത്​ കേളീയരെ ഒട്ടും അത്​ഭുതപ്പെടുത്…

മാനസ്ബാലിലെ പെണ്‍കുട്ടിയും അന്‍ജും സംറൂദും

Image
ശ്രീനഗറില്‍ നിന്ന് വാടകക്കെടു്ധ പഴകിപ്പൊളിയാറായ ടെമ്പോട്രാവലിലേക്ക് മാനസ്ബാലിലെ ഒരു വളവില്‍ നിന്ന് അവള്‍ ഓടിക്കയറിയത് ഇരുള്‍ വീണുതുടങ്ങിയ ഒരു സന്ധ്യയിലായിരുന്നു. പട്ടാളക്യാമ്പ് കണ്ട് മടങ്ങുന്ന ഒരുകൂട്ടം അപരിചിതര്‍ക്കിടയിലേക്ക് മറയില്ലാതെ ചിരിച്ച് കയറിവന്നപ്പോള്‍ മുന്‍നിരയിലിരുന്നവര്‍ കേരളീയമായ അസഹിഷ്ണുതയോടെ  'ഇത് റൂട്ട് ബസ്സല്ലെ'ന്ന് ചൊടിച്ചു. ആ ഉള്‍ഗ്രാമ്ധില്‍നിന്ന് ശ്രീനഗറിലേക്ക് ഒ്ധുകിട്ടിയ വണ്ടിയില്‍നിന്ന് ഇറങ്ങിമാറാന്‍ മാത്രം ആ കമന്റിലൊന്നുമില്ലെന്ന് കണ്ണുകാട്ടി ചിരിച്ച് കിട്ടിയ സ്ഥല്ധത്ത് അവളിരുന്നു. ഒറ്റക്കൊരു പെണ്‍കുട്ടി 'അസമയ്ധ്' ഒട്ടൊരു കൂസലുമില്ലാതെ മഹാഭൂരിഭാഗം പുരുഷന്‍മാരയ അപരിചിത സംഘ്േധാടൊപ്പം യാത്രക്ക് ചേര്‍ന്നതിലെ അമ്പരപ്പും ആശ്ചര്യവും അവിശ്വസിനീയതയും വിട്ടൊഴിയാതെ നിശ്ശബ്ദരായിപ്പോയവര്‍ക്കിടയിലേക്ക് അവള്‍ പിന്നെ ചോദ്യങ്ങളും ഉ്ധരങ്ങളുമായി ഇറങ്ങിവന്നു. കശ്മീരി ഗ്രാമീണതയുടെ സ്‌നേഹ സൗന്ദര്യങ്ങളാല്‍ നിമിഷങ്ങള്‍ക്കകം മലയാളികളുടെ കപട ഗൗരവങ്ങളെ ആ നഴ്‌സിംഗ് വിദ്യാര്‍ഥിനി കു്ധിമറിച്ചു. സ്വന്തം വിശേഷങ്ങള്‍ മറയില്ലാതെ പറഞ്ഞു. അതിഥികളുടെ വീട്ടുകാര്യങ്ങള്‍ ചോദിച്ചറിഞ്…

മനുഷ്യാവകാശ പോരാട്ട്ധിന്റെ പുതിയ ഭൂമികകള്‍

Image
ജനാധിപത്യ ഇന്ത്യയുടെ വര്‍്ധമാനകാല രാഷ്ട്രീയ പദാവലികള്‍ പ്രകാരം 'ഭീകര' മേല്‍വിലാസം പതിച്ചുകിട്ടിയവരുടെ പതിവ് ദുരിതങ്ങളും പ്രതിരോധങ്ങളും പഴയപടി തുടരുമെന്ന മുന്നറിയിപ്പോടെയാണ് രാജ്യം പുതിയൊരു വര്‍ഷ്േധക്ക് കടക്കുന്നത്. ഭരണകൂടാതിക്രമങ്ങളുടെയും പൗരാവകാശ കൈയ്യേറ്റങ്ങളുടെയും ചരിത്ര്ധിന് ഒരുമാറ്റവുമില്ല. വികസന വായ്്ധാരികളാല്‍ ദുര്‍ബലരെയും അവരുടെ ആവാസ വ്യവസ്ഥകളെയും ആക്രമിച്ച് തകര്‍ക്കുന്നവരുടെ കൈയ്യൂക്കിനും കുറവുണ്ടായിട്ടില്ല. അബ്ദുന്നാസില്‍ മഅ്ദനി മുതല്‍ ദയാമണി ബാര്‍ല വരെയുള്ളവരുടെ സ്വാതന്ത്ര്യ പോരാട്ടവും കൂടംകുളം മുതല്‍ ബസ്തര്‍ വരെയുള്ള പാര്‍ശ്വവല്‍കൃതരുടെ അതിജീവന പോരാട്ടങ്ങളും അധികാരമുഷ്‌ക്കിന് മുന്നില്‍ തോറ്റുപോകുന്നതിന്റെ നിസ്സഹായതയാണ് പിന്നിടുന്ന വര്‍ഷ്െധ അടയാളപ്പെടു്ധുന്നത്. എങ്കിലും ഇ്ധരം പോരാട്ടങ്ങള്‍ ശക്തിപ്പെടുകയും അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നുപോലും വേട്ടയാടപ്പെടുന്നവര്‍ക്ക് വേണ്ടി ഒച്ചയുയരുകയും ചെയ്തുവെന്നത് ആശ്വാസകരമാണ്. 
ദല്‍ഹിയിലും ഉ്ധരേന്ത്യന്‍ സംസ്ഥാനങ്ങളിലും അഭ്യസ്തവിദ്യരയ ചെറുപ്പക്കാരുടെ വന്‍ നിരയെയാണ് കള്ളക്കേസുകളുടെ മറവില്‍ പോയവര്‍ഷവും ജയിലറകളില്‍ തള്ളിയത്. നരേന…

പഠിക്കാനുള്ള അവകാശത്തെ കണക്കുകള്‍കൊണ്ട് വേട്ടയാടുന്നവര്‍

Image
വിദ്യാഭ്യാസ രംഗത്ത് ഒരുപാട്​ മുന്നേറിയെന്ന് മേനി നടിക്കുന്ന കേരളത്തില്‍ വലിയൊരു വിഭാഗം കുട്ടികളും രക്ഷിതാക്കളും ഉപരിപഠനത്തിന്​ അവസരം തേടി നടത്തുന്ന അക്കാദമിക്​ ഭിക്ഷാടനത്തിന്‍റെ ദയനീ യാനുഭവങ്ങളിലൂടെയാണ്​ കേരളം ഇപ്പോള്‍ കടന്നുപോകുന്നത്​. കേരളത്തിലെ സ്​കൂളുകളുടെ വിന്യാസത്തില്‍ സംഭവിച്ച ഭൂമിശാസ്ത്രപരമായ അസന്തുലിതത്വവും വിവേചനവുമാണ്​ ഈ സ്ഥിതി വിശേഷം സൃഷ്ടിച്ചത്​. കേരളത്തില്‍ പ്ലസ്​ ടു പഠന രീതി സാര്‍വÛതികമാക്കിയ അന്നുതൊട്ട് ആരംഭിച്ച വിവേചനത്തിന്‍റെ പ്രത്യാഘാതം ഇപ്പോള്‍ അതിന്‍റെ ഏറ്റവും ഭീകരമായ അവസ്ഥയിലെത്തിയിരിക്കുന്നു. എറണാംകുളം മുതല്‍ കാസര്‍കോട്​ വരെയുള്ള വടക്കന്‍ ജില്ലകളാണ്​ പ്രതിസന്ധി ഏറ്റവുമേറെ അനുഭവിക്കുന്നത്​. ഇക്കാര്യം മാറിമാറി വരുന്ന മുന്നണി സര്‍ക്കാറുകള്‍ക്കെല്ലാം ബോധ്യപ്പെട്ടിട്ടും ഇത്​ അപരിഹാര്യമായി തുടരുന്നതിന്​ പിന്നില്‍ രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ ഘടകങ്ങളുണ്ട്. യു ഡി എഫ്​ ഭരണത്തില്‍ കാലങ്ങളായി വിദ്യാഭ്യാസ വകുപ്പ് Óകെകാര്യം ചെയ്യുന്ന മുസ്ലിം ലീഗിന്‍റെ ശക്തി കേന്ദ്രമാണ്​ ഈ പ്രദശങ്ങളിലേറെയും. ഇത്​ പ്രശ്​ന പരിഹാരത്തിന്​ സഹായകരമാകുന്നതിന്​ പകരം ഈ മേഖലയിലെ ജനങ്ങള്‍ക്ക്…