Posts

Showing posts from April, 2017

രവീന്ദ്രനാഥിന്റെ കാലത്തെ ചോദ്യങ്ങളും അബ്ദുര്‍റബ്ബിന്റെ കാലത്തെ ഉത്തരങ്ങളും

Image
ഈ വര്‍ഷത്തെ പ്ലസ് ടു ജേണലിസം പരീക്ഷ കഴിഞ്ഞപ്പോള്‍ പാലക്കാട് ജില്ലയിലെ ഒരു വിദ്യാര്‍ഥിനി ചെല്‍ഡ് ലൈനെയും ബാലാവകാശ കമ്മീഷനെയും സമീപിച്ചു. ചോദ്യപേപ്പര്‍ കണ്ട് അന്തംവിട്ട കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തെതുടര്‍ന്നാണ് അഭയം തേടി ചൈല്‍ഡ് ലൈനെ സമീപിച്ചത്. ആകെയുള്ള 29 ചോദ്യത്തില്‍ 15 എണ്ണവും സിലബസിന് പുറത്തുനിന്ന് വന്നതോടെയാണ് ഈ കുട്ടി പരിഭ്രാന്തയായത്. ഇത് ഒരാളുടെ മാത്രം കഥയല്ല. ഇത്തവണ പത്താം തരത്തിലും പതിനൊന്നിലും പന്ത്രണ്ടിലും പൊതു പരീക്ഷ എഴുതിയ കുട്ടികളില്‍ പലരും ഈ അവസ്ഥയിലാണ്. എസ് എസ് എല്‍ സിയുടെ കണക്ക് പരീക്ഷക്ക് 13 ചോദ്യമാണ് ആവര്‍ത്തിച്ചത്. മലപ്പുറത്തെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്റര്‍ ചില സ്കൂളുകള്‍ക്ക് വേണ്ടി തയാറാക്കി കൊടുത്ത ചോദ്യമാണ് ആവര്‍ത്തിച്ചത്. സമാനമായ ചോദ്യങ്ങള്‍ ഒരു ദിനപ്പത്രത്തിന്റെ വിദ്യാഭ്യാസ കോളത്തിലും വന്നു, മറ്റൊരാളുടെ പേരില്‍. ഹിന്ദി പരീക്ഷക്ക് 9 ചോദ്യം തന്നെ തെറ്റി. സി പി എം അധ്യാപക സംഘടന മോഡല്‍പരീക്ഷക്ക് നല്‍കിയ ചോദ്യ പേപ്പറില്‍ നിന്ന് മാത്രം 43 മാര്‍ക്കിന്റെ ചോദ്യമാണ് പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷക്ക് ആവര്‍ത്തിച്ചത്. മലയാളികള്‍ ഇത്രമേല്‍ വൈകാരികമായി കാണുന്ന, രക്ഷിതാക്കള…