Monday, February 25, 2013

ആന്‍റികൈ്ളമാക്സില്‍ തിരശ്ശീല വീണ നാടകീയ ജീവിതം
‘ആദ്യ കാലത്ത് സി.പി.എമ്മിനും ദേശാഭിമാനിക്കും ഏറെ പ്രിയപ്പെട്ടാനായിരുന്നു വേണുക്കുട്ടന്‍ നായര്‍. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ തണുപ്പന്‍ മട്ടായി. കേരള സംഗീത നാടക അക്കാദമി ¥ൈവസ് പ്രസിഡന്‍റായിരുന്നപ്പോള്‍ സി.പി.എം പ്രതിഭകളുടെ താളത്തിന് പൂര്‍ണ മനസ്സോടെ സദാ തുള്ളാന്‍ തയ്യാറാകാത്തതും നാടക രംഗത്തെ ചില ഇടതുപക്ഷ കലാകാരന്‍മാര്‍ക്ക് അദ്ദേഹത്തിന്‍െറ യഥാര്‍ഥ ഒൗന്നത്യം അംഗീകരിക്കാനുള്ള വൈമനസ്യവും ഒക്കെ ഈ നയം മാറ്റത്തിന് കാരണമായി.’


തിരുവനന്തപുരം: അസമയത്തുവന്ന ആന്‍റി കൈ്ളമാക്സില്‍ തിരശ്ശീല വീണ മുഴുനീള നാടകമായിരുന്നു പി.കെ വേണുക്കുട്ടന്‍ നായര്‍. ജീവിതത്തിന്‍െറ അരങ്ങില്‍ വാക്കുകള്‍ നിലച്ച് നിശ്ശബ്ദമായിപ്പോയ ആചാര്യന്‍. അപ്രഖ്യാപിത സാമൂഹിക ബഹിഷ്കരണവും തിരസ്കാരവും ഏറ്റുവാങ്ങേണ്ടി വന്നിട്ടും അവസാനം വരെ പൊരുതിനിന്ന ജീവിതം.
മലയാള നാടകവേദിയുടെ വികാസ പരിണാമങ്ങളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ അപൂര്‍വ പ്രതിഭ. അഭിനേതാവ്, സംവിധായകന്‍, എഴുത്തുകാരന്‍, നിരൂപകന്‍, പ്രഭാഷകന്‍, അധ്യാപകന്‍, സംഘാടകന്‍ തുടങ്ങി മലയാള നാടകത്തെ സമ്പുഷ്ടമാക്കിയ അരങ്ങിന്‍െറ ഏതണിയറയിലും ആ സാന്നിധ്യമുണ്ടായിരുന്നു. എന്‍ജിനീയറിംഗ് പഠനത്തിന് വീട്ടില്‍നിന്നയച്ച പയ്യന്‍ അത് വഴിയിലുപേക്ഷിച്ച് നടന്നുവന്നത് അരങ്ങിലേക്കായിരുന്നു. ഇരുപതാം വയസ്സില്‍ ‘സമത്വവാദി’യില്‍ വേഷമിട്ടു. അതിന്‍െറ നാലം വര്‍ഷം, 1956ല്‍, ‘കേരളം പിറക്കുന്നു’ എന്ന നടകത്തിന്‍െറ സംവിധായകനായി. പിന്നീടങ്ങോട്ട് നാടീകയമായ ജീവിതമായിരുന്നു അരങ്ങിലും അണിയറയിലും. നാടകവേദിയെ പലമട്ടില്‍ നവീകരിക്കുകയും പുതുക്കിപ്പണിയുകയും പിടിച്ചുലക്കുകയും ചെയ്ത നിരവധി നാടകങ്ങള്‍. സംവിധാനം ചെയ്തത് മാത്രം 90 നാടകം. അവസാനത്തേത് 69-ാം വയസ്സില്‍. രചിച്ചത് 14 നാടകം. വാര്‍ധക്യവും ദാരിദ്ര്യവും ഒറ്റപ്പെടലും അനുഭവിച്ച അവസാന കാലത്തും ആ സമര്‍പണം നിലച്ചില്ളെന്ന് 78-ാം വയസ്സിലെഴുതിയ നാടകം സാക്ഷി.
ലോകോത്തര നാടകങ്ങളെ മലയാളത്തിലേക്ക് ഭാഷമാറ്റിയത്തെിച്ചതില്‍ വലിയ സംഭാവന നല്‍കി. ബത്ത്രോള്‍ഡ് ബ്രഹ്തും ഷേക്സ്പിയറും മലായാളികള്‍ അറിഞ്ഞത് അങ്ങനെയാണ്. ബ്രഹ്തിന്‍െറ കോറിയോലാനസ്, മനുഷ്യന്‍ മനുഷ്യനാകുന്നു, കൊക്കേഷ്യന്‍ ചോക്ക് സര്‍ക്കിള്‍ എന്നിവയും ഷേക്സ്പിയറുടെ ഒഥല്ളോ, മക്ബത്ത്, കിംഗ് ലിയര്‍, ആന്‍റണിയും ക്ളിയോപാട്രയും, ഹാംലറ്റ് എന്നിവയും പിന്നെ കേരളീയര്‍ക്ക് പ്രിയപ്പെട്ടതായി. ആഫ്രിക്കന്‍, റഷ്യന്‍, സ്പാനിഷ് നാടകങ്ങളും അദ്ദേഹം വിവര്‍ത്തനം ചെയ്തു. ജി. ശങ്കരപ്പിള്ളയുടെ കറുത്ത ദൈവത്തെ തേടി, താവളം, ഓംചേരിയുടെ കൊച്ചുകുട്ടത്തി, ഭാര്യ ആശാ സുവര്‍ണരേഖയുടെ വിശപ്പ് എന്നിവയുടെ മൊഴിമാറ്റം വഴി മലയാളത്തെ ഇംഗ്ളീഷ് നാടക വേദികളിലും അദ്ദേഹമത്തെിച്ചു.
ഇ.എം.എസിന്‍െറ അമ്മയെക്കുറിച്ചെഴുതിയ നാടകം ‘അമ്മ, ഏലംകളും മനയ്ക്കലെ അമ്മ’ക്ക് അവകാശവാദം ഉന്നയിച്ച് മറ്റൊരാള്‍ കോടതി കയറിയെങ്കിലും ഇ.എം.എസിന്‍െറ പിന്തുണ വേണുക്കുട്ടന്‍നായര്‍ക്ക് ലഭിച്ചു. എന്നിട്ടും സങ്കുചിത രാഷ്ട്രീയപ്പോരില്‍ കുരുങ്ങി, ആ നാടകം അരങ്ങിലത്തെിക്കാന്‍ ഏറെ പ്രായസപ്പെട്ട അദ്ദേഹം ഇതിന്‍െറ പേരില്‍ ലക്ഷങ്ങളുടെ കടക്കെണിയിലുമായി. ആശാ സുവര്‍ണരേഖയുട ഒരു പുസ്തകത്തിനെഴുതിയ അവതാരികയില്‍ ജി.എന്‍ പണിക്കര്‍ ഇതിന്‍െറ രാഷ്ട്രീയമെന്തെന്ന് വെളിപ്പെടുത്തി: ‘ആദ്യ കാലത്ത് സി.പി.എമ്മിനും ദേശാഭിമാനിക്കും ഏറെ പ്രിയപ്പെട്ടാനായിരുന്നു വേണുക്കുട്ടന്‍ നായര്‍. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ തണുപ്പന്‍ മട്ടായി. കേരള സംഗീത നാടക അക്കാദമി ¥ൈവസ് പ്രസിഡന്‍റായിരുന്നപ്പോള്‍ സി.പി.എം പ്രതിഭകളുടെ താളത്തിന് പൂര്‍ണ മനസ്സോടെ സദാ തുള്ളാന്‍ തയ്യാറാകാത്തതും നാടക രംഗത്തെ ചില ഇടതുപക്ഷ കലാകാരന്‍മാര്‍ക്ക് അദ്ദേഹത്തിന്‍െറ യഥാര്‍ഥ ഒൗന്നത്യം അംഗീകരിക്കാനുള്ള വൈമനസ്യവും ഒക്കെ ഈ നയം മാറ്റത്തിന് കാരണമായി.’ പക്ഷെ, എല്ലാ തരം എതിര്‍പുകളെയും അംഗീകാരങ്ങളെയും ഒരേമട്ടില്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിനായി. ഒറ്റയാനാകേണ്ടിടത്ത് അങ്ങിനത്തെന്നെ നടന്നു. നാടക വേദികളുടെ മികച്ച സംഘാടകനായിരുന്ന വേണുക്കുട്ടന്‍ നായര്‍ 1968ല്‍ സുവര്‍ണുരേഖ സ്ഥാപിച്ചു. എന്നാല്‍ തന്‍െറ നാടകങ്ങളെ നാടക മുതലാളിമാര്‍ ‘ലാഭകരമാക്കാന്‍’ തുടങ്ങിയപ്പോള്‍ കലാമൂല്യമുള്ള നാടകങ്ങള്‍ക്ക് മാത്രമായി കാര്‍ത്ത്യായനി തിയറ്റേഴ്സുണ്ടാക്കി.
ജീവിതം മുഴുവന്‍ അരങ്ങിനായി മാറ്റിവച്ച വേണുക്കുട്ടന്‍ നായര്‍ പക്ഷെ, ജീവിതത്തിന്‍െറ അവസാന കാലത്ത് നാടകീയമായ കൈയ്യേറ്റങ്ങള്‍ക്ക് വിധേയമായി. ബാലികയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിനിരയായ അദ്ദേഹം അതോടെ പൊതുസമൂഹത്തില്‍ നിന്നും സാംസ്കാരിക മുഖ്യധാരയില്‍ നിന്നും തിരസ്കരിക്കപ്പെട്ടു. ചെയ്യാത്ത കുറ്റമാണെന്നും നീതി വേണമെന്നും അഭ്യര്‍ഥിച്ച് കയറിച്ചെന്നിടങ്ങളില്‍ നിന്നെല്ലാം കിട്ടിയത് തിരിച്ചടികള്‍ മാത്രം. ഒടുവില്‍ ആ പീഢനകഥയുടെ ചുരുള്‍ നിവര്‍ത്തി ഭാര്യ തന്നെ പുസ്തകമെഴുതി. അയല്‍ക്കാരുടെ സ്പിരിറ്റ് കച്ചവടത്തിനും ഭക്തി വ്യവസായത്തിനും നിയമപരമായും സാമൂഹികമായും തടസ്സം നിന്നതിന്‍െറ പ്രതികാരമായിരുന്നു അതെന്ന് അവര്‍ തെളിവുകള്‍ ഹാജരാക്കി.
സാമാന്യ യുക്തിപോലുമില്ലാത്ത ചില ആരോപണങ്ങള്‍ക്കു നേരേ മൗനംപാലിച്ച കേരളത്തിലെ സാംസ്കാരിക മണ്ഡലത്തെ ആ പുസ്തകം പ്രതിക്കൂട്ടില്‍ നിര്‍ത്തി. ആരോപണവും കേസും പക്ഷെ വേണുക്കുട്ടന്‍ നായരെ തളര്‍ത്തി. എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് കടുത്ത സാമ്പത്തിക പ്രയാസങ്ങളിലകപ്പെട്ട് ദുരിതപൂര്‍ണമായ അന്ത്യത്തിലേക്കുള്ള യാത്രയായിരുന്നു പിന്നെ. എന്നിട്ടും അരങ്ങിന് വേണ്ടി ശബ്ദിക്കാതിരിക്കാന്‍ അദേഹത്തിനായില്ല. ഈ മഹാദുരന്തങ്ങള്‍ക്കിടയില്‍ മൂന്ന് നാടകങ്ങള്‍ കൂടി സംവിധാനം ചെയ്തു. രണ്ടെണ്ണം എഴുതി. രണ്ടെണ്ണം വിവര്‍ത്തനം ചെയ്തു. അതായിരുന്നു വേണുക്കുട്ടന്‍ നായര്‍. പ്രതിസന്ധികളുടെ അരങ്ങിലേക്ക് സധൈര്യം നടന്നുവന്ന ഒരാള്‍. ഒരു ആന്‍റികൈ്ളമാക്സില്‍ സമയം തെറ്റി വീണ തിരശ്ശീലക്കുപിന്നില്‍ നിസ്സഹായനായിപ്പോയെങ്കിലും ജീവിതത്തിന്‍െറ അവസാന ബെല്ലുവരെ സര്‍ഗാത്മകത തെളിഞ്ഞുനിന്ന അരങ്ങായിരുന്നു അത്.

(27 November 2012)

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...