Monday, July 8, 2013

ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ വീണ്ടും ഒമാന്‍; വെങ്കലവുമായി ബറകത്ത്


മസ്‌കത്ത്: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഒമാന്‍ വീണ്ടും മെഡല്‍പട്ടികയിലിടം നേടി. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ രണ്ടാം വട്ടമാണ് ഒമാന്‍ മെഡല്‍ പട്ടികയിലെത്തുന്നത്. രണ്ടുവട്ടവും ഈ നേട്ടത്തില്‍ രാജ്യത്തെ എത്തിച്ചതും ഒരാള്‍ തന്നെ ^സ്പ്രിന്റര്‍ ബറകത്ത് മുബാറക് അല്‍ ഹര്‍സി. 100 മീറ്ററില്‍ ചൈനക്കും ഖത്തറിനും പിന്നില്‍ മൂന്നമനായി ഓടിയെത്തിയ ബറകത്ത് 2010ലും ഇതേ സ്ഥാനത്ത് ഓടിയെത്തിയിരുന്നു. എന്നാല്‍ കരിയറിലെ മികച്ച സമയത്തിന് ഒപ്പമെത്താന്‍ ഇത്തവണ ബറകത്തിനായില്ല.

ഏഷ്യയിലെ വേഗമേറിയ ഓട്ടക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ചൈനയുടെ സൂ ബിങ്ഷ്യാനാണ് സ്വര്‍ണം നേടിയത്. രണ്ട് വര്‍ഷം മുമ്പും ഇതേയിനത്തില്‍ സ്വര്‍ണം നേടിയ സു 10.17 സെക്കന്റിലാണ് അവസാന വര കടന്നത്. ഏഷ്യന്‍ മീറ്റിലെ റെക്കോര്‍ഡിനുടമയായ ഖത്തറിന്റെ സാമുവല്‍ ഫ്രാന്‍സിസാണ് തൊട്ടുപിന്നില്‍ ഓടിയെത്തിയത്. ബറകത്ത് അല്‍ ഹര്‍സിയാകട്ടെ 10.30 മിനിട്ട് സമയവുമായാണ് മൂന്നാമനായത്.

100 മീറ്ററിലെ സ്‌പെഷലിസ്റ്റ് താരമായ ബറകത്ത് അല്‍ ഹര്‍സി ഒമാനിലെ ഇബ്ര അശ്ശര്‍ഖിയ്യ സ്വദേശിയാണ്. അന്താരാഷ്ട്ര മല്‍സര വേദികളില്‍ ഇതിനകം ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട് ഈ ഇരുപത്തിനാലുകാരന്‍. 2009ല്‍ ലോക അത്‌ലറ്റിക് ാചമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ചെങ്കിലും ഫൈനലില്‍ എത്താനായില്ല. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി. 12ാമത് അറബ് ഗെയിംസിനിടെ മരുന്ന് പരിശോധന പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് ശിക്ഷാ നടപടി നേരിട്ടിരുന്നു. ഇതിന് ശേഷമിറങ്ങിയ എഷ്യന്‍ മേളയില്‍ വെങ്കലം നേടി ഏറെ ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

60 മീറ്ററില്‍ കുറിച്ച 6.67 സെക്കന്റാണ് ഏറ്റവും മികച്ച സമയം. 2010ല്‍ ആയിരുന്നു ഇത്. 2011ല്‍ 200 മീറ്ററിലും 4X100 മിറ്റര്‍ റിലേയിലും മികച്ച സമയം കണ്ടെത്താനായി. അതേവര്‍ഷമാണ് 100 മീറ്ററിലെ അതിവേഗം കുറിച്ചതും. പൂനെയില്‍ കുറിച്ചത് ബറകത്തിന്റെ ഈ വര്‍ഷത്തെ മികച്ച സമയമാണ്.

(6..7..13)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...