Posts

Showing posts from October, 2015

പൊതുവിഭവങ്ങളുടെ വിതരണവും സാമൂഹിക വളര്‍ച്ചയും

Image
സംവരണ വിരുദ്ധ പ്രചാരണം രാജ്യമെങ്ങും അതി ശക്തമായ പ്രക്ഷോഭമായി മാറിക്കൊണ്ടിരിക്കുകയാണ്. മെറിറ്റ് വാദമാണ് ഇതിനായി ഉന്നയിക്കപ്പെടുന്ന പ്രധാന ന്യായം. എന്നാല്‍ കേരളത്തിലെ സംവരണ വിരുദ്ധ വാദക്കാരുടെ മുഖ്യ ആയുധം മെറിറ്റല്ല. പകരം 'വളര്‍ച്ചാവാദ'മാണ് ഉന്നയിക്കുന്നത്. അഥവ, കേരളത്തില്‍ ഇപ്പോള്‍ സംവരണം ലഭിക്കുന്ന സമുദായങ്ങളില്‍ ബഹുഭൂരിപക്ഷവും, സംവരണത്താല്‍ പരിഗണിക്കപ്പെടേണ്ട സാമൂഹിക പിന്നാക്കാവസ്ഥ തരണം ചെയ്തുകഴിഞ്ഞിരിക്കുന്നു എന്ന വാദം. സംവരണം സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ഉപാധിയാണ് എന്ന ഭരണഘടനാപരമായ ന്യായത്തെ പ്രതിരോധിക്കാന്‍ വളര്‍ച്ചാവാദമാണ് ശക്തമായ ഉപാധിയെന്നത് ഇതിന് ഒരു കാരണമാകുന്നുണ്ടാകാം. അതിലുപരി ഈ വളര്‍ച്ചാ വാദത്തിലൂടെ ചില സമുദായങ്ങളെ ഒറ്റ തിരിച്ച് ആക്രമിക്കാമെന്ന സൗകര്യമുണ്ട്. കേരളത്തില്‍ മുസ്ലിംകളാണ് 'വളര്‍ച്ച പ്രാപിച്ചതിന്റെ പഴി' ഏറ്റവുമേറെ കേള്‍ക്കേണ്ടിവരുന്നത്. സാമ്പത്തികം, വിദ്യാഭ്യാസം, ഭൂവുടമസ്ഥത, രാഷ്ട്രീയം, സര്‍ക്കാര്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ സമീപകാലത്ത് കേരള മുസ്ലിംകള്‍ കൈവരിച്ച വളര്‍ച്ചയെ ആസ്പദമാക്കിയാണ് ഇത്തരമൊരു ആക്രമണത്തിന് ഈ വിഭാഗം ഇരയാക്കപ്പെടുന…

ദാദ്രിയില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരം

Image
പ്രാചീന ഇന്ത്യയോ (സംഘ്പരിവാരം പറയുന്ന) സനാതന ഇന്ത്യയോ ഒരിക്കലും മാംസ ഭക്ഷണ വിരുദ്ധരും സസ്യാഹാര മൗലിക വാദികളും ആയിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. അംബേദ്കര്‍ മുതല്‍ ഡി എന്‍ ഝാ വരെയുള്ള ചരിത്ര പണ്ഡിതന്മാര്‍ ഇക്കാര്യം സംശയങ്ങള്‍ക്കിടമില്ലാത്ത വിധം തങ്ങളുടെ ഗവേഷണങ്ങളിലൂടെ സമര്‍ഥിച്ചിട്ടുണ്ട്. വേദങ്ങള്‍ തൊട്ട് ചരിത്രാവശിഷ്ടങ്ങളില്‍ നിന്നുവരെ തെളിവുകള്‍ ശേഖരിച്ചവയാണ് ഈ പഠനങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ആധികാരികമായ രചനയാണ് ഡി എന്‍ ഝായുടെ ദി മിത്ത് ഓഫ് ഹോളി കൗ എന്ന പുസ്തകം. ഋഗ്വേദത്തിലെ മാംസാഹാര പരാമര്‍ശങ്ങള്‍, മൃഗബലിയുടെ വിശദാംശങ്ങള്‍, ഹാരപ്പന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ ആഹാര രീതികളെക്കുറിച്ചുള്ള തെളിവുകള്‍, പുരാണങ്ങളിലും ഉപനിഷത്തുകളിലുമുള്ള മൃഗബലിയുടെ വിവരങ്ങള്‍, ബ്രാഹ്മണരുടെ മാംസാഹാര രീതികള്‍, മനുസ്മൃതി മുതല്‍ രാമായണം വരെയുള്ളവയിലെ മാംസാഹാര സങ്കല്‍പങ്ങള്‍ തുടങ്ങിയവയെല്ലാം പഠന വിധേയമാക്കുന്നതാണ് ഝായുടെ പുസ്തകം. ഇത്രയൊക്കെ പ്രത്യക്ഷമായ തെളിവുകളുണ്ടെങ്കിലും പതിറ്റാണ്ടുകളായി വിശുദ്ധ പശുവാദം ഇന്ത്യയില്‍ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. ചരിത്രപരമായി ഒരു സാധൂകരണവുമില്ലാത്ത ഒരു സങ്ക…

സ്വാശ്രയം : ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ നിയന്ത്രിക്കുന്നതാര്?

Image
കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നും വിവാദങ്ങളില്ലാത്ത സ്വാശ്രയ വിദ്യാഭ്യാസ വര്‍ഷാരംഭം ഉണ്ടായിട്ടില്ല. ഫീസും സീറ്റും നിശ്ചയിക്കുതില്‍ കോളജ് ഉടമകളും സര്‍ക്കാറും നടത്തുന്ന ചര്‍ച്ചകളെയും അതിനെത്തുടര്‍ന്ന് രൂപപ്പെടുത്തുന്ന കരാറുകളെയും ചുറ്റിപ്പറ്റിയാണ് എല്ലാ വിവാദങ്ങളും അരങ്ങേറുക. സ്വാശ്രയ വിദ്യാഭ്യാസ മേഖലയെക്കുറിച്ച ചര്‍ച്ചകള്‍ ത െഈ വിഷയങ്ങളിലേക്ക് പരിമിതപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഈ പതിവ് ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ സങ്കീര്‍ണമായ പ്രതിസന്ധിയാണ് സ്വാശ്രയ മെഡിക്കല്‍ മേഖലയിലുണ്ടായിരിക്കുന്നത്. സര്‍ക്കാറിന്റ പ്രഖ്യാപിത സ്വാശ്രയ നയങ്ങള്‍ക്ക് വിരുദ്ധമായി ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അനുകൂലമായെടുത്ത തീരുമാനം സ്വാകാര്യമായി നടപ്പാക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുസ്ലിം മാനേജ്‌മെന്റുകളോട് വിവേചനപരമായി പെരുമാറുന്നു എന്ന് കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളിലൊന്നായ എം ഇ എസ് പരസ്യമായി വിമര്‍ശമുയിക്കുന്നിടത്തോളം കാര്യങ്ങള്‍ എത്തുകയും ചെയ്തു. 
രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്നതായിരുന്നു…