Posts

Showing posts from January, 2013

മധുവിന് ഒറ്റക്ക്, കാലം കരുതിവച്ച പ്രായശ്ചിത്തം

Image
തിരുവനന്തപുരം: നടന്‍ മധുവിനിത് സവിശേഷമായ വര്‍ഷമാണ്. അഭിനയ ജീവിതത്തിന്‍െറ അരനൂറ്റാണ്ട് പിന്നിടുന്ന വര്‍ഷം. ജീവിതത്തിന്‍െറ എണ്‍പതാണ്ട് തികക്കും കാലം. മലയാള സിനമിയുടെ നിര്‍ണായക വഴിത്തിരിവുകളിലെല്ലാം നിറ സാന്നിധ്യമായി ‘മൂടുപടം’ നീക്കി വെള്ളിത്തിരയിലേക്കിറങ്ങിയ ഈ കലാകാരനെത്തേതടി ഇപ്പോള്‍ രാജ്യത്തിന്‍െറ പരമോന്നത ബഹുമതിയും. പുതുതലമുറ താരങ്ങളില്‍ പലരും എത്രയോ നേരത്തേ കൈപിടിയിലാക്കിയ പുരസ്കാരത്തിനായി ഒരു പരിഭവവുമില്ലാതെ അദ്ദേഹം കാത്തിരുന്നു. മലയാള സിനിമയിലെ ഈ മാന്യതയെയാണ് കേരളം ‘മധു’ എന്ന് വിളിക്കുന്നത്.
1933ല്‍ തിരുവനന്തപുരം ഗൗരീശപട്ടത്ത് ജനിച്ച മാധവന്‍ നായര്‍ 30ാം വയസിലാണ് മലയാള സിനിമയിലേക്ക് ചുവടുവക്കുന്നത്. തിക്കുറിശ്ശിയുടെ കൈയിലത്തെിയപ്പോള്‍ മാധവന്‍ നായര്‍ മധുവായി. ആ പേര് പിന്നെ മലയാള സിനിമയുടെ മാധുര്യമായി. നടനായി, സംവിധായകനായി, നിര്‍മാതാവായി ആ മധുരം നാടാകെ പടര്‍ന്നു. നാഗര്‍കോവലിലെ ഹിന്ദി കോളജില്‍ അധ്യാപകനായിരിക്കേയാണ് അഭിനയ ഭ്രമം മൂത്ത് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലത്തെിയത്. അവിടെവച്ച് രാമു കാര്യാട്ടിനെ കണ്ടുമുട്ടിയത് ‘മൂടുപടം’ എന്ന ആദ്യ സിനിമയിലേക്കുള്ള വാതില്‍ തുറന്നു. എന്നാല്‍ ഇതിന് മ…

കേരളത്തിലെ അതിദരിദ്രര്‍ ഇപ്പോഴും വിദ്യാലയത്തിന് പുറത്ത്

Image
തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കിയെന്ന അവകാശവാദത്തില്‍ മേനി നടിക്കുന്ന കേരളത്തില്‍ അതീവ ദരിദ്രര്‍ ഇപ്പോഴും വിദ്യാലയങ്ങള്‍ക്ക് പുറത്ത് തന്നെ. ഏറ്റവും ദരിദ്രരായ പട്ടിക ജാതി, പട്ടിക വര്‍ഗ, മല്‍സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളില്‍ പകുതിയിലേറെ പേര്‍ക്ക് നിയമം വ്യവസ്ഥ ചെയ്യുന്ന വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. സമീപസ്ഥമായ വിദ്യാലയം, താങ്ങാവുന്ന ഫീസ്, ഇഷ്ടപ്പെട്ട സ്കൂള്‍ തെരഞ്ഞെടുക്കാനുള്ള അവസരം തുടങ്ങിയവയെല്ലാം ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നിട്ടും ഇവര്‍ നേരിടുന്ന വിദ്യാഭ്യാസ അപര്യാപ്തത പരിഹരിക്കാന്‍ നടപടികളെടുത്തിട്ടില്ല. കേരളത്തില്‍ ആര്‍ക്കും സ്കൂള്‍ സൗകര്യം നിഷേധിക്കപ്പെടുന്നില്ളെന്നും അതിനാല്‍ പുതിയ സ്കൂളുകള്‍ സ്ഥാപിക്കേണ്ടതില്ളെന്നുമായിരുന്നു നിയമം നിലവില്‍ വരുമ്പോള്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഭരണം മാറിയിട്ടും അക്കാര്യത്തില്‍ മാറ്റം വന്നിട്ടില്ല.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം …

എഴുതിത്തീരാത്ത പുസ്തകം

Image
തിരുവനന്തപുരം: കേരളീയ സാമൂഹ്യ മണ്ഡലത്തെ ഇളക്കുയും മറിക്കുകയും ചെയ്ത അപൂര്‍വ ചിന്താലോകം ബാക്കി വച്ചാണ് കേരളീയ ഇടതുപക്ഷത്തിന്‍െറ ജൈവ ബുദ്ധിജീവിതം വിടപറയുന്നത്. ‘ഇസങ്ങിള്‍ക്കിപ്പുറം’ നിന്ന് എഴതുകുയും പറയുകയും പോരാടുകയും ചെയ്യുമ്പോഴും അതിനിരുപുറവുമുള്ളവരെ ഒരുപോലെ സ്തബ്ദമാക്കിയ ചിന്തകള്‍. അസമയമെന്ന് തോന്നിപ്പോകുന്ന ചില നേരങ്ങളില്‍ അപ്രതീക്ഷിതമായി ഇടിവെട്ടിപ്പെയ്ത വിചാരങ്ങള്‍. വാഴ്ത്താനും വഴക്കുപറയാനും രചിച്ച പുസ്തകങ്ങള്‍. പഠിക്കാനും സഖാക്കളെ പഠിപ്പിക്കാനും എഴുതിയവ. പറയാതെ പോകരുതെന്ന നിര്‍ബന്ധബുദ്ധിയാല്‍ പലപ്പോഴായി പങ്കുവച്ച വീക്ഷണങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന സവിശേഷ വൈഞ്ജാനിക മണ്ഡലമാണ് ഇനി പി.ജിയുടെ ചരിത്രം.
മലയാളത്തിലെ മാക്സിസ്റ്റ് പഠന രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മുപ്പതിലേറെ പുസ്തകങ്ങളാണ് പി.ജി രചിച്ചത്. ഗഹനമായ അന്വേഷണങ്ങളുടെയും വിപുലമായ പഠനങ്ങളുടെയും പിന്‍ബലമായിരുന്നു ഓരോ പുസ്തകത്തെയും വേറിട്ടതാക്കിയത്. മാക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തെ ഇത്രമേല്‍ മലയാളത്തില്‍ പ്രയോഗിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിരുന്നില്ല. പി.ജിയുടെ ഏറ്റവും വലിയ സംഭാവനയും ഈ വിഷയത്തില്‍ തന്നെ -മാക്സിസ്റ്റ് സൗന്ദര്യ ശാസ്ത്രം…

ഭൗതികവദികളുടെ ആതമീയാചാര്യന്‍

Image
തിരുവനന്തപുരം: വിരസമായ നാസ്തികത മാത്രമാണ് വിപ്ളവ വഴിയെന്ന് കരുതിയിരുന്ന കേരളത്തിലെ വൈരുദ്ധ്യാത്മക ഭൗതിക വിശ്വാസികളെ പലവട്ടം അങ്കലാപ്പിലാഴ്ത്തിയ ‘ആത്മീയാചാര്യനാ’യിരുന്നു പി. ഗോവിന്ദ പിള്ള. പ്രതിലോമകരമെന്ന് പാര്‍ട്ടി വിധിയെഴുതിയ വിശ്വാസാചാരങ്ങളെ പിന്തുണച്ചും പാര്‍ട്ടി സ്വീകാര്യമെന്ന് ന്യായീകരിച്ച മതാചാര്യരെ വര്‍ഗീയവാദികളെന്ന് സമര്‍ഥിച്ചും ‘ആത്മീയ വഴികളിലും’ പി.ജി അസാധാരണമായ ധീരതയോടെ വേറിട്ടുനടന്നു.
ഫാദര്‍ കമിലോ തോറെയുടെ മരണത്തെ മുന്‍നിര്‍ത്തിയാണ് ദൈവ വിശ്വാസവും വിപ്ളവവും ശത്രുക്കളല്ളെന്ന ആദ്യകാല വ്യാഖ്യാനം വരുന്നത്. പി.ജി എഴുതി: ‘നാസ്തികവും സാര്‍വത്രിക കലാപവും പ്രസംഗിച്ച് ഫലത്തില്‍ നിഷ്കൃയരായി നില്‍ക്കുകയോ ശത്രുപക്ഷത്ത് അഭയം തേടുകയോ ചെയ്യുന്ന കപട വിപ്ളവകാരികളേക്കാള്‍ എന്തുകൊണ്ടും മാക്സിസ്റ്റുകള്‍ക്ക് സ്വീകാര്യന്‍ ഫാദര്‍ കമിലോയെപ്പോലുള്ളവരാണ്.’ ഇന്ത്യന്‍ ഇടതുരാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഈ നിലപാട് പിന്നീട് ആള്‍ദൈവാചാര പരിസരത്തോളം പി.ജി വികസിപ്പിക്കുകയും ചെയ്തു. പാര്‍ട്ടിക്ക് പലതും അച്ചടക്ക പ്രശ്നങ്ങള്‍ മാത്രമായപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് അത് പുതിയ വഴികള്‍ തുറന്ന സംവാദങ്ങളായി മാറി.
1985ല…

മലയാളത്തിന് 2300 വര്‍ഷം പഴക്കം

Image
തിരുനന്തപുരം: മലയാളത്തിന് 2300 വര്‍ഷത്തെ പഴക്കം വ്യക്തമാക്കുന്ന രേഖകളുണ്ടെന്ന് ഭാഷാ വിദഗ്ദരുടെ പഠന റിപ്പോര്‍ട്ട്. സംഘകാല കൃതികളടക്കം എട്ടാം നൂറ്റാണ്ട് വരെയുള്ള മതിഴ് സാഹിത്യം മലയാളത്തിനുകൂടി അവകാശപ്പെട്ട പൊതുസ്വത്താണെന്നും ക്ളാസിക്കല്‍ പദവി ലഭിക്കാനാവശ്യമായ രേഖകള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നു. ദ്രാവിഡ ഭാഷ പഠനകേന്ദ്രം ഡയറക്ടര്‍ നടുവട്ടം ഗോപലകൃഷ്ണന്‍ കണ്‍വീനറും ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അധ്യക്ഷനുമായ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയനൊപ്പം ഈ മാസം 15ന് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പിക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ സാംസ്കാരിക മന്ത്രി എം.എ ബേബി അറിയിച്ചു.
ഭാഷക്ക് 1500-2000 വര്‍ഷത്തെ പഴക്കം, ഇത്രതന്നെ പഴക്കമുള്ള സാഹിത്യം, തനത് സാഹിത്യ പ്രസ്ഥാനങ്ങള്‍, ക്ളാസിക്ക് സാഹിത്യത്തെ വേറിട്ട് അടയാളപ്പെടുത്താന്‍ കഴിയുംവിധം ഭാഷാ-സാഹിത്യ പ്രത്യേകതകളുള്ള കാലഘട്ടങ്ങള്‍ എന്നീ നാല് മാനദണ്ഡങ്ങളാണ് ക്ളാസിക്കല്‍ പദവിക്കായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. മലയാളത്തിന് ഈ യോഗ്യതകളുണ്ട് എന്ന് തെളിയിക്കുന…

അധികാരം മതം മാധ്യമം: വ്യാജ നിര്‍മിതിയുടെ ഗൂഡ വഴികള്‍

Image
മതരഹിതമായ മതേതര സങ്കല്‍പത്തെകുറിച്ച സ്വപ്ന പദ്ധതിയാണ് ഇന്ത്യന്‍ ജനാധിപത്യം. കേരളത്തില്‍ വിശേഷിച്ചും. മതം/മത താല്‍പര്യം ഒഴിച്ചുനിര്‍ത്തിയുള്ള ജനാധിപത്യ പ്രകൃയ ഇന്നുവരെ പ്രയോഗത്തില്‍ സാധ്യമായിട്ടില്ളെങ്കിലും മതരഹിത രാഷ്ട്രീയ സ്വപ്നം കേരളീയ പൊതുബോധത്തില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടില്ല. സമൂഹ നിര്‍മിതിയുടെ വിവിധ തലങ്ങളില്‍ മതവും അധികാരവും ഒന്നിച്ചുപ്രവര്‍ത്തിക്കുന്നുമുണ്ട്. പല താല്‍പര്യങ്ങളാണ് ഈ സഹവര്‍ത്തിത്വത്തെ നിര്‍ണയിക്കുന്നത്. മതം അധികാരത്തെ ഉപയോഗിക്കുംപോലെ തന്നെ തിരിച്ചും സംഭവിക്കുന്നു. മതവും അധികാരവും പോലെ തന്നെയാണ് അധികാരവും മാധ്യമങ്ങളും തമ്മില്‍.
കേരളത്തിലെ മാധ്യമങ്ങള്‍ പൊതുവെ ഇടത്-ദലിത്-മുസ്ലിം വിരുദ്ധ സമീപനത്തില്‍ കുപ്രസിദ്ധമാണ്. കേരളത്തിന്‍െറ വലതു-സവര്‍ണ പൊതു ബോധമാണ് ഇത്തരമൊരു മാധ്യമ സമീപനത്തിലേക്ക് നയിക്കുന്നത്. ഇടതുപക്ഷ വാര്‍ത്തകളായി മാധ്യമങ്ങളില്‍ നിറയുന്നത് സവര്‍ണ-വലതു താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ മാത്രമാണ്. ഇസ്ലാമിക മൂല്യങ്ങളെ നിഷേധാത്മക ചിഹ്നങ്ങളോട് ചേര്‍ത്തുവക്കുകയും പകരം മുസ്ലിം എന്ന വിവക്ഷയില്‍ വ്യാജ ഇസ്ലാമികതകളെ അവ മുന്നോട്ടുവക്കുകയും ചെയ്യുന്നു. ദലിത് …