Showing posts with label എന്റെ വാര്‍ത്തകള്‍. Show all posts
Showing posts with label എന്റെ വാര്‍ത്തകള്‍. Show all posts

Sunday, April 28, 2013

എസ്.എസ്.എല്‍.സി: ഐ.ടിയില്‍ തോല്‍വി ഗ്രാമങ്ങളില്‍



തിരുവനന്തപുരം: പത്താംതരം പഠനത്തില്‍ ഏതാനും വര്‍ഷം മുമ്പ് ഏര്‍പെടുത്തിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠനത്തില്‍ മലബാര്‍, മലയോര മേഖലകളും ഗ്രാമീണ മേഖലകളും പിന്നില്‍. എന്നാല്‍ നഗരങ്ങളിലും മധ്യവര്‍ഗ കേന്ദ്രിത പ്രദേശങ്ങളിലും വന്‍ വിജയമാണ് ഐ.ടിയിലുള്ളത്. വലിയ വിജയം രേഖപ്പെടുത്തിയ ഇത്തരം വിദ്യാഭ്യാസ ജില്ലകളില്‍ തന്നെ തോല്‍വിയുണ്ടായത് ഗ്രാമ പ്രദേശങ്ങളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ ഐ.ടി സൗകര്യങ്ങളും സംവിധാനങ്ങളും കുട്ടികള്‍ക്കുള്ള ഇവയുടെ ലഭ്യതയും നഗര-സമ്പന്ന മേഖലകളെ അപേക്ഷിച്ച് പിന്നാക്ക-ഗ്രാമീണ മേഖലകളില്‍ കുറവാണ് എന്നാണ് പത്താം തരം ഐ.ടി ഫലം വ്യക്തമാക്കുന്നത്.
സ്കൂളുകളില്‍ ഓണ്‍ലൈനായി നടന്ന ഐ.ടി പരീക്ഷയില്‍ സംസ്ഥാനത്തുടനീളം വലിയ വിജയമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂരിഭാഗം സ്കൂളുകളിലും വിജയം നൂറുശതമാനമാണ്. എന്നാല്‍ പരാജയം സംഭവിച്ച സ്കൂളുകളില്‍ മഹാ ഭൂരിഭാഗവും ഗ്രാമീണ-പിന്നാക്ക-മലയോര മേഖലകളിലാണ്. ഐ.ടിയില്‍ കൂടുതല്‍ എ പ്ളസ് നേടിയ വിദ്യാഭ്യാസ ജില്ലകളുടെ കണക്കെടുത്താലും നഗര കേന്ദ്രങ്ങള്‍ക്കാണ് മുന്‍ തൂക്കം. ഇക്കാര്യത്തില്‍ മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ ജില്ലകള്‍ ഏറെ പിന്നിലാണ്. മലയോര മേഖലകളിലും എ പ്ളസുകാര്‍ കുറവാണ്.
ഏറ്റവും കുടതല്‍ എ പ്ളസ് വിജയം ഒന്നാം ഭാഷയുടെ രണ്ടാം പേപ്പറിലാണ് -2.36 ലക്ഷം. ഇതിന് തൊട്ടുതാഴെയാണ് ഐ.ടിയിലെ എ പ്ളസ് -1,92,386 പേര്‍. എന്നാല്‍ സംസ്ഥാന തലത്തിലെ ഈ അനുപാതം മറികടന്ന് 9 വിദ്യാഭ്യാസ ജില്ലകളില്‍ ഐ.ടിയിലാണ് കുടുതല്‍ എ പ്ളസ് വിജയമുണ്ടായത്. എറണാംകുളം, മുവാറ്റുപുഴ, കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലകള്‍. തൃശൂര്‍, ഇരിങ്ങാലക്കുട, ചാവക്കാട്, ആലുവ, കോതമംഗലം, പാല, തിരുവല്ല വിദ്യാഭ്യാസ ജില്ലകളില്‍ ഏതാണ്ട് രണ്ടാം ഭാഷക്കൊപ്പം വിജയമത്തെിയിട്ടുണ്ട്. എറണാംകുളത്ത് രണ്ടാം ഭാഷയില്‍ എ പ്ളസുകാര്‍ 6,545 ആണെങ്കില്‍ ഐ.ടിയില്‍ 8,376 പേരാണ്. മാവേലിക്കരയില്‍ ഇത് യഥാക്രമം 4,653 പേരും 6,305 പേരുമാണ്.

                                                                                                                                                             
സംസ്ഥാനത്താകെയുള്ള 38 വിദ്യാഭ്യാസ ജില്ലകളില്‍ ബാക്കിയിടത്തെല്ലാം ഐ.ടിയിലെ എ പ്ളസ് നിരക്ക് രണ്ടാം ഭാഷയേക്കാള്‍ കുറവാണ്. ഇതില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, മലപ്പുറം, ഒറ്റപ്പാലം, പാലക്കാട്, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളില്‍ വന്‍ വ്യത്യാസമുണ്ട്. ഏതാണ്ട് പകുതിയോളം. വന്‍തോതില്‍ എ പ്ളസ് നേടിയ വിദ്യാഭ്യാസ ജില്ലകളില്‍ ഐ.ടിയില്‍ കുട്ടികള്‍ പരാജയപ്പെട്ടതും ഗ്രാമീണ-പിന്നാക്ക മേഖലകളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാ വിദ്യാഭ്യാസ ജില്ലകളിലും തോല്‍വി സംഭവിച്ചത് ഗ്രാമീണ മേഖലകളിലാണ്. പത്തനംതിട്ടയില്‍ ചിറ്റാര്‍ സ്കൂളിലാണ് ഏറ്റവും കുറഞ്ഞ വിജയം -97 ശതമാനം. വടശ്ശേരിക്കോണം, ഊട്ടുപാറ, മാങ്കോട്, കലഞ്ഞൂര്‍ സ്കൂളുകളിലും പരാജയമുണ്ട്. എന്നാല്‍ നഗര മേഖലകളില്‍ വിജയം 100 ശതമാനമാണ്. കോട്ടയത്ത് 99 ശതമാനമാണ് ഐ.ടി വിജയം. പരാജയം സംഭവിച്ചത് പായിപ്പാട്, പാമ്പാടി, തൃക്കോതമംഗലം സ്കൂളുകളില്‍. എറണാംകുളത്ത് കുമ്പളം, ചേരാനെല്ലൂര്‍, വെണ്ണല മേഖലകളില്‍ കുട്ടികള്‍ തോറ്റു. വയനാട്ടില്‍ വിജയം 99 ശതാമനമുണ്ട്. എന്നാല്‍ ഉള്‍പ്രദേശങ്ങളിലെ 15 ശതാമനം സ്കൂളുകളില്‍ ഐ.ടിയില്‍ കുട്ടികള്‍ തോറ്റു. തീരദേശ മേഖലകളിലെ സ്കൂളുകളിലും സമാനമായ രീതിയില്‍ പരാിയം സംഭവിച്ചിട്ടുണ്ട്.
ലക്ഷദ്വീപ് ഇക്കാര്യത്തില്‍ ഏറെ പിന്നാക്കമാണ്. 93 ശതമാനം മുതല്‍ 97 ശതാമനം വരെ മാത്രമാണ് ഇവിടെ വിജയം. ഐ.ടി മേഖലയില്‍ നഗര-സമ്പന്ന മേഖലകളില്‍ കിട്ടുന്ന സൗകര്യങ്ങള്‍ ഗ്രാമീണ-പിന്നാക്ക മേഖലയിലെ കുട്ടികള്‍ക്ക് ലഭ്യമാകുന്നില്ല എന്നാണ് ഈ ഫലം നല്‍കുന്ന സൂചന. ഐ.ടി മേഖലയുമായി ഇടപെടാനും കുടുതല്‍ പരിചയം സമ്പാദിക്കാനും ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് അവസരം കുറവാണെന്നും കര്‍ക്കശമായ നിയന്ത്രണങ്ങളില്ലാതെ നടന്ന ഐ.ടി പരീക്ഷയിലെ ഈ ഫലം വിരല്‍ചൂണ്ടുന്നു.

(25...04...13)

Monday, February 25, 2013

മലയാള സിനിമയുടെ ‘ജാതി’ വെളിപ്പെടുത്തി സെല്ലുലോയ്ഡ് വിവാദം



തിരുവനന്തപുരം: മലയാള സിനിമയിലെ ജാതീയത വെളിപ്പെടുത്തി ‘സെല്ലലോയ്ഡ്’ വിവാദം. കേരളത്തിന്‍െറ സാംസ്കാരിക രംഗത്ത് ആധിപത്യം ചെലുത്തുന്ന ജാതി വിവേചനവും മേധാവിത്തവും ജനാധിപത്യ സംവിധാനത്തിലും വര്‍ഷങ്ങളായി തുടരുന്നുണ്ടെന്ന് വിവാദം വ്യക്തമാക്കുന്നു. ജെ.സി ഡനിയേലിന്‍െറ ‘വിഗതകുമാരന്‍’ മുതല്‍ ഏറ്റവും പുതിയ സിനിമയായ പാപ്പിലിയോ ബുദ്ധ വരെ ഈ വിവേചനത്തിന് ഇരകളായി. അവര്‍ണരുടെയും പിന്നാക്കക്കാരുടെയും വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ക്ക് ഇപ്പോഴും അയിത്തം കല്‍പിക്കപ്പെടുന്നത് യാദൃശ്ചികതയല്ളെന്നും കേരളം ‘ഒൗദ്യോഗിക’മായി പിന്തുടരുന്ന സാംസ്കാരിക നയങ്ങളുടെ തുടര്‍ച്ചയാണെന്നും പുതിയ വെളിപ്പെടുത്തലുകള്‍ അടിവരയിടുന്നു.
 ആദ്യ മലയാള സിനിമയായ ‘വിഗതകുമാരന്‍’ സംവിധാനം ചെയ്ത ജെ.സി ഡാനിയേലിന്‍്റെ ജീവിതം ആസ്പദമാക്കി കമല്‍ നിര്‍മിച്ച ‘സെല്ലുലോയ്ഡി’ല്‍ മലയാള സിനിമയുടെ പിതാവ് നേരിട്ട കടുത്ത വിവേചനങ്ങള്‍ വ്യക്തമാക്കുന്നു. സാംസ്കാരിക മന്ത്രിയായിരുന്ന കെ. കരുണാകരനും വകുപ്പ് സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനും സിനിമാ ചരിത്രത്തില്‍ നിന്ന് ഡാനിയേലിനെ വെട്ടിമാറ്റാന്‍ നടത്തിയ നീക്കങ്ങള്‍ ചിത്രം ചൂണ്ടിക്കാട്ടുന്നു. ഈ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ സിനിമാ ചരിത്രകാരന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ഡാനിയേലിന്‍െറ ജീവിത കഥയില്‍ നിന്നാണ് ഈ വിവരം കമല്‍ സിനിമയിലേക്ക് പകര്‍ത്തിയത്. ഇതിനെതിരെ കെ. മുരളീധരന്‍ എം.എല്‍.എ രംഗത്തത്തെി. സിനിമയില്‍ പറഞ്ഞതെല്ലാം സത്യസന്ധമെന്ന മറുപടിയുമായി കമലും രംഗത്തു വന്നതോടെയാണ് വിവാദം ചൂടുപിടിച്ചത്.
1970-ല്‍ മലയാള സിനിമ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ച കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയാണ് അതില്‍ അംഗമായിരുന്ന ഗോപാലകൃഷ്ണന്‍ ‘ഡാനിയേലിന്‍െറ ജീവിത കഥയില്‍’ രേഖപ്പെടുത്തിയത്. 1938ല്‍ നിര്‍മിച്ച ’ബാലന്‍’ മുതലാണ് മലയാള സിനിമാ ചരിത്രം തുടങ്ങുന്നതെന്ന് ആദ്യ യോഗത്തില്‍ മലായറ്റൂര്‍ പ്രഖ്യാപിച്ചുവെന്ന് പുസ്തകത്തില്‍ പറയുന്നു. ഇതിനെ എതിര്‍ത്ത ഗോപാലകൃഷ്ണന്‍ 1930ല്‍ നിര്‍മിച്ച വിഗതകുമാരനാണ് ആദ്യ ചിത്രമെന്നും ഫാല്‍ക്കെയുടെ നിശബ്ദ ചിത്രമാണ് ഇന്ത്യയില്‍ ആദ്യ സിനിമയായി കണക്കാക്കുന്നതെന്നും മറുപടി പറഞ്ഞു. ഇത് കേട്ട മലയാറ്റൂര്‍ കോപാകുലനായതോടെ രംഗം വഷളായി. മറ്റുള്ളവര്‍ ഇടപെട്ടാണ് ശാന്തമാക്കിയത്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ സിനിമയായി ബാലനെ തന്നെ മലയാറ്റൂര്‍ രേഖപ്പെടുത്തിയാതയും പുസ്തകം പറയുന്നു. ‘നാടാരായ’ ഡാനിയേലിന് മേലെ ‘ബാലന്‍’ എടുത്ത സ്വന്തം ജാതിയില്‍ പെട്ടവരെ പ്രതിഷ്ടിക്കുകയായിരുന്നു മലയാറ്റൂര്‍ എന്നറിയപ്പെട്ട രാമകൃഷ്ണ ഐയ്യരുടെ ലക്ഷ്യമെന്നാണ് സിനിമയും പറയുന്നത്.
പിന്നീട് സാംസ്കാരിക മന്ത്രി കെ. കരുണാകരനും ഇതേ വാദങ്ങള്‍ ആവര്‍ത്തിച്ചതായി പത്രപ്രവര്‍ത്തകന്‍ കൂടിയായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതുന്നു. തമിഴ്നാട്ടുകാരനാണ്, ജീവിച്ചിരുന്നതിന് തെളിവില്ല, ഇങ്ങനെയാരു സിനിമയെ കുറിച്ച് താന്‍ കേട്ടിട്ടില്ല തുടങ്ങിയ വാദങ്ങളും കരുണാകരന്‍ ഉന്നയിച്ചതായി പുസ്തകത്തിലുണ്ട്. ചേലങ്ങാട്ട് ഗോപാലകൃഷ്ണനായി സിനമയില്‍ എത്തുന്നത് ശ്രീനിവാസനാണ്.
അന്നുതുടങ്ങിയ സിനിമയുടെ ജാതി ചരിത്രം ഇപ്പോഴും തുടരുന്നുണ്ട്. മലയാളത്തിലെ പാഠപുസ്തകങ്ങളും രേഖകളുമെല്ലാം ഇപ്പോഴും ശബ്ദ-നിശബ്ദ ചിത്രങ്ങളെന്ന വേര്‍തിരിവോടെയാണ് ആദ്യ സിനിമാ ചരിത്രത്തെ പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ സിനിമയില്‍ പോലും ഈ വേര്‍തിരിവില്ല. മലയാള സിനിമയിലാകട്ടെ സവര്‍ണ ജാതീയ സ്വാധീനം ഇന്നും ഏറെ സജീവമാണ്. ദലിത് ജീവിതത്തെ ആസ്പദമാക്കി മലയാളത്തില്‍ ആദ്യമായി നിര്‍മിച്ച പാപ്പിലിയോ ബുദ്ധക്ക് കഴിഞ്ഞ കേരള ചലച്ചിത്ര മേളയില്‍ അവസരം നിഷേധിക്കപ്പെട്ടതങ്ങനെയാണ്. എം.ജി സര്‍വകലാശാലയില്‍ അത് പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത് ഇടത് വിദ്യാര്‍ഥി സംഘടനയാണ്. തിരുവനന്തപുരത്ത് പോലിസ് ഇടപെട്ടും തടഞ്ഞു. ചരിത്ര രേഖകള്‍ പകര്‍ത്തിയ സംഭാഷണങ്ങള്‍ സെന്‍സര്‍ ചെയ്യാനും നിര്‍ബന്ധിതമായി. ചരിത്രത്തിനൊപ്പം മലയാള സിനിമകളുടെ ഉള്ളടക്കവും പൊതുവെ പിന്തുടരുന്നത് സവര്‍ണ പൊതുധാരണകള്‍ തന്നെയാണെന്ന നിരീക്ഷണത്തിന് ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അത്തരം പ്രവണതകള്‍ക്കെതിരായ പ്രതിരോധം കൂടിയാണ് സെല്ലുലോയ്ഡിന്‍െറ ഉള്ളടക്കം. അതിനാല്‍ ഈ വിവാദം മലയാള സിനിമയുടെ ജാതീയ സ്വഭാവത്തെ കൂടുതല്‍ തുറന്നുകാണിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

(madhyamam)

Sunday, January 27, 2013

മധുവിന് ഒറ്റക്ക്, കാലം കരുതിവച്ച പ്രായശ്ചിത്തം



തിരുവനന്തപുരം: നടന്‍ മധുവിനിത് സവിശേഷമായ വര്‍ഷമാണ്. അഭിനയ ജീവിതത്തിന്‍െറ അരനൂറ്റാണ്ട് പിന്നിടുന്ന വര്‍ഷം. ജീവിതത്തിന്‍െറ എണ്‍പതാണ്ട് തികക്കും കാലം. മലയാള സിനമിയുടെ നിര്‍ണായക വഴിത്തിരിവുകളിലെല്ലാം നിറ സാന്നിധ്യമായി ‘മൂടുപടം’ നീക്കി വെള്ളിത്തിരയിലേക്കിറങ്ങിയ ഈ കലാകാരനെത്തേതടി ഇപ്പോള്‍ രാജ്യത്തിന്‍െറ പരമോന്നത ബഹുമതിയും. പുതുതലമുറ താരങ്ങളില്‍ പലരും എത്രയോ നേരത്തേ കൈപിടിയിലാക്കിയ പുരസ്കാരത്തിനായി ഒരു പരിഭവവുമില്ലാതെ അദ്ദേഹം കാത്തിരുന്നു. മലയാള സിനിമയിലെ ഈ മാന്യതയെയാണ് കേരളം ‘മധു’ എന്ന് വിളിക്കുന്നത്.
1933ല്‍ തിരുവനന്തപുരം ഗൗരീശപട്ടത്ത് ജനിച്ച മാധവന്‍ നായര്‍ 30ാം വയസിലാണ് മലയാള സിനിമയിലേക്ക് ചുവടുവക്കുന്നത്. തിക്കുറിശ്ശിയുടെ കൈയിലത്തെിയപ്പോള്‍ മാധവന്‍ നായര്‍ മധുവായി. ആ പേര് പിന്നെ മലയാള സിനിമയുടെ മാധുര്യമായി. നടനായി, സംവിധായകനായി, നിര്‍മാതാവായി ആ മധുരം നാടാകെ പടര്‍ന്നു. നാഗര്‍കോവലിലെ ഹിന്ദി കോളജില്‍ അധ്യാപകനായിരിക്കേയാണ് അഭിനയ ഭ്രമം മൂത്ത് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലത്തെിയത്. അവിടെവച്ച് രാമു കാര്യാട്ടിനെ കണ്ടുമുട്ടിയത് ‘മൂടുപടം’ എന്ന ആദ്യ സിനിമയിലേക്കുള്ള വാതില്‍ തുറന്നു. എന്നാല്‍ ഇതിന് മുമ്പേ  ‘നിണമണിഞ്ഞ കാല്‍പാടുകള്‍’ പുറത്തുവന്നതോടെ അതായി ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് ഇതുവരെ വിശ്രമമിച്ചിട്ടില്ലാത്ത സിനിമാ ജീവിതം തന്നെ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘സ്പിരിറ്റില്‍’ വരെ മധുവിനെ മലയാളികള്‍ കണ്ടു. എഴുപതുകളിലെ മലയാളത്തിന്‍െറ പുതുതരംഗത്തിന് തുടക്കമിട്ട അടൂരിന്‍െറ ‘സ്വയംവര’ത്തില്‍ വേഷമിട്ടയാള്‍, 2012ലെ ന്യൂ ജനറേഷന്‍ സിനിമക്കൊപ്പവും അതേ വൈഭവത്തോടെ നടക്കുന്നു.
മലയാള സിനിമയുടെ ഒട്ടേറെ നിര്‍ണായക സിനിമകളില്‍ മധുവിന്‍െറ സാന്നിധ്യമുണ്ട്. ആദ്യ ഹൊറര്‍ ചിത്രമായ ഭാര്‍ഗവീ നിലയം, ആദ്യ അന്താരാഷ്ട്ര മേളയിലത്തെിയ ചെമ്മീന്‍, ആദ്യ സയന്‍സ് ഫിക്ഷനായി പരിഗണിക്കപ്പെടുന്ന കറുത്ത രാത്രികള്‍, ഇന്ത്യയിലെ ആദ്യ 70 എം.എം ചിത്രമായ പടയോട്ടം, സ്വയം വരം എന്നിവയിലെല്ലാം മധു മുഖ്യ വേഷങ്ങളിലുണ്ടായിരുന്നു. 1921, നാടുവാഴികള്‍, തച്ചോളി ഒതേനന്‍, ഓളവും തീരവും, അക്കല്‍ദാമ, മനുഷ്യന്‍, കള്ളിച്ചെല്ലമ്മ, കോളിളക്കം തുടങ്ങി മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നിരിവധി ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങളില്‍ മധുവായിരുന്നു. ഇവക്കെല്ലാം തിലകക്കുറിയായി പരീക്കുട്ടി കാലങ്ങളെ അതിജീവിച്ചു.
1970ല്‍ ആണ് മധു സംവിധാക കുപ്പായമണിന്നത്. ചിത്രം പ്രിയ. രണ്ടാം ചിത്രം സിന്ദു¥്രച്ചപ്പിന് സംസ്ഥാന അവാര്‍ഡ്. സാഥി, നീലക്കണ്ണുകള്‍, തീക്കനല്‍, ആരാധന, ഉദയം പടിഞ്ഞാറ്, ഒരു യുഗ സന്ധ്യ തുടങ്ങി 14 ചിത്രങ്ങള്‍ക്ക് പിന്നീട് സംവിധായകനായി. പത്തോളം ചിത്രങ്ങളുടെ നിര്‍മാതാവും. 1995ലെ ‘മിനി’ ദേശീയ പുരസ്കാരവും നേടി.
ജെ.സി ഡാനിയേല്‍ പുരസ്കാരവും സംസ്ഥാന-ദേശീയ പുരസ്കാരങ്ങളും മറ്റ് നിരവധി അംഗീകാരങ്ങളും തേടിയത്തെിയ മധുവിന് പത്മ പുരസ്കാരം വരാന്‍ വൈകിയെന്നതില്‍ ആര്‍ക്കുമില്ല സംശയം. അഭിനയത്തിന്‍െറ ആദ്യ ഷോട്ടില്‍ തന്നെ നടന വൈഭവത്തിന് സ്വയം അടിവരയിട്ട കലാ ജീവിതമായിരുന്നു അത്. അതിനാല്‍ തന്നെ അരനൂറ്റാണ്ട് വൈകിയാണ് ഈ അംഗീകാരമത്തെിയതെന്നാണ് മലയാളത്തിന്‍െറ സിനിമാസ്വാദകരുടെ വിശ്വാസം. കേരളത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് ഇത്തവണ പത്മ പുരസ്കാരം കിട്ടിയത്. എല്ലാവര്‍ഷവും പല മേഖലകളിലായി ഒന്നിലധികം പേര്‍ക്ക് പത്മ പുരസ്കാരങ്ങള്‍ കിട്ടുക പതിവാണ്.  ഇക്കൊല്ലം പക്ഷെ അതുതെറ്റി. മധുവിനൊപ്പം നില്‍ക്കാന്‍ മധു മാത്രം. മലയാള സിനിമയുടെ ജീവിച്ചിരിക്കുന്ന മുത്തച്ഛന് ഈ പുരസ്കാരം ഏറെ വൈകിയതിന് കാലം കരുതിവച്ച പ്രായശ്ചിത്തമാകാം ഈ ‘ഒറ്റയാള്‍’ അംഗീകാരം.

(27..01..12)

കേരളത്തിലെ അതിദരിദ്രര്‍ ഇപ്പോഴും വിദ്യാലയത്തിന് പുറത്ത്



തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കിയെന്ന അവകാശവാദത്തില്‍ മേനി നടിക്കുന്ന കേരളത്തില്‍ അതീവ ദരിദ്രര്‍ ഇപ്പോഴും വിദ്യാലയങ്ങള്‍ക്ക് പുറത്ത് തന്നെ. ഏറ്റവും ദരിദ്രരായ പട്ടിക ജാതി, പട്ടിക വര്‍ഗ, മല്‍സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളില്‍ പകുതിയിലേറെ പേര്‍ക്ക് നിയമം വ്യവസ്ഥ ചെയ്യുന്ന വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. സമീപസ്ഥമായ വിദ്യാലയം, താങ്ങാവുന്ന ഫീസ്, ഇഷ്ടപ്പെട്ട സ്കൂള്‍ തെരഞ്ഞെടുക്കാനുള്ള അവസരം തുടങ്ങിയവയെല്ലാം ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നിട്ടും ഇവര്‍ നേരിടുന്ന വിദ്യാഭ്യാസ അപര്യാപ്തത പരിഹരിക്കാന്‍ നടപടികളെടുത്തിട്ടില്ല. കേരളത്തില്‍ ആര്‍ക്കും സ്കൂള്‍ സൗകര്യം നിഷേധിക്കപ്പെടുന്നില്ളെന്നും അതിനാല്‍ പുതിയ സ്കൂളുകള്‍ സ്ഥാപിക്കേണ്ടതില്ളെന്നുമായിരുന്നു നിയമം നിലവില്‍ വരുമ്പോള്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഭരണം മാറിയിട്ടും അക്കാര്യത്തില്‍ മാറ്റം വന്നിട്ടില്ല.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എല്ലാ കുട്ടികളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു എല്‍.പി സ്കൂളും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു യു.പി സ്കൂളും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈസ്കൂളും വേണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ കേരളത്തിലെ എസ്.സി, എസ്.ടി, മല്‍സ്യത്തൊഴിലാളി മേഖലകളില്‍ ഇപ്പോഴും ഈയവസ്ഥയില്ല. ഉള്ള സ്കൂളുകളില്‍ തന്നെ വിദ്യാര്‍ഥികള്‍ എത്തിച്ചേരുന്നില്ല. വരുന്നവരില്‍ തന്നെ 15 ശതാമനം കൊഴിഞ്ഞുപോകുന്നുവെന്നും ഈ രംഗത്ത് ഗവേഷണങ്ങള്‍ നടത്തുന്ന റൈറ്റ്സ് എന്ന സംഘടനയുടെ പഠനം വ്യക്തമാക്കുന്നു. ഈ മൂന്ന് വിഭാഗങ്ങള്‍ കേന്ദ്രീകരിച്ച സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമായി തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിലാണ് പഠനം നടത്തിയത്. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ എസ്.സി-എസ്.ടി കമീഷന്‍ നടപടിക്ക് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കമീഷന് സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി ഉറപ്പ് നല്‍കുകയും ചെയ്തു. എന്നിട്ടും ഇതുവരെ ആ വഴിക്ക് ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല.
എസ്.സി വിഭാഗത്തില്‍ ഒരു കിലോമീറ്റര്‍ ദൂര പരിധിയില്‍ ഏതെങ്കിലും തരം സ്കൂള്‍ ലഭ്യമല്ലാത്തവര്‍ -53.93 ശതമാനമാണ്. നിയമപ്രകാരം ഈ ദൂരത്തില്‍ എല്‍.പി സ്കൂള്‍ തന്നെ വേണം. 16.88 ശതമാനത്തിന് ഒരു സ്കൂള്‍ കാണാന്‍ നാല് കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യണം. 10.02 ശതമാനത്തിന് 2-4 കിലോമീറ്ററും. പട്ടിക വര്‍ഗത്തിന് ഇത് കൂടുതല്‍ രൂക്ഷമാണ്: 65.53 ശതമാനത്തിന് ഒരു കിലോമീറ്ററിനകത്ത് സ്കൂള്‍ ലഭ്യമല്ല. 29.55 ശതമാനത്തിന് സ്കൂളിലത്തൊന്‍ നാല് കിലോമീറ്ററിലധികം ദൂരമുണ്ട്. മല്‍സ്യത്തൊഴിലാളി മേഖലയാണ് തമ്മില്‍ ഭേദം: ഒരു കിലോമീറ്ററില്‍ സ്കൂളില്ലാത്തത് 30.88 ശതമാനത്തിന്. നാല് കിലോമീറ്റില്‍ കൂടുതല്‍ വേണ്ടത് 2.23 ശതമാനത്തിന് മാത്രം.
ഏറ്റവും നല്ല സ്കൂളുകള്‍ എന്ന് രക്ഷിതാക്കള്‍ കരുതന്നിടത്തല്ല അവരില്‍ ഭൂരിഭാഗത്തിന്‍െറയും കുട്ടികള്‍ പഠിക്കുന്നത്. ഉച്ചഭക്ഷണം ഇല്ലാത്തത്, ദൂരക്കൂടുതല്‍, വലിയ ഫീസ് തുടങ്ങിയവയാണ് ഇതിന്‍െറ കാരണം. താഴ്ന്ന ജാതി ആയതിനാല്‍ മെച്ചപ്പെട്ട സ്കൂളുകളില്‍ പേകാന്‍ മടിക്കുന്നവര്‍ ഏതാണ്ട് 30 ശതമാനമുണ്ട് എന്ന കണ്ടത്തെല്‍ കേരളത്തിന് നാണക്കേടാണ്. എസ്.സിയില്‍ 38.85 ശതമാനവും എസ്.ടിയില്‍ 60.50 ശതമാനവും മല്‍സ്യമേഖലയില്‍ 31.47 ശതമാനവും സമീപ സ്കൂളുകളിലെ ഉയര്‍ന്ന നിലവാരം കാരണം അവിടെ പഠനം ഒഴിവാക്കുന്നവരാണ്. നല്ല യൂണിഫോം, വലിയ കെട്ടിടങ്ങള്‍, സ്കൂള്‍ ബസ്, സമൂഹത്തിലെ ഉന്നതരുടെ മക്കള്‍ക്കൊപ്പം പഠിക്കാനുള്ള വിമുഖത എന്നീ കാരണങ്ങളും കുട്ടികളെ സ്കൂളുകളില്‍ നിന്ന് തടയുന്നു.
ഇതിനെല്ലാം പുറമെയാണ് സ്കൂളില്‍ ഒട്ടും പോകാത്തവര്‍. എസ്.സിയില്‍ 6.85 ശതമാനവും എസ്.ടിയില്‍ 3.93 ശതമാനവും മല്‍സ്യ
മേഖലയില്‍ 5.21 ശതമാനവും ഇക്കൂട്ടത്തിലാണ്. പഠന കാലത്ത് കൊഴിഞ്ഞുപോകുന്നതാകട്ടെ യഥാക്രമം 14.48 ശതമാനം, 18.06 ശതമാനം, 15.08 ശതമാനം. ഇതേ മേഖലയില്‍ ഉയര്‍ന്ന സമുദായങ്ങളിലെ കൊഴിഞ്ഞുപോക്ക് നിരക്കിന്‍െറ ഇരട്ടിയിലേറെയാണിത്. ലാഭകരമല്ളെന്ന പേരില്‍ അടച്ചുപൂട്ടല്‍ നേരിടുന്ന സ്കൂളുകളില്‍ ഈവിഭാഗങ്ങളുടെ പ്രാതിനിധ്യം വളരെ കുടുതലാണ് എന്നതും ആശങ്കാജനകമാണ്. എസ്.സി വിഭാഗത്തിലെ 16.08 ശതമാനവും ഇത്തരം സ്കൂളിലാണുള്ളത്. എസ്.ടിയില്‍ 11 ശതമാനവും. മല്‍സ്യ മേഖലയില്‍ ഇത്തരമൊരു കണക്ക് സര്‍ക്കാറിനില്ല. എന്നാല്‍ ഈ മേഖലകളിലെ 34 ശതമാനം സ്കൂളുകള്‍ ലാഭകരമല്ലാത്തവയുടെ പട്ടികയില്‍ പെട്ടതാണ്.

മലയാളത്തിന് 2300 വര്‍ഷം പഴക്കം



തിരുനന്തപുരം: മലയാളത്തിന് 2300 വര്‍ഷത്തെ പഴക്കം വ്യക്തമാക്കുന്ന രേഖകളുണ്ടെന്ന് ഭാഷാ വിദഗ്ദരുടെ പഠന റിപ്പോര്‍ട്ട്. സംഘകാല കൃതികളടക്കം എട്ടാം നൂറ്റാണ്ട് വരെയുള്ള മതിഴ് സാഹിത്യം മലയാളത്തിനുകൂടി അവകാശപ്പെട്ട പൊതുസ്വത്താണെന്നും ക്ളാസിക്കല്‍ പദവി ലഭിക്കാനാവശ്യമായ രേഖകള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നു. ദ്രാവിഡ ഭാഷ പഠനകേന്ദ്രം ഡയറക്ടര്‍ നടുവട്ടം ഗോപലകൃഷ്ണന്‍ കണ്‍വീനറും ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അധ്യക്ഷനുമായ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയനൊപ്പം ഈ മാസം 15ന് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പിക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ സാംസ്കാരിക മന്ത്രി എം.എ ബേബി അറിയിച്ചു.
ഭാഷക്ക് 1500-2000 വര്‍ഷത്തെ പഴക്കം, ഇത്രതന്നെ പഴക്കമുള്ള സാഹിത്യം, തനത് സാഹിത്യ പ്രസ്ഥാനങ്ങള്‍, ക്ളാസിക്ക് സാഹിത്യത്തെ വേറിട്ട് അടയാളപ്പെടുത്താന്‍ കഴിയുംവിധം ഭാഷാ-സാഹിത്യ പ്രത്യേകതകളുള്ള കാലഘട്ടങ്ങള്‍ എന്നീ നാല് മാനദണ്ഡങ്ങളാണ് ക്ളാസിക്കല്‍ പദവിക്കായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. മലയാളത്തിന് ഈ യോഗ്യതകളുണ്ട് എന്ന് തെളിയിക്കുന്നതാണ് നാല് വാല്യങ്ങളിലായി തയാറാക്കിയ റിപ്പോര്‍ട്ട്. ഇതില്‍ മൂന്ന് വാല്യങ്ങള്‍ രേഖകളുടെ സമാഹാരമാണ്. ബി.സി 300ലെ അശോകന്‍െറ രണ്ടാം ശാസനത്തില്‍ "കേരളം' എന്ന് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. തമിഴ്നാട്ടിലെ തേനിയില്‍ നിന്ന് കിട്ടിയ ബി.സി 200ലെ വീരക്കല്‍ ശാസനം, എടക്കല്‍ ഗുഹയില്‍ നിന്ന് കിട്ടിയ 2-5 നൂറ്റാണ്ടിലെ ഏഴ് ലിഖിതങ്ങളില്‍ നാലെണ്ണം, പട്ടണം ഉദ്ഖനനത്തില്‍ കണ്ടത്തെിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങള്‍, നിലമ്പൂരില്‍ കണ്ടത്തെിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയില്‍ മലയാളം വാക്കുകളുണ്ട്. തമിഴ് ബ്രഹ്മി ലിപിയിലാണ് ഇവ എഴുതപ്പെട്ടിരിക്കുന്നത് എങ്കിലും ഈ വാക്കുകള്‍ നിലവില്‍ മലയാളത്തില്‍ ഉപയോഗിക്കുന്നതും എന്നാല്‍ തമിഴില്‍ പ്രയോഗത്തിലില്ലാത്തതുമാണ്. തമിഴ് ശൈലിയായ "എൈ'കാരത്തിന് പകരം മലയാളം ശൈലിയായ "അ'കാരമാണ് വാക്കുകളിലുള്ളത്.
സംഘകാല കൃതികളില്‍ സുപ്രധാനമായ പതിറ്റിപ്പത്ത്, ഐങ്കറുനൂറ്, ചിലപ്പതികാരം എന്നിവ കേരളത്തിലുണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 50ഓളം സംഘകാല എഴുത്തുകാര്‍ കേരളീയരായിരുന്നു. അവരുടെ കൃതികളിലെ മലനാട് വഴക്കങ്ങള്‍ കാരണം പല രചനകളും വ്യാഖ്യാനിക്കാന്‍ തമിഴ് പണ്ഡിതര്‍ക്ക് കഴിഞ്ഞിട്ടില്ല. സംഘകാല കൃതികളില്‍ നിന്ന് 150ല്‍ അധികം മലയാള വാക്കുകള്‍ കണ്ടത്തെിയിട്ടുണ്ട്. ഇവ ഇപ്പോഴും മലയാളത്തില്‍ പ്രയോഗത്തിലുണ്ട്. ഈ കൃതികള്‍ മലയാളത്തിന്‍െറയും തമിഴിന്‍െറയും പൊതുസ്വത്താണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൂത്ത്, കൂടിയാട്ടം എന്നിവക്കായി ഒമ്പതാം നൂറ്റാണ്ടില്‍തന്നെ ആട്ടക്കഥകളും ക്രമദീപികയും രചിച്ചിട്ടുണ്ട്. അര്‍ഥശാസ്ത്രം, ഭഗവദ്ഗീത എന്നിവക്ക് ഇന്ത്യയില്‍ ആദ്യം വിവര്‍ത്തനമുണ്ടായത് മലയാളത്തിലാണ്. ഭാഷയില്‍ തമിഴിനുള്ളത്ര തന്നെ പഴക്കം മലയാളത്തിനുമുണ്ട്. മലയാളത്തിന്‍െറ പരിണാമ ഘട്ടത്തെ പൂര്‍വ തമിഴ് കാലം (എ.ഡി 800 വരെ), പ്രാചീന മലയാള കാലം (എ.ഡി 800-1300), മധ്യ മലയാളകാലം (1300-1600), ആധുനിക കാലം (1600 മുതല്‍) എന്നിങ്ങനെ തരം തിരിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തേ ഒ.എന്‍.വിയുടെ നേതൃത്വത്തില്‍ ഇതിനായി സമിതിയുണ്ടാക്കിയിരുന്നെങ്കിലും അവരുടെ റിപ്പോര്‍ട്ട് ഫലപ്രദമാകാത്തതിനത്തെുടര്‍ന്നാണ് ഭാഷാ ശാസ്ത്രഞ്ജരെ തന്നെ ഇതിനായി നിയോഗിച്ചത്.

(madhyamam)

Saturday, November 17, 2012

കേരളത്തിലെ അതിദരിദ്രര്‍ ഇപ്പോഴും വിദ്യാലയത്തിന് പുറത്ത്


തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കിയെന്ന അവകാശവാദത്തില്‍ മേനിനടിക്കുന്ന കേരളത്തില്‍ അതീവ ദരിദ്രര്‍ ഇപ്പോഴും വിദ്യാലയങ്ങള്‍ക്ക് പുറത്തുതന്നെ. പട്ടിക വിഭാഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളില്‍ പകുതിയിലേറെ പേര്‍ക്ക് നിയമം വ്യവസ്ഥ ചെയ്യുന്ന വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. സമീപസ്ഥമായ വിദ്യാലയം, താങ്ങാവുന്ന ഫീസ്, ഇഷ്ടപ്പെട്ട സ്കൂള്‍ തെരഞ്ഞെടുക്കാനുള്ള അവസരം തുടങ്ങിയവയെല്ലാം ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നിട്ടും ഇവര്‍ നേരിടുന്ന വിദ്യാഭ്യാസ അപര്യാപ്തത പരിഹരിക്കാന്‍ നടപടികളെടുത്തിട്ടില്ല. കേരളത്തില്‍ ആര്‍ക്കും സ്കൂള്‍ സൗകര്യം നിഷേധിക്കപ്പെടുന്നില്ലെന്നും അതിനാല്‍ പുതിയ സ്കൂളുകള്‍ സ്ഥാപിക്കേണ്ടതില്ലെന്നുമായിരുന്നു നിയമം നിലവില്‍ വരുമ്പോള്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഭരണം മാറിയിട്ടും അക്കാര്യത്തില്‍ മാറ്റം വന്നിട്ടില്ല.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എല്ലാ കുട്ടികളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു എല്‍.പി സ്കൂളും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു യു.പി സ്കൂളും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈസ്കൂളും വേണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ കേരളത്തിലെ എസ്.സി, എസ്.ടി, മത്സ്യത്തൊഴിലാളി മേഖലകളില്‍ ഇപ്പോഴും ഈയവസ്ഥയില്ല. ഉള്ള സ്കൂളുകളില്‍തന്നെ വിദ്യാര്‍ഥികള്‍ എത്തിച്ചേരുന്നില്ല. വരുന്നവരില്‍തന്നെ 15 ശതമാനം കൊഴിഞ്ഞുപോകുന്നുവെന്നും ഈ രംഗത്ത് ഗവേഷണങ്ങള്‍ നടത്തുന്ന റൈറ്റ്സ് എന്ന സംഘടനയുടെ പഠനം വ്യക്തമാക്കുന്നു. ഈ മൂന്ന് വിഭാഗങ്ങള്‍ കേന്ദ്രീകരിച്ച എല്ലാ ജില്ലകളില്‍നിന്നുമായി തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിലാണ് പഠനം നടത്തിയത്. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ എസ്.സി-എസ്.ടി കമീഷന്‍ നടപടിക്ക് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി ഉറപ്പ് നല്‍കുകയും ചെയ്തു. എന്നിട്ടും ഇതുവരെ ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല.
എസ്.സി വിഭാഗത്തില്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ ഏതെങ്കിലും തരം സ്കൂള്‍ ലഭ്യമല്ലാത്തവര്‍ 53.93 ശതമാനമാണ്. നിയമപ്രകാരം ഈ ദൂരത്തില്‍ എല്‍.പി സ്കൂള്‍തന്നെ വേണം. 16.88 ശതമാനത്തിന് ഒരു സ്കൂള്‍ കാണാന്‍ നാല് കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യണം. 10.02 ശതമാനത്തിന് 2-4 കിലോമീറ്ററും. പട്ടികവര്‍ഗത്തിന് ഇത് കൂടുതല്‍ രൂക്ഷമാണ് -65.53 ശതമാനത്തിന് ഒരു കിലോമീറ്ററിനകത്ത് സ്കൂള്‍ ലഭ്യമല്ല. 29.55 ശതമാനത്തിന് സ്കൂളിലെത്താന്‍ നാല് കിലോമീറ്ററിലധികം ദൂരമുണ്ട്. മത്സ്യത്തൊഴിലാളി മേഖലയാണ് തമ്മില്‍ ഭേദം -ഒരു കിലോമീറ്ററില്‍ സ്കൂളില്ലാത്തത് 30.88 ശതമാനത്തിന്. നാല് കിലോമീറ്റില്‍ കൂടുതല്‍ വേണ്ടത് 2.23 ശതമാനത്തിന്
മാത്രം.
ഏറ്റവും നല്ല സ്കൂളുകളെന്ന് രക്ഷാകര്‍ത്താക്കള്‍ കരുതുന്നിടത്തല്ല അവരില്‍ ഭൂരിഭാഗത്തിന്‍െറയും കുട്ടികള്‍ പഠിക്കുന്നത്. ഉച്ചഭക്ഷണം ഇല്ലാത്തത്, ദൂരക്കൂടുതല്‍, വലിയ ഫീസ് തുടങ്ങിയവയാണ് കാരണം. താഴ്ന്ന ജാതി ആയതിനാല്‍ മെച്ചപ്പെട്ട സ്കൂളുകളില്‍ പോകാന്‍ മടിക്കുന്നവര്‍ ഏതാണ്ട് 30 ശതമാനമുണ്ട് എന്ന കണ്ടെത്തല്‍ കേരളത്തിന് നാണക്കേടാണ്. എസ്.സിയില്‍ 38.85 ശതമാനവും എസ്.ടിയില്‍ 60.50 ശതമാനവും മത്സ്യമേഖലയില്‍ 31.47 ശതമാനവും സമീപ സ്കൂളുകളിലെ ഉയര്‍ന്ന നിലവാരം കാരണം അവിടെ പഠനം ഒഴിവാക്കുന്നവരാണ്. നല്ല യൂനിഫോം, വലിയ കെട്ടിടങ്ങള്‍, സ്കൂള്‍ ബസ്, സമൂഹത്തിലെ ഉന്നതരുടെ മക്കള്‍ക്കൊപ്പം പഠിക്കാനുള്ള വിമുഖത എന്നീ കാരണങ്ങളും കുട്ടികളെ സ്കൂളുകളില്‍നിന്ന് തടയുന്നു. ഇതിനെല്ലാം പുറമെയാണ് സ്കൂളില്‍ ഒട്ടും പോകാത്തവര്‍. എസ്.സിയില്‍ 6.85 ശതമാനവും എസ്.ടിയില്‍ 3.93 ശതമാനവും മത്സ്യമേഖലയില്‍ 5.21 ശതമാനവും ഇക്കൂട്ടത്തിലാണ്. പഠനകാലത്ത് കൊഴിഞ്ഞുപോകുന്നതാകട്ടെ യഥാക്രമം 14.48 ശതമാനം, 18.06 ശതമാനം, 15.08 ശതമാനം. ഇതേ മേഖലയില്‍ ഉയര്‍ന്ന സമുദായങ്ങളിലെ കൊഴിഞ്ഞുപോക്ക് നിരക്കിന്‍െറ ഇരട്ടിയിലേറെയാണിത്. ലാഭകരമല്ലെന്ന പേരില്‍ അടച്ചുപൂട്ടല്‍ നേരിടുന്ന സ്കൂളുകളില്‍ ഈവിഭാഗങ്ങളുടെ പ്രാതിനിധ്യം വളരെ കുടുതലാണ്. എസ്.സി വിഭാഗത്തിലെ 16.08 ശതമാനവും ഇത്തരം സ്കൂളിലാണുള്ളത്. എസ്.ടിയില്‍ 11 ശതമാനവും. മത്സ്യമേഖലയില്‍ ഇത്തരമൊരു കണക്ക് സര്‍ക്കാറിനില്ല. എന്നാല്‍ ഈ മേഖലകളിലെ 34 ശതമാനം സ്കൂളുകള്‍ ലാഭകരമല്ലാത്തവയുടെ പട്ടികയില്‍ പെട്ടതാണ്.
(17...11...12)

Monday, November 12, 2012

ഉന്നത വിദ്യാഭ്യാസത്തില്‍ സമ്പൂര്‍ണ സ്വാശ്രയവല്‍കരണം വരുന്നു


ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ

* നിലവാരം നോക്കാതെ കോളജ് എണ്ണം കൂട്ടണം
* ഗവ.കോളജുകള്‍ക്കും സാമ്പത്തിക സ്വയംഭരണം
* മാനവിക വിഷയങ്ങളില്‍ പഠനം കുറക്കണം

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ  സ്വാശ്രയവല്‍കരണം യാഥാര്‍ഥ്യമാക്കുന്ന പരിഷ്കരണങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു. കൗണ്‍സില്‍ നിയോഗിച്ച വിദഗ്ദ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് നടപ്പാകുന്നതോടെ കേരളത്തില്‍ സര്‍ക്കാര്‍ കോളജുകളും പൊതു കലാലയങ്ങളും സര്‍വകലാശാലകളും സ്വാശ്രയ സ്ഥാപനങ്ങളായി മാറും. നിലവില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തികവും ഭരണപരവും അക്കാദമികവുമായ അധികാരങ്ങള്‍ സംരക്ഷിക്കുകയും സര്‍ക്കാര്‍ കോളജുകളെയും സര്‍വകലാശാലകളെയും ഇതേരീതിയില്‍ ശാക്തീകരിക്കുകയുമാണ് പരിഷ്കരണ ശിപാര്‍ശകളുടെ താല്‍പര്യം എന്ന ആമുഖത്തോടെയാണ് 33 പേജുള്ള റിപ്പോര്‍ട്ട് കമ്മിറ്റി തയാറാക്കിയിരിക്കുന്നത്. കൗണ്‍സില്‍ അംഗീകരിച്ച റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് കൈമാറും.
പൊതു സ്വകാര്യ വ്യത്യാസമില്ലാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അക്കാദമികവും ഭരണപരവും സാമ്പത്തികവുമായ സമ്പൂര്‍ണ സ്വയം ഭരണം നല്‍കണമെന്നതാണ് റിപ്പോര്‍ട്ടിന്‍െറ മര്‍മം. ഇത് ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങള്‍ക്ക് പ്രധാന തടസ്സമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മികച്ച കോളജുകള്‍ക്ക് ഒറ്റക്കൊറ്റക്ക് സ്വയംഭരണം നല്‍കണം. അല്ളെങ്കില്‍ കോളജ് ക്ളസ്റ്ററുകളുണ്ടാക്കി, ക്രമേണ എല്ലാ കാമ്പസുകളെയും പ്രത്യേകം പ്രത്യേകം സ്വയംഭരണ സര്‍വകലാശാലാ കാമ്പസുകളാക്കി മാറ്റണം.  ഇപ്പോഴുള്ള അഫിലിയേഷന്‍ സമ്പ്രദായം അവസാനിപ്പിക്കണം. ഇതിനാവശ്യമായ നിയമ നിര്‍മാണം നടത്തണം. ഫീസും സിലബസും നിശ്ചയിക്കാനടക്കമുള്ള ഭരണപരവും അക്കാദമികവുമായ പൂര്‍ണാധികാരം നല്‍കണം. അഫിലിയേഷന്‍ അവസാനിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം ഫീസ് വര്‍ധന, വിദൂര പഠന കോഴ്സുകള്‍, യു.ജി.സി-സര്‍ക്കാര്‍ ഗ്രാന്‍റുകള്‍ എന്നിവ വഴി പരിഹരിക്കണം. അക്കാദമിക-സാമ്പത്തിക സ്വയം ഭരണം അനുവദിക്കുന്നതിനൊപ്പം ഫീസ്, സ്ഥാപനങ്ങളുടെ വരുമാനമാര്‍ഗമാക്കി മാറ്റുകയും അത് നിശ്ചയിക്കാനുള്ള അധികാരം ‘ഭരണപരമായ സ്വയംഭരണം വഴി’ അവര്‍ക്ക് തന്നെ നല്‍കുകയും ചെയ്യുന്നതോടെ സ്വാശ്രയവല്‍കരണം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കപ്പെടും.
സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും ഗുണനിലവാരം നോക്കാതെ കോളജുകളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിപ്പിക്കണമെന്നതാണ് മറ്റൊരു പ്രധാന ശിപാര്‍ശ. കോളജുകളുടെ എണ്ണം കൂടുമ്പോള്‍ നിലവാരം താനേ വരും. കുളത്തിലും സമുദ്രത്തിലും മല്‍സ്യബന്ധനം നടത്തുന്നതിന്‍െറ ഉദാഹരണവും ഉദ്ദരിച്ചിട്ടുണ്ട്. കുളത്തില്‍ നിന്ന് എപ്പോഴും ചെറിയ മീന്‍ കിട്ടും. എന്നാല്‍ സമുദ്രത്തില്‍ നിന്ന് ചെറുതിനൊപ്പം ഭീമന്‍ മല്‍സ്യങ്ങള്‍കൂടി കിട്ടാന്‍ സദാ സാധ്യതയുണ്ട്. ക്വാളിറ്റി x ക്വാണ്ടിറ്റി എന്ന തര്‍ക്കം ലോകം തള്ളിക്കളഞ്ഞതാണ്. അതിനാല്‍ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കണം. ഇത് വിദ്യാഭ്യാസ ചിലവ് കുറക്കും. സ്വാശ്രയ സ്ഥാപനങ്ങള്‍ വര്‍ധിച്ചത് വിദ്യാഭ്യാസ ചിലവ് കുത്തനെ ഉയര്‍ത്തിയതായി ഇതേ റിപ്പോര്‍ട്ടില്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. അത് പരിഹരിക്കുന്നത് എയിഡഡ്-സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫീസാണെന്ന് പറയുന്ന റിപ്പോര്‍ട്ട് പക്ഷെ, അവയെക്കൂടി പൊതു ഭരണത്തില്‍നിന്ന് മാറ്റണമെന്നാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
മാനവിക വിഷയങ്ങളില്‍ പഠന സൗകര്യം കുറക്കണമെന്ന് റിപ്പോര്‍ട്ട് പരോക്ഷമായി ശിപാര്‍ശ ചെയ്യുന്നു. ആവശ്യക്കാര്‍ കുറവുള്ള കോഴ്സുകള്‍ തുടരുന്നതിന്‍െറ പ്രായോഗികത സംബന്ധിച്ച് കോളജുകളും സര്‍വകലാശാലകളും പുനരാലോചന നടത്തണമെന്നാണ് നിര്‍ദേശം. ‘രക്ഷപ്പെടാത്ത’ ഇത്തരം കോഴ്സുകള്‍ അവസാനിപ്പിച്ച്, തെരഞ്ഞെടുത്ത ഏതാനും കേന്ദ്രങ്ങളില്‍ മാത്രം പഠനം പരിമിതപ്പെടുത്തണം. ഏതെല്ലാം കോഴ്സുകളാണ് ഇങ്ങനെ മാറ്റേണ്ടതെന്ന് ശിപാര്‍ശകള്‍ക്കൊപ്പം പറയുന്നില്ല. എന്നാല്‍, ‘സ്വാശ്രയ സ്ഥാപനങ്ങളുടെ വരവോടെ സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ആട്സ്, സയന്‍സ് കോഴ്സുകള്‍ കുട്ടികള്‍ തെരഞ്ഞെടുക്കാതായി’ എന്ന് റിപ്പോര്‍ട്ടില്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. കുട്ടികളില്ലാത്ത കോഴ്സുകളായി പരിഗണിക്കപ്പെടുക ഈ വിഷയങ്ങള്‍ തന്നെയാകുമെന്ന് ഇത് വ്യക്തമാക്കുന്നു.
വന്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ളെന്ന് ആസൂത്രണ കമീഷന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്വയംഭരണമെന്ന പേരില്‍ സ്വാശ്രയ കോളജുകള്‍ വ്യാപകമായി സ്ഥാപിക്കണമെന്ന ശിപാര്‍ശ വരുന്നത്. സ്വയംഭരണത്തിന്‍െറ മറവില്‍ സ്വാശ്രയവല്‍കരണം നടപ്പാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതിക്ക് വേണ്ടി കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തും കൗണ്‍സില്‍ വക വിദഗ്ദ സമിതി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ക്ളസ്റ്ററുകള്‍ ഏര്‍പെടുത്തിയെങ്കിലും വിമര്‍ശങ്ങളെ തുടര്‍ന്ന് മറ്റ് ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഏറെക്കുറെ അതേ സ്വഭാവമുള്ള നിര്‍ദേശങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

(12....11....12)

Saturday, September 8, 2012

മരണം പൊട്ടിത്തെറിച്ചു, ദൂരേക്ക്; ഭൂമി പിളര്‍ത്തി, ആകാശ വിസ്മയം


ശിവകാശി: വലിയ ശബ്ദം കേട്ട് പടക്ക നിര്‍മാണ ശാലക്കരികിലേക്ക് ഓടിയെത്തിയതാണ് സമീപവാസിയായ സാന്തിജരാജ്. കിലോമീറ്റകറകലെ പൊട്ടിത്തെറിക്കുന്ന വെടിമരുന്നിന്റെ ഭീകരതയോട് സുരക്ഷിതമായ അകലം അയാള്‍ അപ്പോഴും സൂക്ഷിച്ചിരുന്നു. ഏക്കറുകള്‍ പരന്നുകിടക്കുന്ന നിര്‍മാണ യൂണിറ്റിനെ ചുറ്റിവരിഞ്ഞ് കെട്ടിയ മുള്‍വേലിക്കുമപ്പുറം. ഏറ്റവും അടുത്തുള്ള ഗോഡൗണില്‍ നിന്ന് തന്നെ  ഏതാണ്ട് അര കിലോമീറ്റര്‍ അകലം. ചുറ്റും നാട്ടുകാരൊരുപാട് കൂടിയിട്ടുണ്ട്. ചിലര്‍ വേലികടന്ന് അകത്തേക്ക് തള്ളിക്കയറാനൊരുങ്ങി. സ്ഥലത്തുണ്ടായിരുന്ന ഒരു പോലിസുദ്യോഗസ്ഥനും ഒരു പൊതു പ്രവര്‍ത്തകനും ചേര്‍ന്ന് ആള്‍കൂട്ടത്തെ തടഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായ ജനം അവരെ തടഞ്ഞ ഇരുവരെയും അവിടെവച്ച് തന്നെ 'കൈകാര്യം' ചെയ്തു. എന്നിട്ടും അവര്‍ പിന്മാറിയില്ല. അവരുടെ എതിര്‍പ്പാണ് സാന്തിരാജിനെയടക്കം നൂറുകണക്കിനാളുകളെ വേലിക്ക് പുറത്ത് തന്നെ നിര്‍ത്തിയത്.

പെട്ടെന്നാണ് ആള്‍ക്കൂട്ടത്തിനേറ്റവുമടുത്തുള്ള ഗോഡൗണില്‍ തീയാളിയത്. പിന്നെയെല്ലാം നിമിഷ നേരം കൊണ്ടവസാനിച്ചു. ശിവകാശി ഗവണ്‍മെന്റാശുപത്രിയില്‍ പരിക്കേറ്റ് കിടക്കുന്ന സാന്തിരാജ് പറയുന്നു: കാതടപ്പിക്കുന്ന ശബ്ദം. കനത്ത പുക. ചുറ്റും ഒന്നും കാണാതായി. ഏങ്ങും നിലവിളി. പെട്ടെന്ന് കല്ലുകളും മറ്റും ശരീരത്തില്‍ വന്നു പതിച്ചു. തിരിഞ്ഞോടുന്നതിനടയില്‍ തട്ടി വീണു. പരിസരം തെളിഞ്ഞപ്പോള്‍ കണ്ടത് സമീപത്ത് കാല്‍പാദമറ്റ് കരിഞ്ഞുപോയ ഒരു ശരീരം. ഇത്രയും ദൂരേക്ക് സ്‌ഫോടനത്തിന്റെ പ്രഹരമെത്തുമെന്ന് വിചാരിച്ചേയില്ല.' ഈ ആള്‍ക്കൂട്ടമാണ് സ്‌ഫോടനത്തില്‍ മരിച്ചവരിലേറെയും. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഏഴ് പേര്‍ മാത്രമാണ് നിര്‍മാണ യൂണിറ്റിലെ തൊഴിലാളികള്‍. ബാക്കിയെല്ലാം നാട്ടുകാരാണ്. സ്‌ഫോടനം കാണാന്‍ ഓടിക്കൂടി സുരക്ഷിതമായ അകലത്തില്‍ നിന്നവര്‍. പോലിസുകാരനും സുഹൃത്തും ചേര്‍ന്ന് ആളകുകെള തടഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം 200 കവിയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ശബ്ദമുണ്ടാക്കുന്ന പാരമ്പര്യ പടക്കങ്ങള്‍ക്ക് പകരം ആകാശത്ത് വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പുതിയ തരം ഫാന്‍സി പടക്കങ്ങളാണ് ഭീകരമായ സ്‌ഫോടനം സൃഷ്ടിച്ചത്. പഴയ തരം പടക്കങ്ങള്‍ക്ക് ആശവ്യമായതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് ഇവക്ക് വേണം. ഇവിടെ 'മണിമരുന്ന്' എന്ന പേരില്‍ അറിയപ്പെടുന്ന ഇതിന്റെ രാസവസ്തുവാണ് വന്‍ സ്‌ഫോടനത്തിന് കാരണം. കൂട്ടുണ്ടാക്കുന്നതിന്റെ അളവില്‍ നേരിയ പിഴവ് വന്നാല്‍ പോലും പൊട്ടിത്തെറിക്കും. പൊട്ടിത്തെറിച്ച നിര്‍മാണ കേന്ദ്രത്തില്‍ നിര്‍മിച്ചിരുന്നതും ആകാശ വിസ്മയങ്ങളാണ്. അതിലെ പിഴവ് തന്നെയാകാം അപകട കാരണമെന്നാണ് നാട്ടുകാരുടെ നിഗമനം. ഇരുപതോളം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന അമ്പുതോളം ഒറ്റമുറി നിര്‍മാണ കേന്ദ്രങ്ങളും നിരവധി ഗോഡൗണുകളും അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിഞ്ഞു. മരങ്ങള്‍ കരിഞ്ഞുണങ്ങി. ആകാശത്തേക്ക് കരുതിവച്ച വിസ്മയങ്ങള്‍ ഭൂമിയെ പിളര്‍ത്തിയ ഭീകരതയാണ് മുതലപ്പെട്ടിയില്‍ ഇപ്പോള്‍ ബാക്കിയുള്ളത്.

(7/09/12, madhyamam)

Friday, April 27, 2012


എസ്.എസ്.എല്‍.സി: ഉദാരമൂല്യനിര്‍ണയത്തിന് അംഗീകാരം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉദാരമൂല്യനിര്‍ണയത്തിന് പൊതു അംഗീകാരം. ഉദാര മൂല്യനിര്‍ണയവും മാര്‍ക്കുദാനവും വഴി എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജയ ശതമാനം ഉയര്‍ത്തുന്നുവെന്ന് നേരത്തേ വിമര്‍ശമുന്നയിച്ചവര്‍ തന്നെ ഈ രീതി അംഗീകരിച്ചെന്നാണ് ഈ വര്‍ഷത്തെ ഫലപ്രഖ്യാപനം വ്യക്തമാക്കുന്നത്.
കഴിഞ്ഞവര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ചചെയ്ത ഉദാര മൂല്യനിര്‍ണയം ഇതോടെ കേരള എസ്.എസ്.എല്‍.സിയുടെ അംഗീകൃത മൂല്യനിര്‍ണയരീതിയാവുകയാണ്. അധികാരമേറ്റയുടന്‍ 10ാംക്ളാസില്‍ വന്‍തോതില്‍ വിജയം സൃഷ്ടിച്ച കഴിഞ്ഞ ഇടതുസര്‍ക്കാര്‍ നയത്തിനെതിരെ അന്നത്തെ പ്രതിപക്ഷം രൂക്ഷവിമര്‍ശങ്ങളാണുന്നയിച്ചത്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ കവച്ചുവെച്ച വിജയശതമാനമാണ് ഇത്തവണയുണ്ടായത്. ഉദാര മൂല്യനിര്‍ണയമാണ് ഈ വിജയത്തിനും കാരണമായത്. നേരത്തേ എതിര്‍ത്തവരും 'ഉദാരത' അംഗീകരിച്ചതോടെ എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തില്‍ ഇനി തല്‍ക്കാലം നയംമാറ്റമുണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.
മോഡറേഷന്‍ നല്‍കി കൂടുതല്‍ കുട്ടികളെ ജയിപ്പിക്കുന്ന രീതിയായിരുന്നു 2005 വരെയുണ്ടായിരുന്നത്. 2000 മുതല്‍ 2005 വരെ കാലയളവിലെ എസ്.എസ്.എല്‍.സി വിജയശതമാനം 42.89 മുതല്‍ 56.69 വരെയായിരുന്നു. മോഡറേഷന്‍ നല്‍കി ഇത് 56.18 ശതമാനം മുതല്‍ 70.06 ശതമാനംവരെയാക്കി. മോഡറേഷന്‍ നിറുത്തിയ 2005ല്‍ 58.49 ശതമാനമായിരുന്നു വിജയം. 2006ല്‍ 68ആയി. ഇതിനുപിന്നാലെയാണ് ഉദാര മൂല്യനിര്‍ണയത്തിന് നിര്‍ദേശമുണ്ടായത്. തൊട്ടടുത്ത വര്‍ഷം അതിന്റെ ഫലവും കണ്ടു -82.29 ശതമാനം. 14.29 ശതമാനം വര്‍ധന. 2008ല്‍ ആകട്ടെ ഉദാര മൂല്യനിര്‍ണയം മാര്‍ക്ക് ദാനത്തോളമെത്തി. അക്കൊല്ലം വിജയം 92.09 ശതമാനമായി. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടുവര്‍ഷത്തിനകം എസ്.എസ്.എല്‍.സി വിജയം 24.09 ശതമാനം വര്‍ധിച്ചു. അസാധാരണമായ ഈ വര്‍ധന മാര്‍ക്ക് ദാന-ഉദാര മൂല്യനിര്‍ണയ വിമര്‍ശങ്ങള്‍ ബലപ്പെടുത്തി. പിന്നീടുള്ള വര്‍ഷങ്ങളിലും വിജയശതമാനം 90ല്‍ താഴെ പോയില്ല.
ഡി.പി.ഇ.പി നടപ്പാക്കപ്പെട്ടതോടെ വിദ്യാഭ്യാസ രീതികളില്‍ വന്ന മാറ്റം സൃഷ്ടിച്ച തിരിച്ചടികള്‍ മറികടക്കാനാണ് മൂല്യനിര്‍ണയം ഉദാരമാക്കിയത് എന്നായിരുന്നു പ്രധാന വിമര്‍ശം. ഭാഷാവൈകല്യം പരിഗണിക്കാതെ മാര്‍ക്ക് നല്‍കാനുള്ള നിര്‍ദേശം ഡി.പി.ഇ.പി കാരണം അക്ഷരജ്ഞാനം കുറഞ്ഞുപോയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഉത്തരക്കടലാസില്‍ ചോദ്യത്തിന്റെ നമ്പര്‍ എഴുതിയാല്‍ ഉത്തരമെഴുതാനുള്ള ശ്രമം എന്ന നിലയില്‍ എന്‍ട്രി പോയന്റായി പരിഗണിച്ച് മിനിമം മാര്‍ക്ക് നല്‍കി. വിദ്യാഭ്യാസ മേഖലക്കെതിരായ വിമര്‍ശങ്ങള്‍ ഈ വിജയക്കുതിപ്പില്‍ അവഗണിക്കപ്പെട്ടു. ഇടത് സര്‍ക്കാറിന്റെ ഈ ഉദാരതക്കെതിരെ വ്യാപക പ്രചാരണങ്ങളും വിമര്‍ശങ്ങളും ഉന്നയിച്ച യു.ഡി.എഫ്, അധികാരത്തില്‍ വന്നപ്പോള്‍ അതേവഴി തന്നെ പിന്തുടരുന്നുവെന്നാണ് ഈ വര്‍ഷ ഫലം വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് പഴയ വിമര്‍ശങ്ങളെല്ലാം വിഴുങ്ങുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിക്കുകയും ചെയ്തു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ അത്തരം വിമര്‍ശങ്ങള്‍ ഉന്നയിക്കേണ്ടിവരുമെന്നായിരുന്നു ഫലം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അബ്ദുറബ്ബിന്റെ മറുപടി. വിവാദ മൂല്യനിര്‍ണയരീതിയില്‍ പുതിയ സര്‍ക്കാര്‍ മാറ്റംവരുത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ഈ ദിശയില്‍ ചില സൂചനകള്‍ മന്ത്രി നേരത്തേ നല്‍കിയിരുന്നു.
കഴിഞ്ഞവര്‍ഷത്തെ ഫലപ്രഖ്യാപനത്തിലും ഇത്തരം ചില പരാമര്‍ശങ്ങള്‍ മന്ത്രി നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം മാറ്റിവെച്ച് ഉദാരമൂല്യ നിര്‍ണയം 'സ്ഥിരപ്പെടുത്തുക'യാണ് ഇപ്പോള്‍ ചെയ്തത്. ഇനി ഇത് സംസ്ഥാനത്തിന്റെ ഔദ്യോഗികരീതിയായി നിലനില്‍ക്കും. യു.ഡി.എഫ് സര്‍ക്കാറും ഈ രീതി പിന്തുടരാന്‍ തീരുമാനിച്ചതോടെ കേരളത്തിലെ മൂല്യനിര്‍ണയ രീതിയില്‍ തല്‍ക്കാലം മാറ്റമുണ്ടാകില്ല. അതേസമയം, അതിവേഗം ഫലം പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് സര്‍ക്കാറിന് നേട്ടമായി. പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ ഫലം പ്രഖ്യാപിച്ചത് കേരളത്തില്‍ ആദ്യമാണ്. ഉപരിപഠനത്തിന് തയാറെടുക്കുന്നവര്‍ക്ക് ഇത് ഏറെ സഹായകമാകും.
(27...04...12)

Thursday, April 19, 2012

ദരിദ്ര മേഖലയില്‍ സ്‌കൂള്‍ പoനം നിലക്കും


തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ദരിദ്രര്‍ താമസിക്കുന്ന മേഖലകളില്‍ പ്രാഥമിക വിദ്യാഭ്യാസ സംവിധാനം ഇല്ലാതാകുന്നു. ആദിവാസി, തീരദേശ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബദല്‍ സ്‌കൂളുകളുടെ കാലാവധി തീരുകയും പകരം സംവിധാനത്തിന് കേന്ദ്രം അനുമതി നിഷേധിക്കുകയും ചെയ്തതോടെയാണ് ഈ പ്രതിസന്ധി. വരുന്ന അധ്യയന വര്‍ഷം ഈ മേഖലയിലെ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പ~നം അവസാനിപ്പിക്കേണ്ടി വരും.  പുതിയ സ്‌കൂളുകള്‍ ലഭിക്കില്ലെന്ന് വ്യക്തമായിട്ടും ബദല്‍ വിദ്യാലയങ്ങളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നപ്പോഴാണ് കേരളത്തില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ~നാവസരം നിഷേധിക്കപ്പെടുന്നത്.

ദരിദ്ര ജനവിഭാഗങ്ങള്‍ താമസിക്കുന്ന മേഖലയില്‍ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാനാണ് മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്റര്‍ എന്ന പേരില്‍ ഏകാധ്യാപക/ബദല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചത്. കേന്ദ്ര പദ്ധതി പ്രകാരമായിരുന്നു ഇത്. കേരളത്തില്‍ ആകെ 365 ബദല്‍ സ്‌കൂളുകളാണ് കഴിഞ്ഞ അധ്യയന വര്‍ഷം പ്രവര്‍ത്തിച്ചത്. പതിനായിരത്തോളം കുട്ടികള്‍ ഇവയില്‍ പ~നം നടത്തിയിരുന്നു. ഇടുക്കിയലാണ് കൂടുതല്‍ കേന്ദ്രങ്ങളുള്ളത് -95. മലപ്പുറത്ത് 75. കാസര്‍കോട് (44), വയനാട് (40), പാലക്കാട് (38) ജില്ലകള്‍ ഇവക്ക് പിന്നിലുണ്ട്. മറ്റ് ജില്ലകളിലും സ്‌കൂളുകളുണ്ട്. സംസ്ഥാനത്ത് ആദിവാസി, തീരദേശ മേഖലകളില്‍ മാത്രമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന വര്‍ഷം ഈ പദ്ധതിയുടെ കാലാവധി തീര്‍ന്നുവെങ്കിലും കേരളം ഒരു വര്‍ഷംകൂടി അത് നീട്ടിക്കൊടുത്തു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും ഒരുകൊല്ലം നീട്ടി. കേന്ദ്രം ഈ പദ്ധതി ഉപേക്ഷിച്ചതിനാല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് കഴിഞ്ഞ കൊല്ലം ഇവ പ്രവര്‍ത്തിച്ചത്. പണമില്ലാത്തതിനാല്‍ അവസാന നാല് മാസം അധ്യാപകര്‍ക്ക് ശമ്പളം പോലും കിട്ടിയുമില്ല.

അടുത്ത അധ്യയന വര്‍ഷം ഈ സ്‌കൂളുകള്‍ പുര്‍ണമായി നിര്‍ത്തലാക്കാനും പകരം സ്‌കൂളുകള്‍ തുടങ്ങാനും അതുവരെ സര്‍ക്കാര്‍ തന്നെ യാത്രാചിലവ് വഹിച്ച് കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ എത്തിച്ച് പ~ിപ്പിക്കാനുമാണ് സര്‍വ ശിക്ഷാ അഭിയാന്‍ വഴി കേരളം തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥലം നല്‍കിയ 52 പ്രദേശങ്ങളില്‍ സ്‌കൂള്‍ സ്ഥാപിക്കാനായിരുന്നു ആദ്യ ഘട്ട പദ്ധതി. ഇവക്കായി 600 കോടിയോളം രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പിച്ചു. എന്നാല്‍ ഇത് പൂര്‍ണമായി കേന്ദ്രം തള്ളി. ഇതോടെ യാത്രാചിലവും പുതിയ സ്‌കൂള്‍ പദ്ധതിയും ഒരേസമയം ഇല്ലാതായി. ബദല്‍ സ്‌കൂളുകള്‍ കാലാവധി തീര്‍ന്നതിനാല്‍ അവയും ഇല്ലാതായി. ഇവയിനി പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ സ്‌കൂളുകളുടെ നിയന്ത്രണമുള്ള ഡി.പി.ഐ ഓഫീസിന് പോലും വ്യക്തതയില്ല. ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കും സ്വന്തം ഭാവിയെക്കുറിച്ച് ധാരണയില്ല. നിലവിലുള്ള സ്‌കൂളുകള്‍ ഇല്ലാതാകുകയും പകരം സംവിധാനം ഏര്‍പെടുത്താതിരിക്കുകയുമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ബദല്‍ സ്‌കൂളുകള്‍ വരുംവര്‍ഷവും തുടരാന്‍ തീരുമാനിച്ചാല്‍ താല്‍ക്കാലിക പരിഹാരമാകും. എന്നാല്‍ നിലവിലെ ശമ്പള കുടിശ്ശിക തീര്‍ക്കാനും ഒരുകൊല്ലം സ്‌കൂള്‍ നടത്താനുമുള്ള പണം സംസ്ഥാനം കണ്ടെത്തണം. ഇതാണ് അനിശ്ചിതത്വത്തിന്റെ പ്രധാന കാരണം.
(19...04...12)

Tuesday, April 17, 2012

എസ്.എസ്.എ: കേരളത്തിന് പുതിയ സ്‌കൂളുകള്‍ നിഷേധിച്ചു


തിരുവനന്തപുരം: സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം സ്‌കൂളുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ പുതിയ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കാനുള്ള കേരളത്തിന്റെ പദ്ധതി കേന്ദ്രം നിരാകരിച്ചു. ഗോത്ര വിഭാഗങ്ങള്‍ കേന്ദ്രീകരിച്ച മേഖലകളിലും എറ്റവും ഒറ്റപ്പെട്ട മേഖലകളിലുമായി 52 സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാനാണ് കേരളം പദ്ധതി തയാറാക്കിയത്. എസ്.എസ്.എ വാര്‍ഷിക പദ്ധതിയില്‍നിന്ന് പുതിയ സ്‌കൂള്‍ സ്ഥാപിക്കുന്നതിനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിര്‍ദേശം കേന്ദ്രം പൂര്‍ണമായി തള്ളിക്കളഞ്ഞു. പുതിയ പ്രധാനാധ്യാപക നിയമനത്തിന് ഒരുമാസത്തെയും സ്‌പെഷലിസ്റ്റ് അധ്യാപക നിയമനത്തിന് മൂന്നുമാസത്തെയും ശമ്പളം മാത്രമേ അനുവദിച്ചുള്ളൂ. രണ്ടാം ഘട്ടത്തില്‍ ഇതിന്റെ ബാക്കി തുക ലഭിച്ചില്ലെങ്കില്‍ ഈ പരിഷ്‌കാരങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവക്കേണ്ടിവരും.

എസ്.എസ്.എ വാര്‍ഷിക പദ്ധതിയായി 1304 കോടിയുടെ പ്രവര്‍ത്തനം ലക്ഷ്യമിടുന്ന നിര്‍ദേശങ്ങളാണ് കേന്ദ്രം സമര്‍പിച്ചത്. എന്നാല്‍ ഇത്തവണ 523.01 കോടി മാത്രമാണ് കേരളത്തിന് അനുവദിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഈ തുകയെങ്കിലും കേരളം ലക്ഷ്യമിട്ട വികസന പ്രവര്‍ത്തനങ്ങളെ ഇത് പ്രതിസന്ധിയിലാക്കി. ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു പുതിയ സ്‌കൂളുകള്‍. മൊത്തം പദ്ധതി തുകയുടെ 52 ശതാമനം വിഭാവനം ചെയ്തതും പുതിയ സ്‌കൂള്‍ നിര്‍മാണങ്ങള്‍ക്കായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം മൊത്തം 124 സ്ഥലങ്ങളില്‍ പുതിയ സ്‌കൂള്‍ സ്ഥാപിക്കണമെന്നാണ് കേരളത്തിന്റെ കണക്ക്. ഇതിലെ 52 സ്‌കൂളുകളാണ് ഈ വര്‍ഷം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടത്. ചില ഏകാധ്യാപക വിദ്യാലയങ്ങളെ സ്‌കൂളുകളാക്കി മാറ്റുന്നതും ഇതിലുണ്ട്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, പാ~പുസ്തകം തുടങ്ങി അധ്യാപക ശമ്പളം വരെ ഇതിലുള്‍പെടുത്തിയിരുന്നു. ശമ്പള ഇനത്തില്‍ 209 കോടിയും സ്‌കൂളുകള്‍ നിര്‍മാണം പൂര്‍ത്തിയാകും വരെ ഈ മേഖലയിലെ കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ പ~ിപ്പിക്കുന്നതിന് യാത്രാ ഇനത്തിലും മറ്റുമുള്ള ചിലവുകള്‍ക്കായി 6.9 കോടിയും ആവശ്യപ്പെട്ടതിലുണ്ട്. ഔപചാരിക വിദ്യാഭ്യാസം എത്തിയിട്ടില്ലാത്ത കേരളത്തിലെ ഏറ്റവും പിന്നാക്ക മേഖലകള്‍ക്കുള്ള പദ്ധതിയാണ് ഇതോടെ നിഷേധിക്കപ്പെട്ടത്.

കൂടുതല്‍ കുട്ടികളുള്ള പ്രൈമറി വിദ്യാലയങ്ങളില്‍ പ്രത്യേക പ്രധാനാധ്യാപകരെ നിയമിക്കാനും സ്‌പെഷലിസ്റ്റ് അധ്യാപകരുടെ പാര്‍ട്ട് ടൈം സേവനം ലഭ്യമാക്കാനും 157 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രധാനാധ്യാപകര്‍ക്ക് ഒരു മാസത്തെ ശമ്പളമാണ് അനുവദിച്ചത്. സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്ക് മൂന്നുമാസത്തെയും. ബാക്കി തുക ലഭിച്ചില്ലെങ്കില്‍ നൂറുകണക്കിന് അധ്യാപകര്‍ വന്‍ തൊഴില്‍ പ്രതിസന്ധിയിലകപ്പെടും. രണ്ടാം ഘട്ടമായി അനുബന്ധ പദ്ധതി സമര്‍പിച്ചാല്‍ ബാക്കി തുക ലഭ്യമാകുമെന്നാണ് എസ്.എസ്.എ ഡയറക്ടറുടെ വിശദീകരണം. അതേസമയം സ്‌കൂള്‍ അറ്റകുറ്റപ്പണിക്ക് 73.47 കോടി അനുവദിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരമൊരു വിഹിതം കിട്ടുന്നത്. ഇന്ത്യയില്‍ ആകെ ഇതിനായി നീക്കിവച്ചതിന്റെ പകുതി കേരളത്തിന് കിട്ടി.
(17...03...12)

Saturday, April 14, 2012

കുഞ്ഞാലിക്കുട്ടി വിരുദ്ധചേരി കരുത്ത് നേടുന്നു


തിരുവനന്തപുരം: അഞ്ചാംമന്ത്രി വിവാദത്തില്‍ തുടക്കത്തില്‍ തിരിച്ചടി നേരിട്ട മുസ്ലിംലീഗിന് ഒടുവില്‍ മാനം രക്ഷിക്കാനായത് കുഞ്ഞാലിക്കുട്ടി വിരുദ്ധചേരിയുടെ ഇടപെടല്‍. കുഞ്ഞാലിക്കുട്ടിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടിയെ കൊണ്ടുപോകുന്നതില്‍ കടുത്ത അമര്‍ഷമുള്ള പ്രമുഖ നേതാക്കളുടെ ഉറച്ച നിലപാടുകളാണ് ലീഗിനെ തുണച്ചത്. പാര്‍ട്ടിയെയും സംസ്ഥാന അധ്യക്ഷനെയും നാണക്കേടിലകപ്പെടുത്തിയ 'അഞ്ചാംമന്ത്രി' യാഥാര്‍ഥ്യമായതോടെ ലീഗ് നേതൃത്വത്തില്‍ ഈ വിഭാഗം കൂടുതല്‍ കരുത്തുനേടുന്നുവെന്നാണ് വ്യക്തമാകുന്നത്. ഉടന്‍ നടക്കാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ പിടിയില്‍നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ പുതിയ സാഹചര്യത്തില്‍ ഈ വിഭാഗം നീക്കങ്ങള്‍ സജീവമാക്കിയിട്ടുമുണ്ട്. ലീഗിലെയും യൂത്ത് ലീഗ്, എം.എസ്.എഫ് എന്നിവയിലെയും ഒന്നാംനിര നേതാക്കള്‍ തന്നെ ഇതിന് പിന്നിലുണ്ട്.

സര്‍ക്കാര്‍ അധികാരമേല്‍ക്കുംമുമ്പ് ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രി ഉണ്ടാകില്ലെന്ന വ്യക്തമായ സൂചനകള്‍ ഭരണം ആറുമാസം പിന്നിട്ടപ്പോള്‍ തന്നെ കോണ്‍ഗ്രസ്‌യു.ഡി.എഫ് കേന്ദ്രങ്ങളില്‍നിന്നുണ്ടായിരുന്നു. അതിനെ എതിര്‍ക്കാനോ ആവശ്യം ശക്തമായി ഉന്നയിക്കാനോ ആ സമയങ്ങളിലൊന്നും ലീഗ് നേതൃത്വം തയാറായിരുന്നില്ല. പിറവം തെരഞ്ഞെടുപ്പിനുശേഷം അഞ്ചാംമന്ത്രിക്കാര്യം വീണ്ടുമുയര്‍ന്നപ്പോള്‍ ഈ വിഷയം കോണ്‍ഗ്രസിലോ യു.ഡി.എഫിലോ ഇതുവരെ ചര്‍ച്ച ചെയ്തിട്ടുപോലുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി. ഇതോടെ ഇക്കാര്യത്തിലും ലീഗ്‌കോണ്‍ഗ്രസ് നേതൃത്വം ഒത്തുതീര്‍പ്പിലെത്തിയെന്നായിരുന്നു ലീഗിനുള്ളിലുണ്ടായ പ്രതികരണം. ഇത് പാര്‍ട്ടിയുടെ അഭിമാനത്തെ തകര്‍ത്തുവെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ഭരണം നിലനിര്‍ത്താനുള്ള കുഞ്ഞാലിക്കുട്ടിയുടെ അമിത താല്‍പര്യങ്ങളാണ് ഇതിന് കാരണമാകുന്നതെന്നുമുള്ള വിമര്‍ശം ഇതോടെ ശക്തമായി. അഞ്ചാംമന്ത്രിക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെടുത്ത മൃദുസമീപനം ഈ വിമര്‍ശങ്ങള്‍ ബലപ്പെടുത്തുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ അഞ്ചാംമന്ത്രി വിവാദത്തില്‍ പാര്‍ട്ടിയുടെ വക്താവായി രംഗത്തെത്തുന്നത്. അനൂപിനൊപ്പം അഞ്ചാംമന്ത്രികൂടി സത്യപ്രതിജ്ഞ ചെയ്യുമെന്ന ഹൈദരലി തങ്ങളുടെ പ്രസ്താവനയും ഒപ്പമുണ്ടായി. തുടര്‍ന്നാണ് ലീഗ് കര്‍ക്കശ നിലപാടിലേക്ക് മാറിയത്. മന്ത്രിയെ കിട്ടിയില്ലെങ്കില്‍ നാല് മന്ത്രിമാരെയും പിന്‍വലിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കകത്ത് ശക്തമായി. പിന്നീടുണ്ടായ വിവാദങ്ങളിലും ചര്‍ച്ചകളിലുമെല്ലാം ലീഗിനെ പ്രതിനിധീകരിച്ചത് ഇ.ടി. മുഹമ്മദ് ബഷീറായിരുന്നു. കുഞ്ഞാലിക്കുട്ടി ഏറക്കുറെ നിശ്ശബ്ദനായി. മന്ത്രിയെ അനുവദിക്കുന്നതായി പ്രഖ്യാപിച്ച യു.ഡി.എഫ് യോഗത്തിന്റെ തലേന്ന് തന്റെ നിസ്സഹായാവസ്ഥ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

ലീഗിന്റെ കൈവശമുള്ള ഏതെങ്കിലും പ്രധാന വകുപ്പുകള്‍ ഏറ്റെടുത്തശേഷം അഞ്ചാംമന്ത്രിയെ അനുവദിക്കാമെന്ന ഒത്തുതീര്‍പ്പാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. ഇതിന് പിന്നിലും കുഞ്ഞാലിക്കുട്ടിയാണെന്ന ആരോപണം ലീഗിനകത്ത് മറുവിഭാഗം ഉയര്‍ത്തി. ഇതോടെയാണ് വകുപ്പ് ഏറ്റെടുക്കാനും അനുവദിക്കില്ലെന്ന ഉറച്ച നിലപാട് ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കെ.പി.സി.സി ഓഫിസില്‍ നേരിട്ടുചെന്ന് അറിയിച്ചത്. അതോടെ കോണ്‍ഗ്രസിന് വഴങ്ങാതെ നിര്‍വാഹമില്ലെന്നായി. വിവാദത്തിന്റെ എല്ലാ ഘട്ടത്തിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി എടുത്തതെന്ന വികാരം ലീഗിനകത്ത് ശക്തമാണ്. ഇപ്പോഴും തുടരുന്ന വിവാദത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളും എന്‍.എസ്.എസ് പോലുള്ള ജാതി സംഘടനകളും ലീഗിനെതിരെ കടുത്ത വിമര്‍ശങ്ങളാണ് ഉന്നയിക്കുന്നത്. ഇതിനെതിരെ ഇതുവരെ ലീഗ് പ്രതികരിച്ചിട്ടില്ല. ഇതും കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗം ആയുധമാക്കുന്നുണ്ട്. ശനിയാഴ്ച അടിയന്തരമായി വിളിച്ചുചേര്‍ക്കുന്ന നേതൃയോഗത്തില്‍ ഇത് ചൂടേറിയ ചര്‍ച്ചയാകും.

നേരത്തേ തന്നെ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പക്ഷത്തുള്ള എം.കെ. മുനീറും അദ്ദേഹത്തെ അനുകൂലിക്കുന്ന ലീഗ്എം.എസ്.എഫ്‌യൂത്ത് ലീഗ് നേതാക്കളും ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. മുതിര്‍ന്ന നേതാക്കളെ മറികടന്ന് അലിയെ മന്ത്രിയാക്കിയതില്‍ അമര്‍ഷമുള്ള എം.എല്‍.എമാരും ഇതിനെ പിന്തുണക്കുന്നു. ഭൂരിഭാഗം എം.എല്‍.എമാര്‍ക്കും പ്രതിഷേധവുമുണ്ട്. അഹമ്മദ് കബീറും സമദാനിയും സത്യപ്രതിജ്ഞയില്‍ പങ്കെടുത്തില്ല. സംഘടനാ തെരഞ്ഞെടുപ്പില്‍ ഇതെല്ലാം പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍.
(14...04...12)

Sunday, April 1, 2012

ജാതി സെന്‍സസ്: പ്രവാസികള്‍ പുറത്ത്


തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന സമ്പൂര്‍ണ ജാതി സെന്‍സസില്‍ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ പുറത്താകും. പ്രവാസികളെ കണക്കില്‍ ഉള്‍പെടുത്തില്ല. ജാതി/മത വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംവരണമടക്കം മുഴുവന്‍ ഭാവി പദ്ധതികള്‍ക്കും അടിസ്ഥാനമായേക്കാവുന്ന കണക്കെടുപ്പില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കുന്നത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. സെന്‍സസ് മാനദണ്ഡപ്രകാരം രാജ്യത്തിന് പുറത്തുള്ളവരെ മാത്രമാണ് കണക്കെടുപ്പില്‍ പരിഗണിക്കുക. അത്യപൂര്‍വമായി നടക്കുന്ന ജാതി സെന്‍സസിലും ഇതേ മാനദണ്ഡം തന്നെ സ്വീകരിക്കുകയായിരുന്നു.

കേരളത്തില്‍ നിന്ന് 22.8 ലക്ഷം പേര്‍ വിദേശത്ത് ജോലി ചെയ്യുന്നുവെന്നാണ് കേരള സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്. ഇതുതന്നെ കേരളത്തിലെ 63 താലൂക്കുകളില്‍ നിന്ന് റാന്‍ഡം തെരഞ്ഞെടുപ്പ് രീതി പ്രകാരം കണ്ടെത്തിയ 15,000 വീടുകളില്‍ നടത്തിയ സര്‍വേയില്‍ നിന്ന് സെന്റര്‍ ഫോര്‍ ഡിവലപ്‌മെന്റ് സ്റ്റഡീസ് രൂപപ്പെടുത്തിയ കണക്കാണ്. വിവിധ മത വിഭാഗം തിരിച്ച കണക്കുകളും സി.ഡി.എസ് തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് പ്രവാസികളില്‍ പകുതിയോളം മുസ്‌ലിംകളാണ് -45 ശതമാനം. ഹിന്ദു മത വിശ്വാസികള്‍ 37.5 ശതമാനമുണ്ട്. കൈസ്ര്തവര്‍ 17.9 ശതമാനവും. ഇതില്‍ ഉപജാതി തിരിച്ച കണക്കുകള്‍ ലഭ്യമല്ല. ഈ ഏകദേശ കണക്കനുസരിച്ച് തന്നെ ഇത്രയും പേര്‍ സെന്‍സസില്‍ നിന്ന് പുറത്താക്കപ്പെടുന്നതോടെ കേരളത്തിലെ ജാതി/മത കണക്കുകള്‍ അപ്പാടെ തകിടം മറിയും.

കേരളത്തിലെ 3.18 കോടി ജനസംഖ്യയില്‍ നിന്നാണ് 22.8 ലക്ഷം ഒഴിവാക്കപ്പെടുന്നത്. സി.ഡി.എസ് കണക്കുപ്രകാരം ഇത് ഏറ്റവുമേറെ ബാധിക്കുക മുസ്‌ലിംകളെയായിരിക്കും. മുസ്‌ലിം ജനസംഖ്യയില്‍ ഗണ്യമായ കുറവായിരിക്കും രേഖപ്പെടുത്തപ്പെടുക. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ സംവരണമില്ലാത്ത വിഭാഗങ്ങള്‍കൂടി ഉള്‍പെട്ടതാണ് സി.ഡി.എസിന്റെ കണക്ക്. എന്നാല്‍ മുസ്‌ലിംകളില്‍ എല്ലാവര്‍ക്കും സംവരണമുണ്ട്. പുതിയ സെന്‍സസ് പ്രകാരം ജനസംഖ്യാനുപാതികമായി സംവരണ തോത് പുനര്‍നിര്‍ണയിച്ചാല്‍ മുസ്‌ലിംകള്‍ക്ക് ഭീമമായ നഷ്ടം സംഭവിക്കും. പിന്നാക്ക മത/ജാതി വിഭാഗങ്ങളുടെ കടുത്ത സമ്മര്‍ദം കാരണമാണ് ഇന്ത്യയിലെ അവശ വിഭാഗങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ജാതി സെന്‍സസിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയത്. എന്നാല്‍ അതിലെ മാനദണ്ഡങ്ങള്‍ കേരളത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകുന്ന അവസ്ഥയാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ജനസംഖ്യാ കണക്കെടുപ്പില്‍ നിന്ന് പ്രവാസികള്‍ ഒഴിവാക്കപ്പെട്ടത് നേരത്തേ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ നിലവിലെ മാനദണ്ഡപ്രകാരം അവരെ ഉള്‍പെടുത്താനാകില്ലെന്ന നിലാപടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. പത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നടക്കുന്നതിനാല്‍ അത് മാറ്റേണ്ടതില്ലെന്ന വാദവും അന്ന് ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതേ മാനദണ്ഡങ്ങള്‍ തന്നെ ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ജാതി സെന്‍സസിനും ബാധമകമാക്കിയതാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് വലിയ തിരിച്ചടിയായത്. 1931ല്‍ ആണ് ഇതിനുമുമ്പ് സമ്പൂര്‍ണ ജാതി സെന്‍സസ് നടന്നത്. ഇനിയൊരു ജാതി സെന്‍സസ് സമീപകാലത്ത് നടക്കാനുമടിയില്ല. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, സെന്‍സസ് ഡയറക്ടറേറ്റ്, എന്‍.ഐ.സി എന്നിവ സംയുക്തമായാണ് ജാതി സെന്‍സസ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. ഇതിന്റെ നടത്തിപ്പ് പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ ചുമതലയിലാണ്. കേരളത്തിലെ പ്രവാസികളെ ഉള്‍പെടുത്താനായി സംസ്ഥാനവും കാര്യമായ ശ്രമങ്ങള്‍ നടത്തിയില്ല. ജാതി സെന്‍സസ് സംസ്ഥാന വിഷയമാണെങ്കിലും ഇത്തവണ ദേശീയാടിസ്ഥാനത്തില്‍ സെന്‍സസ് ഡയറക്ടറേറ്റ് തന്നെയാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.
(1...4...12)

Monday, March 26, 2012

മാന്ദ്യകാലത്തും കേരള പ്രവാസി വരുമാനത്തില്‍ 6000 കോടിയുടെ വര്‍ധന

തിരുവനന്തപുരം: ആഗോള സാമ്പത്തിക മാന്ദ്യം ലോക തൊഴില്‍ വിപണിയില്‍ വന്‍ ആഘാതങ്ങള്‍ സൃഷ്ടിച്ച കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കേരളത്തിലേക്കുള്ള വിദേശ വരുമാന വരവില്‍ ആറായിരം കോടി രൂപയുടെ വര്‍ധന. ഗള്‍ഫ് രാജ്യങ്ങളിലടക്കം മലയാളികള്‍ക്ക് വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇക്കാലയളവിലും മാന്ദ്യം കേരളത്തിലെ മൊത്തം പ്രവാസി വരുമാനത്തെയും വിദേശ കുടിയേറ്റത്തെയും കാര്യമായി ബാധിച്ചില്ലെന്നാണ് പുതിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. മലയാളികളുടെ തിരിച്ചുവരവും ഈ വര്‍ഷങ്ങളില്‍ കാര്യമായി സംഭവിച്ചില്ല. എന്നാല്‍ മൂന്ന് വര്‍ഷത്തിനിടെ യു.എ.ഇയിലേക്കുള്ള മലയാളി കുടിയേറ്റം കുറഞ്ഞു. പകരം അതേയളവില്‍ സൗദി അറേബ്യന്‍ കുടിയേറ്റം വര്‍ധിച്ചു. മലപ്പുറം-പാലക്കാട് പ്രദേശം സംസ്ഥാനത്ത് ഏറ്റവും കുടിയേറ്റ പ്രവണതയുള്ള മേഖലയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിദേശ മലയാളികളിള്‍ നിന്നുള്ള പണം വരവ് 2008ല്‍ 43,288 കോടി രൂപയായിരുന്നു. 2011ല്‍ അത് 49,695 കോടിയായി. 6,407 കോടിയുടെ വര്‍ധന. വിദേശ തൊഴില്‍ വഴി ഒരു കുടുംബത്തിന് ലഭിക്കുന്ന ശരാശരി വരുമാനം 57,227 രൂപയില്‍ നിന്ന് 63,315 രൂപയായി വര്‍ധിച്ചു. പ്രവാസികളില്‍ പകുതിയോളം മുസ്‌ലിംകളാണ്- 45 ശതമാനം. ഹിന്ദു മത വിശ്വാസികള്‍ 37.5 ശതമാനവും ക്രൈസ്തവര്‍ 17.9 ശതമാനവുമുണ്ട്. ഹിന്ദുക്കളില്‍ പ്രവാസികള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും (1998ല്‍ 29.5 ശതമാനം) ക്രൈസ്തവരില്‍ അതിന്റെ നിരക്ക് കുറയുകയാണ് (2003ല്‍ 25.1 ശതമാനം). മൊത്തം വരുമാനത്തിന്റെ 46.5 ശതമാനം മുസ്‌ലിംകളില്‍ നിന്നാണ്. ഹിന്ദു -36.4 ശതമാനം. ക്രിസ്ത്യന്‍ -17.1 ശതമാനം.

ഒരു പ്രവാസി മുസ്‌ലിം കുടുംബത്തിന് ശരാശരി 1.35 ലക്ഷം വാര്‍ഷിക വരുമാനമുണ്ട്. ഹിന്ദുക്കളില്‍ ഇത് 59,175 രൂപയും ക്രൈസ്തവരില്‍ 38,489 രൂപയും ആണ്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയില്‍ നിന്നാണ്. എന്നാല്‍ ഇവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍. 12 വര്‍ഷത്തിനിടെ അഞ്ച് ശതമാനത്തോളം കുറഞ്ഞു. കേരള പ്രവാസികളില്‍ 90 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇതില്‍ ഏറ്റവും മുന്നിലുള്ള യു.എ.എയില്‍ മൂന്ന് വര്‍ഷത്തിനിടെ രണ്ട് ശതമാനത്തിന്റെ കുറവുണ്ടായി. സൗദിയില്‍ രണ്ട് ശതാമനം പ്രവാസികള്‍ കൂടുകയും ചെയ്തു.

സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും വിദേശ തൊഴില്‍ വിപണിയിലേക്കുള്ള കേരളീയരുടെ കുടിയേറ്റം വര്‍ധിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2008ല്‍ 21.9 ലക്ഷയിരുന്ന പ്രവാസികള്‍ 2011ല്‍ 22.8 ലക്ഷമായി. 12 വര്‍ഷത്തിനിടെ ഏതാണ്ട് 10 ലക്ഷത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങളേക്കാന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2008ല്‍ 11.6 ലക്ഷം പേര്‍ തിരിച്ചുവന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 11.5 ലക്ഷമായി കുറഞ്ഞു. 2003-2007 കാലത്ത് എണ്ണം മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും 2007-08ല്‍ വന്‍ തോതില്‍ മടങ്ങിവരവ് സംഭവിച്ചിരുന്നു. ഇതില്‍ നിന്നുള്ള മാറ്റമാണ് ഇപ്പോള്‍ പ്രകടമാകുന്നത്.

എന്നാല്‍ ഇന്ത്യക്കകത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. മൂന്ന് വര്‍ഷത്തിനിടെ വെറും 17,000 പേരാണ് കൂടിയത്. ഹൈന്ദവരാണ് ഇതില്‍ കൂടുതല്‍ -59.7 ശതമാനം. ക്രൈസ്തവര്‍ -26.7 ശതമാനം. മുസ്‌ലിംകള്‍ -13.7 ശതമാനം. ഇതില്‍ മൂന്ന് വര്‍ഷത്തിനിടെ ഹിന്ദു കുടിയേറ്റം രണ്ട് ശതമാനവും ക്രിസ്ത്യന്‍ കുടിയേറ്റം 4.2 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്‌ലിം കുടിയേറ്റം ഏതാണ്ട് ഇരട്ടി വര്‍ധിച്ചു. 6.3 (2008ല്‍ 7.4) ശതമാനം. പാലക്കാട് ജില്ലയില്‍ നിന്നാണ് അന്യ സംസ്ഥാന കുടിയേറ്റം കൂടുതല്‍. കോട്ടയം, കണ്ണൂര്‍ ജില്ലകളാണ് തൊട്ടുപിന്നില്‍. ഏറെക്കാലം മുന്നിലായിരുന്ന പത്തനംതിട്ട ഇപ്പോള്‍ പട്ടികയില്‍ ഏറെ പിന്നിലാണ്. ഈ കണക്കുകളനുസരിച്ചാണ് മലപ്പുറം-പാലക്കാട് പ്രദേശത്തെ കുടിയേറ്റ പ്രവണത കുടുതലുള്ള മേഖലയെന്ന് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്.
(26....03....12)

Saturday, March 24, 2012

സ്വാശ്രയ ധാരണ: നേട്ടം കോളജുകള്‍ക്കും സമ്പന്നര്‍ക്കും


തിരുവനന്തപുരം: കാ്േധാലിക്ക സഭയുടെ പ്രൊഫഷണല്‍ കോജുകളുമായി സര്‍ക്കാറുണ്ടാക്കിയ ധാരണയില്‍ നേട്ടം കോളജുകള്‍ക്കും സമ്പന്നര്‍ക്കും. കോളജുകള്‍ക്ക് ലക്ഷങ്ങളുടെ ലാഭമുണ്ടാകും. ഫീസ് ഘടന സമ്പന്നര്‍ക്ക് ലാഭകരവുമാകും. കുറഞ്ഞ ഫീസ് ഇല്ലാതാകുന്നതോടെ മെറിറ്റ് സീറ്റില്‍ ഫീസ് കു്ധനെ കുടും. ഇത് സാധാരണക്കാരെയാകും ഏറെ ബാധിക്കുക. സാമ്പ്ധികമായി ഏറെ ലാഭകരമായതിനാല്‍ മറ്റ് ഭൂരിഭാഗം മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകളും ഈ രീതിയിലേക്ക് മാറിയേക്കും. അതോടെ കേരള്ധിലെ സ്വാശ്രയ വിദ്യാഭ്യാസം കോളജുടമകള്‍ക്കും സമ്പന്നര്‍ക്കും മാത്രം ഗുണകരമാകുന്ന അവസ്ഥയിലാകും. ന്യൂനപക്ഷ^പിന്നാക്ക കോളജുകള്‍ ആ വിഭാഗങ്ങള്‍ക്ക് അല്‍പം ആശ്വാസകരമാകും. എന്നാല്‍ സ്വന്തമായി മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകളില്ലാ്ധ സമുദായങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാകും.

ധാരണയനുസരിച്ച് കാ്േധാലിക്ക സഭ കോളജുകള്‍ക്ക് എന്‍.ആര്‍.ഐ ക്വാട്ട ഒഴികെയുള്ള 85 ശതമാനം സീറ്റീല്‍ മെഡിക്കലിന് 3.75 ലക്ഷം രൂപയും എന്‍ജിനീയറിംഗിന് 75,000 രൂപയും വാങ്ങാം. എന്‍ജിനീയറിംഗില്‍ ഇതര മാനേജ്‌മെന്റുകളുമായി സര്‍ക്കാറുണ്ടാക്കിയ ധാരണ പ്രകാരം മെറിറ്റ് ക്വാട്ടയിലെ പകുതി സീറ്റില്‍ 40,000 രൂപ, പകുതിയില്‍ 65,000 രൂപ, മാനേജ്‌മെന്റില്‍ 99,000 രൂപ എന്നിങ്ങനെയാണ് ഫീസ്. കാ്േധാലിക്ക സഭയുടെ ആവശ്യം അംഗീകരിക്കാന്‍ രണ്ടുകൂട്ടര്‍ക്കും ഒരേ രീതിയില്‍ പണം കിട്ടുന്ന രീതിയിലേക്ക് സര്‍ക്കാറുമായി സഹകരിക്കുന്നവര്‍ക്കുകൂടി ഫീസ് കൂട്ടിക്കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. സഭ കഴിഞ്ഞവര്‍ഷം തന്നെ ഈ ആവശ്യമുന്നയിച്ചിരുന്നു. അത് നടപ്പാക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞവര്‍ഷം 25,000 രൂപ ഒറ്റയടിക്ക് മറ്റുകോളജുകള്‍ക്ക് വര്‍ധിപ്പിച്ച് നല്‍കിയിരുന്നു.

സമാനമായ വര്‍ധന മെഡിക്കലിലും സംഭവിക്കും. നിലവില്‍ കാ്േധാലിക്ക സഭയുമായുണ്ടാക്കിയ ധാരണ പ്രകാരം 100 പേരുള്ള ഒരു ബാച്ചില്‍ എന്‍.ആര്‍.ഐ ഒഴികെ സീറ്റില്‍ നിന്ന് മൊ്ധം 3.18 കോടി രൂപ ഇവര്‍ക്ക് ലഭിക്കും. കുറഞ്ഞ ഫീസ് തത്വ പ്രകാരമുള്ള കഴിഞ്ഞ വര്‍ഷ്െധ കരാറില്‍ നിന്ന് ഒരു ബാച്ചില്‍ നിന്ന് ആകെ ലഭിക്കുക 2.56 കോടിയും. സഭാകോളജുകള്‍ക്ക് അധികം ലഭിക്കുന്നത് 62.35 ലക്ഷം. ഒരു സീറ്റിന് 15 ലക്ഷം വരെ ഫീസുള്ള എന്‍.ആര്‍.ഐ ക്വാട്ട വേറെയുണ്ട്. 40 ലക്ഷം രൂപയാണ് ഒരു ബാച്ചിന് ഇവര്‍ സ്‌കോളര്‍ഷിപ് നല്‍കുക. അത് കുറച്ചാലും 22.35 ലക്ഷം കാ്േധാലിക്ക സഭ കോളജുകള്‍ക്ക് അധികം കിട്ടും. ഈ 40 ലക്ഷം പൂര്‍ണമായി ഉപയോഗിച്ചാല്‍ തന്നെ കുറഞ്ഞ ഫീസ് പ്രകാരം കഴിഞ്ഞ വര്‍ഷം 50 പേര്‍ക്ക് കിട്ടിയ ആനുകൂല്യം പരമാവധി 25 പേര്‍ക്കാണ് നല്‍കാന്‍ കഴിയുക. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമായിരുന്ന 25 സീറ്റില്‍ ഇതോടെ മൂന്നിരട്ടി ഫീസ് ആവുകയും ചെയ്യും. എല്ലാ മെഡിക്കല്‍ കോളജുകളും ഈ ഘടന അംഗീകരിച്ചാല്‍ 300ഓളം സീറ്റില്‍ കു്ധനെ ഫീസ് ഉയരും.

എല്ലാ സീറ്റിലും ഒരേ ഫീസ് എന്നതാണ് ഈ ധാരണയുടെ പ്രധാന ഘടകം. അതനുസരിച്ച് മെറിറ്റ് സീറ്റലുള്ള അതേ തുക തന്നെ മാനേജ്‌മെന്റ് സീറ്റിലും വരും. അനായാസം പ്രവേശം നേടാന്‍ കഴിയുന്ന മാനേജ്‌മെന്റ് സീറ്റിന് ഇതോടെ ആവശ്യക്കാരേറും. കൂടുതല്‍ തലവരി കൊടുക്കാന്‍ കഴിയുന്ന സമ്പന്നര്‍ക്കും മാനേജ്‌മെന്റുകള്‍ക്കും ഇത് ഒരു പോലെ ലാഭകരമാകും. ഫീസ് ഏകീകരിക്കപ്പെടുന്നതോടെ മെറിറ്റ് സീറ്റിന്റെ പ്രാധാന്യവും ഇല്ലാതാകും. പ~ന മികവുപുലര്‍്ധുന്നവര്‍ക്കും അതില്ലെങ്കിലും പണം മുടക്കാന്‍ കഴിയുന്നവര്‍ക്കും തുല്ല്യ അവസരമാകും കിട്ടുക. സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡങ്ങള്‍ കുടി നിശ്ചയിച്ചാലേ ഇതിന്റെ പൂര്‍ണ ചിത്രം വ്യക്തമാകൂ. ഫല്ധില്‍ കോളജുകള്‍ക്കും സമ്പര്‍ന്നര്‍ക്കും മാത്രമാകും ഈ രീതിയിലുള്ള ധാരണ ഗുണം ചെയ്യുകയെന്നാണ് വ്യക്തമാകുന്നത്.

സാമൂഹ്യ നീതി ലക്ഷ്യംവച്ച് എ.കെ ആന്റണിയാണ് സീറ്റിലും ഫീസിലും 50:50 സമ്പ്രദായം കൊണ്ടുവന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് പിന്തുടര്‍ന്നു. എല്ലാ സീറ്റിലും ഒരേ ഫീസ് ആവശ്യപ്പെട്ട കാ്േധാലിക്ക സഭ ഇതിനിടെ ഏകീകൃത ഫീസ് നിശ്ചയിച്ച് സ്വന്തം നിലയില്‍ പ്രവേശം തുടങ്ങി. 50:50 പാലിക്കുന്നവരും അതിനെ എതിര്‍ക്കുന്ന കാ്േധാലിക്ക സഭ കോളജുകളും തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞും നടന്ന സംഘര്‍ഷങ്ങളാണ് കഴിഞ്ഞ അഞ്ചുകൊല്ലം സ്വാശ്രയ മേഖലയെ സങ്കീര്‍ണമാക്കിയത്. ഈ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനെന്ന പേരില്‍ കാ്േധാലിക്ക സഭയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊടു്ധുകൊണ്ട് ഒ്ധുതീര്‍പ്പുണ്ടാക്കുകയാണ് ഉമ്മന്‍ചാണ്ടി നട്ധുന്നത്.
(25...03...12)

സ്വാശ്രയം: കുറഞ്ഞ ഫീസ് ഇല്ലാതാകുന്നു



തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ കുറഞ്ഞ ഫീസ് എന്ന സങ്കല്‍പം ഇല്ലാതാകുന്നു. കാത്തോലിക്ക സഭയുടെ കോളജുകളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി യു.ഡി.എഫ് സര്‍ക്കാര്‍ പുതിയ ഫീസ് ഘടനക്ക് സമ്മതിച്ചതാണ് സ്വാശ്രയ വിദ്യാഭ്യാസത്തില്‍ കേരളത്തിന്റെ സവിശേഷതയായി പറയാമായിരുന്ന 'പകുതി സീറ്റില്‍ കുറഞ്ഞ ഫീസ്' ഇല്ലാതാകുന്നത്. മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്‌സുകളില്‍ വന്‍ തോതില്‍ ഫീസ് വര്‍ധനക്കും ഇത് വഴിവക്കും.

ആകെ സീറ്റിന്റെ പകുതി എണ്ണത്തില്‍ പൊതുപ്രവേശ പരീക്ഷാ റാങ്ക് ലിസ്റ്റില്‍ നിന്ന് കുറഞ്ഞ ഫീസില്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാറിന് അവസരം ലഭിക്കുന്നതാണ് കേരളത്തില്‍ നിലവിലുള്ള രീതി. പകുതി സീറ്റില്‍ ഗവണ്‍മെന്റ് ഫീസ് എന്ന നിലയിലായിരുന്നു ഈ രീതിയുടെ തുടക്കം. ഇതനുസരിച്ച് രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന വാദമുയര്‍ത്തിയാണ് സ്വാശ്രയ കോളജുകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ എ.കെ ആന്റണി മറികടന്നതും. ക്രമേണ സര്‍ക്കാര്‍ ഫീസ് എന്നത് മാനേജ്‌മെന്റ് ക്വാട്ടയിലെ ഉയര്‍ന്ന ഫീസിനേക്കാള്‍ താരതമ്യേന കുറഞ്ഞ ഫീസ് എന്ന നിലയിലേക്ക് മാറി. ഇപ്പോള്‍ ഇതുകൂടി ഇല്ലാതാകുകയാണ്. അതോടെ സ്വാശ്രയം എല്ലാ വിഭാഗത്തിനും വന്‍ ചിലുള്ള മേഖലയാകും. ഇതിന് തുടക്കമിടുന്നതാണ് കത്തോലിക്ക സഭയുടെ കീഴിലെ മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകളുമായുണ്ടാക്കിയ ധാരണ. എല്ലാ സീറ്റിലും ഉയര്‍ന്ന നിരക്കില്‍ ഒരേ ഫീസ് അനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കരാറിലേക്ക് നീങ്ങുന്നത്.

ക്രോസ് സബ്‌സിഡിയായി കണക്കാക്കാവുന്ന പകുതി സീറ്റിലെ കുറഞ്ഞ ഫീസ് രീതി  കാത്തോലിക്ക സഭ അംഗീകരിക്കുന്നില്ല. ഇതേചൊല്ലിയാണ് കഴിഞ്ഞ ഇടതുസര്‍ക്കാറുമായി ഇവര്‍ തെറ്റിപ്പിരിഞ്ഞ് സ്വന്തം നിലയില്‍ പ്രവേശം നടത്തി വന്നത്. എന്നാല്‍ ഭൂരിഭാഗം മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകളും കുറഞ്ഞ ഫീസിന് സര്‍ക്കാറുമായി സഹകരിക്കാന്‍ സന്നദ്ധമാകുകയും കരാറിലെത്തുകയും ചെയ്തു. അഞ്ചുവര്‍ഷമായി ഇതാണ് തുടരുന്നത്. മെഡിക്കലിലും എന്‍ജിനീയറിംഗിലും കുറഞ്ഞ ഫീസില്‍ സീറ്റ് വിട്ടുകൊടുക്കാന്‍ ഈ കോളജുകള്‍ ഈ വര്‍ഷവും തയാറാണ്. ഈ രീതിയിലലെ ഫീസിന് എന്‍ജിനീയറിംഗ് കോളജുകളുമായി ധാരണയില്‍ എത്തിയ ശേഷമാണ് ക്രിസ്ത്യന്‍ കോളജുകള്‍ക്ക് ഏകീകൃത ഫീസ് സമ്മതിച്ചുകൊടുക്കുന്നത്.

സര്‍ക്കാറിന്റെ ഈ തീരുമാനത്തോടെ എന്‍ജിനീയറിംഗിലും മെഡിക്കലിലും കുറഞ്ഞ ഫീസ് വാങ്ങുന്ന കോളജുകള്‍ അവരുടെ നിലപാടില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം മുതല്‍ കത്തോലിക്ക സഭയുടെ മാതൃകയിലേക്ക് മാറുമെന്ന് എന്‍ജിനീയറിംഗ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ ഫീസ് നേരത്തേ ധാരണയായതിനാല്‍ അതില്‍ മാറ്റം വരുത്താനിടയില്ല. എന്നാല്‍ അതും പുനപരിശോധിക്കാന്‍ ചില കോളജുകള്‍ ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാറുമായി സഹകരിച്ചുവന്ന മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനിലും രണ്ടഭിപ്രായമുയര്‍ന്നിട്ടുണ്ട്. എം.ഇ.എസ് അടക്കം ഒരു വിഭാഗം കുറഞ്ഞ ഫീസ് രീതിയെ അനുകൂലിക്കുന്നുണ്ട്. മറുഭാഗം കത്തോലിക്ക സഭയുടെ മോഡലും. എന്നാല്‍ കുറഞ്ഞ ഫീസ് നിശ്ചയിച്ചാല്‍ തന്നെ മൊത്തം ഫീസായി ക്രിസ്ത്യന്‍ കോളജുകള്‍ക്ക് ലഭിക്കുന്ന അത്രയും തുക കിട്ടുന്ന തരത്തിലുള്ള ഘടനയാകും അംഗീകരിക്കുക എന്നാണ് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

ഫലത്തില്‍ എന്‍ജിനീറയിംഗിലും മെഡിക്കലിലും കുറഞ്ഞ ഫീസ് എന്ന തത്വം ഇതോടെ ഇല്ലാതാകും. ഏകീകൃത ഫീസിന് പകരമായി ഏതാനും സീറ്റില്‍ സ്‌കോളര്‍ഷിപ്പാണ് കാത്തോലിക്ക കോളജുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ബദല്‍ രീതി. ഏത് രീതി നടപ്പായാലും ഇടത്തരം സാമ്പത്തിക ശേഷിയുള്ളവര്‍ക്കുപോലും സര്‍ക്കാര്‍ സീറ്റില്‍ താങ്ങാവുന്ന ഫീസ് നല്‍കി പ~ിക്കുക പ്രയാസകരമായിരിക്കും. ക്രിസ്ത്യന്‍ കോളജുകളെ സര്‍ക്കാറുമായി സഹകരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരു രീതിയിലേക്ക് കേരളം മാറുന്നത്. സര്‍ക്കാറുമായി സഹകരിക്കാത്തതിനാല്‍ പൊതുസമൂഹത്തില്‍ നേരിട്ടിരുന്ന വിമര്‍ശം മറികടക്കാന്‍ ഇതിലൂടെ കത്തോലിക്ക സഭാ കോളജുകള്‍ക്ക് സാധിക്കുകയും ചെയ്യും.
(24....03....12)

വിഭാഗീയതക്ക് പുതിയ 'മണ്ഡലം'; വഴിപിരിയല്‍ തടയാനാകാതെ പാര്‍ട്ടി



തിരുവനന്തപുരം: പാര്‍ട്ടിയോട് വിടപറയാന്‍ വിശ്വാസവും വിഭാഗീയതയും അടിക്കടി കാരണമാകുന്ന കേരള സി.പി.എമ്മില്‍ ഇവ രണ്ടും ചേര്‍ന്ന വിഭാഗീയതയുടെ പുതിയ  'മണ്ഡലമാ'കുകയാണ് നെയ്യാറ്റിന്‍കര. വ്യക്തിവിരോധത്തില്‍ തുടങ്ങി, പാര്‍ട്ടി വിഭാഗീയതില്‍ വികസിച്ച് ജാതീയ വേര്‍തിരിവില്‍ പൂര്‍ണമാകുന്ന ചേരിപ്പോരാണ് നെയ്യാറ്റിന്‍കരയില്‍ ആര്‍. ശെല്‍വരാജന്റെ രാജയിലെത്തിച്ചത്. വിഭാഗീയതയും ചേരിപ്പോരും അവസാനിച്ചുവെന്ന് പാര്‍ട്ടി ആണയിടുമ്പോഴും ആഘോഷമായി വഴി പിരിയുന്നവരുടെ പട്ടിക നീളുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു.

സമീപകാലത്ത് രണ്ട് തരത്തിലാണ് സി.പി.എമ്മില്‍ നിന്ന് വിവാദമായ പുറത്തുപോകലുകള്‍ സംഭവിച്ചത്. വര്‍ഗ രാഷ്ട്രീയത്തിന്റെ കാര്‍ക്കശ്യത്തിന് മുന്നില്‍ മത വിശ്വാസം മാനസിക സംഘര്‍ഷമായി മാറുന്നുവെന്ന് പരാതിപ്പെട്ട് പോയവരാണ് ഒരുഭാഗത്ത്. എസ്.എഫ്.ഐ നേതാവായിരുന്ന എ.പി അബ്ദുല്ലക്കുട്ടി പാര്‍ട്ടി വിട്ടത് സി.പി.എമ്മിനെ ഞെട്ടിച്ചു. അബ്ദുല്ലക്കുട്ടി പിന്നീട് കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് മല്‍സരത്തിനിറങ്ങുകയും നിയമസഭയിലെത്തുകയും ചെയ്തു. മറ്റൊരു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ആലപ്പുഴ എം.പിയായിരുന്ന മനോജ് കുരിശിങ്കല്‍ മത വിശ്വാസത്തിന്റെ പേരില്‍ പാര്‍ട്ടിയോട് കലഹിച്ചത്. ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഒരിക്കല്‍ പാര്‍ട്ടി തന്നെ രംഗത്തിറക്കിയ മനോജ് വലിയ പരിക്കേല്‍പിച്ചാണ് മടങ്ങിയത്. പാര്‍ട്ടി സ്വതന്ത്രനായിരുന്ന മഞ്ഞളാംകുഴി അലിയും ഇതേ വഴി തെരഞ്ഞെടുത്തു. എസ്.എഫ്.ഐ നേതാവയിരുന്നു സിന്ധുജോയി പാര്‍ട്ടി വിടാന്‍ പറഞ്ഞ കാരണവും വിശ്വാസം തന്നെയായിരുന്നു.

പ്രത്യയശാസ്ത്ര ഭിന്നതായണ് പാര്‍ട്ടിയെ പിടിച്ചുലച്ച മറ്റൊരുകൂട്ടമാളുകളുടെ പുറത്തുപോകാലില്‍ എത്തിയത്. എം.എന്‍ വിജയന്‍ ഉന്നയിച്ച ഇടതുപക്ഷ വിമര്‍ശങ്ങളുടെ അനുരണനമായിരുന്നു ആ ഉലച്ചില്‍. എം.എന്‍ വിജയന്‍ തന്നെ ആദ്യം പടിയിറക്കപ്പെട്ടു. പിന്നാലെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ കൂട്ടത്തോടെ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ തുടങ്ങി. ചിലരെ പാര്‍ട്ടി പുറത്താക്കി. തളിക്കുളത്തും ഓഞ്ചിയത്തും ഷൊര്‍ണുരും പുതിയ സംഘങ്ങള്‍ സി.പി.എമ്മിന് വെല്ലുവിളിയായി. എം.ആര്‍ മുരളി, ടി.എല്‍ സന്തോഷ്, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നേതൃനിരയില്‍ നിന്ന് തന്നെ വഴിമാറിപ്പോയി.

മതം/ജാതി, പ്രത്യയശാസ്ത്രം എന്നിവ വ്യത്യസ്ത രീതിയില്‍ കൂടിച്ചേര്‍ന്നാണ് നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന്റെ പുറത്തുപോലിന് വഴിവച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിലെ ചില വ്യക്തികളുമായി ആരംഭിച്ച ഭിന്നത ക്രമേണ പാര്‍ട്ടിയിലെ വിഭാഗീയതായി വികസിക്കുകയായിരുന്നു. ഇതിനെ ജില്ലയിലെ പാര്‍ട്ടി നേതൃത്വം നേരിട്ടപ്പോള്‍ അത് ജാതീയ വിവേചനമെന്ന രീതിയിലേക്ക്കൂടി പരിണമിച്ചു. പിന്നാക്ക സമുദായാംഗവും ആ വിഭാഗത്തിനിടയില്‍ വലിയ സ്വാധീനവുമുള്ള ശെല്‍വരാജിനെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഉയര്‍ന്ന ജാതിയില്‍പെട്ട ചിലരായിരുന്നുവെന്ന വിമര്‍ശം അവഗണിക്കാന്‍ കഴിയാത്തതാണിപ്പോള്‍. ശെല്‍വരാജിനെ ലക്ഷ്യമിട്ട് അടുത്ത അനുയായികളെ കൂട്ടത്തോടെ വെട്ടിനിരത്തിയിരുന്നു. ഇതിനിരയായവരില്‍ തൊണ്ണൂറ്റഞ്ച് ശതമാനവും ഒരേ സമുദായക്കാരായിരുന്നു. നിരവധി പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടി. പലരും തരം താഴ്ത്തപ്പെട്ടു. നിരവധിപേരുടെ അംഗത്വം പുതുക്കി നല്‍കിയില്ല. ഇതിലും മഹാഭൂരിഭാഗവും ഇതേ പിന്നാക്ക സമുദായക്കാരായിരുന്നു. നെയ്യാറ്റിന്‍കര^പാറശാല പ്രശേദത്തെ സി.പി.എം ചേരിപ്പോരുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ വന്ന വാര്‍ത്തകളിലും പിന്നാക്ക വിഭാഗക്കാരെ പാര്‍ട്ടിയില്‍ വെട്ടിനരിത്തുന്നു എന്നായിരുന്നു പ്രധാന വിമര്‍ശം. രാജിവച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 'പാര്‍ട്ടിയിലെ ഫ്യൂഡലിസം' ഒരു വിഷയമായി ശെല്‍വരാജ് ചൂണ്ടിക്കാട്ടുകയും ചെയ്തു. വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയോട് വിടപറയുന്ന പാര്‍ലമെന്ററി^സംഘടനാ നേതാക്കളുടെ എണ്ണം കൂടുന്നത് തടയാനാകട്ടെ പാര്‍ട്ടിക്ക് കഴിയുന്നുമില്ല.

Wednesday, March 7, 2012

കേരള മേളയില്‍ സര്‍ക്കാര്‍ വെട്ടിനിരത്തിയ സിനിമക്ക് ദേശീയാംഗീകാരം


തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് സിനിമാ മന്ത്രിയും പരിവാരങ്ങളും ചേര്‍ന്ന് വെട്ടിനിരത്തിയ മലയാള സിനിമക്ക് ദേശീയ അംഗീകാരം. കേരളത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഷെറി സംവിധാനം ചെയ്ത 'ആദിമധ്യാന്തം' ദേശീയ പുരസ്‌കാര സമിതിയുടെ മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടി. ചലച്ചിത്ര അക്കാദമിക്കകത്തെ ചേരിപ്പോരും വ്യകതിവിരോധം തീര്‍ക്കാന്‍ സിനിമാ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ നടത്തിയ നീക്കങ്ങളും ചേര്‍ന്നാണ് മേളയുടെ മല്‍സര വിഭാഗത്തില്‍ നിന്ന് ഈ സിനിമയെ പുറന്തള്ളിയത്. അപൂര്‍ണമെന്നായിരുന്നു കാരണം പറഞ്ഞത്. നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ഒടുവില്‍ സര്‍ക്കാറിന് ചലച്ചിത്ര മേളയില്‍ ഈ സിനിമക്ക് പ്രത്യേക പ്രദര്‍ശനം ഒരുക്കേണ്ടിവന്നു. 

അന്താരാഷ്ട്ര മേളയില്‍ നിന്ന് സിനിമയെ പുറത്താക്കാന്‍ നീക്കം നടത്തിയവര്‍ക്കുള്ള തിരിച്ചടിയാണ് ഈ അംഗീകാരമെന്ന് ഷെറി 'മാധ്യമ'ത്തോട് പറഞ്ഞു. ആ അന്യായത്തിനെതിരെ പ്രതിഷേധിക്കാനും പിന്തുണക്കാനും തയാറായ എല്ലാ സഹൃദയര്‍ക്കും അംഗീകാരം സമര്‍പിക്കുന്നു. ഒരുപാട് കഷ്ടപ്പാടും നഷ്ടവും സഹിച്ച് എടുത്ത സിനിമയാണ്. എന്നിട്ടും ഒരുപാട് ആക്ഷേപങ്ങള്‍ കേട്ടു. അപമാനിക്കപ്പെട്ടു. ഒരു മന്ത്രി തന്നെ അധിക്ഷേപിക്കാന്‍ രംഗത്തിറങ്ങി. ഇനിയൊരു സിനിമാപ്രവര്‍ത്തകനും ഈ ദുരനുഭവം ഉണ്ടാകരുത്. ഈ അംഗീകാരം മന്ത്രി ഗണേഷ്‌കുമാറിനുള്ള മറുപടിയാണ്' -ഷെറി പറഞ്ഞു. 

അന്താരാഷ്ട്ര മേളയുടെ മല്‍സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമ അപൂര്‍ണമാണെന്ന് വരുത്തിത്തീര്‍ത്താണ് മന്ത്രിയും സംഘവും ചേര്‍ന്ന് മേളയില്‍ നിന്ന് സിനിമ പുറന്തള്ളിയത്. മേള തുടങ്ങുന്നതിന്റെ ദുവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. അപൂര്‍ണ ഡി.വി.ഡിയാണ് സമര്‍പിക്കപ്പെട്ടത് എന്ന് മലയാളമനോരമ ചാനലില്‍ ഒരുദിവസം വാര്‍ത്ത പ്രത്യക്ഷപ്പെടുകയായിരുന്നു. ഉടന്‍ അത് ശരിവച്ച മന്ത്രി നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിവാദങ്ങള്‍ക്കൊടുവില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനെക്കൊണ്ട് സിനിമ ഒഴിവാക്കിപ്പിച്ചു. ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു ഈ പുറത്താക്കല്‍. 

മന്ത്രിയുടെ വാദം തെറ്റാണെന്നും സിനിമയുടെ ആദ്യഭാഗം നിശബ്ദ ചിത്രീകരണമാണെന്നുമുള്ള വിവരം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാര്‍ നടപടി വിവാദമായി. ദൂരദര്‍ശന്‍ ഡപ്യുട്ടിഡയറക്ടറായിരുന്ന കെ. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് മലയാള ചിത്രങ്ങള്‍ മേളയിലേക്ക് തെരഞ്ഞെടുത്തത്. സിനിമ അപൂര്‍ണമാണെന്ന മന്ത്രിയുടെ പ്രസ്താവനയെ സമിതി അധ്യക്ഷനും കമ്മിറ്റി അംഗങ്ങളും പരസ്യമായി ചോദ്യം ചെയ്തു. മന്ത്രിയുടെ കൈവശം അപൂര്‍ണ ഡി.വി.ഡിയുണ്ടെങ്കില്‍ അത് മറ്റാരെങ്കിലും മാറ്റിയതാകാമെന്നും കമ്മിറ്റി പ്രസതാവനയിറക്കി. ഇതോടെ മന്ത്രിയും അക്കാദമിയും വെട്ടിലായി. മന്ത്രിയുടെ സമ്മര്‍ദത്തിന് വഴങ്ങി സിനിമ ഒഴിവാക്കിയെങ്കിലും പ്രതിപക്ഷ നേതാവ് മുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വരെ രംഗത്തെത്തി. ചലച്ചിത്രമേളയുടെ ആദ്യ മൂന്ന് ദിവസവും മന്ത്രിക്കെതിരായ പ്രതിഷേധങ്ങളാല്‍ മേള പ്രക്ഷുബ്ദമായി. അതിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ഒടുവില്‍ മേളയില്‍ ഉള്‍പെടുത്തി സിനിമക്ക് പ്രത്യേക പ്രദര്‍ശനം ഒരുക്കിയാണ് സര്‍ക്കാര്‍ തടിയൂരിയത്. മികച്ച സിനിമയാണെന്ന് മേളയില്‍തന്നെ പേരെടുത്ത ആദിമധ്യാന്തം ഇപ്പോള്‍ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. 
(7/3/12)

Tuesday, March 6, 2012

ജലനിധി ദരിദ്രരുടെ കുടിവെള്ളം മുട്ടിച്ചു

തിരുവനന്തപുരം: ലോകബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയായ ജലനിധിയുടെ ഘടനയും വ്യവസ്ഥകളും അടിമുടി മാറ്റണമെന്ന് പദ്ധതി ഒന്നാം ഘട്ടം സംബന്ധിച്ച് പ~നം നടത്തിയ നിയമസഭാ സമിതി ശിപാര്‍ശ ചെയ്തു. ദരിദ്രര്‍ക്ക് കുടിവെള്ളം കിട്ടാതാക്കിയ ഈ പദ്ധതിയിലെ പല വ്യവസ്ഥകളും ജനാധിപത്യ വിരുദ്ധവും കുടിവെള്ള വിതരണ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതിന് തുല്ല്യവുമാണ്. പൊതുടാപ്പുകള്‍ ഇല്ലാക്കുന്ന വ്യവസ്ഥകള്‍ മാറ്റണം. സഭാ സമിതി നിര്‍ദേശങ്ങള്‍ കണിക്കിലെടുത്ത് വേണം രണ്ടാം ഘട്ട പദ്ധതിക്ക് അന്തിമരൂപം നല്‍കാനെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, കര്‍ശന വ്യവസ്ഥകളെന്ന് സമിതി വിമര്‍ശിച്ചവയില്‍ ഒരുമാറ്റവും വരുത്താതെ പുതിയ സര്‍ക്കാറും രണ്ടാം ഘട്ട പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്.

112 പഞ്ചായത്തുകളില്‍ നടപ്പാക്കിയ ഒന്നാംഘട്ട പദ്ധതി വിലയിരുത്തിയ സമിതി അതിരൂക്ഷമായ വിമര്‍ശങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ധനകാര്യ ഏജന്‍സിയുടെ നയം സേവനമല്ല, പദ്ധതി ലാഭകരം ആയിരിക്കണമെന്നാണ്. അതിന് വെള്ളത്തിന് ചാര്‍ജ് ചെയ്യുകയും പൊതുടാപ്പില്‍ മീറ്റര്‍ വക്കുകയും വേണം. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമിതി വ്യക്തമാക്കി. ജലംപോലെ അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കര്‍ശന വ്യവസ്ഥകളും ലാഭേച്ഛയും കടന്നുകൂടുന്നത് ആശാസ്യമല്ല. പുതിയ കണക്ഷന്‍ നല്‍കാന്‍ ഒരുഗുണഭോക്താവില്‍ നിന്ന് പദ്ധതിയുടെ തുടക്കത്തില്‍ 1000^1700 രൂപയാണ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ അത് 10,000 മുതല്‍ 20,000 രൂപ വരെ ആയിരിക്കുന്നു. തുക അടക്കാന്‍ കഴിയാത്ത പാവങ്ങള്‍ക്ക് പദ്ധതിയുടെ സൗകര്യം ലഭിക്കില്ല. ഇത് ജനാധിപത്യപരമായ രീതിയല്ല. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ലഭ്യമാക്കുകയെന്ന ചുമതലയില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതിന് തുല്ല്യമാണിത്.

പട്ടിജാതി/പട്ടിക വര്‍ഗ കോളനികളിലും മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശങ്ങളിലും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരാണ് കൂടുതല്‍. തീരദേശങ്ങളിലും മറ്റും റൂറല്‍ വാട്ടര്‍ സപ്ലൈ പദ്ധതിയുണ്ടായിരുന്നപ്പോള്‍ സുലഭമായി വെള്ളം ലഭിച്ചിരുന്നു. ജലനിധി നടപ്പാക്കിയതോടെ പണം കണ്ടെത്താനാവാത്ത തീരവാസികള്‍ക്ക് വെള്ളം കിട്ടാതായി. പദ്ധതി നടപ്പാക്കിയ 25 ശതമാനം സ്ഥലത്തും ജലരേസാതസ്സുകള്‍ നിലച്ചുപോയി. അത്തരം സ്ഥലങ്ങളിലും വെള്ളം കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു.

പൊതുടാപ്പുകള്‍ സ്ഥാപിക്കേണ്ട ചുമതല ഗുണഭോക്തൃ സമിതികള്‍ക്കാണ്. ഇതിന് പഞ്ചായത്ത് പണം വാഗ്ദാനം ചെയ്താലും കിട്ടിയില്ലെങ്കില്‍ ഈടാക്കാന്‍ സമിതിക്ക് അധികാരമില്ലാത്തതിനാലാണ് ടാപ്പുകള്‍ സ്ഥാപിക്കപ്പെടാത്തത്. അതിനാല്‍ പൊതുടാപ്പുകള്‍ പഞ്ചായത്തുകള്‍ നേരിട്ട് സ്ഥാപിക്കണം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പൊതുടാപ്പ് അനുവദിക്കുന്നതിന് വ്യക്തമായ ധാരണ വേണം. പൊതുടാപ്പ് സ്ഥാപിക്കല്‍ സംബന്ധിച്ച് സഭാസമിതി നടത്തിയ അന്വേഷണങ്ങള്‍ക്ക് ജലവിഭവ വകുപ്പ് ആദ്യം വ്യക്തമായ മറുപടി നല്‍കിയില്ല. ഇതേതുടര്‍ന്ന് ജലവിഭവ സെക്രട്ടറി, വാട്ടര്‍ അഥോറിറ്റി, ജലനിധി ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്ന് സമിതിക്ക് തെളിവെടുപ്പ് നടത്തേണ്ടി വന്നതായി റിപ്പോര്‍ട്ട് പറയുന്നു. പൊതുടാപ്പ് സ്ഥാപിച്ചാല്‍ മീറ്റര്‍ വെക്കേണ്ടിവരുമെന്നും മീറ്റര്‍ റീഡിംഗ് പ്രകാരം പണം അടക്കണമെന്ന വ്യവസ്ഥയിലാണ് ആദ്യ ഘട്ടത്തിലെ രണ്ടാം ഭാഗത്ത് പൊതുടാപ്പ് അനുവദിച്ചതെന്നും തെളിവെടുപ്പില്‍ ജലവകുപ്പ് സെക്രട്ടറി സമ്മതിച്ചു. പൊതുടാപ്പ് അനുവദിച്ചാല്‍ സ്വകാര്യ കണക്ഷനുകളുണ്ടാകില്ലെന്നും അതിനാല്‍ പദ്ധതി മുന്നോട്ടുപോകില്ലെന്നുമുള്ള ജലനിധി ഡയറക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. പൊതുടാപ്പിന് നിയന്ത്രണമില്ല എന്നായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ ഇപ്പോഴും അവകാശപ്പെടുന്നത്.

ജാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായ പഞ്ചായത്തായത്തിന്റെ താഴെ പദ്ധതി നിര്‍വഹണത്തിന് ഗുണഭോക്തൃ സമിതികള്‍ ആവശ്യമില്ല. അതിനാല്‍ പദ്ധതി ചിലവ് പൂര്‍ണമായി പഞ്ചായത്തുകള്‍ ഏറ്റെടുക്കണം. ഗുണഭോക്തൃ സമിതികളില്‍നിന്ന് പണം ഈടാക്കുന്നത് അവസാനിപ്പിക്കണം. അവര്‍ക്ക് മേല്‍നോട്ട ചുമതല മാത്രമാക്കണം. ബി.പി.എല്‍, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് വെള്ളം സൗജന്യമായി നല്‍കണം. ജലനിധിയുടെ കണ്‍സള്‍ട്ടന്‍സി അതാത് പഞ്ചായത്തുകളെ ഏല്‍പിക്കണം. പദ്ധതി നടപ്പാക്കും മുമ്പ് ജലലഭ്യത സംബന്ധിച്ച് വിശ്വാസ്യതയുള്ള സ്ഥാപനങ്ങളെക്കൊണ്ട് പ~നം നടത്തണം. ഒന്നാം ഘട്ടത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ക്ക് ലോക ബാങ്ക് പ്രതിനിധികളെ ഈ സ്ഥലങ്ങളില്‍ കൊണ്ടുപോകണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
(madhyamam, 2/3/12)

Monday, September 19, 2011

ആളിക്കത്തി ആണവസമരം; കൂടംകുളത്ത് പോലിസ് ഉപരോധം

കൂടംകുളം: തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരായ പ്രതിഷേധം കത്തുന്നു. മൂന്ന് ജില്ലകളിലെ ജനങ്ങളൊന്നടങ്കം സമരത്തിനിറങ്ങിയതോടെ പ്രദേശത്തെ ഒറ്റപ്പെടുത്തി റോഡുകളില്‍ പോലിസ് ഉപരോധം ഏര്‍പെടുത്തി. ആണവോര്‍ജ പദ്ധതി നിലയം സ്ഥാപിച്ച കൂടങ്കുളത്തേക്കും സമരം കേന്ദ്രീകരിച്ച തൊട്ടടുത്ത ഗ്രാമമായ ഇടിന്തകരയിലേക്കുമുള്ള ബസ് സര്‍വീസുകള്‍ പോലിസ് നിരോധിച്ചു. 127 ഗ്രാമവാസികള്‍ ആരംഭിച്ച അനിശചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. അവശരായവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ തുടങ്ങിയതോടെ ജരോഷം കത്തിപ്പടരുകയാണ്. 15,000 ഓളം പേരാണ് ദിവസവും സമരത്തിനെത്തുന്നത്.
1988 ല്‍ ആരംഭിച്ച കൂടംകുളം ന്യൂക്ലിയര്‍ പവര്‍ പ്രൊജക്ട് ഉടന്‍ കമീഷന്‍ ചെയ്യുമെന്ന് സ്െപതംബര്‍ എട്ടിന് മാധ്യമ വാര്‍ത്തകള്‍ വന്നതോയൊണ് പ്യൂപിള്‍സ് മൂവ്മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (പി.എം.എ.എന്‍.ഇ) യുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയത്. സെപ്തംബര്‍ 11 ന് സ്വയം സന്നദ്ധരായി രംഗത്തുവന്ന 127 പേര്‍ നിരാഹാരം തുടങ്ങി. 18 മുതല്‍ 83 വയസ് വരെ പ്രായമുള്ളവര്‍. ഇതില്‍ 20 സ്ത്രീകളും നാല് അംഗവൈകല്യമുള്ളവരമുണ്ട്. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിലെ 60ഓളം ഗ്രാമങ്ങളിലെ മല്‍സ്യത്തൊഴിലാളികളും കര്‍ഷകരുമാണ് സമര രംഗത്തുള്ളത്. ഈ ഗ്രാമങ്ങളില്‍നിന്ന് ദിവസവും 15,000 ഓളം പേര്‍ ഇടിന്തകരയിലെ സമരപ്പന്തലിലെത്തുന്നുണ്ട്.
സമരത്തിന് വന്‍ ജനപിന്തുണയായതോടെ അത് നേരിടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായാണ് കൂടങ്കുളത്തെയും ഇടിന്തകരയെയും ഒറ്റപ്പെടുത്തി പോലിസ് ഉപരോധം ഏര്‍പെടുത്തിയത്. ഈ പ്രദേശത്തേക്ക് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. ബസ് സര്‍വീസുകള്‍ 25 കിലോമീറ്റര്‍ അകലെ പോലിസ് തടഞ്ഞു. കന്യാകുമാരി ഭാഗത്തുനിന്നുള്ള ബസുകള്‍ അഞ്ചുഗ്രാമത്തിലും തൂത്തുക്കുടി ഭാഗത്തുനിന്നുള്ള ബസുകള്‍ നവലിടിയിലും തിരുനെല്‍വേലി ഭാഗത്തുനിന്നുള്ളവ രാധാപുരത്തുമാണ് പോലിസ് തടയുന്നത്. ഇതോടെ പദ്ധതി പ്രദേശത്തേക്ക് ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാതായി. സ്വകാര്യ വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമാണ് പോലിസ് ഏര്‍പെടുത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെയും പോലിസിനെന്‍യും വണ്ടികള്‍ മാത്രമാണ് കടത്തിവിടുന്നത്.
സമീപ ഗ്രാമങ്ങളില്‍നിന്ന് സമരസ്ഥലത്തേക്ക് വരുന്ന വാഹനങ്ങള്‍ക്കും വിലക്കുണ്ട്. എന്നാല്‍ പോലിസിനോടെതിരിട്ട് ബാരിക്കേടുകള്‍ സ്വയം നീക്കിയാണ് പലരും എത്തുന്നത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുന്നില്ല. നേരത്തേ അറ്സ്റ്റുകള്‍ നടന്നിരുന്നെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് പിന്നീട് ഇത്തരം നടപടികള്‍ ഒഴിവാക്കുകയാണ്. മറ്റ് സ്ഥലങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങളെ പോലിസ് തന്നെ വഴിതിരിച്ചുവിടുന്നുണ്ട്. ഒറ്റക്ക് വരുന്നവര്‍ക്ക് പോലിസ് \\\'വിചാരണ\\\'വരെ നേരിടേണ്ടിവരുന്നു. സ്വന്തം വാഹനങ്ങളിലല്ലാതെ ഇവിടെ എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ പ്രദേശങ്ങളിപ്പോള്‍. സമരത്തിനായി മല്‍സ്യബന്ധനം മുതല്‍ സ്കൂള്‍ അധ്യയനം വരെ നിര്‍ത്തിവച്ച തൊട്ടടുത്തുള്ള പത്തോളം ഗ്രമാങ്ങളും സമ്പൂര്‍ണമായി നിശ്ചലമാണ്. കടകളും മറ്റുസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി ജയലളിത പ്രസ്താവനയിറക്കിയതോടെ പ്രതിഷേധം രൂക്ഷമായി. ഇതിനിടെ മൂന്ന് മന്ത്രിമാര്‍ ചര്‍ച്ചക്ക് വന്നെങ്കിലും സമരം നിര്‍ത്തണമെന്ന ആവശ്യം ജനങ്ങള്‍ തള്ളി. ഇതോടെ സ്ഥലം എം.എല്‍.എയും നിരാഹാരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

(19..09..11)

പാസ് മാർക്ക് വന്നാൽ പാഠ്യപദ്ധതി ജയിക്കുമോ?

 കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിലെ ഒരു സ്കൂളിൽ കഴിഞ്ഞ വർഷങ്ങളിൽ ഒരു പദ്ധതി നടപ്പാക്കി. പേര് ലേണേഴ്സ്. ലക്ഷ്യം കുട്ടികളെ മലയാളത്തില...