Showing posts with label മരണക്കുറിപ്പുകള്‍. Show all posts
Showing posts with label മരണക്കുറിപ്പുകള്‍. Show all posts

Monday, February 25, 2013

ആന്‍റികൈ്ളമാക്സില്‍ തിരശ്ശീല വീണ നാടകീയ ജീവിതം




‘ആദ്യ കാലത്ത് സി.പി.എമ്മിനും ദേശാഭിമാനിക്കും ഏറെ പ്രിയപ്പെട്ടാനായിരുന്നു വേണുക്കുട്ടന്‍ നായര്‍. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ തണുപ്പന്‍ മട്ടായി. കേരള സംഗീത നാടക അക്കാദമി ¥ൈവസ് പ്രസിഡന്‍റായിരുന്നപ്പോള്‍ സി.പി.എം പ്രതിഭകളുടെ താളത്തിന് പൂര്‍ണ മനസ്സോടെ സദാ തുള്ളാന്‍ തയ്യാറാകാത്തതും നാടക രംഗത്തെ ചില ഇടതുപക്ഷ കലാകാരന്‍മാര്‍ക്ക് അദ്ദേഹത്തിന്‍െറ യഥാര്‍ഥ ഒൗന്നത്യം അംഗീകരിക്കാനുള്ള വൈമനസ്യവും ഒക്കെ ഈ നയം മാറ്റത്തിന് കാരണമായി.’


തിരുവനന്തപുരം: അസമയത്തുവന്ന ആന്‍റി കൈ്ളമാക്സില്‍ തിരശ്ശീല വീണ മുഴുനീള നാടകമായിരുന്നു പി.കെ വേണുക്കുട്ടന്‍ നായര്‍. ജീവിതത്തിന്‍െറ അരങ്ങില്‍ വാക്കുകള്‍ നിലച്ച് നിശ്ശബ്ദമായിപ്പോയ ആചാര്യന്‍. അപ്രഖ്യാപിത സാമൂഹിക ബഹിഷ്കരണവും തിരസ്കാരവും ഏറ്റുവാങ്ങേണ്ടി വന്നിട്ടും അവസാനം വരെ പൊരുതിനിന്ന ജീവിതം.
മലയാള നാടകവേദിയുടെ വികാസ പരിണാമങ്ങളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ അപൂര്‍വ പ്രതിഭ. അഭിനേതാവ്, സംവിധായകന്‍, എഴുത്തുകാരന്‍, നിരൂപകന്‍, പ്രഭാഷകന്‍, അധ്യാപകന്‍, സംഘാടകന്‍ തുടങ്ങി മലയാള നാടകത്തെ സമ്പുഷ്ടമാക്കിയ അരങ്ങിന്‍െറ ഏതണിയറയിലും ആ സാന്നിധ്യമുണ്ടായിരുന്നു. എന്‍ജിനീയറിംഗ് പഠനത്തിന് വീട്ടില്‍നിന്നയച്ച പയ്യന്‍ അത് വഴിയിലുപേക്ഷിച്ച് നടന്നുവന്നത് അരങ്ങിലേക്കായിരുന്നു. ഇരുപതാം വയസ്സില്‍ ‘സമത്വവാദി’യില്‍ വേഷമിട്ടു. അതിന്‍െറ നാലം വര്‍ഷം, 1956ല്‍, ‘കേരളം പിറക്കുന്നു’ എന്ന നടകത്തിന്‍െറ സംവിധായകനായി. പിന്നീടങ്ങോട്ട് നാടീകയമായ ജീവിതമായിരുന്നു അരങ്ങിലും അണിയറയിലും. നാടകവേദിയെ പലമട്ടില്‍ നവീകരിക്കുകയും പുതുക്കിപ്പണിയുകയും പിടിച്ചുലക്കുകയും ചെയ്ത നിരവധി നാടകങ്ങള്‍. സംവിധാനം ചെയ്തത് മാത്രം 90 നാടകം. അവസാനത്തേത് 69-ാം വയസ്സില്‍. രചിച്ചത് 14 നാടകം. വാര്‍ധക്യവും ദാരിദ്ര്യവും ഒറ്റപ്പെടലും അനുഭവിച്ച അവസാന കാലത്തും ആ സമര്‍പണം നിലച്ചില്ളെന്ന് 78-ാം വയസ്സിലെഴുതിയ നാടകം സാക്ഷി.
ലോകോത്തര നാടകങ്ങളെ മലയാളത്തിലേക്ക് ഭാഷമാറ്റിയത്തെിച്ചതില്‍ വലിയ സംഭാവന നല്‍കി. ബത്ത്രോള്‍ഡ് ബ്രഹ്തും ഷേക്സ്പിയറും മലായാളികള്‍ അറിഞ്ഞത് അങ്ങനെയാണ്. ബ്രഹ്തിന്‍െറ കോറിയോലാനസ്, മനുഷ്യന്‍ മനുഷ്യനാകുന്നു, കൊക്കേഷ്യന്‍ ചോക്ക് സര്‍ക്കിള്‍ എന്നിവയും ഷേക്സ്പിയറുടെ ഒഥല്ളോ, മക്ബത്ത്, കിംഗ് ലിയര്‍, ആന്‍റണിയും ക്ളിയോപാട്രയും, ഹാംലറ്റ് എന്നിവയും പിന്നെ കേരളീയര്‍ക്ക് പ്രിയപ്പെട്ടതായി. ആഫ്രിക്കന്‍, റഷ്യന്‍, സ്പാനിഷ് നാടകങ്ങളും അദ്ദേഹം വിവര്‍ത്തനം ചെയ്തു. ജി. ശങ്കരപ്പിള്ളയുടെ കറുത്ത ദൈവത്തെ തേടി, താവളം, ഓംചേരിയുടെ കൊച്ചുകുട്ടത്തി, ഭാര്യ ആശാ സുവര്‍ണരേഖയുടെ വിശപ്പ് എന്നിവയുടെ മൊഴിമാറ്റം വഴി മലയാളത്തെ ഇംഗ്ളീഷ് നാടക വേദികളിലും അദ്ദേഹമത്തെിച്ചു.
ഇ.എം.എസിന്‍െറ അമ്മയെക്കുറിച്ചെഴുതിയ നാടകം ‘അമ്മ, ഏലംകളും മനയ്ക്കലെ അമ്മ’ക്ക് അവകാശവാദം ഉന്നയിച്ച് മറ്റൊരാള്‍ കോടതി കയറിയെങ്കിലും ഇ.എം.എസിന്‍െറ പിന്തുണ വേണുക്കുട്ടന്‍നായര്‍ക്ക് ലഭിച്ചു. എന്നിട്ടും സങ്കുചിത രാഷ്ട്രീയപ്പോരില്‍ കുരുങ്ങി, ആ നാടകം അരങ്ങിലത്തെിക്കാന്‍ ഏറെ പ്രായസപ്പെട്ട അദ്ദേഹം ഇതിന്‍െറ പേരില്‍ ലക്ഷങ്ങളുടെ കടക്കെണിയിലുമായി. ആശാ സുവര്‍ണരേഖയുട ഒരു പുസ്തകത്തിനെഴുതിയ അവതാരികയില്‍ ജി.എന്‍ പണിക്കര്‍ ഇതിന്‍െറ രാഷ്ട്രീയമെന്തെന്ന് വെളിപ്പെടുത്തി: ‘ആദ്യ കാലത്ത് സി.പി.എമ്മിനും ദേശാഭിമാനിക്കും ഏറെ പ്രിയപ്പെട്ടാനായിരുന്നു വേണുക്കുട്ടന്‍ നായര്‍. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ തണുപ്പന്‍ മട്ടായി. കേരള സംഗീത നാടക അക്കാദമി ¥ൈവസ് പ്രസിഡന്‍റായിരുന്നപ്പോള്‍ സി.പി.എം പ്രതിഭകളുടെ താളത്തിന് പൂര്‍ണ മനസ്സോടെ സദാ തുള്ളാന്‍ തയ്യാറാകാത്തതും നാടക രംഗത്തെ ചില ഇടതുപക്ഷ കലാകാരന്‍മാര്‍ക്ക് അദ്ദേഹത്തിന്‍െറ യഥാര്‍ഥ ഒൗന്നത്യം അംഗീകരിക്കാനുള്ള വൈമനസ്യവും ഒക്കെ ഈ നയം മാറ്റത്തിന് കാരണമായി.’ പക്ഷെ, എല്ലാ തരം എതിര്‍പുകളെയും അംഗീകാരങ്ങളെയും ഒരേമട്ടില്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിനായി. ഒറ്റയാനാകേണ്ടിടത്ത് അങ്ങിനത്തെന്നെ നടന്നു. നാടക വേദികളുടെ മികച്ച സംഘാടകനായിരുന്ന വേണുക്കുട്ടന്‍ നായര്‍ 1968ല്‍ സുവര്‍ണുരേഖ സ്ഥാപിച്ചു. എന്നാല്‍ തന്‍െറ നാടകങ്ങളെ നാടക മുതലാളിമാര്‍ ‘ലാഭകരമാക്കാന്‍’ തുടങ്ങിയപ്പോള്‍ കലാമൂല്യമുള്ള നാടകങ്ങള്‍ക്ക് മാത്രമായി കാര്‍ത്ത്യായനി തിയറ്റേഴ്സുണ്ടാക്കി.
ജീവിതം മുഴുവന്‍ അരങ്ങിനായി മാറ്റിവച്ച വേണുക്കുട്ടന്‍ നായര്‍ പക്ഷെ, ജീവിതത്തിന്‍െറ അവസാന കാലത്ത് നാടകീയമായ കൈയ്യേറ്റങ്ങള്‍ക്ക് വിധേയമായി. ബാലികയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിനിരയായ അദ്ദേഹം അതോടെ പൊതുസമൂഹത്തില്‍ നിന്നും സാംസ്കാരിക മുഖ്യധാരയില്‍ നിന്നും തിരസ്കരിക്കപ്പെട്ടു. ചെയ്യാത്ത കുറ്റമാണെന്നും നീതി വേണമെന്നും അഭ്യര്‍ഥിച്ച് കയറിച്ചെന്നിടങ്ങളില്‍ നിന്നെല്ലാം കിട്ടിയത് തിരിച്ചടികള്‍ മാത്രം. ഒടുവില്‍ ആ പീഢനകഥയുടെ ചുരുള്‍ നിവര്‍ത്തി ഭാര്യ തന്നെ പുസ്തകമെഴുതി. അയല്‍ക്കാരുടെ സ്പിരിറ്റ് കച്ചവടത്തിനും ഭക്തി വ്യവസായത്തിനും നിയമപരമായും സാമൂഹികമായും തടസ്സം നിന്നതിന്‍െറ പ്രതികാരമായിരുന്നു അതെന്ന് അവര്‍ തെളിവുകള്‍ ഹാജരാക്കി.
സാമാന്യ യുക്തിപോലുമില്ലാത്ത ചില ആരോപണങ്ങള്‍ക്കു നേരേ മൗനംപാലിച്ച കേരളത്തിലെ സാംസ്കാരിക മണ്ഡലത്തെ ആ പുസ്തകം പ്രതിക്കൂട്ടില്‍ നിര്‍ത്തി. ആരോപണവും കേസും പക്ഷെ വേണുക്കുട്ടന്‍ നായരെ തളര്‍ത്തി. എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് കടുത്ത സാമ്പത്തിക പ്രയാസങ്ങളിലകപ്പെട്ട് ദുരിതപൂര്‍ണമായ അന്ത്യത്തിലേക്കുള്ള യാത്രയായിരുന്നു പിന്നെ. എന്നിട്ടും അരങ്ങിന് വേണ്ടി ശബ്ദിക്കാതിരിക്കാന്‍ അദേഹത്തിനായില്ല. ഈ മഹാദുരന്തങ്ങള്‍ക്കിടയില്‍ മൂന്ന് നാടകങ്ങള്‍ കൂടി സംവിധാനം ചെയ്തു. രണ്ടെണ്ണം എഴുതി. രണ്ടെണ്ണം വിവര്‍ത്തനം ചെയ്തു. അതായിരുന്നു വേണുക്കുട്ടന്‍ നായര്‍. പ്രതിസന്ധികളുടെ അരങ്ങിലേക്ക് സധൈര്യം നടന്നുവന്ന ഒരാള്‍. ഒരു ആന്‍റികൈ്ളമാക്സില്‍ സമയം തെറ്റി വീണ തിരശ്ശീലക്കുപിന്നില്‍ നിസ്സഹായനായിപ്പോയെങ്കിലും ജീവിതത്തിന്‍െറ അവസാന ബെല്ലുവരെ സര്‍ഗാത്മകത തെളിഞ്ഞുനിന്ന അരങ്ങായിരുന്നു അത്.

(27 November 2012)

Sunday, January 27, 2013

എഴുതിത്തീരാത്ത പുസ്തകം



തിരുവനന്തപുരം: കേരളീയ സാമൂഹ്യ മണ്ഡലത്തെ ഇളക്കുയും മറിക്കുകയും ചെയ്ത അപൂര്‍വ ചിന്താലോകം ബാക്കി വച്ചാണ് കേരളീയ ഇടതുപക്ഷത്തിന്‍െറ ജൈവ ബുദ്ധിജീവിതം വിടപറയുന്നത്. ‘ഇസങ്ങിള്‍ക്കിപ്പുറം’ നിന്ന് എഴതുകുയും പറയുകയും പോരാടുകയും ചെയ്യുമ്പോഴും അതിനിരുപുറവുമുള്ളവരെ ഒരുപോലെ സ്തബ്ദമാക്കിയ ചിന്തകള്‍. അസമയമെന്ന് തോന്നിപ്പോകുന്ന ചില നേരങ്ങളില്‍ അപ്രതീക്ഷിതമായി ഇടിവെട്ടിപ്പെയ്ത വിചാരങ്ങള്‍. വാഴ്ത്താനും വഴക്കുപറയാനും രചിച്ച പുസ്തകങ്ങള്‍. പഠിക്കാനും സഖാക്കളെ പഠിപ്പിക്കാനും എഴുതിയവ. പറയാതെ പോകരുതെന്ന നിര്‍ബന്ധബുദ്ധിയാല്‍ പലപ്പോഴായി പങ്കുവച്ച വീക്ഷണങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന സവിശേഷ വൈഞ്ജാനിക മണ്ഡലമാണ് ഇനി പി.ജിയുടെ ചരിത്രം.
മലയാളത്തിലെ മാക്സിസ്റ്റ് പഠന രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മുപ്പതിലേറെ പുസ്തകങ്ങളാണ് പി.ജി രചിച്ചത്. ഗഹനമായ അന്വേഷണങ്ങളുടെയും വിപുലമായ പഠനങ്ങളുടെയും പിന്‍ബലമായിരുന്നു ഓരോ പുസ്തകത്തെയും വേറിട്ടതാക്കിയത്. മാക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തെ ഇത്രമേല്‍ മലയാളത്തില്‍ പ്രയോഗിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിരുന്നില്ല. പി.ജിയുടെ ഏറ്റവും വലിയ സംഭാവനയും ഈ വിഷയത്തില്‍ തന്നെ -മാക്സിസ്റ്റ് സൗന്ദര്യ ശാസ്ത്രം -ഉത്ഭവവും വളര്‍ച്ചയും എന്ന പുസ്തകം. 1987ല്‍ പ്രസിദ്ധീകരിച്ചത്. ഈറ്റില്ലങ്ങളില്‍ തന്നെ മാക്സിസം തകര്‍ന്നുവീഴുമ്പോഴും ലോകത്താകമാനം അതിന്‍െറ ഉയിര്‍ത്തെഴുനേല്‍പ് നടക്കുന്നുവെന്ന് വാദിക്കാന്‍ അണികളെ പ്രാപ്തരാക്കുന്നതുകൂടിയായിരുന്നു പി.ജിയുടെ രചനകള്‍. ചെഗുവേരയും നെരൂദയും കൊസാംബിയും കോപ്പര്‍ നിക്കസും മലയാളത്തിലത്തെിയത് പി.ജിയിലൂടെ ആയിരുന്നു. ‘വിപ്ളവ പ്രതിഭകളെ’ ഇങ്ങനെ പരിചയപ്പെടുത്തിയപ്പോള്‍ ‘പൂന്താനം മുതല്‍ സൈമണ്‍ വരെ’ എന്ന പേരില്‍ മറ്റൊരു വ്യക്തി ചരിത്ര ലേഖന സമാഹാരവും വന്നു. പൂന്താനത്തിന്‍െറ ഭക്തകവി മേല്‍വിലാസം ഈ ഗ്രന്ധം പുനര്‍നിര്‍ണയിച്ചു.
കേരള നവോതഥാനം പി.ജിയുടെ ഇഷ്ട വിഷയങ്ങളിലൊന്നായിരുന്നു. നാല് സുപ്രധാന പുസ്തകങ്ങളാണ് ഈ രംഗത്ത് സംഭാവന ചെയ്തത്. നവോത്ഥാനത്തിന്‍െറ മതപരവും സൈദ്ധാന്തികവും സംഘടനാപരവുമായ വീക്ഷണങ്ങള്‍ക്കൊപ്പം വേലുക്കുട്ടി അരയന്‍, കെ.പി വള്ളോന്‍ തുടങ്ങി സവര്‍ണ മുഖ്യധാര തിരസ്കരിച്ച വ്യക്തിത്വങ്ങളെയും ഇതിലൂടെ പി.ജി മുന്നോട്ടുവച്ചു. എംഗല്‍സ്, ഇ.എം.എസ്, കെ. ദാമോദരന്‍, മാര്‍ ഗ്രിഗോറിയസ് എന്നിവരുടെ ജീവചരിത്രവും പി.ജിയെഴുതി. ജീവല്‍സാഹിത്യ പ്രസ്ഥാനം മുതല്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം വരെ ഇടതുസാഹിത്യ പ്രവര്‍ത്തനങ്ങളെ നവീകരിക്കുകയും ചലനാത്മകമാക്കുകയും ചെയ്ത കൂട്ടായ്മയെ ഏറെക്കാലം കേരളത്തില്‍ നയിച്ചതും പി.ജിയായിരുന്നു. ആഗോളവല്‍കരണം, സാര്‍വദേശീയത തുടങ്ങി രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം നിരവധി സാഹിത്യ പഠനങ്ങളും ഇക്കാലയളവിലുണ്ടായി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ‘വൈഞ്ജാനിക വിപ്ളവം -ഒരു സാംസ്കാരിക ചരിത്രം’. നടപ്പിലും ഇരിപ്പിലുമെല്ലാം സ്വയം മറന്ന് പുസ്തകം വായിക്കുന്ന പി.ജിയുടെ ഏറ്റവും വലിയ ശേഖരവും പുസ്തകങ്ങള്‍ തന്നെ. ഇടങ്ങളെല്ലാം പുസ്തക കെട്ടുകള്‍ ആക്രമിച്ചുകീഴടക്കിയ വീട്ടില്‍ ഒടുവില്‍ മുപ്പതിനായിരുത്തിലേറെ പുസ്തകങ്ങള്‍ അടുക്കിവച്ച ലൈബ്രറി കൂടി പിന്‍തലമുറക്കായി ബാക്കിവച്ചിട്ടുണ്ട്.
എഴുതിയും വായിച്ചും ബാക്കിവച്ച പുസ്തകങ്ങള്‍ പോലെ തന്നെ ചരിത്രത്തിലിടം നേടിയ പ്രസ്താവനകളാലും സമൃദ്ധമായിരുന്നു പി.ജിയുടെ ബൗദ്ധിക ജീവിതം. ആരെയും വെറുതെ വിട്ടില്ളെന്ന് പറയാനാകും വിധമുള്ള വൈവിധ്യവും വൈപുല്യവും അതിലുമുണ്ട്. കേവല വിവാദങ്ങള്‍ക്കപ്പുറമുള്ള ആധികാരിക വിമര്‍ശങ്ങളായിരുന്നു അവയെല്ലാം. ഇടിത്തീ പോലെ വന്നുവീണ അത്തരം വിമര്‍ശങ്ങളിലൂടെ പല വിഗ്രഹങ്ങളും വീണുടഞ്ഞു. ചൈന മുതല്‍ ഇ.എം.എസ് വരെ അതിനിരയായി. പാര്‍ട്ടിയിലെ മികച്ചവരെയെല്ലാം ഇ.എം.എസ് ഇല്ലാതാക്കി എന്ന വിമര്‍ശം ഏറെ ഒച്ചപ്പാടുണ്ടാക്കി. എം.എന്‍ വിജയന്‍ മാക്സിസ്റ്റുകാരനേയല്ളെന്ന് തുറന്നടിച്ചു. ക്രിസ്റ്റഫര്‍ സനൂസി മുതല്‍ ജോസഫ് മുണ്ടശ്ശേരി വരെ പി.ജിയുടെ വാക്കുകള്‍ക്കിരയായി. ആര്‍ക്കും പ്രതിരോധിക്കാനാകാത്ത വിമര്‍ശങ്ങളായി അതെല്ലാം ചരിത്രത്തില്‍ ബാക്കിയായി. ആത്മീയാനുഭവങ്ങളെയും വിശ്വാസാചാരങ്ങളെയും അപനിര്‍മിച്ച് അത് കമ്യൂണിസ്റ്റുകാരനിണങ്ങും വിധം വ്യാഖ്യാനിച്ചത് കേരളത്തിലെ ഇടതുപക്ഷത്തെ തന്നെ ഞെട്ടിച്ചു. പാര്‍ട്ടി, പരിഷ്കര്‍ത്താവായി വാഴ്ത്തുന്ന മന്നത്ത് പത്മനാഭന്‍ പ്രഖ്യാപിത വര്‍ഗീയ വാദിയാണെന്ന് സമര്‍ഥിച്ചപ്പോള്‍ എന്‍.എസ്.എസും സി.പി.എമ്മും ഒരുപോലെ വിയര്‍ത്തു. സമൂഹത്തിലുറച്ചുപോയ മൂല്യബോധങ്ങളെ അട്ടിമറിച്ച് പുതിയ വീക്ഷണങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ പാര്‍ട്ടിപോലും വെട്ടിലായി. അടങ്ങാത്ത വൈഞ്ജാനികാന്വേഷണ തൃഷ്ണയാല്‍ വായിച്ചും പിന്‍മുറക്കാര്‍ക്കായി ഓര്‍മയില്‍ സൂക്ഷിച്ചും കൊണ്ടുനടന്ന പുതുചിന്തകളുടെ എഴുതിത്തീരാത്ത പുസ്തകമായിരുന്നു ആ ജീവിതം. ഒപ്പം വിഗ്രഹങ്ങള്‍ തച്ചുടച്ച വാക്കുകളുടെ സമാഹാരവും. ഇതുരണ്ടും ചേര്‍ന്നാലേ പി.ജി പൂര്‍ണമാകൂ.

ഭൗതികവദികളുടെ ആതമീയാചാര്യന്‍



തിരുവനന്തപുരം: വിരസമായ നാസ്തികത മാത്രമാണ് വിപ്ളവ വഴിയെന്ന് കരുതിയിരുന്ന കേരളത്തിലെ വൈരുദ്ധ്യാത്മക ഭൗതിക വിശ്വാസികളെ പലവട്ടം അങ്കലാപ്പിലാഴ്ത്തിയ ‘ആത്മീയാചാര്യനാ’യിരുന്നു പി. ഗോവിന്ദ പിള്ള. പ്രതിലോമകരമെന്ന് പാര്‍ട്ടി വിധിയെഴുതിയ വിശ്വാസാചാരങ്ങളെ പിന്തുണച്ചും പാര്‍ട്ടി സ്വീകാര്യമെന്ന് ന്യായീകരിച്ച മതാചാര്യരെ വര്‍ഗീയവാദികളെന്ന് സമര്‍ഥിച്ചും ‘ആത്മീയ വഴികളിലും’ പി.ജി അസാധാരണമായ ധീരതയോടെ വേറിട്ടുനടന്നു.
ഫാദര്‍ കമിലോ തോറെയുടെ മരണത്തെ മുന്‍നിര്‍ത്തിയാണ് ദൈവ വിശ്വാസവും വിപ്ളവവും ശത്രുക്കളല്ളെന്ന ആദ്യകാല വ്യാഖ്യാനം വരുന്നത്. പി.ജി എഴുതി: ‘നാസ്തികവും സാര്‍വത്രിക കലാപവും പ്രസംഗിച്ച് ഫലത്തില്‍ നിഷ്കൃയരായി നില്‍ക്കുകയോ ശത്രുപക്ഷത്ത് അഭയം തേടുകയോ ചെയ്യുന്ന കപട വിപ്ളവകാരികളേക്കാള്‍ എന്തുകൊണ്ടും മാക്സിസ്റ്റുകള്‍ക്ക് സ്വീകാര്യന്‍ ഫാദര്‍ കമിലോയെപ്പോലുള്ളവരാണ്.’ ഇന്ത്യന്‍ ഇടതുരാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഈ നിലപാട് പിന്നീട് ആള്‍ദൈവാചാര പരിസരത്തോളം പി.ജി വികസിപ്പിക്കുകയും ചെയ്തു. പാര്‍ട്ടിക്ക് പലതും അച്ചടക്ക പ്രശ്നങ്ങള്‍ മാത്രമായപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് അത് പുതിയ വഴികള്‍ തുറന്ന സംവാദങ്ങളായി മാറി.
1985ല്‍, ഭാര്യയുടെ നേര്‍ച്ച വീട്ടാന്‍ ശബരിമല കയറിയ പി.ജി നേരിട്ടത് വലിയ കോലാഹലങ്ങളായിരുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ മേധാവിയായിരുന്ന അന്ന് പി.ജി. ഒടുവില്‍ ലൊക്കേഷന്‍ നോക്കാന്‍ പോയിയെന്ന സാങ്കേതികത്വത്തിലാണ് ആ വിവാദം അവസാനിപ്പിച്ചത്. മലയാലപ്പുഴ ക്ഷേത്രത്തിലും മലയാറ്റൂര്‍ പള്ളിയിലും പുട്ടപര്‍ത്തിയിലും ആത്മീയാന്വേഷണ സന്ദര്‍ശനങ്ങള്‍  നടത്തിയ പി.ജി കുരിശുമല കയറാനും മടിച്ചില്ല. മനുഷ്യനില്‍ അന്തര്‍ലീനമായ ആത്മീയതയുടെ സ്വാഭാവികാംശങ്ങളെ തൃപ്തിപ്പെടുത്താന്‍ മാക്സിസത്തിന് കഴിയുന്നില്ളെന്ന് നിരീക്ഷിച്ച പി.ജി പക്ഷെ, താനൊരിക്കലും ആത്മീയവാദിയല്ളെന്ന് തീര്‍ത്ത് പറയാനും മടിച്ചില്ല.
‘എനിക്ക് വാസ്തവത്തില്‍ അമൃതാനന്ദമയിയുടെ അവിടെയൊന്ന് പോയല്‍ കൊള്ളാമെന്നുണ്ട്. ആളുകള്‍ പറഞ്ഞുകേട്ടത് മതിയോ നമുക്ക് ഈ ലോകത്തുള്ളതിനെ പറ്റി അഭിപ്രായം രൂപവല്‍കരിക്കാന്‍? അമൃതാനന്ദ മയിയില്‍ നിന്ന് ആശ്വാസം കിട്ടുമ്പോള്‍ ഭാരമൊന്ന് ഇറക്കി വക്കണമെന്ന് തോന്നിയാല്‍ അതൊരു ലോവര്‍ ലവല്‍ ഇന്‍റലിജന്‍സ് ആണെന്ന് നമുക്ക് വേണമെങ്കില്‍ ആക്ഷേപിക്കാം. എന്നല്ലാതെ അതൊരു അപകടമാണെന്നോ പാപമാണെന്നോ എനിക്കഭിപ്രായമില്ല.’ -വിവാദമായ ഒരു അഭിമുഖത്തില്‍ പി.ജി പറഞ്ഞു. അതവിടെയും അവസാനിപ്പിച്ചില്ല: ‘ക്ഷേത്രങ്ങളോട് അന്ധമായ എതിര്‍പ്പ് പാടില്ല. പാര്‍ട്ടി അനുഭാവികള്‍ക്ക് ക്ഷേത്രത്തില്‍ പോകാം. മാത്രമല്ല, അങ്ങിനെ പോകുന്നതാണ് നല്ലത്.’ പി.ജിയുടെ ഈ നിലപാടുകള്‍ കണ്ട് പി.പരമേശ്വരന്‍ പോലുള്ള ഹിന്ദുത്വ ബുദ്ധിജീവികള്‍ ആവേശംകൊണ്ടെങ്കിലും കേരളം അവരുട ആവേശങ്ങള്‍ തിരസ്കരിച്ചു. മൗലിക ചിന്തയുടെ വേറിട്ട വഴികളിലൂടെ സ്വയം ബോധ്യങ്ങളാല്‍ നടന്നുപോകുന്ന ഒറ്റയാനാണ് പി.ജിയെന്ന കേരളീയരുടെ ഉത്തമ വിശ്വാസമായിരുന്നു ആ തിരസ്കാരങ്ങള്‍. പേരെടുത്ത പല വിപ്ളവകാരികള്‍ക്കും സംഭവിച്ചപേലെ വാര്‍ധക്യകാലത്തുണ്ടായ വേവലാതികള്‍ ആയിരുന്നില്ല പി.ജിയുടെ ഈ നിലപാടുകള്‍. മറിച്ച്, മാക്സിസത്തില്‍ ആത്മീയതയുടെ കുറവുണ്ടെന്ന ചരിത്രപരമായ ബോധ്യങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ സൂക്ഷ്മ നിരീക്ഷണങ്ങള്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് വേണ്ടി തിരുത്താനും മറിച്ചും തിരിച്ചും പറഞ്ഞ് പാര്‍ട്ടിക്കൊപ്പമെന്ന് വരുത്തി തീര്‍ക്കാനും പി.ജി മെനക്കെട്ടില്ല. അതായിരുന്നു പി.ഗോവിന്ദ പിള്ള.

(madhyamam)

Tuesday, September 25, 2012

തന്തയ്ക്ക് പിറന്നവന്‍


തിരുവനന്തപുരം: തിലകന്‍ ഒരു കഥയായിരുന്നു. കഥയല്ല ജീവിതം എന്ന് പറയുന്നവരെ സ്വജീവിതം കൊണ്ട് വെല്ലുവിളിച്ച നീണ്ട കഥ. ആ കഥകളില്‍ പലതും തിരശ്ശീലയില്‍ സ്വയം ആടിത്തീര്‍ത്തു. നിഷേധിയുടെ നെഞ്ചൂക്കിനാല്‍ മലയാളത്തിന്റെ ഓര്‍മകളില്‍ കൊളുത്തിക്കിടക്കുന്ന അച്ചനും മകനുമെല്ലാമായി തിലകന്‍ വേഷമിട്ടിറങ്ങി വന്നത് സ്വന്തം ജീവിതത്തില്‍ നിന്നായിരുന്നു. താരശോഭയുടെ ഗരിമയില്‍ കയ്പുപിടയ്ക്കുന്ന പൂര്‍വകഥകള്‍ ഒളിപ്പിച്ചുവക്കാതെ എല്ലാം കാഴ്ചക്കാര്‍ക്കുമുന്നില്‍ തുറന്നിട്ടു. പല കഥകള്‍ കേട്ടവര്‍ ഞെട്ടി. കേരളത്തെയാകെ വിസ്മയിപ്പിച്ച ജീവിതത്തിലേക്ക് പെറ്റമ്മയോടെതിരിട്ട് വീടുവിട്ടിറങ്ങി വന്ന പയ്യന്‍ വാര്‍ധക്യത്തിലും 'അമ്മ'യെ തല്ലിത്തിരുത്തുന്ന ഒറ്റയാനായി.

അച്ഛന്റെ വാശിക്കുമുന്നില്‍ കോളജ് പ~നം വഴിമുട്ടിയ കാലം. നാട്ടില്‍ കണ്ടുകിട്ടിയ സൗഹൃദങ്ങള്‍ തിലകനെ കൊണ്ടെത്തിച്ചത് നാടകക്കളരിയില്‍. അഭിനയം അഭിനിവേശമായി ആ യൗവ്വനത്തിലേക്ക് പടര്‍ന്നു. മുണ്ടുമുറുക്കിയുടുത്തും കാതങ്ങള്‍ കാല്‍നടപോയും അരങ്ങിലെ ജീവതം. നാട്ടിലെ ഉല്‍സവത്തിന് നാടകം കളിക്കാന്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് രണ്ട് നിസിമാ നടികളെ കൊണ്ടുവന്നു. നാടകം കഴിഞ്ഞ് പിരിച്ചയക്കാന്‍ പണമില്ലാതായതോടെ അവരെ രണ്ടുദിവസം നാട്ടില്‍ താമസിപ്പിച്ചു. അത് കരക്കഥകള്‍ക്ക് പറ്റിയ ലൊക്കേഷനായി. പട്ടിണി കടിച്ചിറക്കി മൂന്നാം നാള്‍ വീട്ടിലെത്തിയ തിലകന്റെ ഊണ്‍മേശക്ക് മുന്നിലെത്തിയ മീന്‍ കറിയെപ്പറ്റി അമ്മയോട് തര്‍ക്കിച്ചു. അമ്മ ഒറ്റ വരിയില്‍ അതിന് മറുപടി പറഞ്ഞു: 'ചങ്ങനാശ്ശേരിയില്‍ പൊയ്‌ക്കോ. അവിടെ നല്ല മീന്‍ കറികിട്ടും.' ആ മറുപടിയുടെ മുന കുത്തിയ നെഞ്ചില്‍ നിഷേധിയുടെ തീയാളി. ഒറ്റത്തട്ടിന് ചോറും കറിയും നിലത്തേക്ക് തൂവി തിലകന്‍ വീടുവിട്ടു. പിന്നെ കണ്ടിടത്തുവച്ചെല്ലാം ഇരുവരും മുഖം തിരിച്ച് നടന്നു.

ആ നടപ്പ് 40 കൊല്ലം നീണ്ടു. ഒരക്ഷരം മിണ്ടാതെ, ചെറുപുഞ്ചിരി പോലുമില്ലാതെ. ദാരിദ്ര്യത്തിന്റെയും കൊടും ദുരിതങ്ങളുടെയും നാടകീയ വഴികളിലൂടെ നീണ്ട ആ യാത്രയാണ് തിലകനെ രൂപപ്പെടുത്തിയത്. നിഷേധിയുടെ തന്‍േറടവും ധിക്കാരിയുടെ ആര്‍ജവവും ഉള്‍ചേര്‍ന്ന അപൂര്‍വ കലാകാരന്റെ പറിവിയായിരുന്നു അത്. വീട്ടിലും നാട്ടിലും സിനിമയിലും സിനിമക്ക് പിന്നിലെ ചതുരംഗക്കളിയിലുമെല്ലാം തിലകന്‍ അങ്ങനെ ഒറ്റയാനായി. അഹിതകരമായതെന്തിനെയും എതിര്‍ക്കുന്ന കലാകാരന്‍. ആദ്യ സിനിമയിലെ കഥാപാത്രം തന്നെ തിലകന്റെ തലവര നിശ്ചയിച്ചിരുന്നു. എന്നിട്ടും അടുത്ത മികച്ച സിനിമക്ക് വേണ്ടി ആറുവര്‍ഷം കാത്തു. എന്തുകൊണ്ട് ഈ ഇടവേളയെന്ന ചോദ്യത്തിന് ഒരിക്കല്‍ തിലകന്‍ പറഞ്ഞു: 'ആദ്യ സിനിമയോടെ തന്നെ എല്ലാവരും എന്നെ അംഗീകരിച്ചു. എന്നിട്ടും ആരും അടുത്ത സിനിമക്ക് വിളിച്ചില്ല. ആരുടെയും കാല്‍ക്കല്‍ വീണ് സിനിമ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു.' 'കോലങ്ങളി'ലെ കള്ളുവര്‍ക്കി വന്നതോടെ ആ കാത്തിരിപ്പ് സഫലമായി.അത് നിര്‍ദേശിച്ചത് പി.ജെ ആന്റണി.

അസ്വാതന്ത്ര്യങ്ങളും കര്‍ക്കശമായ നിയന്ത്രണങ്ങളുമേര്‍പെടുത്തി അച്ഛന്‍ ഭരിച്ച വീട്ടകം തന്നെയാണ് നിഷേധിയാകാന്‍ തിലകനെ പരിശീലിപ്പിച്ചത്. അച്ചടക്കത്തിന്റെ ചൂരല്‍ വീശിയ അച്ചനും അത് വെല്ലുവിളിച്ച മകനും ഏറ്റുമുട്ടിയ ബാല്യവും കൗമാരവും. വീട്ടില്‍ നിന്ന് തിരസ്‌കൃതനായലയുന്ന തിലകന് ജോലിക്ക് അവസരം വന്നപ്പോള്‍ തൊഴിലുടമയോട് കോണ്‍ഗ്രസുകാരനായ അച്ഛന്‍ പറഞ്ഞു: 'അവന്‍ കമ്യൂണിസ്റ്റാണ്. സൂക്ഷിക്കണം.' കേരളമറിയുന്ന തിലകനെ രൂപപ്പെടുത്തിയ അച്ചനെ പറ്റി ഒരിക്കല്‍ പറഞ്ഞു: 'സ്ഫടികത്തിലെ ചാക്കോ മാഷെപ്പോലെയായിരുന്നു അച്ഛന്‍. ശരിക്കും ഡിറ്റോ.' ചാക്കോ മാഷുടെ ആ മകന്‍ പിന്നെ ഏറെക്കുറെ 'ഇരകളി'ല്‍ പുനരവതരിച്ചു. തിലകന്റെ അച്ഛന്‍ വേഷമായ 'മാത്തുക്കുട്ടി'യും ഗണേശന്‍ അവതരിപ്പിച്ച മകന്‍ ബേബിയും തിലകന്റെ ജീവിതത്തിലേക്ക് പലവഴികളിലൂടെ വിരല്‍ ചൂണ്ടി.

വീട്ടകത്തെ തിരസ്‌കാരങ്ങളിലൂടെ രൂപപ്പെട്ട നിഷേധിയുടെ ചരിത്രം സിനിമയിലൊതുങ്ങിയില്ല. വെള്ളിത്തിരക്ക് പിന്നിലെ ഇടവഴികളിലേക്കയാള്‍ നെഞ്ചുവിരിച്ച് നടന്നു. ആ നടത്തത്തില്‍ കരിമ്പടങ്ങള്‍ പലതും കത്തിച്ചാമ്പലായി. താര സംഘടനകളെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ട ഒരെേയാരു നടനായി തിലകന്‍. സംഘടന മാഫിയയാണെന്ന് തിലകന്‍ പറഞ്ഞപ്പോള്‍ മലയാളികള്‍ അതുശരിവച്ചു. ആ ജനപിന്തുണ കണ്ട് 'അമ്മയും ഫെഫ്കയും' അന്തംവിട്ടു. മുന്‍നിര താരങ്ങളോട് പരസ്യമായി ഏറ്റുമുട്ടി. മോഹന്‍ലാല്‍, നെടുമുടി വേണു, ഗണേഷ് കുമാര്‍, ഇന്നസെന്റ്... ഇണങ്ങിയും പിണങ്ങിയും പലരും വന്നുപോയി. സിനമിയില്‍ നിന്ന് ബഹിഷ്‌കരിച്ചവരെ തോല്‍പിച്ച് ഇടക്കാലത്ത് നാടകക്കളത്തിലേക്ക് തിരിച്ചുപോയി തിലകന്‍. സിനിമാരംഗത്തെ മറ്റാരും കാണിച്ചിട്ടില്ലാത്ത ഈ ചങ്കൂറ്റം ആറു മാസത്തിനിടെ നുറു വേദികള്‍ കയറി. വിലക്കുമായി വന്നവര്‍ ഒടുവില്‍ കാല്‍ക്കല്‍ വിലങ്ങഴിച്ചുവച്ച് പിന്‍വാങ്ങി. മരണ വാര്‍ത്തയെഴുതാന്‍ തിരക്കുകൂട്ടിയ പത്രത്തിനെതിരെ 'എന്റെ മരണം ഞാന്‍ നിശ്ചയിക്കു'മെന്ന് പ്രഖ്യാപിച്ച് കലാപം നയിച്ചു. ചാനല്‍ സ്റ്റുഡിയോയില്‍ വന്നിരുന്ന് 'നിങ്ങളേയുള്ളൂ വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന്' കാമറയെ നോക്കിച്ചിരിച്ചു. മരണമുഖങ്ങളില്‍ നിന്നും ഇത്രതന്നെ ആത്മധൈര്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു, പലവട്ടം. തെന്ന ബഹിഷ്‌കരിച്ചതില്‍ നഷ്ടം പ്രേക്ഷകര്‍ക്കാണെന്ന് പറയാന്‍ മാത്രം വളര്‍ന്നു ആ തന്‍േറടം. അങ്ങനെയല്ലെന്ന് പറയാന്‍ മറ്റാരും ധൈര്യപ്പെട്ടുമില്ല.

ഈ ചങ്കൂറ്റത്തെ അഹങ്കാരമെന്ന് വിളിക്കുന്നവരെ തിലകന്‍ സ്‌നേഹപൂര്‍വം തിരുത്തി: 'എന്റെ സ്‌നേഹം ആരും കാണുന്നില്ല. കണ്ടവര്‍ കണ്ണടക്കുന്നു. വേണ്ടിടത്ത് ഞാന്‍ സ്‌നേഹം കൊടുക്കും. അര്‍ഹമായ പോലെ. എല്ലാ വികാരങ്ങളുമുള്ള മനുഷ്യനാണ് ഞാന്‍. പക്ഷെ പറയേണ്ടത് പറയും. ജീവിതത്തില്‍ എനിക്ക് അഭിനയിക്കാനറിയില്ല. നിര്‍ഭാഗ്യവശാല്‍ ചില പരദൂഷണ തല്‍പരര്‍ എന്നെ തലക്കനമുള്ളവനായി മുദ്രകുത്തുന്നു. അവരോടൊന്നേ പറയാനുള്ളൂ. സത്യത്തെ അടുത്തുനിന്ന് കണ്ടറിയുക. ഇതാണ് എന്റെ തലക്കനത്തിന്റെ രഹസ്യം. ഇനിയും മനസ്സിലാകാത്തവരുണ്ടോ? ഉണ്ടെങ്കില്‍ അറിഞ്ഞോളൂ, -ഞാന്‍ തന്തക്കുപിറന്നവനാണ്.' അത്രതന്നെ -തന്തക്ക് പിറന്നവന്‍.

(25...09...12)

Saturday, April 23, 2011

സ്നേഹത്തണലില്‍ സുറയ്യക്ക് അന്ത്യനിദ്ര



തിരുവനന്തപുരം: 'സ്നേഹത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കാന്‍ ഒരു വിചിത്ര ഭാഷ പ്രദാനം ചെയ്യേണമേ'യെന്ന സ്വന്തം പ്രാര്‍ഥനയുടെ സാഫല്യത്തില്‍ അനന്തപുരിയിലെ പാളയംപള്ളി പരിസരത്ത് പൂമരച്ചോട്ടിലെ ആറടിമണ്ണില്‍ കമല സുറയ്യക്ക് അന്ത്യനിദ്ര. മരണത്തിന്റെ മഹാമൌനംകൊണ്ട് കമലതന്നെ സൃഷ്ടിച്ച സ്നേഹത്തിന്റെ പുതിയ ഭാഷ. അതെഴുതാന്‍ അക്ഷരങ്ങളില്ല. പറയാന്‍ വാക്കുകളില്ല; കേള്‍ക്കാന്‍ സംഗീതവും. ഒരു താളവും ഈണവും അതിനിണങ്ങുന്നുമില്ല. ആ ഭാഷയുടെ സ്നേഹസൌരഭ്യം മലയാളക്കരക്ക് നേരിട്ട് പകരുന്നതായിരുന്നു അവരുടെ അവസാനയാത്രയുടെ ഓരോ ചുവടും.
പാളയം ജുമാമസ്ജിദില്‍ ഇന്നലെ കൂടിയവരെല്ലാം സംസാരിച്ചത് ആ വിചിത്രഭാഷ. സര്‍വരും അന്യോന്യം അത് തിരിച്ചറിഞ്ഞു, സ്വയമറിയാതെ. വിശ്വാസാചാരങ്ങളുടെ മതാതിര്‍ത്തികള്‍ കടന്ന് പാളയം പള്ളിമതിലിനകത്തെ ചെറുമുറ്റത്ത് കേരളത്തിന്റെ വൈവിധ്യങ്ങളത്രയും ഒന്നായി നിന്നു. നാട്ടാചാരങ്ങളുടെ തലനാരിഴ കീറാതെ സ്നേഹം നൂലിഴയാക്കി അവര്‍ ബഹുമത സഹവര്‍ത്തിത്വത്തിന്റെ പുതിയ ഭൂമിക പണിതു. അത്രമേല്‍ സവിശേഷമായിരുന്നു ഇന്നലെ അനന്തപുരി കണ്ട കാഴ്ചകള്‍. രാവിലെ മുതല്‍തന്നെ കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരങ്ങള്‍ പാളയം പള്ളി അങ്കണത്തിലേക്കൊഴുകി. പള്ളിക്കകവും പുറവും ശ്മശാനവും ചുറ്റുമതിലും മരക്കൊമ്പുകളുമെല്ലാം നിറഞ്ഞു.
പുലര്‍ച്ചെ മൃതദേഹം കുളിപ്പിക്കാനും പുടവയണിയിക്കാനുമായി പാളയത്തേക്ക് കൊണ്ടുവന്നിരുന്നു.
അതിന് കൂട്ടായി മക്കളുടെ ഭാര്യമാരായ ലക്ഷ്മിയും ദേവിയും അവരുടെ മക്കളുമെത്തി. അന്ത്യചടങ്ങുകള്‍ക്കായി ജമാഅത്ത് കമ്മിറ്റിയും മറ്റും നടത്തിയ ഒരുക്കങ്ങളില്‍ അവരും പങ്കുചേര്‍ന്നു. മയ്യിത്ത് കുളിപ്പിക്കാന്‍, പുടവയണിയിക്കാന്‍, പ്രാര്‍ഥിക്കാന്‍. അതുകഴിഞ്ഞ് സ്ത്രീകളുടെ മയ്യിത്ത് നമസ്കാരം നടന്ന മുറിയുടെ മുന്‍നിരയില്‍ അവര്‍ നിന്നു. ഇതിനിടെ അവര്‍ അമ്മക്കൊരുക്കിയ ഖബര്‍ കണ്ടു. പ്രിയപ്പെട്ട എഴുത്തുകാരിയുടെ മണ്ണിടം കാണാന്‍ നൂറുകണക്കിനാളുകള്‍ അപ്പോള്‍ അവിടെ വന്നുപോയ്കൊണ്ടിരുന്നു. എട്ടേകാലോടെ അവസാന പ്രാര്‍ഥനക്കായി കൊണ്ടുവന്ന മൃതദേഹത്തിനൊപ്പം ജനസാഗരം പള്ളിയിലേക്കൊഴുകിക്കയറി. ഒരതിരും ആരെയും തടഞ്ഞില്ല. എല്ലാവരും തോളോടുതോള്‍ ചേര്‍ന്ന് നമസ്കാരത്തിനായി അണിയൊപ്പിച്ചുനിന്നു. ആദ്യനിരയില്‍ തന്നെ മൃതദേഹത്തിന് തൊട്ടരികെ മക്കളായ എം.ഡി നാലപ്പാടും ചിന്നന്‍ദാസും ജയസൂര്യയും കുടുംബസുഹൃത്ത് മുരുകനും നിന്നു. എല്ലാവരും ചേര്‍ന്ന്, ഒരുപോലെ അവരുടെ നിത്യശാന്തിക്കായി പ്രാര്‍ഥിച്ചു.
സംസ്കാരത്തിനായി ശ്മശാനത്തിലേക്കെടുത്ത മൃതദേഹം ഖബറിനരികെ സ്വീകരിച്ചതും മക്കളും മരുമക്കളും പേരമക്കളും ചേര്‍ന്നുതന്നെ. കൂടെ കേരളത്തിന്റെ സാംസ്കാരിക ലോകവും ഭരണനേതൃത്വവും മതനേതാക്കളും. പോലിസ് കെട്ടിയ ബാരിക്കേഡിന് ചുറ്റും വന്‍ ജനാവലി നിരന്നു. മൃതദേഹം ഖബറില്‍വെച്ച് പിരിയുന്നതിന് മുമ്പേ, വന്നവരെല്ലാം ഒരുപിടി മണ്ണ് ആ കുഴിയിലര്‍പ്പിച്ചു^മണ്ണായ മനുഷ്യന്റെ മണ്ണിലേക്കുള്ള മടക്കത്തിന്റെ പ്രതീകവത്കരണം. മകന്‍ നാലപ്പാട് അത് തുടങ്ങിവെച്ചു. ചിന്നനും ജയസൂര്യയും ലക്ഷ്മിയും ദേവിയും അവരുടെ മക്കളും ബന്ധുക്കളുമെല്ലാം ആ പിടിമണ്ണിട്ട് യാത്ര പറഞ്ഞു. 'എന്റെ ചുണ്ടുകള്‍ വരളുന്നു. വായില്‍ വാക്കുകള്‍ക്ക് സ്ഥാനമില്ലാതായിരിക്കുന്നു. ഈ വായില്‍ ഒരുപിടി മണ്ണ് നിങ്ങള്‍ ഓരോരുത്തരും ഇട്ടുതരിക' എന്ന് നേരത്തേ എഴുതിവെച്ച കമലയുടെ സ്നേഹ ശാസന പിന്നെ കേരളം എറ്റെടുത്തു. 'ആലിപ്പഴവും മഞ്ഞുകട്ടകളും കൊണ്ട് എന്റെ ശരീരത്തെ വിശുദ്ധമാക്കേണമേ' എന്ന സുറയ്യയുടെ പ്രിയപ്പെട്ട കവിത പ്രാര്‍ഥനയായിചൊല്ലി ആ ആള്‍ക്കൂട്ടം പിരിഞ്ഞു.
പിന്നാലെ അവിടെ വന്നവരെല്ലാം ഖബറിടത്തിലേക്ക് വരിയായി നടന്നു ചെന്നു. മണ്ണിട്ടും പൂക്കളര്‍പ്പിച്ചും കൈകൂപ്പിയും അവരവിടെ തീര്‍ഥാടനം ചെയ്തു. 'എന്റെ കഥയും നീര്‍മാതളവു'മെല്ലാം നെഞ്ചില്‍ ചേര്‍ത്തുപിടിച്ചുവന്ന പുതുതലമുറ മുതല്‍ വടിയൂന്നിവന്ന വൃദ്ധര്‍വരെ. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആ പ്രവാഹം ഏറെ നേരം തുടര്‍ന്നു. ഓരോരുത്തരും അവര്‍ക്കറിയാവുന്ന മന്ത്രങ്ങള്‍ ചൊല്ലി, പ്രാര്‍ഥിച്ചു.
അല്ലാഹുവിന്റെ കാരുണ്യത്തണലില്‍ ഉറങ്ങാന്‍ കൊതിച്ച അമ്മയെ അവസാനംവരെ അനുഗമിച്ചെത്തി മക്കളും ബന്ധുക്കളും. വിശ്വാസത്തിന്റെ സ്നേഹച്ചരടുകൊണ്ട് അവരെ ചേര്‍ത്തുപിടിച്ച ഒരായിരം സഹോദരങ്ങള്‍.
രണ്ട് സംസ്കൃതികള്‍ക്കിടയില്‍ ഈടുറ്റ സൌഹൃദപ്പാലമൊരുക്കിയ സ്നേഹത്തിന്റെ കഥാകാരിക്ക് നന്ദിയുടെ ഒരു പിടി കണ്ണീര്‍പൂക്കളര്‍പ്പിച്ചാണ് സാംസ്കാരികകേരളം ഇന്നലെ പാളയത്തുനിന്നു മടങ്ങിയത്.


(02...06...09)

കണ്ണീര്‍ പട്ടില്‍ പൊതിഞ്ഞ് സുറയ്യയെ അനന്തപുരി ഏറ്റുവാങ്ങി



തിരുവനന്തപുരം: ഇളംനിലാവും അന്തിക്കാറ്റും ഊടും പാവുമിട്ട രാവില്‍ കണ്ണീര്‍ പട്ടില്‍ പൊതിഞ്ഞെത്തിയ മലയാളത്തിന്റെ സ്നേഹ നക്ഷത്രത്തെ തലസ്ഥാനം ഏറ്റുവാങ്ങി. സര്‍ഗാത്മകതയുടെ വസന്തകാലങ്ങളിലൊന്നില്‍ കൂടുകൂട്ടിയ നഗരത്തിലെ സഹൃദയര്‍ അവര്‍ക്ക് സ്നേഹോഷ്മളമായ അന്ത്യോപചാരവും നല്‍കി.
വളര്‍ച്ച വെറും വിഷാദമാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇടിവെട്ടും മഴയുമേറ്റ് നാലപ്പാട്ടെ മുറ്റത്ത് നിശ്ചലമായി നിന്ന് ശരീരത്തിന്റെ ആര്‍ത്തികളില്‍ നിന്ന് മോചനം നേടുമായിരുന്നുവെന്ന് ധൈര്യപ്പെട്ട എഴുത്തുകാരി, അവസാനിച്ച ജീവിതത്തിന്റെ ഒടുവിലെ മണിക്കൂറുകള്‍ കാത്ത് ദുഃഖം മൌനംകെട്ടിയ സെനറ്റ് ഹാളില്‍ നിശãബ്ദയായി കിടന്നു. 'മലര്‍ന്നു കിടക്കുമ്പോള്‍ ആദിമ മനുഷ്യന്റെ ഏകാന്തത അനുഭവപ്പെടുന്നുവെന്ന' അവസാന വരികളോര്‍മപ്പെടുത്തുന്ന കിടപ്പ്.
ജന്മനാട്ടില്‍നിന്ന് രാവിലെ പുറപ്പെട്ട വിലാപയാത്ര രാത്രി 8.40ന് സെനറ്റ് ഹാളിലെത്തി. പോലിസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി മൃതദേഹം സ്വീകരിച്ചു. മകന്‍ എം.ഡി നാലപ്പാട്, ഭാര്യ ലക്ഷ്മി, സാംസ്കാരിക വകുപ്പ് മന്ത്രിയുടെ സെക്രട്ടറി ബാബു ജോണ്‍, സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാവുണ്ണി, ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സെക്രട്ടറി എന്‍.എം അബ്ദുറഹിമാന്‍ എന്നിവര്‍ മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, കേന്ദ്ര മന്ത്രി വയലാര്‍ രവി, മന്ത്രിമാരായ എം.എ. ബേബി, എം. വിജയകുമാര്‍, സി. ദിവാകരന്‍, പി.കെ. ശ്രീമതി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മേയര്‍ സി. ജയന്‍ബാബു, വി.എം. സുധീരന്‍, ജി. കാര്‍ത്തികേയന്‍, തലേക്കുന്നില്‍ ബഷീര്‍, എം.എല്‍.എമാര്‍, ഒ.എന്‍.വി കുറുപ്പ്, സുഗതകുമാരി, പെരുമ്പടവം ശ്രീധരന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മാധ്യമം പത്രാധിപര്‍ ഒ.അബ്ദുറഹിമാന്‍, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട തുടങ്ങിയവര്‍ ഇവിടെ അന്ത്യോപചാരമര്‍പ്പിച്ചു. രാത്രി പതിനൊന്ന് മണിയോടെ എം.ഡി നാലപ്പാടിന്റെ ഭാര്യാ വീട്ടിലേക്ക് മൃതദേഹം മാറ്റി. സെനറ്റ് ഹാളില്‍ പ്രത്യേകം തയാറാക്കിയ പുഷ്പാലംകൃത വേദിയില്‍ വെച്ച മൃതദേഹം ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
നഷ്ടബോധത്താല്‍ നിരാശപ്പെട്ടവരുടെ മുറിഞ്ഞ വാക്കുകള്‍കൊണ്ട് സെനറ്റ് ഹാള്‍ മുറ്റം സാന്ദ്രമായി. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാകണ്ണുകളും നിറഞ്ഞുപെയ്തു. എങ്ങും മൌനം മാത്രം. 'മഴയായി പെയ്ത്, വെളുത്ത മഞ്ഞിന്‍ ശകലങ്ങളായി എന്റെ ശയ്യയെ പൊതിഞ്ഞ്, മെല്ലെ മെല്ലെ, വളരെ മെല്ലെ എന്റെ ശവപ്പെട്ടിയായി മാറുന്ന'തെന്ന് അവര്‍ തന്നെ നിര്‍വചിച്ച മൌനം.

(01...06...09)

എരിതീയിലണഞ്ഞു ആ വെയില്‍ പക്ഷി



തിരുവനന്തപുരം: കബറടക്കം നിശ്ചയിക്കാന്‍ കെല്‍പുള്ള പിന്‍മുറക്കാരനെ ബാക്കിവച്ചുവേണം കവി മരിക്കാനെന്ന പുതിയ സാമൂഹിക പാഠം സാംസ്കാരിക കേരളത്തെ പഠിപ്പിച്ച എ. അയ്യപ്പന്റെ മൃതദേഹവും ഒടുവില്‍ യാത്രയായി. മോര്‍ച്ചറിയില്‍ സംസ്കാരം കാത്തുകിടക്കേണ്ടിവന്ന കവിക്കായുയര്‍ന്ന വിലാപങ്ങളറിയാതെ മരണത്തിന്റെ ആറാം ദിവസമാണ് ഈ വിടവാങ്ങല്‍. ആദരവും ആദരാഞ്ജലിയും അമര്‍ഷവും സങ്കടവുമെല്ലാം കവിതയായര്‍പിച്ച സഹൃദയര്‍ക്ക് നടുവില്‍, സ്വന്തം കവിത കേട്ടുകിടന്നായിരുന്നു അവസാന യാത്ര. ജീവിതത്തലുടനീളം പരിഹസിച്ചവരും കാല്‍തൊട്ടാദരിച്ചവരും സുഹൃത്തുക്കളും കാവ്യാസ്വാദകരുമെല്ലാം ആ വേദനയില്‍ പങ്കുകൊണ്ടു. സംസ്കാരം മാറ്റിവച്ചതിന്റെ പേരില്‍ ഏറെ പഴികേട്ട മന്ത്രി ആദ്യാവസാനം ഈ യാത്രക്കൊപ്പം നടന്നു. വിശപ്പുകൊണ്ട് കവിതയുണ്ടാക്കി ജീവിതത്തിലെ ലഹരിയായതേറ്റുപാടി നാടാകെ അശാന്തനായലഞ്ഞ കവിയെ ഒടുവില്‍ ശാന്തികവാടത്തിലെ തീയേറ്റുവാങ്ങി.
ഇന്നല രാവിലെ പത്ത് മണിയോടെ മൃതദേഹം നേമത്തെ സഹോദരിയുടെ വീട്ടിലെത്തിക്കുമ്പോള്‍ അവിടെ ജന്മനാടൊന്നടങ്കം കാത്തുനില്‍ക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും വിദ്യാര്‍ഥികളുമടക്കം നൂറുകണക്കിനാളുകള്‍ ഇവിടെ അന്ത്യാഞ്ജലിയര്‍പിക്കാനെത്തി. 12 മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച വി.ജെ.ടി ഹാളിലേക്ക് അണമുറിയൊതെ ആള്‍കൂട്ടമൊഴുകി. എല്ലാവര്‍ക്കും ഒറ്റക്കൊറ്റക്കോര്‍ക്കാന്‍ ഒരുപാടോര്‍മകള്‍ ബാക്കിവച്ചുപോയ കവിയെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ അവിടെ തടിച്ചുകൂടി. സൌഹൃദത്തിന്റെ ആഴമളക്കാനാവാത്ത വൈകാരികതകളാല്‍ തളര്‍ന്നുപോയവര്‍ മുതല്‍ നിയന്ത്രണം തെറ്റിയ സങ്കടമടക്കാനാവാതെ നിലവിളിച്ചവര്‍ വരെ അവിടെയുണ്ടായിരുന്നു. അവരില്‍ ചിലര്‍ ചേര്‍ന്ന് ഹാളില്‍ കവിയുടെ കവിതകള്‍ ആലപിച്ച് കാവ്യാഞ്ജലിയര്‍പിച്ചു. അവിടെ വന്നുപോയവരില്‍ പലരും ഈ അര്‍ച്ചനയില്‍ പങ്കാളികളായി. മൈക്കില്‍ അയ്യപ്പന്‍ തന്നെ ചൊല്ലിയ സ്വന്തം കവിതകള്‍ മുഴങ്ങിക്കൊണ്ടിരുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍, രമേശ് ചെന്നിത്തല, വെളിയം ഭാര്‍ഗവന്‍, ഒ. രാജഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സുഗതകുമാരി, ഒ.എന്‍.വി, പെരുമ്പടവം ശ്രീധരന്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ ആയിരങ്ങള്‍ ഇവിടെ കവിയെ കാണാനെത്തി. എല്ലാത്തിനും കാര്‍മികനായി എല്ലായിടത്തും അവസാന നിമിഷം വരെ മന്ത്രി എം.എ ബേബിയുമുണ്ടായിരുന്നു.
പ്രസ്ക്ലബ് ഹാളിലെ പൊതുദര്‍ശനവും കഴിഞ്ഞ് മൂന്ന് മണിയോടെ പുറപ്പെട്ട വിലാപ യാത്ര സെക്രട്ടേറിയറ്റ് നടയിലെ കവിയുടെ സ്ഥിരം താവളത്തില്‍ അല്‍പനേരം നിര്‍ത്തിയിട്ടു. ഇവിടുശത്ത പതിവുകാര്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വിലാപ യാത്രയിലും അയ്യപ്പന്‍ കവിതകള്‍ ചൊല്ലി നിരവധിപേര്‍ മൃതദേഹത്തിനൊപ്പം നടന്നു.
ശാന്തികവാടത്തില്‍ പോലിസ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ആദരമര്‍പിച്ചു. സഹോദരിയുടെ മകന്‍ ജയകുമാര്‍ കര്‍മങ്ങള്‍ ചെയ്തു. 4.45^ാടെ ആ കാവ്യ ജീവിതം തീ ഏറ്റുവാങ്ങി. അഗ്നിയില്‍ അസ്ഥിപൊട്ടുമ്പോഴും അവിടെയാകെ കവിതയുടെ താളമായിരുന്നു. 'അവന്‍ വരച്ച നിറഞ്ഞ പുരയ്ക്കോ/ഗര്‍ജനങ്ങളുടെ സമുദ്രത്തിനോ/അമ്മയെ വരച്ച കണ്ണീരിനോ/ചിതയെ കെടുത്താന്‍ കഴിഞ്ഞില്ല.' കവിതയുടെ ചിറകുകള്‍ തീയില്‍ കത്തുമ്പോള്‍ കൊടുങ്കാറ്റിന്റെ വേഗതയില്‍ ആ പക്ഷി ഇവിടം വിട്ടു പറന്നു. വെയില്‍ തിന്നുന്ന പക്ഷി.


(26...10...10)

മരണപ്പെട്ടവന്റെ വിലാസത്തില്‍ അയ്യപ്പന് ഗാഢനിദ്രയുടെ നാലാം രാത്രി


തിരുവനന്തപുരം: ഒരിടത്തും ഒന്നിലേറെ ദിവസമുറങ്ങാന്‍ കഴിയാത്ത കവിക്ക് മരണപ്പെട്ടവരുടെ വിലാസത്തില്‍, സംസ്കാരം കാത്തുകിടക്കുന്നവരുടെ വീട്ടില്‍ ഗാഢ നിദ്രയുടെ നാലാം രാത്രി. എങ്ങും തങ്ങാതെ നാടാകെ കവിതയായൊഴുകി നടന്ന എ. അയ്യപ്പനിപ്പോള്‍ പുതിയ മേല്‍വിലാസത്തിലാണ്. വീടില്ലാത്തൊരുവന്റെ നെഞ്ചിലെ തീകണ്ടുവോയെന്ന ചോദ്യം ഇനിയുയരില്ലെന്ന ഉറപ്പിനായി പതിച്ചുകൊത്ത 'വെട്ടും തിരുത്തുമില്ലാത്ത മേല്‍വിലാസം'. ഇന്നത്തെ രാത്രികൂടി കവിയുണ്ടാകുമിവിടെ.
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സംസ്കാരം കാത്തുകിടക്കുന്നവര്‍ക്കുള്ള കോള്‍ഡ് ചേംബര്‍ എ 4^ാം നമ്പര്‍ മുറിയില്‍ തിങ്കളാഴ്ച പുലരുന്നത് കാത്തുകിടക്കുകയാണ് ആരെയുമെവിടയുെം കാത്തുനില്‍ക്കാതെ ധൂര്‍ത്തലച്ചു തീര്‍ത്ത കവി ജീവിതം. ഈ കാത്തിരപ്പുകാരന് ആശുപത്രി പുതിയ വിലാസവും നല്‍കിയിട്ടുണ്ട്: പി.എന്‍.നമ്പര്‍ 2671 ^ അഥവ മരണപ്പെട്ടവരുടെ വിലാസം. വ്യാഴാഴ്ച രാത്രി ജനറല്‍ആശുപത്രിയിലായിരുന്നു അഭയം. വെള്ളിയാഴ്ച മുതല്‍ മെഡിക്കല്‍ കോളജിലും. നാളെ വൈകുന്നേരമാണ് സംസ്കാരം. അഭയം തന്നവന്റെ ഹൃദയച്ചുവപ്പുമായ് മണ്ണിലും മനസ്സിലും അസ്തമിക്കുന്ന സൂര്യനെന്ന് സ്വയം വിശേഷിപ്പിക്കുകയും ഓരോ രാത്രിക്കും വേറെവേറെയിടം വേണമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കവിക്ക് സ്വന്തം സംസ്കാരത്തിനായി നാലുരാത്രി കാത്തുകിടക്കേണ്ടി വന്നത് കാവ്യനീതിയാകാം.
എവിടെയും ഉറങ്ങാന്‍ കഴിയുന്നവനായിരുന്നു അയ്യപ്പന്‍. കടത്തിണ്ണയിലും വഴിയരികിലും വരാന്തയിലും ബസ്സ്റ്റാന്റിലും റയില്‍വേ പ്ലാറ്റ്ഫോമിലും പാര്‍ട്ടി ഓഫീസുകളിലുമെല്ലാം കവിയുറങ്ങി. സൌഹൃദത്തിന്റെ ബലത്തില്‍ എത് രാത്രിയും വാതിലില്‍ മുട്ടി കയറിക്കിടക്കാന്‍ കഴിയുന്നിടങ്ങള്‍ പലരും അയ്യപ്പനായി കരുതി വച്ചിരുന്നു. ഒരു അഭിമുഖത്തില്‍ അയ്യപ്പന്‍ പറഞ്ഞു: 'ഒരു മന്ത്രിസഭ എനിക്ക് വീട് തരാമെന്ന് പറഞ്ഞു. ഞാന്‍ വേണ്ടെന്നും. ഒരു വീട്ടിലും ഒരു ദിവസത്തില്‍കൂടുതല്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ല. കുബേരന്‍മാരായ ബന്ധുക്കളുടെ വീട്ടിലും നേമത്തെ പെങ്ങളുടെ വീട്ടിലും ഒരുദിവസത്തില്‍ കൂടുതല്‍ വയ്യ. മരണം വരെ ഓരോ ദിസവം ഓരോ വീട്ടില്‍ ഉറങ്ങണം'. മരണ ശേഷം മലയാളികളും അവരുടെ സര്‍ക്കാറും ചേര്‍ന്ന് തന്നെ ഒരു മുറിയില്‍ നാല് ദിവസം കിടത്തിക്കളയുമെന്ന് അയ്യപ്പന്‍ കരുതിയിരിക്കില്ല.
ആലുവയില്‍ കവി സെബാസ്റ്റ്യന്റെ പീടികയോട് ചേര്‍ന്ന ചെറുമുറിയായിരുന്നു അയ്യപ്പന് പ്രിയപ്പെട്ട താവളങ്ങളിലൊന്ന്. പലരും പഴിപറഞ്ഞിട്ടും സെബാസ്റ്റ്യന്‍ അത് അയ്യപ്പനായി കാത്തുവച്ചു. കോഴിക്കോട്ടെ ഒഡേസ സത്യന്റെ വീടും ഇത്തരമൊരു കേന്ദ്രമായിരുന്നു. കലൂരില്‍ ടെക്സ്റ്റെല്‍സ് നടത്തുന്ന അശോകന്‍, സി.എന്‍ കരുണാകരന്‍, തിരുവനന്തപുരത്തെ സതീശന്‍, വി.പി ശിവുകമാര്‍, ജയ്പൂരിലെ മധു, ദല്‍ഹിയിലെ കൊച്ചുനാരായണന്‍, രവിശങ്കര്‍...അഭയം കൊടുത്തവരില്‍ ചിലരുടെ പേരുകള്‍ പലയിടത്തായി അയ്യപ്പന്‍ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് സഹയാത്രികനായ കാലത്താണ് പാര്‍ട്ടി ഓഫീസുകളില്‍ കിടന്നുറങ്ങിയത്. തോക്കിന് വിപ്ലവമുണ്ടാക്കാന്‍ അര്‍ഹതയില്ലെന്ന പുതിയ മതം സ്വീകരിച്ചപ്പോള്‍ ആ പതിവ് അവസാനിപ്പിച്ചു. വൃത്തം നിഷേധിക്കാന്‍ കൂടിയാണ് താന്‍ കോളജില്‍ പഠിപ്പിക്കാത്തതെന്ന് പറയുമ്പോഴും യുവ സുഹൃത്തുക്കള്‍ക്കൊപ്പം നാടാകെയുള്ള നിരവധി കോളജ് ഹോസ്റ്റലുകളില്‍ അന്തിയുറങ്ങി. ഈ യാത്ര ജെ.എന്‍.യു വരെ നീണ്ടു. എന്നിട്ടെഴുതി: 'നിദ്രയില്‍ ഞാന്‍ വീടു കണ്ടു/ചത്ത ചിത്രശലഭങ്ങളാല്‍ തോരണം തൂക്കിയ/കൊച്ചൊരു വീട്'.
അറിയപ്പെടുന്ന അനാഥനായി ജീവിച്ച അരാചകവാദികളിലെ അവസാന കവിക്ക് അന്ത്യയാത്ര നല്‍കാന്‍ സഹൃദയര്‍ പുറത്തും കാത്തുനില്‍ക്കുകയാണ്. അച്ചനെന്ന് വിളികേട്ടില്ലെങ്കിലും അനാഥനായാകില്ല കവിയുടെ അന്ത്യ യാത്ര. അച്ചനെന്ന് വിളിച്ചവരുടെ അവകാശ തര്‍ക്കം തീരുന്നതും കാത്ത് മോര്‍ച്ചറിയിലെ തൊട്ടടുത്ത മുറിയില്‍ ഒന്നരമാസമായി സംസ്കാരം കാത്തുകിടക്കുന്ന അഞ്ജാത സുഹൃത്തിനേക്കാള്‍ ഭാഗ്യവാനാണ് അയ്യപ്പന്‍. കാരണം അഞ്ചാം ദിവസം തുടങ്ങാം അന്ത്യ യാത്ര.

(23...10...10)

കുപ്പായ കൈയ്യില്‍ കവിതയുമായി കിടന്ന 'അജ്ഞാതന്‍'


തിരുവനന്തപുരം: നഗരത്തിലെ അര മതിലുകളിലും കടത്തിണ്ണകളിലും ആള്‍കൂട്ടങ്ങളിലുമെല്ലാം അലസ സാന്നിധ്യമായിരുന്ന കവി എ. അയ്യപ്പന്‍ മോര്‍ച്ചറിയില്‍ അജ്ഞാതനായി കിടന്നത് പതിനെട്ട്മണിക്കൂര്‍. ആരും എവിടെയും തിരച്ചറിയുമായിരുന്ന മലയാളികളുടെ പ്രിയ കവിയുടെ മരണം തിരച്ചറിയാന്‍ പക്ഷെ മണിക്കൂറുകള്‍ വേണ്ടി വന്നു. വൃത്തിഹീനമായ ജീവിതത്തില്‍ നിന്ന് വിശുദ്ധമായ ശാദ്വലത്തിക്ക്േ കവിതയിലൂടെ വരാന്‍ ശ്രമിക്കുന്നുവെന്ന് പ്രഖ്യാപിച്ച കവി, കുപ്പായ കൈയ്യില്‍ കരുതി വച്ച കവിത പോലും വഴിയില്‍ കണ്ടെത്തിയവര്‍ തിരച്ചറിഞ്ഞില്ല. മാസങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു അജ്ഞാതനായെത്തി, ദിവസങ്ങള്‍ നീണ്ട ചികില്‍സ നേടി മടങ്ങിയ പഴയ രോഗിയെ തിരിച്ചറിയാന്‍ ആശുപത്രി ജീവനക്കാര്‍ക്കും കഴിഞ്ഞില്ല.
നെഞ്ചാശുപത്രിയില്‍ നിന്ന് മോര്‍ച്ചറിയിലേക്കുള്ള ദൂരമാണ് ജീവിതമെന്ന് എഴുതിയ കവിക്ക്, പക്ഷെ മോര്‍ച്ചറിയില്‍ നിന്ന് മരണക്കിടക്കയിലേക്ക് വേണ്ടി വന്നത് മണിക്കൂറുകളാണ്. ഇസ്തിരി ചുളുങ്ങാത്ത കുപ്പായവും അത്രതന്നെ വടിവുള്ള വാക്ചാരുതയുമാണ് കവിത്വമെന്ന് വിശ്വസിച്ചപോയ മലിയാളിയെ ഈ മരണത്തിലുടെയും അയ്യപ്പന്‍ വെല്ലുവിളിച്ചു. വര്‍ണാഭമായ ജീവിതത്തെ നിസ്സാരമായി പറംകാലുകൊണ്ട് തട്ടിക്കളഞ്ഞ് വഴിയോരത്തെ ദുരിതങ്ങളിലേക്ക് സ്വയം നടക്കുകയായിരുന്നു അയ്യപ്പന്‍. ആശാന്‍ പുരസ്കാരം സ്വീകരിക്കാന്‍ ഇന്നലെ വൈകീട്ട് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് അയ്യപ്പന്‍ ഇന്നലെ പുലര്‍ച്ചെ 5.30ന് നേമത്തെ സഹോദരിയുടെ വീട്ടില്‍ നിന്നിറങ്ങി. ഇടക്ക് ഒമ്പത് മണിയോടെ വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നെ ഒരു വിവരവമുണ്ടായില്ല. വെകുന്നേരം അഞ്ചരക്കാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയ അജ്ഞാതനെ പോലിസ് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. ഉടന്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയ ടെക്നീഷ്യന്‍ അനില്‍കുമാറാണ് നമ്പറിടാത്ത മൃതദേഹത്തിന്റെ വിവരങ്ങള്‍ അത്യാഹിത വിഭാഗത്തില്‍ ആദ്യം അന്വേഷിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഇത്. അന്നേരം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് സംശയം പ്രകടിപ്പിച്ചു. ഇതുേടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. അയ്യപ്പനെ പരിചയമുള്ള ജീവനക്കാരനെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ജീവനക്കാരന്‍ രതീഷ്കുമാര്‍ ആളെ സ്ഥിരീകരിച്ചു. ഇതോടെ പുറംലോകത്തെത്തിയ വിവരം അറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും മറ്റും സ്ഥലത്തെത്തി. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ വിവരം സ്ഥിരീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അവര്‍. ഈ ആശയക്കുഴപ്പത്തിനിടെ സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ മോര്‍ച്ചറിയില്‍ കയറി അയ്യപ്പന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് മന്ത്രി എം. വിജയകുമാറും സാമൂഹ്യ രാഷ്ട്രീയ നേതാക്കളും മറ്റും സ്ഥലത്തെത്തി.
പോലിസെത്തി ഇന്‍ക്വസ്റ്റ് തയാറാക്കുമ്പോഴായിരുന്നു കുപ്പായ കൈയ്യില്‍ ചുരുട്ടി വച്ച കവിതയെഴുതിയ കടലാസു കഷണം കണ്ടെത്തിയത്. അതിലിങ്ങനെ കുറിച്ചിരുന്നു: 'അമ്പ്/ഏത് നിമിഷവും മുതുകില്‍ തറയ്ക്കാം/പ്രാണനും കൊണ്ട് ഓടുകയാണ്......ഒരു മരവും മറ തന്നില്ല/ഒരു പാറയുടെ വാതില്‍ തുറന്ന് ഗര്‍ജനം സ്വീകരിച്ചില്ല....ഞാന്‍ ഇരയായി.' വേട്ടക്കാരനെയ്ത അമ്പില്‍ നിന്ന് രക്ഷ തേടി പായുന്നവന്റെ നിസ്സഹായതക്ക് മുന്നില്‍ അടഞ്ഞ വാതിലുകള്‍പോലെ ആ മോറച്ചറിയുടെ ചുമരുകളും വാതിലുകളുമപ്പോള്‍ അടഞ്ഞുകിടക്കുകയായിരുന്നു.
മാര്‍ച്ച് 22നാണ് കരള്‍ രോഗം ബാധിച്ച് അബോധാവസ്ഥയില്‍ അയ്യപ്പനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അന്നും അജ്ഞാതനായാണ് അയ്യപ്പന്‍ എത്തിയത്. പിന്നീട് ഇവിടുശത്ത ജീവനക്കാര്‍ തിരച്ചറിയുകയായിരുന്നു. ഇതോടെ അയ്യപ്പന് ആശുപത്രി ജീവിതവും ആഘോഷമായി മാറി. ചികില്‍സ കഴിഞ്ഞിറങ്ങിറ അയ്യപ്പന്റെ സംരക്ഷണം ഏറ്റെടുത്ത് ഒരു സ്വകാര്യ സ്ഥാപനം കൊണ്ടുപോയി. എന്നാല്‍ ആര്‍ക്കുമ വഴങ്ങാത്ത അയ്യപ്പന് അവിടെയും അധിക നാളുണ്ടായില്ല. തിരിച്ചെത്തിയ ശേഷം നേമത്തെ സഹോദരിയുടെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.


(22........10......10)

പാസ് മാർക്ക് വന്നാൽ പാഠ്യപദ്ധതി ജയിക്കുമോ?

 കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിലെ ഒരു സ്കൂളിൽ കഴിഞ്ഞ വർഷങ്ങളിൽ ഒരു പദ്ധതി നടപ്പാക്കി. പേര് ലേണേഴ്സ്. ലക്ഷ്യം കുട്ടികളെ മലയാളത്തില...