
തിരുവനന്തപുരം: ലോകബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയായ ജലനിധിയുടെ ഘടനയും വ്യവസ്ഥകളും അടിമുടി മാറ്റണമെന്ന് പദ്ധതി ഒന്നാം ഘട്ടം സംബന്ധിച്ച് പ~നം നടത്തിയ നിയമസഭാ സമിതി ശിപാര്‍ശ ചെയ്തു. ദരിദ്രര്‍ക്ക് കുടിവെള്ളം കിട്ടാതാക്കിയ ഈ പദ്ധതിയിലെ പല വ്യവസ്ഥകളും ജനാധിപത്യ വിരുദ്ധവും കുടിവെള്ള വിതരണ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതിന് തുല്ല്യവുമാണ്. പൊതുടാപ്പുകള്‍ ഇല്ലാക്കുന്ന വ്യവസ്ഥകള്‍ മാറ്റണം. സഭാ സമിതി നിര്‍ദേശങ്ങള്‍ കണിക്കിലെടുത്ത് വേണം രണ്ടാം ഘട്ട പദ്ധതിക്ക് അന്തിമരൂപം നല്‍കാനെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, കര്‍ശന വ്യവസ്ഥകളെന്ന് സമിതി വിമര്‍ശിച്ചവയില്‍ ഒരുമാറ്റവും വരുത്താതെ പുതിയ സര്‍ക്കാറും രണ്ടാം ഘട്ട പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്.
112 പഞ്ചായത്തുകളില്‍ നടപ്പാക്കിയ ഒന്നാംഘട്ട പദ്ധതി വിലയിരുത്തിയ സമിതി അതിരൂക്ഷമായ വിമര്‍ശങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ധനകാര്യ ഏജന്‍സിയുടെ നയം സേവനമല്ല, പദ്ധതി ലാഭകരം ആയിരിക്കണമെന്നാണ്. അതിന് വെള്ളത്തിന് ചാര്‍ജ് ചെയ്യുകയും പൊതുടാപ്പില്‍ മീറ്റര്‍ വക്കുകയും വേണം. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമിതി വ്യക്തമാക്കി. ജലംപോലെ അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കര്‍ശന വ്യവസ്ഥകളും ലാഭേച്ഛയും കടന്നുകൂടുന്നത് ആശാസ്യമല്ല. പുതിയ കണക്ഷന്‍ നല്‍കാന്‍ ഒരുഗുണഭോക്താവില്‍ നിന്ന് പദ്ധതിയുടെ തുടക്കത്തില്‍ 1000^1700 രൂപയാണ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ അത് 10,000 മുതല്‍ 20,000 രൂപ വരെ ആയിരിക്കുന്നു. തുക അടക്കാന്‍ കഴിയാത്ത പാവങ്ങള്‍ക്ക് പദ്ധതിയുടെ സൗകര്യം ലഭിക്കില്ല. ഇത് ജനാധിപത്യപരമായ രീതിയല്ല. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ലഭ്യമാക്കുകയെന്ന ചുമതലയില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതിന് തുല്ല്യമാണിത്.
പട്ടിജാതി/പട്ടിക വര്‍ഗ കോളനികളിലും മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശങ്ങളിലും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരാണ് കൂടുതല്‍. തീരദേശങ്ങളിലും മറ്റും റൂറല്‍ വാട്ടര്‍ സപ്ലൈ പദ്ധതിയുണ്ടായിരുന്നപ്പോള്‍ സുലഭമായി വെള്ളം ലഭിച്ചിരുന്നു. ജലനിധി നടപ്പാക്കിയതോടെ പണം കണ്ടെത്താനാവാത്ത തീരവാസികള്‍ക്ക് വെള്ളം കിട്ടാതായി. പദ്ധതി നടപ്പാക്കിയ 25 ശതമാനം സ്ഥലത്തും ജലരേസാതസ്സുകള്‍ നിലച്ചുപോയി. അത്തരം സ്ഥലങ്ങളിലും വെള്ളം കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു.
പൊതുടാപ്പുകള്‍ സ്ഥാപിക്കേണ്ട ചുമതല ഗുണഭോക്തൃ സമിതികള്‍ക്കാണ്. ഇതിന് പഞ്ചായത്ത് പണം വാഗ്ദാനം ചെയ്താലും കിട്ടിയില്ലെങ്കില്‍ ഈടാക്കാന്‍ സമിതിക്ക് അധികാരമില്ലാത്തതിനാലാണ് ടാപ്പുകള്‍ സ്ഥാപിക്കപ്പെടാത്തത്. അതിനാല്‍ പൊതുടാപ്പുകള്‍ പഞ്ചായത്തുകള്‍ നേരിട്ട് സ്ഥാപിക്കണം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പൊതുടാപ്പ് അനുവദിക്കുന്നതിന് വ്യക്തമായ ധാരണ വേണം. പൊതുടാപ്പ് സ്ഥാപിക്കല്‍ സംബന്ധിച്ച് സഭാസമിതി നടത്തിയ അന്വേഷണങ്ങള്‍ക്ക് ജലവിഭവ വകുപ്പ് ആദ്യം വ്യക്തമായ മറുപടി നല്‍കിയില്ല. ഇതേതുടര്‍ന്ന് ജലവിഭവ സെക്രട്ടറി, വാട്ടര്‍ അഥോറിറ്റി, ജലനിധി ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്ന് സമിതിക്ക് തെളിവെടുപ്പ് നടത്തേണ്ടി വന്നതായി റിപ്പോര്‍ട്ട് പറയുന്നു. പൊതുടാപ്പ് സ്ഥാപിച്ചാല്‍ മീറ്റര്‍ വെക്കേണ്ടിവരുമെന്നും മീറ്റര്‍ റീഡിംഗ് പ്രകാരം പണം അടക്കണമെന്ന വ്യവസ്ഥയിലാണ് ആദ്യ ഘട്ടത്തിലെ രണ്ടാം ഭാഗത്ത് പൊതുടാപ്പ് അനുവദിച്ചതെന്നും തെളിവെടുപ്പില്‍ ജലവകുപ്പ് സെക്രട്ടറി സമ്മതിച്ചു. പൊതുടാപ്പ് അനുവദിച്ചാല്‍ സ്വകാര്യ കണക്ഷനുകളുണ്ടാകില്ലെന്നും അതിനാല്‍ പദ്ധതി മുന്നോട്ടുപോകില്ലെന്നുമുള്ള ജലനിധി ഡയറക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. പൊതുടാപ്പിന് നിയന്ത്രണമില്ല എന്നായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ ഇപ്പോഴും അവകാശപ്പെടുന്നത്.
ജാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായ പഞ്ചായത്തായത്തിന്റെ താഴെ പദ്ധതി നിര്‍വഹണത്തിന് ഗുണഭോക്തൃ സമിതികള്‍ ആവശ്യമില്ല. അതിനാല്‍ പദ്ധതി ചിലവ് പൂര്‍ണമായി പഞ്ചായത്തുകള്‍ ഏറ്റെടുക്കണം. ഗുണഭോക്തൃ സമിതികളില്‍നിന്ന് പണം ഈടാക്കുന്നത് അവസാനിപ്പിക്കണം. അവര്‍ക്ക് മേല്‍നോട്ട ചുമതല മാത്രമാക്കണം. ബി.പി.എല്‍, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് വെള്ളം സൗജന്യമായി നല്‍കണം. ജലനിധിയുടെ കണ്‍സള്‍ട്ടന്‍സി അതാത് പഞ്ചായത്തുകളെ ഏല്‍പിക്കണം. പദ്ധതി നടപ്പാക്കും മുമ്പ് ജലലഭ്യത സംബന്ധിച്ച് വിശ്വാസ്യതയുള്ള സ്ഥാപനങ്ങളെക്കൊണ്ട് പ~നം നടത്തണം. ഒന്നാം ഘട്ടത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ക്ക് ലോക ബാങ്ക് പ്രതിനിധികളെ ഈ സ്ഥലങ്ങളില്‍ കൊണ്ടുപോകണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
(madhyamam, 2/3/12)
No comments:
Post a Comment