Tuesday, July 2, 2013

ഒമാനില്‍ ആരോഗ്യ സേവന നിയമം വരുന്നു


മസ്‌കത്ത്: ആരോഗ്യ ചിസില്‍സ-ദന്ത ചികില്‍സാ മേഖലയെ നിയന്ത്രിക്കുന്നതിനായി ഒമാന്‍ നിയമം കൊണ്ടുവരുന്നു. മെഡിക്കല്‍ പ്രൊഫഷന്‍ പ്രാക്ടീസ് ലോ, ഡന്റിസ്ട്രി ലോ എന്നീ പേരുകളില്‍ നിര്‍മിക്കുന്ന നിയമം തയാറാക്കുന്ന പ്രകൃയ ഈ വര്‍ഷാവസാനം പൂര്‍ത്തിയാകും. ആറ് അധ്യായങ്ങളുണ്ടാകും. ചികില്‍സാ രംഗത്തെ ആധുനിക സാങ്കേതിക വിദ്യാ വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിയമം നടപ്പാക്കുന്നത്. 

ചികില്‍സകരുടെയും രോഗികളുടെയും എണ്ണം വര്‍ധിച്ചതും ജനസംഖ്യ വര്‍ധിച്ചതുമെല്ലാം പരിഗണിച്ചായിരിക്കും പുതിയ നിയമം. കഴിഞ്ഞ ദിവസം ചേര്‍ന്ന മജ്‌ലിസുശ്ശൂറയുടെ ആരോഗ്യ പരിസ്ഥിതി കമ്മിറ്റി നിയമനിര്‍മാണം ചര്‍ച്ച ചെയ്തു. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യാനാവശ്യമായ സംവിധാനങ്ങള്‍, അവരുടെ ബാധ്യതകള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവ നിയമത്തിലുണ്ടാകും. നിയമ നിര്‍മാണത്തിനാവശ്യമായ ചര്‍ച്ചകള്‍ വിവിധ ഘട്ടങ്ങള്‍ പിന്നിട്ടു. നിരവധി വിദഗ്ധരുമായും നിയമഞ്ജരുമായും ചര്‍ച്ചകള്‍ നടന്നു. ചില മഖേലകളില്‍ ഇനിയും നിയമോപദേശവും സാങ്കേതിക നിര്‍ദേശങ്ങളും ലഭിക്കാനുണ്ടെന്ന് ഇതിനായുണ്ടാക്കിയ കമ്മിറ്റിയുടെ അധ്യക്ഷന്‍ ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ ഹുസ്‌നി പഞ്ഞു. ഇവ കൂടി ലഭ്യമാകുന്നതോടെ നിയമ നിര്‍മാണത്തിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്. 

സര്‍ക്കാറിന്റെ ആരോഗ്യ മേഖലയിലെ സാമ്പത്തിക വിനിയോഗത്തിന്റെ വലിയ ഭാഗം ചിലവിടുന്നത് ആരോഗ്യ സേവന ദാതാക്കള്‍ക്കായാണ്. ശമ്പളവും ആനുകൂല്യങ്ങളുമായാണ് ആരോഗ്യ ബജറ്റിന്റെ 70 ശതമാനവും ചിലവാകുന്നത്. വൈദഗ്ദ്യമുള്ളവര്‍ ഏറെ ആവശ്യമുള്ള രംഗമായതിനാല്‍ മനുഷ്യവിഭവശേഷി ഏറെ നിര്‍ണായകവുമാണ്. ചികില്‍സയുടെ ഗുണനിലവാരം നിലനില്‍ക്കുന്നത് തന്നെ മനുഷ്യ ശേഷിയെ ആശ്രയിച്ചാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കാനുതകുംവിധമുള്ള നിയമം സര്‍ക്കാര്‍ പരിഗണിക്കുന്നത്. 

1959ല്‍ ആണ് ഒമാനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത്. ഒമാന്‍ സര്‍വകലാശലകള്‍ പിന്നീട് ഈ രംഗത്തേക്ക് പ്രവേശിച്ചു. ഇതിന്റെ തുടര്‍ച്ചയായി സ്വദേശിവല്‍കരണവും ആരോഗ്യ സേവന മേഖലയില്‍ നടപ്പാക്കി. ഏതാണ്ട് 70 ശതാമനത്തിലധികം സ്വദേശിവല്‍കരണം നടപ്പായതാണ് വിലയിരുത്തല്‍. ആരോഗ്യ മേഖലയില്‍ 2020 വര്‍ഷത്തോെട വലിയ വികസനം ലക്ഷ്യമിട്ട് നേരത്തേ തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എട്ടാം പഞ്ചവല്‍സര പദ്ധതിയുടെ അവസാനത്തോടെ (2015) ആരോഗ്യ ചികില്‍സാശാഖകളില്‍ 319 പുതിയ പദ്ധതികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലേക്ക് 691 തസ്തികകള്‍ എങ്കിലും വേണ്ടിവരുമെന്ന് ആരോഗ്യ വകുപ്പ് കണക്കാക്കുന്നു. 2015 അവസോനത്തോടെ മൊത്തം 2036 സ്‌പെഷലിസ്റ്റുകളുണ്ടാകും. ഇതോടെ 1000 പേര്‍ക്ക് 0.667 എന്ന അനുപാതത്തിലായി മാറുമെന്നാണ് കണക്കാക്കുന്നത്. 2013ല്‍ പുതുതായി 102 സ്വദേശികള്‍ രാജ്യത്തിനകത്തുനിന്നും 48 പേര്‍ പുറത്തുനിന്നും പരിശീലനം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ അനുപാതം നിലനിര്‍ത്താന്‍ 2020ഓടെ ആവശ്യമായി വരുന്ന മെഡിക്കല്‍ സ്‌പെഷലിസ്റ്റുകളുടെ എണ്ണം 2,228 ആണ്. ഇതില്‍ 464 പേര്‍ മാത്രമാണ് സ്വദേശികളായുണ്ടാകുക എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഈ വിശകലനങ്ങളും കണക്കുകളും മുന്നില്‍വച്ചായിരിക്കും പുതിയസേവന നിയമം കൊണ്ടുവരിക.

(gulf madhyamam 1..07..13)

അസന്തുലിത വളര്‍ച്ച, അവസാനിക്കാത്ത പോരാട്ടം

ശ്രീമൂലം പ്രജാസഭയുടെ അയ്യന്‍ കാളി പങ്കെടുത്ത ആദ്യ അഷ്ടമയോഗം നടന്നത് 1912 ല്‍. ആ യോഗത്തിന്റെ ഏഴാം ദിവസം മാര്‍ച്ച് 4 ന് നടത്തിയ പ്രസംഗത്തി...